പുതിയ Tiger Sport 660 അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുമായി Triumph

പുതിയൊരു അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുമായി എത്തുകയാണ് ബ്രിട്ടീഷ് പ്രീമിയം ഇരുചക്ര വാഹന നിർമാതാക്കളായ Triumph. Tiger Sport 660 എന്നുപേരിട്ടിരിക്കുന്ന പ്രോട്ടോടൈപ്പ് മോഡലിന്റെ ടീസർ ചിത്രങ്ങൾ പുറത്തുവിട്ടാണ് കമ്പനി ഇക്കാര്യം ലോകത്തോടു പറഞ്ഞിരിക്കുന്നത്.

പുതിയ Tiger Sport 660 അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുമായി Triumph

അടുത്തിടെ Triumph പുറത്തിറക്കിയ Trident നേക്കഡ് ബൈക്കിന്റെ പുതിയ 660 സിസി ട്രിപ്പിൾ പ്ലാറ്റ്ഫോമിലാണ് Tiger Sport 660 നിർമിക്കപ്പെടുന്നതും. പുതിയ അഡ്വഞ്ചർ മോട്ടോർസൈക്കിൾ ബ്രാൻഡിന്റെ Tiger നിരയിലെ ഏറ്റവും താങ്ങാനാവുന്ന മോഡലായാകും വിപണിയിൽ പരിചയപ്പെടുത്തുക.

പുതിയ Tiger Sport 660 അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുമായി Triumph

Tiger Sport 660 ഉത്പാദന രൂപത്തിൽ ഏതാനും മാസങ്ങൾക്കുള്ളിൽ പരിചയപ്പെടുത്തും. തുടർന്ന് അടുത്ത വർഷത്തോടെയാകും മോട്ടോർസൈക്കിളിനെ കമ്പനി ഇന്ത്യയിൽ അവതരിപ്പിക്കുക. Trident 660 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി നിർമിക്കുന്നതിനാൽ തന്നെ എഞ്ചിൻ, ചാസി, സ്വിംഗാർം എന്നിവയെല്ലാമായിരിക്കും അഡ്വഞ്ചർ ബൈക്ക് കടമെടുക്കുക.

പുതിയ Tiger Sport 660 അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുമായി Triumph

ലിക്വിഡ്-കൂള്‍ഡ്, ഇന്‍-ലൈന്‍ ത്രീ-സിലിണ്ടര്‍ 660 സിസി എഞ്ചിനാണ് Trident 660 ഉപയോഗിക്കുന്നത്. ഇത് 10,250 rpm-ല്‍ പരമാവധി 80 bhp കരുത്തും 6,250 rpm-ല്‍ 64 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഈ എഞ്ചിന് 16,000 കിലോമീറ്റർ അല്ലെങ്കിൽ 12 മാസത്തെ സർവീസ് ഇടവേളയാണ് ലഭിക്കുന്നത്.

പുതിയ Tiger Sport 660 അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുമായി Triumph

കൂടാതെ രണ്ട് വർഷത്തേക്ക് പരിധിയില്ലാത്ത മൈലേജ് വാറന്റിയും ബ്രിട്ടീഷ് ബ്രാൻഡ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. Tiger Sport 660 ഇതേ എഞ്ചിൻ അവസ്ഥയിൽ തന്നെ വാഗ്‌ദാനം ചെയ്യുമോ എന്ന കാര്യം കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും ടൂറിംഗ് യോഗ്യതകൾക്ക് അനുസൃതമായി എഞ്ചിനിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുമോ എന്ന് ഉറപ്പില്ല.

പുതിയ Tiger Sport 660 അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുമായി Triumph

എല്ലാ സാധ്യതകളിലും 660 സിസി എഞ്ചിന്റെ ട്യൂൺ അവസ്ഥ Trident 660 മോഡലിന് സമാനമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. Triumph Tiger Sport ടൈഗർ ശ്രേണിയുടെ അതേ അഡ്വഞ്ചർ ടൂറിംഗ് ഡിസൈൻ ഡിഎൻഎയിൽ തന്നെയാകും അണിഞ്ഞൊരുങ്ങുക. ഉയരമുള്ള വിൻഡ് സ്ക്രീനോടുകൂടിയ സെമി-ഫെയറിംഗ് രൂപകൽപ്പനയായിരിക്കും ഇതിൽ ശ്രദ്ധേയമാവുക.

Trident 660 യെ അപേക്ഷിച്ച് Tiger Sport 660 വൈഡ് ഹാൻഡിൽബാറുകളുള്ള കൂടുതൽ നേരായ റൈഡിംഗ് പൊസിഷനായിരിക്കും പ്രതിധാനം ചെയ്യുക. ബൈക്കിന്റെ പ്രോട്ടോടൈപ്പ് ചിത്രങ്ങൾ ബോഡി മറച്ചുവെച്ച രീതിയിലാണ് പുറത്തുവിട്ടിരിക്കുന്നത്. അതിനാൽ ബോഡി വർക്കിന്റെ ക്രീസുകളും കട്ടുകളും നിർണയിക്കാൻ പ്രയാസമാണ്.

