വില 8.85 ലക്ഷം രൂപ, പുതിയ സ്ട്രീറ്റ് ട്വിൻ EC1 സ്പെഷ്യൽ എഡിഷൻ മോഡലിനെ അവതരിപ്പിച്ച് ട്രയംഫ്

ഇന്ത്യയിലെ മോഡൽനിര പുതുക്കികൊണ്ട് പ്രീമിയം മോട്ടോർസൈക്കിൾ ശ്രേണിയിൽ ശക്തരാവുകയാണ് ബ്രിട്ടീഷ് ഇരുചക്ര വാഹന നിർമാണ കമ്പനിയായ ട്രയംഫ്. ബോണവില്ലെ ഗോൾഡ് ലൈൻ എഡിഷൻ, റോക്കറ്റ് 3 GT 221 എന്നിവ അവതരിപ്പിച്ച ബ്രാൻഡ് വേറൊരു ബൈക്ക് കൂടി പരിചയപ്പെടുത്തിയിട്ടുണ്ട്.

വില 8.85 ലക്ഷം രൂപ, പുതിയ സ്ട്രീറ്റ് ട്വിൻ EC1 സ്പെഷ്യൽ എഡിഷൻ മോഡലിനെ അവതരിപ്പിച്ച് ട്രയംഫ്

പുതിയ ഗോൾഡ് ലൈൻ, സ്പെഷ്യൽ എഡിഷൻ റോക്കറ്റ് 3 മോഡലുകൾക്കൊപ്പം ട്രയംഫ് മോട്ടോർസൈക്കിൾസ് ഇന്ത്യ പുതിയ സ്ട്രീറ്റ് ട്വിൻ EC1 സ്പെഷ്യൽ എഡിഷൻ ബൈക്കാണ് പുറത്തിറക്കിയിരിക്കുന്നത്. ഇതിന് ഇന്ത്യയിൽ 8.85 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

വില 8.85 ലക്ഷം രൂപ, പുതിയ സ്ട്രീറ്റ് ട്വിൻ EC1 സ്പെഷ്യൽ എഡിഷൻ മോഡലിനെ അവതരിപ്പിച്ച് ട്രയംഫ്

മാറ്റ് അലുമിനിയം സിൽവർ, മാറ്റ് സിൽവർ ഐസ് ഫ്യുവൽ ടാങ്ക്, കൈകൊണ്ട് ചായം പൂശിയ സിൽവർ കോച്ച് ലൈനിംഗ്, സമർപ്പിത പുതിയ EC1 ഗ്രാഫിക്സ്, ട്രയംഫ് ബാഡ്ജ് എന്നിവ ഉൾക്കൊള്ളുന്ന സവിശേഷമായ കസ്റ്റം-പ്രചോദിത രൂപത്തിലാണ് ട്രയംഫ് പുതിയ EC1 സ്പെഷ്യൽ എഡിഷൻ ബൈക്കിനെ കൊണ്ടുവന്നിരിക്കുന്നത്.

വില 8.85 ലക്ഷം രൂപ, പുതിയ സ്ട്രീറ്റ് ട്വിൻ EC1 സ്പെഷ്യൽ എഡിഷൻ മോഡലിനെ അവതരിപ്പിച്ച് ട്രയംഫ്

സൈഡ് പാനലുകൾക്ക് മാറ്റ് സിൽവർ ഐസ് ഫിനിഷും മഡ്ഗാർഡുകൾക്ക് മാറ്റ് അലുമിനിയം സിൽവർ നിറവും ലഭിക്കും. ബ്ലാക്ക് 10-സ്‌പോക്ക് വീലുകൾ, കറുത്ത ഹെഡ്‌ലാമ്പ് കൗൾ, ബ്ലാക്ക് ഫിനിഷ്ഡ് മിററുകൾ, ബ്ലാക്ക് സിഗ്നേച്ചർ ആകൃതിയിലുള്ള എഞ്ചിൻ കവറുകൾ എന്നിവയും മോട്ടോർസൈക്കിളിന് ലഭിക്കുന്നു. ഒരു മാറ്റ് സിൽവർ ഐസ് ഫ്ലൈ സ്ക്രീൻ ഓപ്ഷണൽ അധികമായി നൽകും.

വില 8.85 ലക്ഷം രൂപ, പുതിയ സ്ട്രീറ്റ് ട്വിൻ EC1 സ്പെഷ്യൽ എഡിഷൻ മോഡലിനെ അവതരിപ്പിച്ച് ട്രയംഫ്

സ്ട്രീറ്റ് ട്വിൻ EC1 മോഡലിലെ മാറ്റങ്ങൾ സ്റ്റൈലിംഗ് അപ്‌ഗ്രേഡുകളിലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു. മെക്കാനിക്കൽ സ്പെസിഫിക്കേഷനുകൾ സാധാരണ മോട്ടോർസൈക്കിളിന് സമാനമായി തുടരുന്നു. അങ്ങനെ സ്ട്രീറ്റ് ട്വിൻ EC1 7,500 rpm-ൽ 64.1 bhp കരുത്തും 3,800 rpm-ൽ 80 Nm torque ഉം ഉത്പാദിപ്പിക്കുന്ന ബിഎസ്-VI കംപ്ലയന്റ്, 900 സിസി, ഇരട്ട-സിലിണ്ടർ എഞ്ചിനാണ് ഉപയോഗിക്കുന്നത്.

