ഇലക്‌ട്രിക് വിപ്ലവം തീർക്കാൻ ഓലയുടെ ആദ്യ സ്‌കൂട്ടർ, അരങ്ങേറ്റം ഓഗസ്റ്റ് 15-ന്

പുറത്തിറങ്ങും മുമ്പുതന്നെ ഏറെ ചർച്ച ചെയ്യപ്പെട്ട ഇലകട്രിക് സ്‌കൂട്ടറാണ് ഓല സീരീസ് എസ്. ബുക്കിംഗ് ആരംഭിച്ച് വെറും 24 മണിക്കൂറുകൾ കൊണ്ട് ഒരു ലക്ഷം ബുക്കിംഗ് സ്വന്തമാക്കിയ നേട്ടവും കമ്പനിക്ക് ഏറെ പ്രതീക്ഷകൾ സമ്മാനിച്ചിട്ടുണ്ട്.

ഇലക്‌ട്രിക് വിപ്ലവം തീർക്കാൻ ഓലയുടെ ആദ്യ സ്‌കൂട്ടർ, അരങ്ങേറ്റം ഓഗസ്റ്റ് 15-ന്

ബെംഗളൂരു ആസ്ഥാനമായുള്ള ഓണ്‍ലൈന്‍ ടാക്‌സി സേവന കമ്പനി എന്ന നിലയിൽ പ്രശസ്‌തിയാർജിച്ച ഓലയുടെ പുത്തൻ സംരംഭമാണിത്. ഇന്ത്യയിലെ ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഏറ്റവും ഉയര്‍ന്ന ശ്രേണി നല്‍കിയായിരിക്കും ഓലയുടെ ഇലക്ട്രിക് മോഡല്‍ വിപണിയില്‍ എത്തുകയെന്നാണ് കമ്പനി ഉറപ്പുനല്‍കിയിരിക്കുന്നത്.

ഇലക്‌ട്രിക് വിപ്ലവം തീർക്കാൻ ഓലയുടെ ആദ്യ സ്‌കൂട്ടർ, അരങ്ങേറ്റം ഓഗസ്റ്റ് 15-ന്

ഓഗസ്റ്റ് 15-ന് ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിൽ സ്‌കൂട്ടറിനെ ഔദ്യോഗികമായി അവതരിപ്പിക്കുമെന്നും സിഇഒ ഭവിഷ് അഗർവാൾ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും പ്രീ-ബുക്കിംഗ് ലഭിച്ച സ്കൂട്ടറെന്ന ഖ്യാതിയാണ് ഓല ഇലക്‌ട്രിക്കിനെ ഇപ്പോൾ വ്യത്യ‌സ്‌തമാക്കുന്നതും.

ഇലക്‌ട്രിക് വിപ്ലവം തീർക്കാൻ ഓലയുടെ ആദ്യ സ്‌കൂട്ടർ, അരങ്ങേറ്റം ഓഗസ്റ്റ് 15-ന്

ഓല സ്കൂട്ടറിനായി 10 അദ്വിതീയ കളർ ഓപ്ഷനുകൾ കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് ഇന്നുവരെ ഏത് ഇരുചക്ര വാഹനത്തിലും വാഗ്ദാനം ചെയ്യുന്ന ഏറ്റവും വിശാലമായ ശ്രേണിയാണെന്നതും ശ്രദ്ധേയമാണ്.

ഇലക്‌ട്രിക് വിപ്ലവം തീർക്കാൻ ഓലയുടെ ആദ്യ സ്‌കൂട്ടർ, അരങ്ങേറ്റം ഓഗസ്റ്റ് 15-ന്

നിറങ്ങൾ കൃത്യമായി പരാമർശിച്ചിട്ടില്ലെങ്കിലും അതിൽ റെഡ്, ബ്ലൂ, യെല്ലോ, സിൽവർ, ഗോൾഡൻ, പിങ്ക്, ബ്ലാക്ക്, ഗ്രേ എന്നിവയുടെ ഗ്ലോസി, മാറ്റ് കളർ ഓപ്ഷനുകളായിരിക്കും കമ്പനി വാഗ്‌ദാനം ചെയ്യുക.

ഇലക്‌ട്രിക് വിപ്ലവം തീർക്കാൻ ഓലയുടെ ആദ്യ സ്‌കൂട്ടർ, അരങ്ങേറ്റം ഓഗസ്റ്റ് 15-ന്

ഓല എസ്, ഓല എസ് 1, ഓല എസ് 1 പ്രോ എന്ന് വിളിക്കപ്പെടുന്ന മൂന്ന് വേരിയന്റുകളിലാകും പുതിയ ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കുക. ഉപഭോക്തൃ വിതരണ രീതിയിലേക്ക് ഓല നേരിട്ട് എത്തിക്കുകയും ഡീലർഷിപ്പ് നെറ്റ്‌വർക്ക് പാത പൂർണമായും ഒഴിവാക്കുകയും ചെയ്യുമെന്നും റിപ്പോർട്ടുണ്ട്.

