ജുപ്പിറ്റർ 110 മോഡലിന് വില വർധിപ്പിച്ച് ടിവിഎസ്, ഇനി അധികം മുടക്കേണ്ടത് 600 രൂപ

ജുപ്പിറ്റർ 125 അടുത്തിടെ പുറത്തിറക്കിയതിന് ശേഷം വളരെ ജനപ്രിയമായ ജുപ്പിറ്റർ 110 മോഡൽ ശ്രേണിക്ക് വില വർധനവ് നടപ്പിലാക്കിയിരിക്കുകയാണ് ടിവിഎസ് മോട്ടോർ കമ്പനി. 600 രൂപയുടെ നേരിയ പരിഷ്ക്കരണമാണ് ബ്രാൻഡ് സ്‌കൂട്ടറിന് നൽകിയിരിക്കുന്നത്.

ജുപ്പിറ്റർ 110 മോഡലിന് വില വർധിപ്പിച്ച് ടിവിഎസ്, ഇനി അധികം മുടക്കേണ്ടത് 600 രൂപ

ജുപ്പിറ്റർ 110 പുതിയ വില വർധന പ്രഖ്യാപിച്ചതിനു പിന്നാലെ മുഖ്യ ശത്രുവായ ആക്‌ടിവ 6G എല്ലാ വേരിയന്റുകളിലും വില വർധന അവതരിപ്പിച്ചതും ശ്രദ്ധേയമായിട്ടുണ്ട്. ഈ ഉയർത്തിയ വിലയെ ന്യായീകരിക്കാൻ കമ്പനി മറ്റ് നവീകരണങ്ങളൊന്നും തന്നെ വാഹനത്തിൽ അവതരിപ്പിച്ചിട്ടില്ല.

ജുപ്പിറ്റർ 110 മോഡലിന് വില വർധിപ്പിച്ച് ടിവിഎസ്, ഇനി അധികം മുടക്കേണ്ടത് 600 രൂപ

അതിനാൽ ഈ വിഭാഗത്തിലെ ഏറ്റവും ശക്തമായ വിൽപ്പനയുള്ള സ്‌കൂട്ടറുകളിൽ ഒന്നായി തുടരുന്ന ജുപ്പിറ്ററിൽ ഫീച്ചറോ മെക്കാനിക്കൽ പരിഷ്ക്കാരങ്ങളോ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഹൊസൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇരുചക്ര വാഹന നിർമാതാക്കളായ ടിവിഎസിന്റെ നിരയിൽ നിന്നും ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറാണ് ജുപ്പിറ്റർ.

ജുപ്പിറ്റർ 110 മോഡലിന് വില വർധിപ്പിച്ച് ടിവിഎസ്, ഇനി അധികം മുടക്കേണ്ടത് 600 രൂപ

പുതുക്കിയ വില വർധനവിന് ജുപ്പിറ്റർ 110 പതിപ്പിന്റെ വിശദമായ വേരിയന്റ് തിരിച്ചുള്ള എക്സ്ഷോറൂം വിലകൾ ഇതാ.

ജുപ്പിറ്റർ 110 ഷീറ്റ് മെറ്റൽ വീൽ: 66,273 രൂപ

ജുപ്പിറ്റർ 110 സ്റ്റാൻഡേർഡ്: 69,298 രൂപ

ജുപ്പിറ്റർ 110 ZX ഡ്രം ബ്രേക്ക്: 72,773 രൂപ

ജുപ്പിറ്റർ 110 ZX ഡിസ്ക്ക് ബ്രേക്ക്: 76,573 രൂപ

ജുപ്പിറ്റർ 110 ക്ലാസിക്: 76,543 രൂപ

ജുപ്പിറ്റർ 110 മോഡലിന് വില വർധിപ്പിച്ച് ടിവിഎസ്, ഇനി അധികം മുടക്കേണ്ടത് 600 രൂപ

ഇന്ത്യൻ വിപണിയിൽ ഹോണ്ട ആക്ടിവ 6G യുടെ നേരിട്ടുള്ള എതിരാളിയാണ് ജുപ്പിറ്റർ 110. എക്‌സ്‌റ്റേണൽ ഫ്യൂവൽ ഫില്ലർ ക്യാപ്, വലിയ ഫുട്‌ബോർഡ്, പിൻവലിക്കാവുന്ന ഹുക്കുകൾ, സീറ്റിനടിയിൽ 21 ലിറ്റർ സ്‌റ്റോറേജ് സ്‌പേസ് തുടങ്ങിയ സവിശേഷതകൾ ഉൾക്കൊള്ളുന്ന സെഗ്‌മെന്റിലെ ഏറ്റവും ഫീച്ചർ ലോഡഡ് സ്‌കൂട്ടറുകളിലൊന്നായാണ് ഇത് വരുന്നത്.

