പുതിയ സ്ട്രീറ്റ് സ്ക്രാംബ്ലർ സാൻഡ്സ്റ്റോം എഡിഷനെ ഇന്ത്യയിൽ അവതരിപ്പിച്ച് ട്രയംഫ്

പുതിയ സ്ട്രീറ്റ് സ്ക്രാംബ്ലർ സാൻഡ്സ്റ്റോം എഡിഷനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ബ്രിട്ടീഷ് പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കളായ ട്രയംഫ്. ലോകമെമ്പാടുമായി വെറും 775 യൂണിറ്റുകളായി പരിമിതപ്പെടുത്തുന്ന മോഡൽ ഇന്ത്യയിൽ 9.65 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലക്കാണ് എത്തുന്നത്.

പുതിയ സ്ട്രീറ്റ് സ്ക്രാംബ്ലർ സാൻഡ്സ്റ്റോം എഡിഷനെ ഇന്ത്യയിൽ അവതരിപ്പിച്ച് ട്രയംഫ്

1960 ലെ ട്രയംഫ് സ്‌ക്രാംബ്ലർ ഡെസേർട്ട് റേസർമാരിൽ നിന്നാണ് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ സ്ട്രീറ്റ് സ്ക്രാംബ്ലർ സാൻഡ്സ്റ്റോം മോട്ടോർസൈക്കിൾ രൂപംകൊണ്ടിരിക്കുന്നത്. കൂടാതെസ്റ്റാൻഡേർഡ് സ്ട്രീറ്റ് സ്‌ക്രാംബ്ലറിനെ അടിസ്ഥാനമാക്കിയാണ് ബൈക്ക് ഒരുങ്ങിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

പുതിയ സ്ട്രീറ്റ് സ്ക്രാംബ്ലർ സാൻഡ്സ്റ്റോം എഡിഷനെ ഇന്ത്യയിൽ അവതരിപ്പിച്ച് ട്രയംഫ്

ബ്രഷ്ഡ് അലോയ് സാംപ് ഗാർഡ്, ഉയർന്ന ഫ്രണ്ട് മഡ്‌ഗാർഡ്, കറുത്ത ഗ്രില്ലുള്ള പുതിയ ഹെഡ്‌ലൈറ്റ് ബെസെൽ എന്നിവ പോലുള്ള സ്റ്റൈലിംഗ് നവീകരണങ്ങളാണ് സ്ട്രീറ്റ് സ്ക്രാംബ്ലർ സാൻഡ്സ്റ്റോമിന്റെ പ്രത്യേകതകൾ.

MOST READ: സ്‌ക്രാംബ്ലര്‍ 1200 സ്റ്റീവ് മക്വീന്‍ പതിപ്പ് അവതരിപ്പിച്ച് ട്രയംഫ്; വില 13.75 ലക്ഷം രൂപ

പുതിയ സ്ട്രീറ്റ് സ്ക്രാംബ്ലർ സാൻഡ്സ്റ്റോം എഡിഷനെ ഇന്ത്യയിൽ അവതരിപ്പിച്ച് ട്രയംഫ്

ഉയരമുള്ള സെറ്റ് എക്‌സ്‌ഹോസ്റ്റ് സജ്ജീകരണവും സ്പ്ലിറ്റ്-സ്റ്റൈൽ സീറ്റുകളും ഈ സ്ക്രാംബ്ലർ മോട്ടോർസൈക്കിളിന്റെ സവിശേഷതയാണ്. ഈ ലിമിറ്റഡ് എഡിഷൻ മോഡൽ സാൻഡ്സ്റ്റോം മാറ്റ് സ്റ്റോം ഗ്രേ കളർ ഓപ്ഷനിൽ മാത്രമാണ് ലഭ്യമാവുക എന്നതും ശ്രദ്ധേയമാണ്.