ഇലക്‌ട്രിക് വിപ്ലവം തീർക്കാൻ ഓലയുടെ ആദ്യ സ്‌കൂട്ടർ, അരങ്ങേറ്റം ഓഗസ്റ്റ് 15-ന്

അതായത് തികച്ചും ഹോം ഡെലിവറിയെ അടിസ്ഥാനമാക്കിയാകും കമ്പനി പ്രവർത്തിക്കുകയെന്ന് സാരം. അതുല്യമായ ഡിസൈനിന്റെയും അത്യാധുനിക സാങ്കേതികവിദ്യയുടെയും കാര്യത്തിൽ ഓല സ്കൂട്ടർ സ്വയം വേറിട്ടുനിൽക്കും. ഏറ്റവും വലിയ ബൂട്ട് സ്പേസ് ലഭിക്കാൻ ഇത് സജ്ജീകരിച്ചിരിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

ഇലക്‌ട്രിക് വിപ്ലവം തീർക്കാൻ ഓലയുടെ ആദ്യ സ്‌കൂട്ടർ, അരങ്ങേറ്റം ഓഗസ്റ്റ് 15-ന്

ക്ലാസ് ലീഡിംഗ് സ്പീഡും ശ്രേണിയും അതിന്റെ സെഗ്മെന്റിൽ ഇതുവരെ ഒരു ഇലക്ട്രിക് സ്കൂട്ടറുമായി പൊരുത്തപ്പെടുന്നില്ല. സവിശേഷതകളെ സംബന്ധിച്ചിടത്തോളം ഓല ഇലക്ട്രിക് സ്കൂട്ടറിന് ആപ്പ് അധിഷ്ഠിത കീലെസ് എൻട്രി പൂർണ എൽഇഡി ലൈറ്റിംഗ്, ഇന്റർനെറ്റ് കണക്റ്റുചെയ്‌ത സ്മാർട്ട് സവിശേഷതകൾ, ഫാസ്റ്റ് ചാർജിംഗ് സൗകര്യങ്ങൾ, ഡിസ്ക് ബ്രേക്കുകൾ എന്നിവ ലഭിക്കും.

ഇലക്‌ട്രിക് വിപ്ലവം തീർക്കാൻ ഓലയുടെ ആദ്യ സ്‌കൂട്ടർ, അരങ്ങേറ്റം ഓഗസ്റ്റ് 15-ന്

ഓല ഇതുവരെ വരാനിരിക്കുന്ന ഈ ഇലക്ട്രിക് സ്കൂട്ടറിന്റെ വില വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇത് ഒരു ലക്ഷം രൂപ സെഗ്മെന്റിൽ വരുമെന്നാണ് വിപണി കണക്കാക്കപ്പെടുന്നത്. വിവിധ സംസ്ഥാനങ്ങൾ നൽകുന്ന പ്രോത്സാഹനങ്ങളെ ആശ്രയിച്ച് നിരക്കുകൾ വ്യത്യസ്തമായിരിക്കും എന്നതും ശ്രദ്ധേയമാകും.

ഇലക്‌ട്രിക് വിപ്ലവം തീർക്കാൻ ഓലയുടെ ആദ്യ സ്‌കൂട്ടർ, അരങ്ങേറ്റം ഓഗസ്റ്റ് 15-ന്

സി‌ഇ‌എസിലെ ഐ‌എച്ച്‌എസ് മാർക്കിറ്റ് ഇന്നോവേഷൻ അവാർഡും ജർമൻ ഡിസൈൻ അവാർഡും ഉൾപ്പെടെ നിരവധി അവാർഡുകൾ ഓല ഇലക്ട്രിക് സ്കൂട്ടർ ഇതിനകം നേടിയിട്ടുണ്ട്. ഇന്ത്യയിലെ തമിഴ്‌നാട്ടിൽ 500 ഏക്കർ സ്ഥലത്ത് നിർമിക്കുന്ന കമ്പനിയുടെ ഓല ഫ്യൂച്ചർ ഫാക്ടറിയിൽ നിന്നാണ് ഇത് പുറത്തിറങ്ങുക.

ഇലക്‌ട്രിക് വിപ്ലവം തീർക്കാൻ ഓലയുടെ ആദ്യ സ്‌കൂട്ടർ, അരങ്ങേറ്റം ഓഗസ്റ്റ് 15-ന്

ഈ പ്ലാൻ ലോകത്തിലെ ഏറ്റവും വലിയതും, ഏറ്റവും നൂതനവും സുസ്ഥിരവുമായ ഇരുചക്ര വാഹന ഫാക്ടറിയായിരിക്കും. പൂർണമായി പ്രവർത്തിച്ചുകഴിഞ്ഞാൽ ആദ്യ ഘട്ടത്തിൽ പ്രതിവർഷം രണ്ട് ദശലക്ഷം യൂണിറ്റ് ശേഷിയുള്ള പ്ലാന്റിന് 2022 അവസാനത്തോടെ നിർമാണം 10 ദശലക്ഷത്തിലേക്ക് എത്തിക്കാൻ കഴിയും.

ഇലക്‌ട്രിക് വിപ്ലവം തീർക്കാൻ ഓലയുടെ ആദ്യ സ്‌കൂട്ടർ, അരങ്ങേറ്റം ഓഗസ്റ്റ് 15-ന്

പ്ലാന്റ് പൂർത്തിയാകുന്നതോടെ ഇലക്ട്രിക് സ്കൂട്ടർ ആഗോള വിപണികളിലേക്കും സാന്നിധ്യമറിയിക്കും. അവതരിപ്പിക്കുമ്പോൾ ഓല ഇലക്ട്രിക് സ്കൂട്ടർ ഏഥർ 450X, ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക് എന്നിവയുമായാകും മാറ്റുരയ്ക്കുക.

Most Read Articles

Malayalam
English summary
The New Ola Electric Scooter To Launch In India On 15th August. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X