ടാറ്റയുടെ കൈപിടിച്ച് Tork Motors വിപണിയിലേക്ക്; ആദ്യ ഇലക്‌ട്രിക് ബൈക്ക് ഉടൻ വിൽപ്പനയ്ക്ക് എത്തും

തങ്ങളുടെ ആദ്യത്തെ T6X ഇലക്‌ട്രിക് മോട്ടോർസൈക്കിളിനായുള്ള ബുക്കിംഗ് ആരംഭിക്കുന്നതായി പ്രഖ്യാപിച്ച് രാജ്യത്തെ പ്രഥമ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ കമ്പനിയായ ടോര്‍ക്ക് മോട്ടോര്‍സ്.

ടാറ്റയുടെ കൈപിടിച്ച് Tork Motors വിപണിയിലേക്ക്; ആദ്യ ഇലക്‌ട്രിക് ബൈക്ക് ഉടൻ വിൽപ്പനയ്ക്ക് എത്തും

പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇവി സ്റ്റാർട്ട്-അപ്പ് കമ്പനിയായ ടോർക്ക് മോട്ടോർസ് 2016-ലാണ് ഇന്ത്യയിലെ ആദ്യത്തെ ഇലക്‌ട്രിക് ബൈക്കിനെ ആദ്യമായി അവതരിപ്പിക്കുന്നത്. വിജയകരമായി ഒരു ഓട്ടോമൊബൈൽ സ്റ്റാർട്ടപ്പിന് തുടക്കം കുറിക്കുന്നതിനുള്ള വെല്ലുവിളികൾ വളരെ വലുതായതിനാലാണ് ഇ-മോഡൽ വിപണിയിൽ എത്താൻ ഇത്രയും കാലതാമസം എടുത്തത്.

ടാറ്റയുടെ കൈപിടിച്ച് Tork Motors വിപണിയിലേക്ക്; ആദ്യ ഇലക്‌ട്രിക് ബൈക്ക് ഉടൻ വിൽപ്പനയ്ക്ക് എത്തും

ഉയർന്ന നിലവാരമുള്ള ഉൽപ്പന്നം ഉപയോഗിച്ച് വിപണിയിൽ എത്തി വൻവിജയമായി തീർന്ന ഒരേയൊരു ഇന്ത്യൻ കമ്പനിയാണ് ഏഥർ എനർജി. എന്നാൽ ഏഥറിന്റെ അവതരണത്തിന് തൊട്ടുമുമ്പ് തന്നെ ടോർക്ക് മോട്ടോർസ് യഥാർഥത്തിൽ രൂപകൽപ്പന ചെയ്തതും വികസിപ്പിച്ചതും നിർമിതവുമായ ഒരു ഉൽപ്പന്നം പുറത്തിറക്കുന്ന ആദ്യ ഇവി സ്റ്റാർട്ടപ്പുകളിൽ ഒന്നായി മാറിയിരുന്നു.

ടാറ്റയുടെ കൈപിടിച്ച് Tork Motors വിപണിയിലേക്ക്; ആദ്യ ഇലക്‌ട്രിക് ബൈക്ക് ഉടൻ വിൽപ്പനയ്ക്ക് എത്തും

ഐൽ ഓഫ് മാൻ ടിടി ഉൾപ്പെടെയുള്ള പ്രമുഖ വിദേശ ഇവന്റുകളിൽ കമ്പനിയുടെ ഇലക്ട്രിക് റേസിംഗ് പ്രോഗ്രാം നേടിയ പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് T6X ഇലക്‌ട്രിക് മോട്ടോർസൈക്കിളിനെ കമ്പനി വികസിപ്പിച്ചെടുത്തിരിക്കുന്നത്. എന്നിരുന്നാലും മിക്ക സ്റ്റാർട്ടപ്പുകളും നേരിടുന്ന സ്വാഭാവിക പ്രവർത്തനത്തിനുള്ള കാലതാമസവും സാമ്പത്തിക വെല്ലുവിളികളും ടോർക്ക് മോട്ടോർസും നേരിട്ടിട്ടുണ്ട്.

ടാറ്റയുടെ കൈപിടിച്ച് Tork Motors വിപണിയിലേക്ക്; ആദ്യ ഇലക്‌ട്രിക് ബൈക്ക് ഉടൻ വിൽപ്പനയ്ക്ക് എത്തും

2016-ൽ ഓലയുടെ ഭവിഷ് അഗർവാളും അടുത്തിടെ 2019-ൽ രത്തൻ ടാറ്റയും ഉൾപ്പെടെ ചില വലിയ കമ്പനികളിൽ നിന്ന് ടോർക്കും ധനസമാഹരണം നടത്തിയിരുന്നു. പോയ വർഷം തുടക്കത്തിൽ കൊവിഡ്-19 മഹാമാരിയുടെ വ്യാപനവും ആദ്യ ഉൽപ്പന്നത്തെ വിപണിയിൽ എത്തിക്കുന്നതിൽ കാലതാമസം നേരിടാൻ കാരണമായി. ഇനി ഡിസൈനിലേക്ക് നോക്കിയാൽ ഒറ്റ നോട്ടത്തില്‍ പെട്രോള്‍ ബൈക്കുകളെ വെല്ലുന്ന രൂപഭംഗിയാണ് ടോര്‍ക്ക് T6X ഇലക്‌ട്രിക്കിന്റെ ഏറ്റവും വലിയ പ്രത്യേകത.

