എൻടോർഖ് സൂപ്പർസ്ക്വാഡ് എഡിഷനിലേക്ക് സ്പൈഡർമാൻ, തോർ വേരിയന്റുകൾ കൂടി ചേർത്ത് ടിവിഎസ്

ഇന്ത്യയിലെ 125 സിസി സ്‌കൂട്ടർ സെഗ്മെന്റിൽ ഇത്രയുമധികം മാറ്റങ്ങൾ കൊണ്ടുവന്ന മോഡലാണ് ടിവിഎസ് എൻടോർഖ്. പലതരം പുത്തൻ സാങ്കേതികവിദ്യകളും ഫീച്ചറുകളും അവതരിപ്പിച്ച സ്പോർട്ടി സ്‌കൂട്ടർ യുവാക്കൾക്കിടയിൽ ഒരു ഹരം തന്നെയാണ്.

എൻടോർഖ് സൂപ്പർസ്ക്വാഡ് എഡിഷനിലേക്ക് സ്പൈഡർമാൻ, തോർ വേരിയന്റുകൾ കൂടി ചേർത്ത് ടിവിഎസ്

നിരവധി വ്യത്യസ്‌ത വേരിയന്റുകളിൽ എത്തുന്ന എൻടോർഖിന് ഇതിനകം ലഭ്യമായ സൂപ്പർസ്‌ക്വാഡ് എഡിഷന് കീഴിൽ പുതിയ മാർവൽ സ്പൈഡർമാൻ, തോർ പ്രചോദിത സ്റ്റൈലിംഗോടു കൂടി എത്തുന്ന രണ്ട് പതിപ്പുകളെ കൂടി അവതരിപ്പിച്ചിരിക്കുകയാണ്.

എൻടോർഖ് സൂപ്പർസ്ക്വാഡ് എഡിഷനിലേക്ക് സ്പൈഡർമാൻ, തോർ വേരിയന്റുകൾ കൂടി ചേർത്ത് ടിവിഎസ്

പുതുതായി വിപണിയിൽ എത്തുന്ന മാർവൽ സ്പൈഡർമാൻ, തോർ എഡിഷനുകൾക്ക് 84,850 രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. നേരത്തെയുണ്ടായിരുന്ന എൻടോർഖ് അയൺ മാൻ, ബ്ലാക്ക് പാന്തർ, ക്യാപ്റ്റൻ അമേരിക്ക എന്നീ മാർവൽ സൂപ്പർ ഹീറോകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിലവിലുള്ള സൂപ്പർസ്‌ക്വാഡ് എഡിഷൻ വേരിയന്റ് നിരയിലേക്കാണ് പുത്തൻ സ്കൂട്ടർ മോഡലുകളും ചേരുന്നത്.

എൻടോർഖ് സൂപ്പർസ്ക്വാഡ് എഡിഷനിലേക്ക് സ്പൈഡർമാൻ, തോർ വേരിയന്റുകൾ കൂടി ചേർത്ത് ടിവിഎസ്

ടിവിഎസ് എൻടോർഖ് സൂപ്പർസ്‌ക്വാഡ് എഡിഷൻ ആദ്യമായി ഇന്ത്യയിൽ അവതരിപ്പിച്ചത് 2020-ൽ ആണ്. RT-Fi സാങ്കേതികവിദ്യയുള്ള ഇന്ത്യയിലെ ആദ്യത്തെ ബ്ലൂടൂത്ത് കണക്റ്റഡ് സ്കൂട്ടറായി പുറത്തിറങ്ങുന്ന എൻടോർഖ് 125 സൂപ്പർസ്‌ക്വാഡ് പതിപ്പിന്റെ ലോഞ്ചിനായി ടിവിഎസ് ഡിസ്നി ഇന്ത്യയുമായി പ്രത്യേകം കരാറുണ്ടാക്കിയിട്ടുമുണ്ട്.

എൻടോർഖ് സൂപ്പർസ്ക്വാഡ് എഡിഷനിലേക്ക് സ്പൈഡർമാൻ, തോർ വേരിയന്റുകൾ കൂടി ചേർത്ത് ടിവിഎസ്

ടിവിഎസ് സൂപ്പർസ്‌ക്വാഡ് എഡിഷൻ ശ്രേണിയിൽ പുതുതായി പ്രവേശിക്കുന്ന വേരിയന്റുകൾ സ്റ്റൈലിംഗ് പരിഷ്ക്കാരങ്ങൾ മാത്രമാണ് അവതരിപ്പിക്കുന്നത്. ബാക്കി മെക്കാനിക്കൽ സവിശേഷതകളും കാര്യങ്ങളുമെല്ലാം എൻടോർഖിൽ അതേപടി നിലനിർത്തിയിരിക്കുകയാണ് കമ്പനി.

