അധിക പലിശ വേണ്ട; അപ്പാച്ചെ RTR 160 4V മോഡലിന് നോ-കോസ്റ്റ് ഇഎംഐ ഓഫർ പ്രഖ്യാപിച്ച് ടിവിഎസ്

അപ്പാച്ചെ RTR 160 4V മോഡലിന് നോ-കോസ്റ്റ് ഇഎംഐ ഓഫർ പ്രഖ്യാപിച്ച് ടിവിഎസ്. മൂന്ന് അല്ലെങ്കിൽ ആറ് മാസത്തെ ഇഎംഐ കാലാവധിയിലാണ് ഈ ആനുകൂല്യം ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കുക.

അധിക പലിശ വേണ്ട; അപ്പാച്ചെ RTR 160 4V മോഡലിന് നോ-കോസ്റ്റ് ഇഎംഐ ഓഫർ പ്രഖ്യാപിച്ച് ടിവിഎസ്

ഈ ഓഫർ 2021 ജൂലൈ 15 വരെ സാധുവാണ്. മാത്രമല്ല തെരഞ്ഞെടുത്ത ബാങ്ക് ക്രെഡിറ്റ് കാർഡിലൂടെ പണമിടപാട് നടത്തുന്ന ഉടമകൾക്ക് മാത്രമാണ് സേവനം ലഭ്യമാവുക. താത്പര്യമുള്ള ആളുകൾക്ക് ടിവിഎസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി 5,000 രൂപ ടോക്കൺ തുക നൽകി മോട്ടോർസൈക്കിൾ ബുക്ക് ചെയ്യാം.

അധിക പലിശ വേണ്ട; അപ്പാച്ചെ RTR 160 4V മോഡലിന് നോ-കോസ്റ്റ് ഇഎംഐ ഓഫർ പ്രഖ്യാപിച്ച് ടിവിഎസ്

ഇതു കൂടാതെ നേരത്തെ എൻടോർഖ്, അപ്പാച്ചെ RTR 200 4V, സ്‌കൂട്ടി പെപ് പ്ലസ്, സെസ്റ്റ് എന്നിവയ്‌ക്കൊപ്പവും ഈ നോ-കോസ്റ്റ് ഇഎംഐ ഓഫർ ലഭ്യമാണ്. ഇരുചക്ര വാഹനങ്ങളുടെ എക്‌സ്‌ഷോറൂം വിലയിൽ മാത്രമേ ഓഫർ സാധുതയുള്ളൂ.

അധിക പലിശ വേണ്ട; അപ്പാച്ചെ RTR 160 4V മോഡലിന് നോ-കോസ്റ്റ് ഇഎംഐ ഓഫർ പ്രഖ്യാപിച്ച് ടിവിഎസ്

നിലവിൽ ഡിസ്ക്ക്, ഡ്രം എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് ടിവിഎസിന്റെ ഈ ജനപ്രിയ ബൈക്ക് വിപണിയിൽ എത്തുന്നത്. അപ്പാച്ചെ 160 മോഡലിന്റെ ഡ്രം ബ്രേക്ക് വേരിയന്റിനായി 1,08,565 രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്. അതേസമയം ഡിസ്ക്ക് പതിപ്പിനായി 11,1,615 രൂപയും നൽകണം.

അധിക പലിശ വേണ്ട; അപ്പാച്ചെ RTR 160 4V മോഡലിന് നോ-കോസ്റ്റ് ഇഎംഐ ഓഫർ പ്രഖ്യാപിച്ച് ടിവിഎസ്

ഷാർപ്പും സ്റ്റൈലിഷുമായ സ്‌പോർട്ടി കമ്മ്യൂട്ടർ മോട്ടോർസൈക്കിളാണ് ടിവിഎസ് അപ്പാച്ചെ RTR 160 4V. എൽഇഡി ഹെഡ്‌ലൈറ്റ്, ട്വിൻ-ഡി‌ആർ‌എല്ലിന്റെ മുൻ‌വശം, എൽ‌ഇഡി ടെയിൽലാമ്പ്, എ‌ബി‌എസ്, പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഗ്ലൈഡ് ത്രൂ ടെക്നോളജി (GTT) തുടങ്ങിയ സവിശേഷതകളുമായാണ് ഇത് വരുന്നത്.

അധിക പലിശ വേണ്ട; അപ്പാച്ചെ RTR 160 4V മോഡലിന് നോ-കോസ്റ്റ് ഇഎംഐ ഓഫർ പ്രഖ്യാപിച്ച് ടിവിഎസ്

നൈറ്റ് ബ്ലാക്ക്, മെറ്റാലിക് ബ്ലൂ, റേസിംഗ് റെഡ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ സ്പോർട്സ് കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ തെരഞ്ഞെടുക്കാം. 159.7 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് അപ്പാച്ചെ RTR 160 4V മോഡലിന് തുടിപ്പേകുന്നത്.

അധിക പലിശ വേണ്ട; അപ്പാച്ചെ RTR 160 4V മോഡലിന് നോ-കോസ്റ്റ് ഇഎംഐ ഓഫർ പ്രഖ്യാപിച്ച് ടിവിഎസ്

സ്പോർട്ടി ഫോര്‍ വാല്‍വ്, ഓയില്‍-കൂള്‍ഡ് എഞ്ചിൻ 9,250 rpm-ൽ പരമാവധി 17.39 bhp കരുത്തും 7,250 rpm-ൽ 14.73 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. അഞ്ച് സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

അധിക പലിശ വേണ്ട; അപ്പാച്ചെ RTR 160 4V മോഡലിന് നോ-കോസ്റ്റ് ഇഎംഐ ഓഫർ പ്രഖ്യാപിച്ച് ടിവിഎസ്

അതേസമയം സസ്പെൻഷനായി മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ഒരു മോണോ ഷോക്കുമാണ് ടിവിഎസ് സമ്മാനിച്ചിരിക്കുന്നത്. അതേസമയം ബ്രേക്കിംഗിനായി മുൻവശത്ത് 270 mm പെറ്റൽ ഡിസ്ക്കും പിന്നിൽ 200 mm പെറ്റൽ ഡിസ്ക്കുമാണ് കമ്പനി ഉപയോഗിക്കുന്നത്.

അധിക പലിശ വേണ്ട; അപ്പാച്ചെ RTR 160 4V മോഡലിന് നോ-കോസ്റ്റ് ഇഎംഐ ഓഫർ പ്രഖ്യാപിച്ച് ടിവിഎസ്

2021 മോഡലിന് കാര്‍ബണ്‍ ഫൈബര്‍ പാറ്റേണ്‍ ഉള്ള പുതിയ ഡ്യുവല്‍ ടോണ്‍ സീറ്റും ബൈക്കിന്റെ പ്രത്യേകതയാണ്. നിലവില്‍ രാജ്യത്തെ ഏറ്റവും ശക്തമായ 160 സിസി മോട്ടോര്‍സൈക്കിളാണ് അപ്പാച്ചെ RTR 160 4V.

More from DriveSpark

Article Published On: Tuesday, June 29, 2021, 10:20 [IST]
English summary
TVS Announced No-Cost EMI Offer For Apache RTR 160 4V. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X