അതുകൊള്ളാം! വിൽപ്പനയിൽ ഇൻട്രൂഡറിനെ പിന്നിലാക്കി ഹയാബൂസ

ഈ വർഷം ആദ്യമാണ് സുസുക്കി മോട്ടോർസൈക്കിൾ രാജ്യത്ത് ഹയാബൂസ സ്‌പോർട്‌സ് ടൂറിംഗ് മോട്ടോർസൈക്കിളിനെ അവതരിപ്പിക്കുന്നത്. സ്പോർട്‌സ് ബൈക്കുകളിലെ ഇതിഹാസമായി കണക്കാക്കപ്പെടുന്ന മോഡലിന് 16.40 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്.

അതുകൊള്ളാം! വിൽപ്പനയിൽ ഇൻട്രൂഡറിനെ പിന്നിലാക്കി ഹയാബൂസ

എന്നിരുന്നാലും പുതുതലമുറ ഹയാബൂസയ്ക്ക് ലഭിക്കുന്നതോ അതിഗംഭീര പ്രതികരണവും. രസകരമെന്നു തന്നെ പറയാം കമ്പനിയുടെ എൻട്രി ലെവൽ ക്രൂയിസറായ ഇൻട്രൂഡർ 150 പിതിപ്പിനേക്കാൾ വിൽപ്പനയാണ് ജൂൺ മാസത്തിൽ സുസുക്കിയുടെ പ്രീമിയം ബൈക്കിനെ തേടിയെത്തിയിരിക്കുന്നത്.

അതുകൊള്ളാം! വിൽപ്പനയിൽ ഇൻട്രൂഡറിനെ പിന്നിലാക്കി ഹയാബൂസ

ജാപ്പനീസ് കമ്പനി കഴിഞ്ഞ മാസം മൊത്തം 35 ഹയാബൂസ മോട്ടോർസൈക്കിളുകൾ വിറ്റഴിച്ചപ്പോൾ ഇൻട്രൂഡർ 150 മോഡലിന്റെ വിൽപ്പന വെറും 20 യൂണ് മാത്രമായിരുന്നു. ആദ്യരണ്ട് ബാച്ചുകൾ പൂർണമായും വിറ്റഴിച്ച സുസുക്കി വരെ ഞെട്ടിയിരിക്കുകയാണ്.

അതുകൊള്ളാം! വിൽപ്പനയിൽ ഇൻട്രൂഡറിനെ പിന്നിലാക്കി ഹയാബൂസ

മുൻ മോഡലിനെ അപേക്ഷിച്ച് സ്പോടർട്‌സ് ടൂററിന്റെ പുതുതലമുറ അൽപ്പം വിലയേറിയതാണെങ്കിലും മോട്ടോർസൈക്കിൾ ഇപ്പോഴും വിപണിയിൽ താരംതന്നെയാണെന്ന് ഈ കണക്കുകൾ മനസിലാക്കി തരും.

അതുകൊള്ളാം! വിൽപ്പനയിൽ ഇൻട്രൂഡറിനെ പിന്നിലാക്കി ഹയാബൂസ

പുതിയ സുസുക്കി ഹയാബൂസയുടെ ഓൺ-റോഡ് വില ഏകദേശം 20 ലക്ഷം രൂപയാണ്. എങ്കിലും ഇത്തരമൊരു ബൈക്ക് സ്വന്തമാക്കുമ്പോൾ പലരും വില ഒരു ഘടകമായി പരിഗണിക്കാറില്ല. ഈ ലിറ്റർ ക്ലാസ് സൂപ്പർബൈക്കിന്റെ വിൽപ്പന അടുത്ത രണ്ട് മാസങ്ങളിൽ വർധിക്കുമെന്നും ആവശ്യകത നിറവേറ്റുന്നതിനായി സുസുക്കി കൂടുതൽ സികെഡി കിറ്റുകൾ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നാണ് സൂചന.

അതുകൊള്ളാം! വിൽപ്പനയിൽ ഇൻട്രൂഡറിനെ പിന്നിലാക്കി ഹയാബൂസ

തലമുറ മാറ്റത്തിനൊപ്പം ഹയാബൂസയ്‌ക്ക് ചില സുപ്രധാന മാറ്റങ്ങളും ലഭിച്ചിട്ടുണ്ട്. ഇത് ഒരു പുതിയ നവയുഗ ഇലക്ട്രോണിക്സ് പായ്ക്കിനാൽ സമ്പന്നമാക്കാനും സുസുക്കി പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

അതുകൊള്ളാം! വിൽപ്പനയിൽ ഇൻട്രൂഡറിനെ പിന്നിലാക്കി ഹയാബൂസ

ഷാർപ്പ് ബോഡി ശൈലിയും ഗ്രാഫിക്‌സിനാൽ നിറഞ്ഞ ബോഡിയും ബൈക്കിന് സമ്പൂർണ സ്പോർട്ടി അപ്പീലാണ് വാഗ്‌ദാനം ചെയ്യുന്നത്. സിക്‌സ്-ആക്സിസ് ഐ‌എം‌യു, ട്രാക്ഷൻ കൺ‌ട്രോൾ, റൈഡ്-ബൈ-വയർ ത്രോട്ടിൽ, ലോഞ്ച് കൺ‌ട്രോൾ, ഫുൾ-എൽഇഡി ലൈറ്റിംഗ്, ആന്റി-ലിഫ്റ്റ് കൺ‌ട്രോൾ, ഒരു ടി‌എഫ്ടി സ്ക്രീൻ എന്നിവയെല്ലാമാണ് ബൈക്കിലെ സവിശേഷതകൾ.

അതുകൊള്ളാം! വിൽപ്പനയിൽ ഇൻട്രൂഡറിനെ പിന്നിലാക്കി ഹയാബൂസ

മെക്കാനിക്കൽ പരിഷ്ക്കരണങ്ങളുടെ കാര്യത്തിൽ 1,340 സിസി, ഇൻ‌ലൈൻ നാല് സിലിണ്ടർ എഞ്ചിനാണ് 2021 സുസുക്കി ഹയാബൂസയ്ക്ക് തുടിപ്പേകുന്നത്. ആറ് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിൻ 9,700 rpm-ല്‍ 187 bhp കരുത്തും 7,000 rpm-ല്‍ 150 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

അതുകൊള്ളാം! വിൽപ്പനയിൽ ഇൻട്രൂഡറിനെ പിന്നിലാക്കി ഹയാബൂസ

കൂടാതെ അപ്‌ഡേറ്റുചെയ്‌ത സസ്‌പെൻഷൻ സജ്ജീകരണം, ഗ്രിപ്പിയർ ബ്രിഡ്‌ജ്‌സ്റ്റോൺ ബാറ്റ്‌ലക്‌സ് ഹൈപ്പർസ്‌പോർട്ട് എസ് 22 ടയറുകളും ഉയർന്ന സ്‌പെക്ക് ബ്രെംബോ ബ്രേക്കുകളും സ്പോർട്‌സ് ബൈക്കിൽ അവതരിപ്പിക്കാൻ സുസുക്കി തയാറായതും ശ്രദ്ധേയമാണ്.

Most Read Articles

Malayalam
English summary
Suzuki Sold More Hayabusa Motorcycle Than The Affordable Intruder Cruiser In June 2021. Read in Malayalam
Story first published: Tuesday, July 20, 2021, 14:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X