വില 10.99 ലക്ഷം രൂപ; 2021 Speed Twin ഇന്ത്യയിൽ അവതരിപ്പിച്ച് Triumph

പുതിയ 2021 Speed Twin പ്രീമിയം ക്രൂയിസർ മോഡലിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ഐതിഹാസിക ബ്രിട്ടീഷ് മോട്ടോർസൈക്കിൾ നിർമാതാക്കളായ Triumph. 10.99 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ബൈക്കിനെ കമ്പനി വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

വില 10.99 ലക്ഷം രൂപ; 2021 Speed Twin ഇന്ത്യയിൽ അവതരിപ്പിച്ച് Triumph

പുതിയതും മെച്ചപ്പെട്ടതും എന്ന് വിളിക്കുന്നതിനായി ട്രയംഫ് സ്പീഡ് ട്വിന്നിന് പുതിയ ബ്രേക്കുകൾ, പുതിയ സസ്പെൻഷൻ, പുതിയ ടയറുകൾ, വീലുകൾ എന്നിവയും ചില പുതിയ സവിശേഷതകളും ട്രയംഫ് നൽകിയിട്ടുണ്ട്. 2021 പതിപ്പിനായുള്ള ബുക്കിംഗും കഴിഞ്ഞ ജൂണിൽ ബ്രാൻഡ് ആരംഭിച്ചിരുന്നു.

വില 10.99 ലക്ഷം രൂപ; 2021 Speed Twin ഇന്ത്യയിൽ അവതരിപ്പിച്ച് Triumph

ഈ പറഞ്ഞ കാര്യങ്ങൾക്ക് പുറമെ കുറച്ച് കോസ്മെറ്റിക് പരിഷ്ക്കാരങ്ങളും പ്രീമിയം ക്രൂയിസർ മോട്ടോർസൈക്കിളിന് കമ്പനി സമ്മാനിച്ചിട്ടുണ്ട്. ഒരു റെട്രോ മോഡേൺ ശൈലിയിലാണ് സ്പീഡ് ട്വിന്നിനെ നിർമിച്ചിരിക്കുന്നതെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാക്കാം.

വില 10.99 ലക്ഷം രൂപ; 2021 Speed Twin ഇന്ത്യയിൽ അവതരിപ്പിച്ച് Triumph

സൗന്ദര്യവർധക മാറ്റങ്ങൾക്ക് പുറമെ ഹാഫ് ഡിഗ്രി ഷാർപ്പർ റേക്ക്, 2 മില്ലീമീറ്റർ ഷോർട്ടർ ട്രയൽ എന്നിവ ഉപയോഗിച്ച് സ്റ്റിയറിംഗ് ജ്യാമിതിയിലും ട്രയംഫ് നവീകരണം നടപ്പിലാക്കിയിട്ടുണ്ട്. എന്നാൽ 2021 സ്പീഡ് ട്വിന്നിന്റെ മൊത്തത്തിലുള്ള രൂപഘടന അതേപടി നിലനിർത്താനും ബ്രിട്ടീഷ് ബ്രാൻഡ് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. എന്നാൽ പ്രീമിയം ശൈലിയും വിശദാംശങ്ങളും വാഗ്ദാനം ചെയ്യുന്ന വ്യതിരിക്തമായ മാറ്റങ്ങളും പ്രശംസനീയമാണ്.

വില 10.99 ലക്ഷം രൂപ; 2021 Speed Twin ഇന്ത്യയിൽ അവതരിപ്പിച്ച് Triumph

14.5 ലിറ്റർ ഫ്യുവൽ ടാങ്കിന് പുതിയ ഗ്രാഫിക‌്‌സാണ് ലഭിക്കുന്നത്. അതേസമയം ആനോഡൈസ്ഡ് ഹെഡ്‌ലൈറ്റ് മൗണ്ടുകൾ പുതിയതാണ്. കൂടാതെ ഉയർന്ന സൈലൻസറുകൾക്ക് ഇപ്പോൾ ബ്രഷ്ഡ് അലുമിനിയം ഫിനിഷും മറ്റ് പ്രീമിയം ബിറ്റുകളിൽ ക്ലാസിക് മോൺസ ഫ്യുവൽ ക്യാപ്പും വ്യക്തമായ ആനോഡൈസ്ഡ് അലുമിനിയം സ്വിംഗ്‌ആർമും ട്രയംഫ് കൂട്ടിച്ചേർത്തിട്ടുണ്ട്.