ജുപ്പിറ്റർ 110 മോഡലിന് വില വർധിപ്പിച്ച് ടിവിഎസ്, ഇനി അധികം മുടക്കേണ്ടത് 600 രൂപ

കൂടാതെ യുഎസ്ബി ചാർജറിനൊപ്പം ഫ്രണ്ട് യൂട്ടിലിറ്റി ബോക്സിൽ നിന്നും മോഡലിന്റെ ചില വകഭേദങ്ങൾക്ക് പ്രയോജനം ലഭിക്കും. സിവിടി ഗിയർബോക്‌സുള്ള 109.7 സിസി എയർ കൂൾഡ് എഞ്ചിനാണ് സ്‌കൂട്ടറിന്റെ ഹൃദയം. ഈ യൂണിറ്റ് പരമാവധി 7.37 bhp കരുത്തിൽ 8.4 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇക്കോത്രസ്റ്റ് ഫ്യുവൽ ഇഞ്ചക്ഷൻ (ET-Fi) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ജുപ്പിറ്റർ വിപണിയിൽ എത്തുന്നത്.

ജുപ്പിറ്റർ 110 മോഡലിന് വില വർധിപ്പിച്ച് ടിവിഎസ്, ഇനി അധികം മുടക്കേണ്ടത് 600 രൂപ

ഈ സംവിധാനം 15 ശതമാനം മികച്ച മൈലേജ്, ആരംഭക്ഷമത, ഈട് എന്നിവ നൽകുമെന്നാണ് കമ്പനി പറയുന്നത്. ഇതിനു പുറമെ ഇന്റലിഗോ സാങ്കേതികവിദ്യ ഉപയോഗിച്ച് ജുപ്പിറ്ററിന്റെ പുതിയ ZX ഡിസ്ക്ക് മോഡലിനെയും ഈ വർഷം ആദ്യം ടിവിഎസ് പുറത്തിറക്കിയിരുന്നു. ടിവിഎസ് നിരയിൽ ഇന്റലിഗോ സാങ്കേതികവിദ്യ ലഭിച്ച ആദ്യത്തെ ഇരുചക്ര വാഹനമാണിത് എന്ന പ്രത്യേകതയും മോഡലിനുണ്ട്.

ജുപ്പിറ്റർ 110 മോഡലിന് വില വർധിപ്പിച്ച് ടിവിഎസ്, ഇനി അധികം മുടക്കേണ്ടത് 600 രൂപ

സൗകര്യപ്രദവും പരിസ്ഥിതി സൗഹൃദ സവാരി അനുഭവവും' നൽകുന്നതിനാണ് പുതിയ ഇന്റലിഗോ ടെക്നോളജി പ്ലാറ്റ്ഫോം അവതരിപ്പിച്ചിരിക്കുന്നതെന്നാണ് ടിവിഎസിന്റെ വാദം. ദീർഘനേരം ട്രാഫിക്കിൽ നിർത്തുമ്പോൾ എഞ്ചിൻ സ്വപ്രേരിതമായി സ്വിച്ച് ഓഫ് ചെയ്യുന്നതിലൂടെ മൊത്തത്തിലുള്ള സുഖസൗകര്യവും മൈലേജും വർധിപ്പിക്കുകയും ഇതുവഴി മലിനീകരണം കുറയ്ക്കുന്നതിനുമായാണ് ഈ പുത്തൻ സാങ്കേതികവിദ്യ സഹായിക്കുന്നത്.

ജുപ്പിറ്റർ 110 മോഡലിന് വില വർധിപ്പിച്ച് ടിവിഎസ്, ഇനി അധികം മുടക്കേണ്ടത് 600 രൂപ

മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ മോണോഷോക്ക് യൂണിറ്റുമാണ് ടിവിഎസ് ജുപ്പിറ്ററിന്റെ സസ്പെൻഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നത്. സ്റ്റാൻഡേർഡ് ബ്രേക്കിംഗ് സെറ്റപ്പിൽ രണ്ട് അറ്റത്തും ഡ്രമ്മുകൾ ഉൾപ്പെടുന്നു. കൂടാതെ തിരഞ്ഞെടുത്ത വേരിയന്റുകളിൽ ഫ്രണ്ട് ഡിസ്ക്ക് ഓപ്ഷനും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ജുപ്പിറ്റർ 110 മോഡലിന് വില വർധിപ്പിച്ച് ടിവിഎസ്, ഇനി അധികം മുടക്കേണ്ടത് 600 രൂപ

ഇഗ്നിഷൻ, ഹാൻഡിൽ ലോക്ക്, സീറ്റ് ലോക്ക്, ഫ്യുവൽ ടാങ്ക് ക്യാപ് എന്നിവ ഒരൊറ്റ കീഹോളിനൊപ്പം പ്രവർത്തിപ്പിക്കുന്നതിന് ടിവിഎസ് ജുപ്പിറ്റ സ്‌കൂട്ടറിന് ഓൾ-ഇൻ-വൺ ലോക്കും ബ്രാൻഡ് അവതരിപ്പിച്ചിട്ടുണ്ട്.

