RX100 രൂപം, യൂറോപ്യൻ ഭാവം; പുതിയ നമ്പർ 1 ക്ലാസിക് ഇലക്‌ട്രിക് മോട്ടോർസൈക്കിളുമായി RGNT

യൂറോപ്യൻ വിപണിക്കായി പുതുക്കിയ റെട്രോ ഇലക്ട്രിക് മോട്ടോർസൈക്കിൾ പുറത്തിറക്കി സ്വീഡിഷ് ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ RGNT. ആദ്യ കാഴ്ച്ചയിൽ ഇത് ഇന്ത്യക്കാരുടെ ഐതിഹാസിക മോഡലായ യമഹ RX100 ബൈക്കാണെന്നേ പറയൂ.

RX100 രൂപം, യൂറോപ്യൻ ഭാവം; പുതിയ നമ്പർ 1 ക്ലാസിക് ഇലക്‌ട്രിക് മോട്ടോർസൈക്കിളുമായി RGNT

എന്നാൽ ഇലക്‌ട്രിക് മോട്ടോർസൈക്കിളിന്റെ മുൻ ആവർത്തനത്തിൽ 'RGNT No.1 ക്ലാസിക്' എന്ന് വിളിക്കപ്പെട്ടിരുന്ന ഈ റെട്രോ-സ്റ്റൈൽ മോഡേൺ ക്ലാസിക് ബൈക്ക് അതിന്റെ പേരിൽ 1.5 ആയി ഉയർത്തി. ഇതിന്റെ വില 12,495 യൂറോ ആണ്. അതായത് ഏകദേശം 10.79 ലക്ഷം രൂപയ്ക്ക് തുല്യം.

RX100 രൂപം, യൂറോപ്യൻ ഭാവം; പുതിയ നമ്പർ 1 ക്ലാസിക് ഇലക്‌ട്രിക് മോട്ടോർസൈക്കിളുമായി RGNT

ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇരുചക്ര വാഹനമാണെങ്കിൽ പോലും വിലയുടെ കാര്യത്തിൽ ബൈക്ക് ഒരു വലിയ പ്രീമിയം മോഡലുകളോട് കിടപിടിക്കുന്ന ഒന്നാണ്. സ്വീഡനിലെ കുങ്സ്ബാക്കയിലെ ഉത്പാദന കേന്ദ്രത്തിൽ മോട്ടോർസൈക്കിളിനെ പൂർണമായും കൈകൊണ്ട് നിർമിച്ചതാണ് എന്നതിനാലാണ് ഇത്രയും അധികം പണം ചെലവഴിക്കേണ്ടി വരുന്നത്.

RX100 രൂപം, യൂറോപ്യൻ ഭാവം; പുതിയ നമ്പർ 1 ക്ലാസിക് ഇലക്‌ട്രിക് മോട്ടോർസൈക്കിളുമായി RGNT

യഥാർഥത്തിൽ പോയ വർഷം അവതരിപ്പിച്ച ഈ മോട്ടോർസൈക്കിൾ യൂറോപ്പിലെയും യുഎസ്എയിലെയും വിപണികളിൽ വിൽപ്പനയ്ക്ക് എത്തുന്നുണ്ട്. ഡിസൈനിലേക്ക് നോക്കിയാൽ ഇരുപതാം നൂറ്റാണ്ടിലെ ഒരു റെട്രോ മോട്ടോർസൈക്കിൾ പോലെ തന്നെയാണ് നമ്പർ 1 ക്ലാസിക് കാണപ്പെടുന്നത്. പക്ഷേ ആധുനിക സൗകര്യങ്ങളും മലിനീകരണ രഹിത എഞ്ചിനും ഈ സ്വീഡിഷ് ബൈക്കിനെ സവിശേഷമാക്കുന്നു.