വില 10.99 ലക്ഷം രൂപ; 2021 Speed Twin ഇന്ത്യയിൽ അവതരിപ്പിച്ച് Triumph

മുന്നിലും പിന്നിലുമുള്ള മഡ്‌ഗാർഡുകൾക്ക് പുതിയ മൗണ്ടുകളാണ് ലഭിക്കുന്നത്. കൂടാതെ സൈഡ് പാനലുകൾക്ക് അലുമിനിയം ഫിനിഷും, ഹീൽ ഗാർഡുകളും നൽകി. 2021 സ്പീഡ് ട്വിൻ ബോണെവില്ലെയുടെ അതേ 1,200 സിസി 'ഹൈ പവർ' എഞ്ചിനാണ് കടമെടുത്തിരിക്കുന്നത്.

വില 10.99 ലക്ഷം രൂപ; 2021 Speed Twin ഇന്ത്യയിൽ അവതരിപ്പിച്ച് Triumph

എന്നാൽ ഇത് 3 bhp കൂടുതൽ പവർ ചേർക്കുന്നതിനും 17 ശതമാനം ഇനേർഷ്യ കുറയ്ക്കുന്നതിനുമായി പരിഷ്ക്കരിച്ചിട്ടുണ്ട്. പുതിയ ക്രാങ്ക്ഷാഫ്റ്റും ആൾട്ടർനേറ്ററും, പുതിയ ബാലൻസർ ഷാഫ്റ്റ്, പുതിയ ക്യാം പ്രൊഫൈൽ, പുതുക്കിയ പോർട്ടുകൾ, ഉയർന്ന കംപ്രഷൻ പിസ്റ്റണുകൾ എന്നിവയും പരിഷ്ക്കാരങ്ങൾക്ക് വിധേയമാക്കിയിട്ടുണ്ട്.

വില 10.99 ലക്ഷം രൂപ; 2021 Speed Twin ഇന്ത്യയിൽ അവതരിപ്പിച്ച് Triumph

അങ്ങനെ 1,200 സിസി പാരലൽ-ട്വിൻ എഞ്ചിൻ ഇപ്പോൾ 7,250 rpm-ൽ 99 bhp കരുത്തും 4,250 rpm-ൽ 112 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാക്കി. ബൈക്കിന്റെ സസ്‌പെൻഷനും കമ്പനി നവീകരിച്ചിട്ടുണ്ട്. മുൻവശത്ത് ഇപ്പോൾ 43 mm മാർസോച്ചി ഫോർക്കുകളും 120 mm ട്രാവലുള്ള കാട്രിഡ്ജ് ഡാംപിംഗുമാണ് ട്രയംഫ് വാഗ്‌ദാനം ചെയ്യുന്നത്.

വില 10.99 ലക്ഷം രൂപ; 2021 Speed Twin ഇന്ത്യയിൽ അവതരിപ്പിച്ച് Triumph

2021 സ്പീഡ് ട്വിന്നിന്റെ പിന്നിൽ ക്രമീകരിക്കാവുന്ന പ്രീലോഡ് ഇരട്ട ഷോക്കുകളും 120 mm ട്രാവലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ ഉയർന്ന സവിശേഷതകളായ ബ്രെംബോ ഫോർ-പിസ്റ്റൺ M50 റേഡിയൽ മോണോബ്ലോക്ക് കാലിപ്പറുകൾ ട്വിൻ 320 mm ഡിസ്കുകൾ എന്നിവയിലൂടെ മോട്ടോർസൈക്കിളിന്റെ ബ്രേക്കിംഗ് പ്രകടനവും ട്രയംഫ് മെച്ചപ്പെടുന്നു.