എൻടോർഖ് സൂപ്പർസ്ക്വാഡ് എഡിഷനിലേക്ക് സ്പൈഡർമാൻ, തോർ വേരിയന്റുകൾ കൂടി ചേർത്ത് ടിവിഎസ്

സ്പൈഡർമാൻ പതിപ്പിൽ സൂപ്പർ ഹീറോയുമായി ബന്ധപ്പെട്ട ഐക്കണിക് റെഡ്, ബ്ലൂ നിറങ്ങളാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ സ്‌കൂട്ടറിന്റെ ഒട്ടുമിക്ക ബോഡി പാനലുകളിലും ഒരു വെബ് പോലെയുള്ള ഡെക്കലും സൈഡ് പാനലുകളിൽ സ്പൈഡർ ഡെക്കലും മനോഹരമായി ടിവിഎസ് ഇണക്കിചേർത്തിട്ടുമുണ്ട്.

എൻടോർഖ് സൂപ്പർസ്ക്വാഡ് എഡിഷനിലേക്ക് സ്പൈഡർമാൻ, തോർ വേരിയന്റുകൾ കൂടി ചേർത്ത് ടിവിഎസ്

മറുവശത്ത് ക്രിസ് ഹെംസ്വർത്ത് അനശ്വരമാക്കിയ തോർ സൂപ്പർ സ്ക്വാഡ് വേരിയന്റിൽ ബ്ലാക്ക്, സിൽവർ നിറങ്ങളുടെ സംയോജനമാണ് കാണാനാവുക. കൂടാതെ തോറിന്റെ ഹാമറിന്റെ ഒരു ഡെക്കലും എൻടോർഖിന്റെ ഈ സ്പെഷ്യൽ എഡിഷൻ മോഡലുകൾക്ക് ലഭിക്കുന്നുണ്ട്.

എൻടോർഖ് സൂപ്പർസ്ക്വാഡ് എഡിഷനിലേക്ക് സ്പൈഡർമാൻ, തോർ വേരിയന്റുകൾ കൂടി ചേർത്ത് ടിവിഎസ്

ഈ പതിപ്പിന്റെ ടിവിഎസ് കണക്റ്റ് ആപ്പ് പ്രതീകങ്ങളാൽ പ്രചോദിതമായ കസ്റ്റമൈസ്ഡ് യുഐയോടെയാണ് വരുന്നത് എന്നകാര്യവും ശ്രദ്ധേയമാണ്. സ്‌പൈഡർ മാൻ ലോഗോ, തോറിന്റെ ഹാമർ മുതലായവ പോലെയുള്ള അതാത് പ്രതീക ചിഹ്നങ്ങളുടെ ഒരു രൂപഘടന ഉപയോഗിച്ചാണ് ആപ്പ് തുറക്കുന്നത്.

എൻടോർഖ് സൂപ്പർസ്ക്വാഡ് എഡിഷനിലേക്ക് സ്പൈഡർമാൻ, തോർ വേരിയന്റുകൾ കൂടി ചേർത്ത് ടിവിഎസ്

സൂപ്പർ ഹീറോകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രണ്ട് പുതിയ സ്പൈഡർമാൻ, തോർ എഡിഷനുകൾ കൂടി അവതരിപ്പിക്കുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്ന് ടിവിഎസ് പറഞ്ഞു. വളരെ ജനപ്രിയവും വിശ്വസ്തവുമായ ആരാധകരുള്ള രണ്ട് ജനപ്രിയ മാർവൽ കഥാപാത്രങ്ങളാണിവ.

എൻടോർഖ് സൂപ്പർസ്ക്വാഡ് എഡിഷനിലേക്ക് സ്പൈഡർമാൻ, തോർ വേരിയന്റുകൾ കൂടി ചേർത്ത് ടിവിഎസ്

ഈ ആവേശകരമായ ഓഫറുകൾ കൊണ്ട് സന്തോഷിപ്പിക്കാനും സേവിക്കാനുമാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും ടിവിഎസ് മോട്ടോർ കമ്പനിയുടെ സീനിയർ വൈസ് പ്രസിഡന്റ് (മാർക്കറ്റിംഗ്) അനിരുദ്ധ ഹൽദാർ അഭിപ്രായപ്പെട്ടു.