ടാറ്റയുടെ കൈപിടിച്ച് Tork Motors വിപണിയിലേക്ക്; ആദ്യ ഇലക്‌ട്രിക് ബൈക്ക് ഉടൻ വിൽപ്പനയ്ക്ക് എത്തും

ഹോണ്ട ഹോർനെറ്റാണെന്നു വരെ ആദ്യ കാഴ്ച്ചയിൽ തോന്നിയേക്കാം. 2016 ൽ അവതരിപ്പിച്ച മോട്ടോർസൈക്കിളിനെ T6X എന്ന് വിളിക്കുകയും ചെയ്‌തിരുന്നു. കൂടാതെ ഇലക്ട്രിക് ബൈക്കിനെ ഇതേ പേരിൽ തന്നെ വിപണിയിൽ എത്തുമെന്നും കമ്പനിയുടെ സ്ഥാപകനായ കപിൽ ഷെൽക്കെ സ്ഥിരീകരിച്ചിട്ടുണ്ട്. നഗരഗതാഗതത്തിനു യോജിച്ച തരത്തിലാണ് ഇവിയുടെ രൂപകല്‍പ്പനയെന്ന് കമ്പനി അവകാശപ്പെടുന്നു.

ടാറ്റയുടെ കൈപിടിച്ച് Tork Motors വിപണിയിലേക്ക്; ആദ്യ ഇലക്‌ട്രിക് ബൈക്ക് ഉടൻ വിൽപ്പനയ്ക്ക് എത്തും

എന്നിരുന്നാലും മുൻമോഡലിനെ അപേക്ഷിച്ച് ബൈക്കിന്റെ ഭൂരിഭാഗ ഡിസൈനും ഒന്നുകൂടി പരിഷ്ക്കരിച്ചതായാണ് തോന്നുന്നത്. "പുനർരൂപകൽപ്പന ചെയ്ത എൽഇഡി ഹെഡ്‌ലൈറ്റും ടെയിൽ ലൈറ്റും ടോര്‍ക്ക് T6X ഇലക്‌ട്രിക് ബൈക്കിൽ ഉണ്ടാകും. അതോടൊപ്പം തന്നെ പുതിയ സ്വിച്ച് ക്ലസ്റ്റർ, വലിയ ബാറ്ററി പായ്ക്ക്, കൂടുതൽ 'ടോർഖ്', കൂടുതൽ പവർ എന്നിവ ഉപയോഗിച്ച് മോട്ടോർസൈക്കിൾ ഘടന പൂർണമായും മാറിയിട്ടുണ്ടെന്നും കമ്പനി സ്ഥിരീകരിക്കുന്നുണ്ട്.

ടാറ്റയുടെ കൈപിടിച്ച് Tork Motors വിപണിയിലേക്ക്; ആദ്യ ഇലക്‌ട്രിക് ബൈക്ക് ഉടൻ വിൽപ്പനയ്ക്ക് എത്തും

വലിയ ബാറ്ററി പായ്ക്ക്, കൂടുതൽ 'ടോർഖ്', കൂടുതൽ പവർ എന്നീ അവസാനത്തെ മൂന്ന് പോയിന്റുകൾ പ്രധാനമാണ്. കാരണം T6X 100 കിലോമീറ്ററിന്റെ ഉയർന്ന വേഗതയും 100 കിലോമീറ്റർ റേഞ്ചുമാണ് 2016-ൽ അവതരിപ്പിച്ചപ്പോൾ വാഗ്‌ദാനം ചെയ്‌തത്. എന്നാൽ നിലവിലെ സാഹചര്യവുമായി താരതമ്യപ്പെടുത്തിയാൽ ഈ കണക്കുകൾ പര്യാപ്‌തമല്ലെന്നു വേണം പറയാൻ.

