TVS Raider 125 ബൈക്കിന് ഗംഭീര വരവേൽപ്പ്, ആദ്യമാസം വിറ്റഴിച്ചത് 7,000 യൂണിറ്റുകൾ

ഒരു മാസം മുമ്പാണ് ടിവിഎസ് മോട്ടോർ കമ്പനി ഇന്ത്യൻ വിപണിയിലെ 125 സിസി മോട്ടോർസൈക്കിൾ സെഗ്മെന്റിലേക്ക് പുതിയ റൈഡർ എന്നൊരു പുത്തൻ മോഡലിനെ പരിചയപ്പെടുത്തുന്നത്.

TVS Raider 125 ബൈക്കിന് ഗംഭീര വരവേൽപ്പ്, ആദ്യമാസം വിറ്റഴിച്ചത് 7,000 യൂണിറ്റുകൾ

നിലവിൽ ഹോണ്ട ഷൈൻ, ഹീറോ ഗ്ലാമർ, ബജാജ് പൾസർ 125 എന്നിവ അരങ്ങുവാഴുന്ന ശ്രേണിയിൽ ഗംഭീര വരവേൽപ്പാണ് മോഡലിന് ലഭിച്ചിരിക്കുന്നത്. കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകളുടെ ഹൃദയമായി കണക്കാക്കപ്പെടുന്ന ഈ സെഗ്മെന്റിൽ ഇത്രയും നാൾ ടിവിഎസ് വിട്ടുനിന്നത് എന്തുകൊണ്ട് എന്ന ചോദ്യങ്ങൾക്കുള്ള ഉത്തരമായിരുന്നു റൈഡർ 125. വിൽപ്പനയ്‌ക്കെത്തിയ ആദ്യ മാസത്തിൽ തന്നെ രാജ്യത്ത് ടിവിഎസ് ബൈക്കിന്റെ 7,000 യൂണിറ്റ് വിൽപ്പനയാണ് പൂർത്തിയാക്കിയത്.

TVS Raider 125 ബൈക്കിന് ഗംഭീര വരവേൽപ്പ്, ആദ്യമാസം വിറ്റഴിച്ചത് 7,000 യൂണിറ്റുകൾ

കടുത്ത മത്സരത്തിനിടയിലും മാന്യമായ നേട്ടമാണ് ടിവിഎസ് റൈഡർ 125 നേടിയിരിക്കുന്നതെന്ന് സാരം. കൃത്യമായി പറഞ്ഞാൽ റൈഡർ 125-ന്റെ 7,057 യൂണിറ്റുകൾ ടിവിഎസ് നിരത്തിലെത്തിച്ചു. ഡ്രം, ഡിസ്‌ക് എന്നിങ്ങനെ രണ്ട് വ്യത്യസ്‌ത വേരിയന്റുകളിൽ ലഭ്യമാകുന്ന മോട്ടോർസൈക്കിളിന് നിലവിൽ 77,500 രൂപ മുതൽ 85,469 രൂപ വരെയാണ് എക്‌സ്ഷോറൂം വില.

TVS Raider 125 ബൈക്കിന് ഗംഭീര വരവേൽപ്പ്, ആദ്യമാസം വിറ്റഴിച്ചത് 7,000 യൂണിറ്റുകൾ

ബൈക്കിന്റെ ആധുനിക രൂപവും ഭാവവും തന്നെയാണ് ഇത്രയും ജനപ്രിയമാവാൻ കാരണമായത്. ഇന്ത്യയിൽ വിൽപ്പനയ്‌ക്കുള്ള മറ്റെല്ലാ 125 സിസി കമ്മ്യൂട്ടറുകളിൽ നിന്നും വ്യത്യസ്തമായി ഡിസൈനിന്റെ കാര്യത്തിൽ ടിവിഎസ് റൈഡർ വളരെ സ്‌പോർട്ടിയർ സമീപനമാണ് സ്വീകരിക്കുന്നത്.