പുതിയ സ്ട്രീറ്റ് സ്ക്രാംബ്ലർ സാൻഡ്സ്റ്റോം എഡിഷനെ ഇന്ത്യയിൽ അവതരിപ്പിച്ച് ട്രയംഫ്

മെക്കാനിക്കൽ സവിശേഷതകളും സ്റ്റാൻഡേർഡ് സ്ട്രീറ്റ് സ്ക്രാംബ്ലറിന് സമാനമാണ്. ബിഎസ്-VI കംപ്ലയിന്റ് 900 സിസി, പാരലൽ-ട്വിൻ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് മോട്ടോർസൈക്കിളിന് തുടിപ്പേകുന്നത്.

MOST READ: വരവിനൊരുങ്ങി പുതുതലമുറ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350; പ്രധാനമാറ്റങ്ങള്‍ ഇങ്ങനെ

പുതിയ സ്ട്രീറ്റ് സ്ക്രാംബ്ലർ സാൻഡ്സ്റ്റോം എഡിഷനെ ഇന്ത്യയിൽ അവതരിപ്പിച്ച് ട്രയംഫ്

ഈ എഞ്ചിൻ 7,250 rpm-ൽ 64.1 bhp കരുത്തും 3,250 rpm-ൽ 80 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അഞ്ച് സ്പീഡ് ഗിയർബോക്‌സുമായാണ് ഈ പാരലൽ-ട്വിൻ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

പുതിയ സ്ട്രീറ്റ് സ്ക്രാംബ്ലർ സാൻഡ്സ്റ്റോം എഡിഷനെ ഇന്ത്യയിൽ അവതരിപ്പിച്ച് ട്രയംഫ്

മോട്ടോർസൈക്കിളിൽ ഉൾക്കൊള്ളുന്ന ഹാർഡ്‌വെയറിൽ സസ്‌പെൻഷൻ ചുമതലകൾ നിർവഹിക്കുന്നതിനായി മുൻവശത്ത് 41 mm ടെലിസ്‌കോപ്പിക് ഫോർക്കുകളും പിൻവശത്ത് ട്വിൻ-സൈഡ‌ഡ് റിയർ സ്പ്രിംഗുകളുമാണ് ട്രയംഫ് സമ്മാനിച്ചിരിക്കുന്നത്.

MOST READ: 160 bhp കരുത്തുമായി ഓൾ ബ്ലാക്ക് രൂപത്തിൽ പരിഷ്കരിച്ച പോളോ GT

പുതിയ സ്ട്രീറ്റ് സ്ക്രാംബ്ലർ സാൻഡ്സ്റ്റോം എഡിഷനെ ഇന്ത്യയിൽ അവതരിപ്പിച്ച് ട്രയംഫ്

ബ്രേക്കിംഗ് സജ്ജീകരണത്തിൽ മുൻവശത്ത് ഒരൊറ്റ 310 mm ഡിസ്കും പിന്നിൽ 255 mm റോട്ടറും ഉൾപ്പെടുന്നു. സുരക്ഷ വർധിപ്പക്കുന്നതിനായി ഒരു ഡ്യുവൽ ചാനൽ എബിഎസ് സംവിധാനവുമാണ് നൽകിയിക്കുന്നത്.

പുതിയ സ്ട്രീറ്റ് സ്ക്രാംബ്ലർ സാൻഡ്സ്റ്റോം എഡിഷനെ ഇന്ത്യയിൽ അവതരിപ്പിച്ച് ട്രയംഫ്

19 ഇഞ്ച് ഫ്രണ്ട് / 17 ഇഞ്ച് റിയർ വയർ-സ്‌പോക്ക് വീലുകളിലാണ് സ്ട്രീറ്റ് സ്ക്രാംബ്ലർ സാൻഡ്സ്റ്റോം എഡിഷന് ട്രയംഫ് നൽകിയിരിക്കുന്നത്. റോഡ്, റെയിന്‍, ഓഫ് റോഡ് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളും സ്വിച്ച് ചെയ്യാവുന്ന ട്രാക്ഷന്‍ കൺട്രോളും ബൈക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

Most Read Articles

Malayalam
English summary
Triumph Launched The Street Scrambler Sandstorm In India. Read in Malayalam
Story first published: Tuesday, May 18, 2021, 15:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X