ടാറ്റയുടെ കൈപിടിച്ച് Tork Motors വിപണിയിലേക്ക്; ആദ്യ ഇലക്‌ട്രിക് ബൈക്ക് ഉടൻ വിൽപ്പനയ്ക്ക് എത്തും

15 ആമ്പിയര്‍ പവര്‍ സോക്കറ്റില്‍ നിന്നു ചാര്‍ജ് ചെയ്യാവുന്ന രീതിയാണ് ചാർജിംഗിനായി പരിചയപ്പെടുത്തിയിരുന്നത്. എന്നാൽ ഉടൻ വിൽപ്പനയ്ക്ക് എത്തുന്ന ബൈക്കിന്റെ ഈ സജ്ജീകരണത്തിലും മാറ്റങ്ങൾ പ്രതീക്ഷിക്കാം. ഇലക്‌ട്രിക് മോട്ടോർസൈക്കിളിനായി 96 ശതമാനം കാര്യക്ഷമമായ ആക്സിയൽ ഫ്ലക്സ് മോട്ടോർ വികസിപ്പിച്ചതായും പൂനെയ്ക്ക് പുറത്ത് പുതുതായി നിർമ്മിച്ച ഫാക്ടറിയിൽ ബൈക്ക് നിർമിക്കുമെന്നുമാണ് ടോർക്ക് മോട്ടോർസ് അഭിപ്രായപ്പെട്ടിരിക്കുന്നത്.

ടാറ്റയുടെ കൈപിടിച്ച് Tork Motors വിപണിയിലേക്ക്; ആദ്യ ഇലക്‌ട്രിക് ബൈക്ക് ഉടൻ വിൽപ്പനയ്ക്ക് എത്തും

ഓണ്‍ ബോര്‍ഡ് നാവിഗേഷന്‍, ക്ലൗഡ് കണക്ടിവിറ്റി, സ്റ്റോറേജ് സൗകര്യം, പൂർണ ഡിജിറ്റല്‍ ഡിസ്പ്ലേ, വ്യത്യസ്‌ത ഡ്രൈവിംഗ് മോഡുകൾ തുടങ്ങിയ സവിശേഷതകളും ടോർക്കിന്റെ ബൈക്കിനുണ്ടാകും. 2016-ൽ ലിഥിയം അയണ്‍ ബാറ്ററികളാണ് T6X-ൽ ഇടംപിടിച്ചിരുന്നത്. കപ്പാസിറ്റി കൂടിയ ഇതേ യൂണിറ്റ് തന്നെയായിരിക്കും പുതിയ പതിപ്പിലുമുണ്ടാവുക.

ടാറ്റയുടെ കൈപിടിച്ച് Tork Motors വിപണിയിലേക്ക്; ആദ്യ ഇലക്‌ട്രിക് ബൈക്ക് ഉടൻ വിൽപ്പനയ്ക്ക് എത്തും

പുതിയ ടോർക്ക് T6X ഇലക്‌ട്രിക് ബൈക്കിനെ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ ഉടൻ കമ്പനി വെളിപ്പെടുത്തുമെന്ന് സ്ഥാപകനായ കപില്‍ ഷെൽക്കെ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. 2016-ൽ T6X മോഡലിനെ അവതരിപ്പിക്കുമ്പോൾ ഏകദേശം 1.25 ലക്ഷം രൂപ വില പ്രതീക്ഷിച്ചിരുന്നു.

ടാറ്റയുടെ കൈപിടിച്ച് Tork Motors വിപണിയിലേക്ക്; ആദ്യ ഇലക്‌ട്രിക് ബൈക്ക് ഉടൻ വിൽപ്പനയ്ക്ക് എത്തും

എന്നാൽ ഇതിനുശേഷം ഇൻപുട്ട് ചെലവ് ഗണ്യമായി വർധിച്ചപ്പോൾ സർക്കാർ ആകർഷകമായ സബ്‌സിഡികളും പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ ബൈക്കിന് ആക്രമണാത്മകമായ വില നിർണയമായിരിക്കും കമ്പനി നടപ്പിലാക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവി മോഡലുകൾക്ക് ജനപ്രീതി വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രത്യേകിച്ച്.

ടാറ്റയുടെ കൈപിടിച്ച് Tork Motors വിപണിയിലേക്ക്; ആദ്യ ഇലക്‌ട്രിക് ബൈക്ക് ഉടൻ വിൽപ്പനയ്ക്ക് എത്തും

കോളേജ് പഠന കാലത്താണ് കപില്‍ ഷെല്‍ക്കെയുടെ നേതൃത്വത്തിലുള്ള സംഘം ഒരു ഇലക്ട്രിക് മോട്ടോർസൈക്കിൾ പുറത്തിറക്കാനായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. തുടർന്ന് 2009-ല്‍ ആദ്യ ഇലക്ട്രിക് ബൈക്കിന്റെ പ്രോട്ടോടൈപ്പ് അവതരിപ്പിക്കാനും ഇവർക്ക് സാധിച്ചു. 10,000 യൂണിറ്റ് T6X മോഡലുകള്‍ ആദ്യ വര്‍ഷം നിരത്തിലിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Most Read Articles

Malayalam
English summary
Tork motors started to accept bookings for t6x electric motorcycle details
Story first published: Monday, October 4, 2021, 19:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X