TVS Raider 125 ബൈക്കിന് ഗംഭീര വരവേൽപ്പ്, ആദ്യമാസം വിറ്റഴിച്ചത് 7,000 യൂണിറ്റുകൾ

മസ്‌കുലാർ ടാങ്ക്, ഡേടൈം റണ്ണിംഗ് ലാമ്പുകളുള്ള സ്റ്റൈലിഷ് എൽഇഡി ഹെഡ്‌ലാമ്പ്, സ്ലീക്ക് ബെല്ലി പാൻ, സ്പ്ലിറ്റ് സീറ്റ് സെറ്റപ്പ് എന്നിവയുമായാണ് ഇത് വരുന്നത്. ബൈക്ക് ഓഫർ ചെയ്യുന്ന മറ്റ് സവിശേഷതകളിലേക്ക് നോക്കിയാൽ ഗിയർ ഷിഫ്റ്റ് ഇൻഡിക്കേറ്ററോട് കൂടിയ എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡിസ്റ്റൻസ് ടു എംടി, ടാക്കോമീറ്റർ, സ്പീഡോമീറ്റർ, ക്ലോക്ക്, ഓഡോമീറ്റർ, ഇന്ധന നില എന്നിവയും മറ്റും ഉൾപ്പെടുന്നു.

TVS Raider 125 ബൈക്കിന് ഗംഭീര വരവേൽപ്പ്, ആദ്യമാസം വിറ്റഴിച്ചത് 7,000 യൂണിറ്റുകൾ

റൈഡറിന്റെ റേഞ്ച് ടോപ്പിംഗ് മോഡലിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റി, വോയ്‌സ് അസിസ്റ്റ്, നാവിഗേഷൻ എന്നിവയ്‌ക്കൊപ്പം ഓപ്‌ഷണൽ 5 ഇഞ്ച് TFT ഡിസ്‌പ്ലേയും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. സൈലന്റ് സ്റ്റാർട്ട് സിസ്റ്റം, ഫസ്റ്റ് ഇൻ ക്ലാസ് റൈഡ് മോഡുകൾ (ഇക്കോ, പവർ), ഡോക്യുമെന്റുകൾ, സ്‌മാർട്ട്‌ഫോൺ, സൺഗ്ലാസ് തുടങ്ങിയ കാര്യങ്ങൾ എളുപ്പത്തിൽ ഉൾക്കൊള്ളാൻ കഴിയുന്ന ഫസ്റ്റ് ഇൻ ക്ലാസ് അണ്ടർ സീറ്റ് സ്റ്റോറേജ് എന്നിവയും ടിവിഎസ് റൈഡർ 125 പതിപ്പിന് ലഭിക്കുന്നുണ്ട്.

TVS Raider 125 ബൈക്കിന് ഗംഭീര വരവേൽപ്പ്, ആദ്യമാസം വിറ്റഴിച്ചത് 7,000 യൂണിറ്റുകൾ

124.8 സിസി സിംഗിൾ സിലിണ്ടർ എയർ ഓയിൽ-കൂൾഡ് എഞ്ചിനാണ് പുതിയ ടിവിഎസ് റൈഡർ 125 മോഡലിന് തുടിപ്പേകുന്നത്. 7,500 rpm-ൽ 11.38 bhp കരുത്തും 6,000 rpm-ൽ 11.2 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിൻ 5 സ്പീഡ് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. മികച്ച റൈഡിംഗ് സൗകര്യവും മൈലേജും ഉറപ്പാക്കുന്ന ഇന്റലിഗോ എന്ന സാങ്കേതികവിദ്യ വരെ കമ്മ്യൂട്ടർ മോട്ടോർസൈക്കിളിൽ ടിവിഎസ് വാഗ്‌ദാനം ചെയ്യുന്നുണ്ട്.

TVS Raider 125 ബൈക്കിന് ഗംഭീര വരവേൽപ്പ്, ആദ്യമാസം വിറ്റഴിച്ചത് 7,000 യൂണിറ്റുകൾ

കൂടാതെ എഞ്ചിൻ ഇമോബിലൈസർ, ഹെൽമെറ്റ് റിമൈൻഡർ എന്നിവയുള്ള സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്ററും ടിവിഎസ് റൈഡർ 125 മോഡലിന്റെ സവിശേഷതകളായി എടുത്തുപറയേണ്ട കാര്യമാണ്. ട്രാഫിക് സിഗ്നലുകളിലും മറ്റും എഞ്ചിൻ സ്വിച്ച് ഓഫ് ചെയ്യുമ്പോൾ മലിനീകരണം ഗണ്യമായി കുറയ്ക്കുന്ന ഇന്ധനക്ഷമത, ആരംഭക്ഷമത, വിശ്വാസ്യത എന്നിവയ്ക്കായി ടിവിഎസിന്റെ ഇക്കോട്രസ്റ്റ് ഫ്യൂവൽ ഇഞ്ചക്ഷൻ (ETFi) സാങ്കേതികവിദ്യയും പുതിയ റൈഡറിൽ ലഭ്യമാകും.