RX100 രൂപം, യൂറോപ്യൻ ഭാവം; പുതിയ നമ്പർ 1 ക്ലാസിക് ഇലക്‌ട്രിക് മോട്ടോർസൈക്കിളുമായി RGNT

ഏറ്റവും പുതിയ ആവർത്തനത്തിൽ ഇലക്ട്രിക് ബൈക്കിന് നിലവിലുണ്ടായിരുന്ന മോഡലിനെക്കാൾ കുറച്ച് മെക്കാനിക്കൽ നവീകരണങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും അതിന്റെ സിഗ്നേച്ചർ റെട്രോ സ്റ്റൈലിംഗ് കമ്പനി അതേപടി നിലനിർത്തിയിട്ടുണ്ട്. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ടിയർഡ്രോപ് ആകൃതിയിലുള്ള ഫ്യുവൽ ടാങ്ക്, സിംഗിൾ-പീസ് ബെഞ്ച് സീറ്റ്, ക്ലാസിക് സ്പോക്ക് വീലുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

RX100 രൂപം, യൂറോപ്യൻ ഭാവം; പുതിയ നമ്പർ 1 ക്ലാസിക് ഇലക്‌ട്രിക് മോട്ടോർസൈക്കിളുമായി RGNT

ഒരു വിധത്തിൽ ഇത് ഇന്ത്യയിലെ വളരെ ജനപ്രിയമായ യമഹ RX100 റെട്രോ മോട്ടോർസൈക്കിളിനെ ഓർമപ്പെടുത്തുന്നുവെന്നത് ശരയാണെന്ന് തോന്നിപോകും. എന്നിരുന്നാലും ഇവിയുടെ ആയുധപ്പുരയിൽ ചില ആധുനിക സൗകര്യങ്ങൾ ഉൾക്കൊള്ളുന്നുവെന്നതും ശ്രദ്ധേയമാണ്. അതിൽ 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ വരെ ഉൾപ്പെടുന്നുണ്ട്.

RX100 രൂപം, യൂറോപ്യൻ ഭാവം; പുതിയ നമ്പർ 1 ക്ലാസിക് ഇലക്‌ട്രിക് മോട്ടോർസൈക്കിളുമായി RGNT

അതിൽ ജിപിഎസ് അടിസ്ഥാനമാക്കിയുള്ള നാവിഗേഷനും പ്രാപ്തമാക്കിയിട്ടുണ്ട്. സിസ്റ്റത്തിന് ഒരു പുതിയ ബൈക്ക് കൺട്രോൾ യൂണിറ്റും (BCU) ഒരുക്കിയിട്ടുണ്ട്. ഇത് ഓവർ-ദി-എയർ (OTA) അപ്ഡേറ്റുകൾ വരെ പ്രാപ്തമാക്കുന്നുണ്ട്. ഇതിന് പൂർണ എൽഇഡി ലൈറ്റിംഗുമാണ് RGNT വാഗ്‌ദാനം ചെയ്യുന്നത്. ഇനി ബൈക്കിന്റെ എഞ്ചിനിലേക്ക് നോക്കിയാൽ മോട്ടോർസൈക്കിൾ ചില നിർണായക പരിഷ്ക്കരണങ്ങൾക്ക് വിധേയമായിട്ടുണ്ട്.

RX100 രൂപം, യൂറോപ്യൻ ഭാവം; പുതിയ നമ്പർ 1 ക്ലാസിക് ഇലക്‌ട്രിക് മോട്ടോർസൈക്കിളുമായി RGNT

പരമാവധി 11 കിലോവാട്ട് (14.7 bhp) കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള പുതിയ 9 കിലോവാട്ട് ഇലക്ട്രിക് മോട്ടോർ ഉപയോഗിച്ചാണ് മോട്ടോർസൈക്കിൾ പ്രവർത്തിക്കുന്നത്. പുതിയ മോട്ടോർ 30 ശതമാനം വരെ ചൂട് കുറയ്ക്കുന്നതിന് ഉയർന്ന നിലവാരമുള്ള വിൻ‌ഡിംഗുകൾ ഉപയോഗിച്ചിട്ടുണ്ടെന്നതും സ്വീകാര്യമാണ്. ഈ സവിശേശത ഇലക്‌ട്രിക് മോട്ടോറിനെ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ അനുവദിക്കുന്നുവെന്നതാണ് പ്രത്യേകത.