എൻടോർഖ് സൂപ്പർസ്ക്വാഡ് എഡിഷനിലേക്ക് സ്പൈഡർമാൻ, തോർ വേരിയന്റുകൾ കൂടി ചേർത്ത് ടിവിഎസ്

നേരത്തെ സൂചിപ്പിച്ചതു പോലെ തന്നെ എൻടോർഖ് 125 കമ്പനിയുടെ RT-Fi (റേസ് ട്യൂൺഡ് ഫ്യൂവൽ ഇൻജക്ഷൻ) പ്ലാറ്റ്‌ഫോം അവതരിപ്പിക്കുന്നു. കൂടാതെ ബ്ലൂടൂത്ത് കണക്റ്റഡ് സ്പീഡോമീറ്റർ, സ്ട്രീറ്റ്, റൈഡ് സ്ഥിതിവിവരക്കണക്കുകൾക്കായുള്ള മൾട്ടി-മോഡ് ഡിസ്‌പ്ലേ, നാവിഗേഷൻ അസിസ്റ്റ്, എഞ്ചിൻ ടെമ്പറേച്ചർ ഇൻഡിക്കേറ്റർ, ഫോൺ ബാറ്ററി സ്ട്രെങ്ത് തുടങ്ങിയ സവിശേഷതകളും ഈ 125 സിസി സ്‌കൂട്ടറിന്റെ പ്രത്യേകതകളാണ്.

എൻടോർഖ് സൂപ്പർസ്ക്വാഡ് എഡിഷനിലേക്ക് സ്പൈഡർമാൻ, തോർ വേരിയന്റുകൾ കൂടി ചേർത്ത് ടിവിഎസ്

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടർ ശ്രേണിയിലെ നിറസാന്നിധ്യമാണ് ടിവിഎസ് എന്‍ടോര്‍ഖ് 125. ഡ്രം, ഡിസ്‌ക്, റേസ് എഡിഷന്‍, സൂപ്പര്‍ സ്‌ക്വാഡ് എഡിഷന്‍, ടോപ്പ് എന്‍ഡ് റേസ് XP എഡിഷൻ എന്നിവയുള്‍പ്പെടെ നിരവധി വേരിയന്റുകളില്‍ എന്‍ടോര്‍ഖ് 125 വാഗ്‌ദാനം ചെയ്യുന്നുമുണ്ട്.

എൻടോർഖ് സൂപ്പർസ്ക്വാഡ് എഡിഷനിലേക്ക് സ്പൈഡർമാൻ, തോർ വേരിയന്റുകൾ കൂടി ചേർത്ത് ടിവിഎസ്

സ്‌കൂട്ടറിന്റെ വില ആരംഭിക്കുന്നത് 72,270 രൂപയില്‍ നിന്നാണ്. ടിവിഎസിന്റെ 124.8 സിസി ഫ്യുവല്‍ ഇഞ്ചക്റ്റഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് എന്‍ടോര്‍ഖ് 125 സ്‌കൂട്ടറിന് തുടിപ്പേകുന്നത്. ഇത് 7,000 rpm-ല്‍ 9.38 bhp കരുത്തും 5,500 rpm-ല്‍ 10.5 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഒരു സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

എൻടോർഖ് സൂപ്പർസ്ക്വാഡ് എഡിഷനിലേക്ക് സ്പൈഡർമാൻ, തോർ വേരിയന്റുകൾ കൂടി ചേർത്ത് ടിവിഎസ്

ഡിആര്‍എല്‍, എല്‍ഇഡി ടെയില്‍ ലാമ്പ്, അലോയ് വീലുകള്‍, ഒരു ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, ബ്ലൂടൂത്ത്, നാവിഗേഷന്‍ അസിസ്റ്റ്, കോളര്‍ ഐഡി, എല്‍ഇഡി ഹെഡ്‌ലാമ്പ്, ലൊക്കേഷന്‍ അസിസ്റ്റ്, റൈഡ് സ്റ്റാറ്റസ് ഷെയര്‍ എന്നീ സവിശേഷതകളും ടിവിഎസ് സ്പോർട്ടി മോഡലിന് അവകാശപ്പെടാനുള്ള മേൻമകളാണ്. സ്കൂട്ടറിന്റെ റേസ് XP എഡിഷൻ പതിപ്പിന് സ്ട്രീറ്റ്, റേസ് ന്നിങ്ങനെ രണ്ട് റൈഡിംഗ് മോഡുകളും കമ്പനി ഒരുക്കിയിട്ടുണ്ട്.

എൻടോർഖ് സൂപ്പർസ്ക്വാഡ് എഡിഷനിലേക്ക് സ്പൈഡർമാൻ, തോർ വേരിയന്റുകൾ കൂടി ചേർത്ത് ടിവിഎസ്

ഈ വേരിയന്റിന്റെ എഞ്ചിന് പവർ കണക്കുകളും അൽപം കൂടുതലാണ്. 7,000 rpm-ല്‍ 10.2 bhp പരമാവധി പവര്‍ ഔട്ട്പുട്ടും 5,500 rpm-ല്‍ 10.8 Nm torque ഉം വികസിപ്പിക്കാൻ റേസ് XP എഡിഷന് സാധിക്കും.

Most Read Articles

Malayalam
English summary
Tvs introduced new spider man and thor variants to ntorq 125 super squad edition lineup
Story first published: Thursday, December 16, 2021, 18:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X