സമഗ്ര ഇലക്‌ട്രിക് പദ്ധതിയുമായി ടിവിഎസ്; 2022 മാർച്ചോടെ 1,000 ഡീലർഷിപ്പുകളിൽ സാന്നിധ്യമാകാൻ ഐക്യൂബ്

ഏതാനും മാസങ്ങൾക്കുള്ളിൽ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ ശ്രദ്ധപിടിച്ചുപറ്റുകയാണ്. ദിനംപ്രതി വർധിച്ചു വരുന്ന ഇന്ധനവിലയാണ് ഇതിന് പിന്നിലെ പ്രധാന കാരണം. അതോടൊപ്പം ഫെയിം II സബ്‌സിഡിയും ഉപഭോക്താക്കളെ ആകർഷിക്കാൻ പ്രാപ്‌തമായി.

സമഗ്ര ഇലക്‌ട്രിക് പദ്ധതിയുമായി ടിവിഎസ്; 2022 മാർച്ചോടെ 1,000 ഡീലർഷിപ്പുകളിൽ സാന്നിധ്യമാകാൻ ഐക്യൂബ്

ഇവി ഉത്‌പാദനത്തിനായി മാത്രം നീക്കിവച്ചിരിക്കുന്ന പുതിയ നിർമാണ കേന്ദ്രം ഒരുക്കുന്നതിന് 1,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിലെ പ്രമുഖരായ ടിവിഎസ് പ്രഖ്യാപിക്കുകയും ചെയ്‌തു.

സമഗ്ര ഇലക്‌ട്രിക് പദ്ധതിയുമായി ടിവിഎസ്; 2022 മാർച്ചോടെ 1,000 ഡീലർഷിപ്പുകളിൽ സാന്നിധ്യമാകാൻ ഐക്യൂബ്

ഇന്ത്യയിൽ ടിവിഎസ്, ബിഎംഡബ്ല്യു മോഡലുകൾ നിർമിക്കുന്ന കമ്പനിയുടെ പ്ലാന്റിന്റെ നിലവിലുള്ള ഹൊസൂർ പരിസരത്ത് ഈ നിർദ്ദിഷ്ട ഫാക്ടറി രൂപമെടുക്കും. വരാനിരിക്കുന്ന ഇലക്‌ട്രിക് വാഹന നിർമാണ പ്ലാന്റിന് ഒരു ലക്ഷം യൂണിറ്റ് വാർഷിക ഉത്പാദന ശേഷിയുണ്ടാകുമെന്നും ഇരുചക്രവാഹനങ്ങളും ത്രീ വീലറുകളുമായിരിക്കും ഇവിടെ ഒത്തുചേരുമെന്നാണ് റിപ്പോർട്ട്.

സമഗ്ര ഇലക്‌ട്രിക് പദ്ധതിയുമായി ടിവിഎസ്; 2022 മാർച്ചോടെ 1,000 ഡീലർഷിപ്പുകളിൽ സാന്നിധ്യമാകാൻ ഐക്യൂബ്

ഈ മോഡലുകളിൽ 5-25 കിലോവാട്ട് ശേഷിയുള്ള ബാറ്ററി പായ്ക്കുകളായിരിക്കും ടിവിഎസ് ഉൾപ്പെടുത്തുക. കൂടാതെ 24 മാസത്തിനുള്ളിൽ രാജ്യത്തുടനീളമുള്ള ഷോറൂമുകളിൽ ഇവയെ എത്തിക്കാനുമാണ് ടിവിഎസിന്റെ പദ്ധതി.

സമഗ്ര ഇലക്‌ട്രിക് പദ്ധതിയുമായി ടിവിഎസ്; 2022 മാർച്ചോടെ 1,000 ഡീലർഷിപ്പുകളിൽ സാന്നിധ്യമാകാൻ ഐക്യൂബ്

എന്നാൽ പെട്രോൾ മോഡലുകളെ ശ്രേണിയിൽ നിന്നും പൂർണമായി ഒഴിവാക്കാനും ടിവിഎസ് ആഗ്രഹിക്കുന്നില്ല. നിലവിലെ പെട്രോൾ-പവർ മോഡലുകൾക്ക് സമാന്തരമായി കമ്പനിയുടെ ഇവിയുടെ ശ്രേണി വിപണനം ചെയ്യും.

സമഗ്ര ഇലക്‌ട്രിക് പദ്ധതിയുമായി ടിവിഎസ്; 2022 മാർച്ചോടെ 1,000 ഡീലർഷിപ്പുകളിൽ സാന്നിധ്യമാകാൻ ഐക്യൂബ്

ബ്രാൻഡിന്റെ പുതിയ ഇവി പദ്ധതിയിൽ ഇതിനകം 500-600 എഞ്ചിനീയർമാർ മാർക്കറ്റ് ആവശ്യകതകൾ നിറവേറ്റുന്നതിനായി വിവിധ കൺസെപ്റ്റ് മോഡലുകളിൽ പ്രവർത്തിക്കുന്നുണ്ട്.

സമഗ്ര ഇലക്‌ട്രിക് പദ്ധതിയുമായി ടിവിഎസ്; 2022 മാർച്ചോടെ 1,000 ഡീലർഷിപ്പുകളിൽ സാന്നിധ്യമാകാൻ ഐക്യൂബ്

ആഭ്യന്തര, അന്തർദേശീയ വിപണികളെ പരിപാലിക്കാൻ ലക്ഷ്യമിട്ടുള്ള ആഗോള ഗവേഷണ-വികസന അന്തരീക്ഷത്തിൽ ഇന്ത്യയിൽ തന്നെയായിരിക്കും പുതിയ ശ്രേണി ഇലക്ട്രിക് വാഹനങ്ങൾ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുക.

സമഗ്ര ഇലക്‌ട്രിക് പദ്ധതിയുമായി ടിവിഎസ്; 2022 മാർച്ചോടെ 1,000 ഡീലർഷിപ്പുകളിൽ സാന്നിധ്യമാകാൻ ഐക്യൂബ്

നിലവിൽ ഇലക്‌ട്രിക് ഇരുചക്ര വാഹന വിഭാഗത്തിൽ ഐക്യുബ് എന്നൊരു മോഡൽ മാത്രമാണ് ടിവിഎസിനുള്ളത്. ബെംഗളൂരു, ചെന്നൈ, ഡൽഹി, പൂനെ, കോയമ്പത്തൂർ തുടങ്ങിയ പരിമിതമായ നഗരങ്ങളിൽ മാത്രമാണ് ഇവ ഇപ്പോൾ വിപണനം ചെയ്യുന്നത്.

സമഗ്ര ഇലക്‌ട്രിക് പദ്ധതിയുമായി ടിവിഎസ്; 2022 മാർച്ചോടെ 1,000 ഡീലർഷിപ്പുകളിൽ സാന്നിധ്യമാകാൻ ഐക്യൂബ്

എന്നിരുന്നാലും നടപ്പ് സാമ്പത്തിക വർഷം അവസാനത്തോടെ രാജ്യത്തെ പ്രധാന നഗരങ്ങളിലും മറ്റുമായി ആയിരം ഡീലർഷിപ്പുകളിൽ ഇത് വിൽപ്പനയ്‌ക്കെത്തും. ഐക്യൂബിന് നിലവിൽ 1.30 ലക്ഷം രൂപയാണ് രാജ്യത്തെ എക്സ്ഷോറൂം വില.

Most Read Articles

Malayalam
English summary
TVS iQube Will Be Available At 1,000 Dealers By March 2022 In India. Read in Malayalam
Story first published: Saturday, July 17, 2021, 10:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X