സ്ട്രീറ്റ് സ്ക്രാംബ്ലർ സാൻഡ്സ്റ്റോം എഡിഷൻ വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയിലെത്തുന്നത് വെറും 25 എണ്ണം മാത്രം

അടുത്തിടെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച പുതിയ സ്ട്രീറ്റ് സ്ക്രാംബ്ലർ സാൻഡ്സ്റ്റോം എഡിഷന്റെ 25 യൂണിറ്റുകൾ മാത്രമാകും രാജ്യത്ത് വിൽപ്പനയ്ക്ക് എത്തൂവെന്ന് സ്ഥിരീകരിച്ച് ട്രയംഫ് മോട്ടോർസൈക്കിൾസ്.

സ്ട്രീറ്റ് സ്ക്രാംബ്ലർ സാൻഡ്സ്റ്റോം എഡിഷൻ വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയിലെത്തുന്നത് വെറും 25 എണ്ണം മാത്രം

ലോകമെമ്പാടുമായി സ്ട്രീറ്റ് സ്ക്രാംബ്ലർ സാൻഡ്സ്റ്റോം എഡിഷന്റെ 775 യൂണിറ്റുകളാണ് ട്രയംഫ് വിറ്റഴിക്കാൻ ഉദ്ദേശിക്കുന്നത്. ഇതിൽ 25 എണ്ണമാകും ഇന്ത്യയിൽ എത്തുക. 9.65 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയ്ക്കാണ് സ്ക്രാംബ്ലർ മോഡലിനെ ബ്രിട്ടീഷ് പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കൾ ആഭ്യന്തര വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

സ്ട്രീറ്റ് സ്ക്രാംബ്ലർ സാൻഡ്സ്റ്റോം എഡിഷൻ വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയിലെത്തുന്നത് വെറും 25 എണ്ണം മാത്രം

കൂടാതെ ബൈക്കിനായി കമ്പനി പ്രത്യേക മൺസൂൺ ഓഫറും ട്രയംഫ് പ്രഖ്യാപിച്ചിട്ടുണ്ട്. അതിലൂടെ വാങ്ങുന്നവർക്ക് 12,999 രൂപ മുതലുള്ള ഇഎംഐ പദ്ധതികൾ ഉപയോഗിച്ച് സ്ട്രീറ്റ് സ്ക്രാംബ്ലർ സാൻഡ്സ്റ്റോം വാങ്ങാം.

സ്ട്രീറ്റ് സ്ക്രാംബ്ലർ സാൻഡ്സ്റ്റോം എഡിഷൻ വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയിലെത്തുന്നത് വെറും 25 എണ്ണം മാത്രം

ലിമിറ്റഡ് എഡിഷൻ ട്രയംഫ് സ്ട്രീറ്റ് സ്‌ക്രാംബ്ലർ സാൻഡ്‌സ്റ്റോം അതിന്റെ സ്റ്റാൻഡേർഡ് മോഡലിനേക്കാൾ നിരവധി സ്റ്റൈലിംഗ് പരിഷ്ക്കാരങ്ങളുമായാണ് നിരത്തിലേക്ക് എത്തുന്നത്.

സ്ട്രീറ്റ് സ്ക്രാംബ്ലർ സാൻഡ്സ്റ്റോം എഡിഷൻ വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയിലെത്തുന്നത് വെറും 25 എണ്ണം മാത്രം

ഈ നവീകരണങ്ങളിൽ ബ്രഷ്ഡ് അലോയ് സാംപ് ഗാർഡ്, ഉയർന്ന ഫ്രണ്ട് മഡ്‌ഗാർഡ്, കറുത്ത ഗ്രില്ലുള്ള പുതിയ ഹെഡ്‌ലൈറ്റ് ബെസെൽ എന്നിവ ഉൾപ്പെടുന്നു.