വില 8.85 ലക്ഷം രൂപ, പുതിയ സ്ട്രീറ്റ് ട്വിൻ EC1 സ്പെഷ്യൽ എഡിഷൻ മോഡലിനെ അവതരിപ്പിച്ച് ട്രയംഫ്

എഞ്ചിൻ അഞ്ചു സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. സ്റ്റാൻഡേർഡ് സ്ട്രീറ്റ് ട്വിനിന് സമാനമായി മോട്ടോർസൈക്കിളിലെ ഹാർഡ്‌വെയറിൽ 41 mm കാട്രിഡ്ജ് ഫ്രണ്ട് ഫോർക്കുകൾ, പ്രീലോഡ് ക്രമീകരിക്കാവുന്ന ഇരട്ട പിൻ ഷോക്കുകൾ, രണ്ട് ചക്രങ്ങളിലും സിംഗിൾ ഡിസ്‌ക്കുകൾ, പിരലി ഫാന്റം സ്‌പോർട്‌സ് കോം ടയറുകൾ എന്നിവ ഉൾപ്പെടുന്നു.

വില 8.85 ലക്ഷം രൂപ, പുതിയ സ്ട്രീറ്റ് ട്വിൻ EC1 സ്പെഷ്യൽ എഡിഷൻ മോഡലിനെ അവതരിപ്പിച്ച് ട്രയംഫ്

പ്രീമിയം മോട്ടോർസൈക്കിളിന്റെ ഇലക്ട്രോണിക് റൈഡർ എയ്ഡുകളിൽ എബിഎസ്, സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോൾ, റെയ്ൻ, റോഡ് എന്നിങ്ങനെ രണ്ട് റൈഡിംഗ് മോഡുകൾ എന്നിവ ഉൾപ്പെടുന്നു. ലൈനപ്പിലെ ഏറ്റവും താങ്ങാനാവുന്ന സ്‌പെഷ്യൽ എഡിഷൻ മോട്ടോർസൈക്കിളാണ് സ്ട്രീറ്റ് ട്വിൻ EC1.

വില 8.85 ലക്ഷം രൂപ, പുതിയ സ്ട്രീറ്റ് ട്വിൻ EC1 സ്പെഷ്യൽ എഡിഷൻ മോഡലിനെ അവതരിപ്പിച്ച് ട്രയംഫ്

മോട്ടോർസൈക്കിളിന്റെ ടാങ്കിൽ കാണുന്ന EC1 ബാഡ്‌ജിംഗിന് പ്രാധാന്യമുണ്ട്. ഇത് ഈസ്റ്റ് ലണ്ടനിലെ തപാൽ കോഡിനെയാണ് പരാമർശിക്കുന്നത്. നിലവിൽ ഇന്ത്യയിൽ ട്രയംഫ് മോട്ടോർസൈക്കിൾസ് ഒമ്പത് സ്‌പെഷ്യൽ എഡിഷൻ മോട്ടോർസൈക്കിളുകളാണ് ഒറ്റയടിക്ക് പുറത്തിറക്കിയിരിക്കുന്നത്.

വില 8.85 ലക്ഷം രൂപ, പുതിയ സ്ട്രീറ്റ് ട്വിൻ EC1 സ്പെഷ്യൽ എഡിഷൻ മോഡലിനെ അവതരിപ്പിച്ച് ട്രയംഫ്

കുറഞ്ഞത് ഒരു വർഷത്തേക്കെങ്കിലും ഈ മോഡലുകൾ വിൽപ്പനയ്‌ക്കെത്തുമെന്നാണ് സൂചന. കമ്പനിയുടെ ഗോൾഡ് ലൈൻ, സ്പെഷ്യൽ എഡിഷൻ ശ്രേണിയുടെ എക്സ്ഷോറൂം വിലകൾ ചുവടെ കൊടുത്തിരിക്കുന്നു.