വില 10.99 ലക്ഷം രൂപ; 2021 Speed Twin ഇന്ത്യയിൽ അവതരിപ്പിച്ച് Triumph

പിൻ വീലിൽ 220 mm ഡിസ്ക്ക് ഉള്ള ഒരു നിസിൻ ടു പിസ്റ്റൺ കാലിപ്പറും പ്രീമിയം മോട്ടോർസൈക്കിളിന് ഉണ്ട്. 17 ഇഞ്ച് കനംകുറഞ്ഞ കാസ്റ്റ് അലുമിനിയം വീലുകൾക്ക് ഒരു പുതിയ 12-സ്പോക്ക് ഡിസൈനാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. കൂടാതെ പുതിയ മെറ്റ്‌സെലർ റാസെടെക് RR ടയറുകളായതിനാൽ ഇത് മികച്ച ഗ്രിപ്പും സ്ഥിരതയുമാണ് നൽകുന്നത്.

വില 10.99 ലക്ഷം രൂപ; 2021 Speed Twin ഇന്ത്യയിൽ അവതരിപ്പിച്ച് Triumph

റൈഡ്, റോഡ്, സ്‌പോർട്ട് എന്നീ മൂന്ന് റൈഡിംഗ് മോഡുകൾ സ്പീഡ് ട്വിന് ലഭിക്കുന്നു. അവ പുതിയ മോഡലിൽ കൂടുതൽ മെച്ചപ്പെടുത്തി. ത്രോട്ടിൽ പ്രതികരണവും ട്രാക്ഷൻ കൺട്രോൾ ക്രമീകരണങ്ങളും റൈഡറുടെ അഭിരുചിക്കനുസരിച്ച് ക്രമീകരിക്കാൻ ഇത് സഹായിക്കും.

വില 10.99 ലക്ഷം രൂപ; 2021 Speed Twin ഇന്ത്യയിൽ അവതരിപ്പിച്ച് Triumph

ഓടുന്നതിനിടയിലും റൈഡിംഗ് മോഡുകൾ മാറ്റാൻ കഴിയും എന്നതും ശ്രദ്ധേയമാണ്. കൂടാതെ ട്രാക്ഷൻ കൺട്രോൾ പൂർണമായും സ്വിച്ച് ഓഫ് ചെയ്യാനും കഴിയും. ഹാൻഡിൽബാറിൽ ഘടിപ്പിച്ചിരിക്കുന്ന സ്ക്രോൾ ബട്ടൺ ഉപയോഗിച്ച് ആക്സസ് ചെയ്യുന്ന ഡിജിറ്റൽ മെനു സിസ്റ്റം ട്വി-പോഡ് ഇൻസ്ട്രമെന്റ് കൺസോളിന് ലഭിക്കുന്നു.

വില 10.99 ലക്ഷം രൂപ; 2021 Speed Twin ഇന്ത്യയിൽ അവതരിപ്പിച്ച് Triumph

ഗിയർ പൊസിഷൻ, രണ്ട് ട്രിപ്പ് ക്രമീകരണങ്ങൾ, ഫ്യുവൽ ലെവൽ, ഡിസ്റ്റൻസ് ടു എംടി, കൂടാതെ ശരാശരി, നിലവിലെ ഇന്ധന ഉപഭോഗം, ട്രാക്ഷൻ കൺട്രോൾ ക്രമീകരണങ്ങൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവയുൾപ്പെടെ എല്ലാ പ്രധാന വിവരങ്ങളും റൈഡറിന് കൈമാറാൻ പ്രാപ്‌തമാണ്.

വില 10.99 ലക്ഷം രൂപ; 2021 Speed Twin ഇന്ത്യയിൽ അവതരിപ്പിച്ച് Triumph

റേഡിയേറ്ററിനും സംപിനുമുള്ള ഗാർഡുകൾ, ഹീറ്റഡ് ഗ്രിപ്പുകൾ, ഗ്രൗണ്ട് ആങ്കർ, അലാറം, എഞ്ചിൻ അലങ്കാരങ്ങൾ എന്നിവയുൾപ്പെടെ സ്പീഡ് ട്വിനിനായി 50 ലധികം ആക്‌സസറികളും വാഗ്ദാനം ചെയ്യുമെന്ന് ട്രയംഫ് അവകാശപ്പെടുന്നുണ്ട്.

Most Read Articles

Malayalam
English summary
The 2021 triumph speed twin introduced in india prices starting at rs 10 99 lakh
Story first published: Tuesday, August 31, 2021, 16:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X