RX100 രൂപം, യൂറോപ്യൻ ഭാവം; പുതിയ നമ്പർ 1 ക്ലാസിക് ഇലക്‌ട്രിക് മോട്ടോർസൈക്കിളുമായി RGNT

കൂടാതെ താപ വിസർജ്ജനം കാരണം കുറഞ്ഞ ബാറ്ററി ഊർജ്ജ നഷ്‌ടവും ഇത് ഉറപ്പാക്കുന്നു. 7.7 kWh ലിഥിയം അയൺ ബാറ്ററി പാക്കിൽ നിന്നാണ് ഇലക്ട്രിക് മോട്ടോർ തുടിക്കുന്നത്. ഒറ്റ ചാർജിൽ ഹൈവേയിൽ 110 കിലോമീറ്ററും നഗരത്തിൽ 160 കിലോമീറ്ററും റേഞ്ചുമാണ് RGNT No.1 ക്ലാസിക് വാഗ്ദാനം ചെയ്യുന്നത്. ബൈക്കിന് പരമാവധി 125 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

RX100 രൂപം, യൂറോപ്യൻ ഭാവം; പുതിയ നമ്പർ 1 ക്ലാസിക് ഇലക്‌ട്രിക് മോട്ടോർസൈക്കിളുമായി RGNT

ബൈക്കിന്റെ പവർട്രെയിൻ മാത്രമല്ല, അതിന്റെ റൈഡിംഗ് ഡൈനാമിക്‌സും കമ്പനി പരിഷ്ക്കരിച്ചിട്ടുണ്ട്. ഇലക്‌ട്രിക് ബൈക്കിലെ ടെലിസ്കോപ്പിക് ഫോർക്കുകൾ മെച്ചപ്പെട്ട വിശ്വാസ്യതയ്ക്കും ഷോക്ക് ആഗിരണം ചെയ്യുന്ന സ്വഭാവസവിശേഷതകൾക്കുമായി കമ്പനി നവീകരിച്ചു. ബ്രേക്കിംഗ് സജ്ജീകരണത്തിനായി ഇപ്പോൾ ഗൾഫറിൽ നിന്നുള്ള റോട്ടറുകളും ജെ.ജുവാനിൽ നിന്നുള്ള കാലിപ്പറുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്.

RX100 രൂപം, യൂറോപ്യൻ ഭാവം; പുതിയ നമ്പർ 1 ക്ലാസിക് ഇലക്‌ട്രിക് മോട്ടോർസൈക്കിളുമായി RGNT

അധിക സുരക്ഷയ്ക്കായി ഒരു സംയോജിത ബ്രേക്കിംഗ് സംവിധാനവും (സിബിഎസ്) സ്വീഡിഷ് ബ്രാൻഡ് നൽകുന്നുണ്ട്. അൽപ്പം വ്യത്യസ്‌ത ശൈലിയിലുള്ള മോട്ടോർസൈക്കിളിന്റെ സ്ക്രാമ്പ്ലർ പതിപ്പും RGNT വിപണിയിൽ എത്തിച്ചിട്ടുണ്ട്. ഈ മോട്ടോർസൈക്കിൾ ഇന്ത്യൻ വിപണിയിൽ എത്താനുള്ള സാധ്യത വളരെ കുറവാണ്.

Most Read Articles

Malayalam
English summary
Swedish electric brand rgnt launched new rgnt no 1 bike details
Story first published: Saturday, October 9, 2021, 12:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X