സ്റ്റാർ സിറ്റി പ്ലസ്, റേഡിയോൺ, സ്‌പോർട്ട് മോഡലുകൾക്ക് ഓഫറുകൾ പ്രഖ്യാപിച്ച് ടിവിഎസ്

തെരഞ്ഞെടുത്ത ജനപ്രിയ മോഡലുകളിൽ ഓഫറുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ ഇരുചക്ര വാഹന നിർമാതാക്കളായ ടിവിഎസ്. പുതിയ ആനുകൂല്യം ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് മൊത്തം 5,000 രൂപയാണ് ലാഭിക്കാൻ സാധിക്കും.

സ്റ്റാർ സിറ്റി പ്ലസ്, റേഡിയോൺ, സ്‌പോർട്ട് മോഡലുകൾക്ക് ഓഫറുകൾ പ്രഖ്യാപിച്ച് ടിവിഎസ്

കൂടാതെ ടിവിഎസ് മോട്ടോർസൈക്കിളുകൾ ഒരു പ്രത്യേക ഫിനാൻസ് ഓഫറിലും ലഭ്യമാണ്. വാങ്ങുന്നവർക്ക് 100 ശതമാനം ഫിനാൻസ് ഫണ്ടിംഗ് സീറോ പ്രോസസിംഗ് ഫീസും 1,555 രൂപയിൽ ആരംഭിക്കുന്ന ഇഎംഐയും ലഭിക്കും.

സ്റ്റാർ സിറ്റി പ്ലസ്, റേഡിയോൺ, സ്‌പോർട്ട് മോഡലുകൾക്ക് ഓഫറുകൾ പ്രഖ്യാപിച്ച് ടിവിഎസ്

ടിവിഎസ് സ്റ്റാർ സിറ്റി പ്ലസ്, റേഡിയോൺ, സ്‌പോർട്ട് എന്നിവയിൽ മാത്രമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ഓഫർ ലഭ്യമാകൂ. ഈ മോട്ടോർസൈക്കിളുകളുടെ എക്സ്ഷോറൂം വിലകൾ ഇങ്ങനെ;

സ്റ്റാർ സിറ്റി പ്ലസ്, റേഡിയോൺ, സ്‌പോർട്ട് മോഡലുകൾക്ക് ഓഫറുകൾ പ്രഖ്യാപിച്ച് ടിവിഎസ്

ടിവിഎസ് സ്പോർട്ട് കിക്ക്-സ്റ്റാർട്ട്: 56,300 രൂപ

ടിവിഎസ് സ്പോർട്ട് സെൽഫ് സ്റ്റാർട്ട്: 62,975 രൂപ

ടിവിഎസ് റേഡിയോൺ ഡ്രം: 62,037 രൂപ

ടിവിഎസ് റേഡിയോൺ സിബോട്ടി ഡ്രം: 65,037 രൂപ

ടിവിഎസ് റേഡിയോൺ സിബോട്ടി ഡിസ്ക്ക് : 68,037 രൂപ

ടിവിഎസ് സ്റ്റാർട്ട് സിറ്റി പ്ലസ് മോണോ-ടോൺ: 65,365 രൂപ

ടിവിഎസ് സ്റ്റാർട്ട് സിറ്റി പ്ലസ് ഡ്യുവൽ ടോൺ: 65,365 രൂപ

ടിവിഎസ് സ്റ്റാർട്ട് സിറ്റി പ്ലസ് ഡിസ്ക്: 68,465 രൂപ

സ്റ്റാർ സിറ്റി പ്ലസ്, റേഡിയോൺ, സ്‌പോർട്ട് മോഡലുകൾക്ക് ഓഫറുകൾ പ്രഖ്യാപിച്ച് ടിവിഎസ്

ടിവിഎസ് സ്റ്റാർ സിറ്റി പ്ലസ്, റേഡിയോൺ, സ്‌പോർട്ട്, എന്നീ മൂന്ന് കമ്യൂട്ടർ മോട്ടോർസൈക്കിളുകളിലും വളരെ പരിഷ്‌കൃതമായ ഒരേ 109.7 സിസി സിംഗിൾ സിലിണ്ടർ എയർ-കൂൾഡ് എഞ്ചിനാണ് പ്രവർത്തിക്കുന്നത്.

സ്റ്റാർ സിറ്റി പ്ലസ്, റേഡിയോൺ, സ്‌പോർട്ട് മോഡലുകൾക്ക് ഓഫറുകൾ പ്രഖ്യാപിച്ച് ടിവിഎസ്

സ്റ്റാർ സിറ്റി പ്ലസ്, റേഡിയോൺ എന്നിവയിൽ ഈ എഞ്ചിൻ 7,350 rpm-ൽ 8.08 bhp കരുത്തും 4,500 rpm-ൽ 8.7 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. അതേസമയം ടിവിഎസ് സ്‌പോർട്ടിനൊപ്പം ഈ യൂണിറ്റ് 0.1 bhp അധിക പവറും അതേ ടോർഖ് ഔട്ട്പുട്ടുമാണ് വാഗ്‌ദാനം ചെയ്യുന്നത്.

സ്റ്റാർ സിറ്റി പ്ലസ്, റേഡിയോൺ, സ്‌പോർട്ട് മോഡലുകൾക്ക് ഓഫറുകൾ പ്രഖ്യാപിച്ച് ടിവിഎസ്

എല്ലാ മോഡലുകളിലും എഞ്ചിൻ ഒരേ നാല് സ്പീഡ് മാനുവൽ ഗിയർബോക്‌സും ഉപയോഗിക്കുന്നു. 10 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയാണ് ഈ കമ്മ്യൂട്ടർ ബൈക്കുകളിൽ ടിവിഎസ് ഉൾപ്പെടുത്തിയിരിക്കുന്നത്.

സ്റ്റാർ സിറ്റി പ്ലസ്, റേഡിയോൺ, സ്‌പോർട്ട് മോഡലുകൾക്ക് ഓഫറുകൾ പ്രഖ്യാപിച്ച് ടിവിഎസ്

ടിവിഎസ് അടുത്തിടെ XL100, എൻ‌ടോർഖ്, അപ്പാച്ചെ RTR 200 4V എന്നിവയിലും ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഒന്നിലധികം സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഈ സമയത്ത് കാലഹരണപ്പെടുന്ന സർവീസ്, വാറണ്ടി സേവനങ്ങളുടെ കാലാവധിയും നീട്ടി നൽകിയിട്ടുണ്ട്.

സ്റ്റാർ സിറ്റി പ്ലസ്, റേഡിയോൺ, സ്‌പോർട്ട് മോഡലുകൾക്ക് ഓഫറുകൾ പ്രഖ്യാപിച്ച് ടിവിഎസ്

ഉപഭോക്താക്കൾക്കായി കമ്പനി 2021 ജൂൺ 30 വരെയാണ് സൗജന്യ സേവനവും വാറണ്ടിയും നീട്ടിയിരിക്കുന്നത്. അതേസമയം കമ്പനി ഒരു ടോൾ ഫ്രീ നമ്പർ (18002587111) പുറത്തിറക്കി അത് 24x7 സജീവമാണ്. ഉപഭോക്താക്കൾക്ക് അവരുടെ ചോദ്യങ്ങൾ പരിഹരിക്കുന്നതിന് ഇത് ഉപയോഗിക്കാനും കഴിയും.

Most Read Articles

Malayalam
English summary
TVS Announced New Discount Offer For Star City Plus, Radeon And Sport Models. Read in Malayalam
Story first published: Friday, June 25, 2021, 13:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X