സ്ട്രീറ്റ് സ്ക്രാംബ്ലർ സാൻഡ്സ്റ്റോം എഡിഷൻ വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയിലെത്തുന്നത് വെറും 25 എണ്ണം മാത്രം

ഈ പ്രീമിയം മോട്ടോർസൈക്കിൾ സാൻഡ്സ്റ്റോം മാറ്റ് സ്റ്റോം ഗ്രേ എന്ന ഒരൊറ്റ കളർ ഓപ്ഷനിൽ മാത്രമാണ് തെരഞ്ഞെടുക്കാൻ സാധിക്കുക. ഉയരമുള്ള സെറ്റ് എക്‌സ്‌ഹോസ്റ്റ് സജ്ജീകരണവും സ്പ്ലിറ്റ്-സ്റ്റൈൽ സീറ്റുകളും ഈ സ്ക്രാംബ്ലർ മോഡലിന്റെ പ്രത്യേകതകളാണ്.

സ്ട്രീറ്റ് സ്ക്രാംബ്ലർ സാൻഡ്സ്റ്റോം എഡിഷൻ വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയിലെത്തുന്നത് വെറും 25 എണ്ണം മാത്രം

മെക്കാനിക്കൽ സവിശേഷതകൾ സാധാരണ സ്ട്രീറ്റ് സ്ക്രാംബ്ലറിന് സമാനമാണ്. അഞ്ച് സ്പീഡ് ഗിയർബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്ന ബിഎസ്-VI കംപ്ലയിന്റ് 900 സിസി, പാരലൽ-ട്വിൻ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് സാൻഡ്സ്റ്റോം എഡിഷന് തുടിപ്പേകുന്നത്.

സ്ട്രീറ്റ് സ്ക്രാംബ്ലർ സാൻഡ്സ്റ്റോം എഡിഷൻ വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയിലെത്തുന്നത് വെറും 25 എണ്ണം മാത്രം

ഇത് 7,250 rpm-ൽ പരമാവധി 64.1 bhp കരുത്തും 3,250 rpm-ൽ 80 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. റോഡ്, റെയിന്‍, ഓഫ് റോഡ് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളും സ്വിച്ച് ചെയ്യാവുന്ന ട്രാക്ഷന്‍ കൺട്രോളും ബൈക്കിൽ ട്രയംഫ് കൂട്ടിച്ചേർത്തിട്ടുണ്ട്.

സ്ട്രീറ്റ് സ്ക്രാംബ്ലർ സാൻഡ്സ്റ്റോം എഡിഷൻ വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയിലെത്തുന്നത് വെറും 25 എണ്ണം മാത്രം

ഹാർഡ്‌വെയറും സാധാരണ സ്ട്രീറ്റ് സ്‌ക്രാംബ്ലറിന് സമാനമാണ്. 41 mm ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും ട്വിൻ-സൈഡഡ് റിയർ സ്പ്രിംഗുകളുമാണ് സസ്‌പെൻഷൻ കൈകാര്യം ചെയ്യുന്നത്.

സ്ട്രീറ്റ് സ്ക്രാംബ്ലർ സാൻഡ്സ്റ്റോം എഡിഷൻ വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയിലെത്തുന്നത് വെറും 25 എണ്ണം മാത്രം

സ്ട്രീറ്റ് സ്ക്രാംബ്ലർ സാൻഡ്സ്റ്റോം എഡിഷന്റെ ബ്രേക്കിംഗ് സജ്ജീകരണത്തിൽ മുൻവശത്ത് 310 mm ഡിസ്കും പിന്നിൽ 255 mm റോട്ടറും ഉൾപ്പെടുന്നു. റൈഡറിന്റെ അധിക സുരക്ഷക്കായി ഇരട്ട-ചാനൽ എബിഎസും ട്രയംഫ് ഒരുക്കിയിട്ടുണ്ട്.

More from DriveSpark

Article Published On: Wednesday, June 16, 2021, 18:06 [IST]
English summary
Triumph Will Offer Only 25 Units Of The Street Scrambler Sandstorm In India. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X