ജുപ്പിറ്റർ 110 മോഡലിന് വില വർധിപ്പിച്ച് ടിവിഎസ്, ഇനി അധികം മുടക്കേണ്ടത് 600 രൂപ

ഇൻഡിബ്ലൂ, മിഡ്നൈറ്റ് ബ്ലാക്ക്, മാറ്റ് സിൽവർ, പ്രിസ്റ്റിൻ വൈറ്റ്, മിസ്റ്റിക് ഗോൾഡ്, വോൾക്കാനോ റെഡ്, മാറ്റ് ബ്ലൂ, ടൈറ്റാനിയം ഗ്രേ, വാൽനട്ട് ബ്രൗൺ, സ്റ്റാർലൈറ്റ് ബ്ലൂ, റോയൽ വൈൻ, സൺലിറ്റ് ഐവറി, ആറ്റം ബ്രൗൺ, ടെക് ബ്ലൂ, മാറ്റ് സ്റ്റാർലൈറ്റ് ബ്ലൂ എന്നിങ്ങനെ വ്യത്യസ്‌തമായ 15 ഓളം കളർ ഓപ്ഷനുകളിൽ ടിവിഎസ് ജുപ്പിറ്റർ 110 വേരിയന്റ് ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം.

ജുപ്പിറ്റർ 110 മോഡലിന് വില വർധിപ്പിച്ച് ടിവിഎസ്, ഇനി അധികം മുടക്കേണ്ടത് 600 രൂപ

സ്കൂട്ടറിന്റെ ഈ ജനപ്രീതി മുതലെടുക്കാനും ശ്രേണി വിപുലീകരിക്കാനുമായാണ് ജുപ്പിറ്ററിന്റെ 125 സിസി പതിപ്പിനെയും കമ്പനി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. സ്റ്റൈലിന്റെ കാര്യത്തിലും കാര്യക്ഷമതയുടെ കാര്യത്തിലായാലും കൂടുതൽ പ്രായോഗികമാണ് ഈ മോഡൽ.

ജുപ്പിറ്റർ 110 മോഡലിന് വില വർധിപ്പിച്ച് ടിവിഎസ്, ഇനി അധികം മുടക്കേണ്ടത് 600 രൂപ

ജുപ്പിറ്റർ 125 ഒരു പുതിയ 124.8 സിസി ടു-വാൽവ് സിംഗിൾ സിലിണ്ടർ എയർ-കൂൾഡ് എഞ്ചിനാണ് അവതരിപ്പിച്ചിരിക്കുന്നത്. എൻടോർഖിലെ അതേ യൂണിറ്റാണെങ്കിലും ചില പരിഷ്ക്കാരങ്ങളോടെയാണ് ഈ എഞ്ചിൻ ജുപ്പിറ്റർ സ്‌കൂട്ടറിൽ ഇടംപിടിച്ചിരിക്കുന്നത്.

ജുപ്പിറ്റർ 110 മോഡലിന് വില വർധിപ്പിച്ച് ടിവിഎസ്, ഇനി അധികം മുടക്കേണ്ടത് 600 രൂപ

6000 rpm-ൽ 8.3 bhp കരുത്തും 4,500 rpm-ൽ 10.5 Nm torque ഉം വികസിപ്പിക്കാനാണ് ഇത് ട്യൂൺ ചെയ്‌തിരിക്കുന്നത്. 73,400 രൂപയാണ് ജുപ്പിറ്റർ 125 മോഡലിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില. രാജ്യത്തെ 125 സിസി സെഗ്മെന്റിൽ ഹോണ്ട ആക്‌ടിവ 125, സുസുക്കി ആക്‌സസ് 125, ഹീറോ മാസ്ട്രോ എഡ്‌ജ് 125 എന്നിവയുമായാണ് ടിവിഎസിന്റെ പുതിയ സ്കൂട്ടർ പ്രധാനമായും മാറ്റുരയ്ക്കുന്നത്.

Most Read Articles

Malayalam
English summary
Tvs hiked the prices of highly popular jupiter 110 scooter in india
Story first published: Friday, December 10, 2021, 9:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X