പുതിയ Tiger Sport 660 അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുമായി Triumph

എന്നാൽ മൊത്തത്തിൽ ഡിസൈൻ Triumph Tiger ശ്രേണിയുടെ ബാക്കി മോഡലിനേക്കാൾ മികച്ചതായിരിക്കും എന്നതിൽ സംശയമൊന്നും വേണ്ട. മുൻവശത്ത് ഫെയറിംഗിൽ ഒരു ട്വിൻ-പോഡ് ഹെഡ്‌ലൈറ്റാണ് നൽകിയിരിക്കുന്നത്. ഇറ്റാലിയൻ രൂപകൽപ്പനയെ അനുസ്മരിപ്പിക്കുന്നതാണ് മുഖത്തിന്റെ സവിശേഷത.

പുതിയ Tiger Sport 660 അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുമായി Triumph

അതേസമയം മസ്ക്കുലർ ഫ്യുവൽ ടാങ്ക് വിൻഡ് സ്ക്രീനിനൊപ്പം മുൻവശം പൂർത്തീകരിക്കുന്നു. ലൈറ്റിംഗ് പൂർണ എൽഇഡിയായിരിക്കുമെന്നാണ് അനുമാനം. സിംഗിൾ സ്റ്റെപ്പ്-അപ്പ് സീറ്റാണ് മോട്ടോർസൈക്കിളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് Trident 660 പതിപ്പിനേക്കാൾ ചെറുതായിരിക്കും.

പുതിയ Tiger Sport 660 അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുമായി Triumph

Tiger 900 ശ്രേണിക്ക് പിന്നിലുള്ള മോട്ടോർസൈക്കിൾ ഡിസൈനറായ റോഡോൾഫോ ഫ്രാസ്കോളിനാണ് Tiger Sport 660 അഡ്വഞ്ചർ ബൈക്കും രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. നേക്കഡ് ബൈക്കിന്റെ അതേ സ്റ്റീൽ പെരിമീറ്റർ ഫ്രെയിം തന്നെ പുതിയ 660 ADV കടമെടുക്കുമെന്നാണ് സൂചന. എന്നാൽ കൂടുതൽ ദൃഢതയ്ക്കും മികച്ച ലഗേജ് വഹിക്കാനുള്ള ശേഷിക്കുമായി പിന്നിലെ സബ്ഫ്രെയിം ശക്തിപ്പെടുത്താം.

പുതിയ Tiger Sport 660 അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുമായി Triumph

മുന്നിലെയും പിന്നിലെയും അലോയ് വീലുകൾ 17 ഇഞ്ച് യൂണിറ്റുകളാണ്. സസ്പെൻഷൻ ഷോവയിൽ നിന്ന് എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ 41 mm വ്യാസമുള്ള ഫോർക്കുകളോടെയാകും ഇവ Tiger Sport-ൽ ഇടംപിടിക്കുക. എന്നാൽ സസ്പെൻഷൻ ട്രാവൽ ഉയർത്തും.

പുതിയ Tiger Sport 660 അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുമായി Triumph

Trident പോലെ വരാനിരിക്കുന്ന Triumph Tiger Sport 660 ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടേൺ-ബൈ-ടേൺ നാവിഗേഷൻ, റൈഡ്-ബൈ-വയർ, സ്വിച്ച്-ക്യൂബ് ഗോപ്രോ നിയന്ത്രണം തുടങ്ങിയ നിരവധി സവിശേഷതകൾ അവതരിപ്പിക്കും. കൂടാതെ സ്റ്റാൻഡേർഡ് സ്ലിപ്പ് ആൻഡ് അസിസ്റ്റ് ക്ലച്ച്, മാറാവുന്ന ട്രാക്ഷൻ കൺട്രോൾ, എബിഎസ് എന്നിവയ്‌ക്കൊപ്പം റോഡ്, റെയ്ൻ എന്ന രണ്ട് റൈഡിംഗ് മോഡുകളും ബൈക്കിലേക്ക് എത്തിയേക്കാം.

പുതിയ Tiger Sport 660 അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുമായി Triumph

അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ Triumph Tiger Sport 660 അന്താരാഷ്ട്ര വിപണികളിൽ ലഭ്യമാക്കും. കൂടാതെ അടുത്ത വർഷം തുടക്കത്തോടെ ബൈക്ക് ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് ബ്രാൻഡ് നൽകുന്ന സൂചന.ഏകദേശം 7.5 ലക്ഷം രൂപയോളമായിരിക്കും പുതിയ പ്രീമിയം അഡ്വഞ്ചർ ടൂറർ മോട്ടോർസാക്കിളിന് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

പുതിയ Tiger Sport 660 അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുമായി Triumph

Trident 660 പ്ലാറ്റ്‌ഫോമിലെ രണ്ടാമത്തെ മോഡലാണിതെന്ന് പരിഗണിക്കുമ്പോൾ Triumph 2022-ൽ Tiger Sport റാലി എന്ന് വിളിക്കുന്ന കൂടുതൽ ഓഫ്-റോഡ് കേന്ദ്രീകൃത മോഡൽ അവതരിപ്പിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

Most Read Articles

Malayalam
English summary
Triumph revealed the images of new tiger sport 660 adventure touring motorcycle
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X