വില 8.85 ലക്ഷം രൂപ, പുതിയ സ്ട്രീറ്റ് ട്വിൻ EC1 സ്പെഷ്യൽ എഡിഷൻ മോഡലിനെ അവതരിപ്പിച്ച് ട്രയംഫ്

സ്ട്രീറ്റ് സ്ക്രാംബ്ലർ ഗോൾഡ് ലൈൻ: 9.95 ലക്ഷം രൂപ

ബോണവില്ലെ T100 ഗോൾഡ് ലൈൻ: 10.09 ലക്ഷം രൂപ

ബോണവില്ലെ T120 ഗോൾഡ് ലൈൻ, T120 ബ്ലാക്ക് ഗോൾഡ് ലൈൻ: 11.79 ലക്ഷം രൂപ

ബോണവില്ലെ ബോബർ, സ്പീഡ്മാസ്റ്റർ: 12.75 ലക്ഷം രൂപ

സ്ട്രീറ്റ് ട്വിൻ EC1: 8.85 ലക്ഷം രൂപ

റോക്കറ്റ് 3 R 221: 20.80 ലക്ഷം രൂപ

റോക്കറ്റ് 3 GT 221: 21.40 ലക്ഷം രൂപ

വില 8.85 ലക്ഷം രൂപ, പുതിയ സ്ട്രീറ്റ് ട്വിൻ EC1 സ്പെഷ്യൽ എഡിഷൻ മോഡലിനെ അവതരിപ്പിച്ച് ട്രയംഫ്

ട്രയംഫിൽ നിന്നുള്ള ഈ പുതിയ ലിമിറ്റഡ് എഡിഷൻ മോട്ടോർസൈക്കിളുകൾക്ക് പുറമെ ടൈഗർ 1200 മോഡലും ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. മോഡലിനായുള്ള ബുക്കിംഗും കമ്പനി ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. പുതിയ അഡ്വഞ്ചർ മോട്ടോർസൈക്കിളിന്റെ അവതരണം 2022 ജനുവരിയുടെ രണ്ടാം പകുതിയിൽ നടക്കാനാണ് സാധ്യത.

വില 8.85 ലക്ഷം രൂപ, പുതിയ സ്ട്രീറ്റ് ട്വിൻ EC1 സ്പെഷ്യൽ എഡിഷൻ മോഡലിനെ അവതരിപ്പിച്ച് ട്രയംഫ്

പുതിയ ട്രയംഫ് ടൈഗർ ഒന്നിലധികം വേരിയന്റുകളിൽ വിൽക്കും. ഏകദേശം 18 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. പുതിയ ട്രയംഫ് ടൈഗർ 1200, ഡ്യുക്കാറ്റി മൾട്ടിസ്ട്രാഡ V4, ഹാർലി-ഡേവിഡ്‌സൺ പാൻ-അമേരിക്ക 1250, ബിഎംഡബ്ല്യു R1250 GS എന്നിവയ്‌ക്കൊപ്പമാകും മാറ്റുരയ്ക്കുക.

വില 8.85 ലക്ഷം രൂപ, പുതിയ സ്ട്രീറ്റ് ട്വിൻ EC1 സ്പെഷ്യൽ എഡിഷൻ മോഡലിനെ അവതരിപ്പിച്ച് ട്രയംഫ്

ടൈഗർ 1200 അഡ്വഞ്ചറിന്ഖെ പുതിയ ആവർത്തനത്തിന് ഒരു പുതിയ ഷാസിയാണ് ലഭിക്കുന്നത്. അത് മുമ്പത്തേക്കാൾ ഭാരം കുറഞ്ഞതാണെന്നതാണ് എന്നകാര്യവും ശ്രദ്ധേയമാണ്. എഞ്ചിൻ തികച്ചും പുതിയതാണ്. സ്വിംഗാർമും പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. കൂടാതെ പുതിയ സസ്പെൻഷൻ ജോമെട്രിയും നവീകരിച്ച ബ്രേക്കിംഗ് ഹാർഡ്‌വെയറും സഹിതം യൂണിറ്റിന് ഇപ്പോൾ മൂന്ന്-ലിങ്ക് ക്രമീകരണവുമുണ്ട്.

വില 8.85 ലക്ഷം രൂപ, പുതിയ സ്ട്രീറ്റ് ട്വിൻ EC1 സ്പെഷ്യൽ എഡിഷൻ മോഡലിനെ അവതരിപ്പിച്ച് ട്രയംഫ്

എഞ്ചിൻ ഒരു പുതിയ 1,160 സിസി ഇൻ-ലൈൻ-ത്രീ യൂണിറ്റാണ്. ഇത് 9,000 rpm-ൽ 148 bhp കരുത്തും 7,000 rpm-ൽ 130 Nm torque ഉം ആണ് വികസിപ്പിക്കുന്നത്. ആറു സ്പീഡാണ് ഗിയർബോക്‌സ്. അതിൽ സ്ലിപ്പർ ക്ലച്ചും ടു-വേ ക്വിക്ക്-ഷിഫ്റ്ററും ഉൾപ്പെടുന്നു.

Most Read Articles

Malayalam
English summary
Triumph introduced the all new street twin ec1 in india details
Story first published: Wednesday, December 22, 2021, 18:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X