TVS Raider 125 ബൈക്കിന് ഗംഭീര വരവേൽപ്പ്, ആദ്യമാസം വിറ്റഴിച്ചത് 7,000 യൂണിറ്റുകൾ

കമ്മ്യൂട്ടർ മോട്ടോർസൈക്കിളിന് ടെലിസ്‌കോപ്പിക് ഫ്രണ്ട് സസ്‌പെൻഷനും പിന്നിൽ ഗ്യാസ് ചാർജ്ജ് ചെയ്‌ത 5 സ്റ്റെപ്പ് ക്രമീകരിക്കാവുന്ന മോണോഷോക്കും ലഭിക്കുന്നു. ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നതിനായി രണ്ട് അറ്റത്തും 130 ഡ്രം ബ്രേക്കുകളാണ് ടിവിഎസ് വാഗ്‌ദാനം ചെയ്യുന്നത്. അതേസമയം 240 mm ഫ്രണ്ട് ഡിസ്ക് ഓപ്ഷണൽ ആണ്. ട്യൂബ്‌ലെസ് ടയറുകളുള്ള അലോയ് വീലുകളിലാണ് നിരത്തിലെത്തുന്നത് എന്നതും പ്രായോഗികത വർധിപ്പിക്കുന്നുണ്ട്.

TVS Raider 125 ബൈക്കിന് ഗംഭീര വരവേൽപ്പ്, ആദ്യമാസം വിറ്റഴിച്ചത് 7,000 യൂണിറ്റുകൾ

റൈഡർ 125 ഡ്രം ബ്രേക്ക് വേരിയന്റിന് 77,000 രൂപയും ഡിസ്ക് ബ്രേക്ക് വേരിയന്റിന് 85,000 രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. സ്‌ട്രൈക്കിംഗ് റെഡ്, ബ്ലേസിംഗ് ബ്ലൂ, വിക്കഡ് ബ്ലാക്ക്, ഫിയറി യെല്ലോ എന്നീ കളർ ഓപ്ഷനിലും ഓപ്ഷനുകളിലാണ് ടിവിഎസിന്റെ ബൈക്ക് സ്വന്തമാക്കാനാവുന്നത്.

TVS Raider 125 ബൈക്കിന് ഗംഭീര വരവേൽപ്പ്, ആദ്യമാസം വിറ്റഴിച്ചത് 7,000 യൂണിറ്റുകൾ

അധികം വൈകാതെ തന്നെ ബ്ലൂടൂത്ത് കണക്റ്റഡ് ഫീച്ചറുകൾ ഉൾക്കൊള്ളുന്ന റൈഡറിന്റെ മറ്റൊരു വകഭേദം കൂടി അവതരിപ്പിക്കുമെന്നും കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ സവിശേഷതകളോടെ എത്തുന്ന ഈ പതിപ്പിന് ഏകദേശം 90,000 രൂപയായിരിക്കും മുടക്കേണ്ടി വരിക.

TVS Raider 125 ബൈക്കിന് ഗംഭീര വരവേൽപ്പ്, ആദ്യമാസം വിറ്റഴിച്ചത് 7,000 യൂണിറ്റുകൾ

180 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും 780 മില്ലീമീറ്റർ സീറ്റ് ഉയരവുമാണ് ബൈക്കിനുള്ളത്. ടിവിഎസ് ശ്രേണിയിൽ റേഡിയോൺ 110 അപ്പാച്ചെ RTR 160 4V മോഡലുകൾക്കിടയിലാണ് പുതിയ റൈഡർ 125 മോഡൽ ഇടംപിടിച്ചിരിക്കുന്നത്.

More from DriveSpark

Article Published On: Sunday, October 31, 2021, 11:00 [IST]
English summary
Tvs managed to sell over 7000 units of newly launched raider 125 motorcycle in the first month
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X