പുതിയ Jupiter 125, Fiero 125 മോഡലുകളുമായി കളംനിറയാൻ ഒരുങ്ങി ടിവിഎസ്

ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയുടെ മുൻനിരയിലേക്ക് കുതിക്കുകയാണ് ഹൊസൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടിവിഎസ്. വൈവിധ്യമാർന്ന സ്‌കൂട്ടർ, മോട്ടോർസൈക്കിളുകൾ എന്നിവ അവതരിപ്പിച്ച് ജനഹൃദയങ്ങളിൽ അതിവേഗം ചേക്കേറാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്.

പുതിയ Jupiter 125, Fiero 125 മോഡലുകളുമായി കളംനിറയാൻ ഒരുങ്ങി ടിവിഎസ്

ടിവിഎസ് ഈ വർഷം അവസാനത്തോടെ ഇന്ത്യയിൽ പുതിയ രണ്ട് മോഡലുകൾ കൂടി അവതരിപ്പിക്കാൻ തയാറെടുക്കുകയാണ്. ഏതാനും വർഷങ്ങളായി ഈ ഉൽപ്പന്നങ്ങൾക്കായുള്ള അണിയറ പ്രവർത്തനങ്ങളിലായിരുന്നു കമ്പനി. നിലവിൽ വിൽപ്പന കൂടി വരുന്നത് സ്‌കൂട്ടറുകൾക്കാണ്.

പുതിയ Jupiter 125, Fiero 125 മോഡലുകളുമായി കളംനിറയാൻ ഒരുങ്ങി ടിവിഎസ്

മോട്ടോർസൈക്കിളുകളേക്കാൾ കൂടുതൽ പ്രായോഗികമാണ് എന്ന കാര്യമാണ് ഇവയെ വേറിട്ടുനിർത്തുന്നതും. അതിനാൽ തന്നെ ജനപ്രിയ മോഡലായ ജുപ്പിറ്ററിന്റെ 125 സിസി പതിപ്പിനെ വിപണിയിൽ എത്തിക്കാനാണ് ടിവിഎസ് ഇപ്പോൾ മുൻഗണന കൊടുക്കുന്നത്.

പുതിയ Jupiter 125, Fiero 125 മോഡലുകളുമായി കളംനിറയാൻ ഒരുങ്ങി ടിവിഎസ്

ജുപ്പിറ്റർ 125 എന്നുവിളിക്കുന്ന സ്‌കൂട്ടർ 110 സിസി വേരിയന്റിന്റെ കൂടുതൽ സ്പോർട്ടിയർ പതിപ്പായിരിക്കും. എന്നാൽ എൻടോർഖിന് താഴെയായും സ്ഥിതിചെയ്യാനാണ് സാധ്യത. രണ്ട് വാഹനങ്ങളും തങ്ങളുടേതായ ഇടം വിപണിയിൽ ഉണ്ടാക്കിയെടുത്തവരാണ്.

പുതിയ Jupiter 125, Fiero 125 മോഡലുകളുമായി കളംനിറയാൻ ഒരുങ്ങി ടിവിഎസ്

NTorq കൂടുതൽ യുവജ ഉപഭോക്താക്കളെ ലക്ഷ്യമിടുമ്പോൾ മറുവശത്ത് ജുപ്പിറ്റർ പ്രധാനമായും കുടുംബ പ്രേക്ഷകരെയാണ് കേന്ദ്രീകരിക്കുന്നത്. അതിനാൽ രണ്ട് സ്കൂട്ടറുകൾക്കും സമാനമായ വില നൽകിയാലും ഒരു വിപണിയുണ്ടാകുമെന്നു തന്നെയാണ് വിശ്വസിക്കുന്നത്.

പുതിയ Jupiter 125, Fiero 125 മോഡലുകളുമായി കളംനിറയാൻ ഒരുങ്ങി ടിവിഎസ്

എന്നാൽ ഇനിയാണ് കൂടുതൽ ശ്രദ്ധേയമായ കാര്യങ്ങളിലേക്ക് വരുന്നത്. ജുപ്പിറ്റർ 125 പതിപ്പിന് ഒരു പുതിയ ഡിസൈനായിരിക്കും ടിവിഎസ് സമ്മാനിക്കുക. 110 സിസി മോഡലിന്റെ അതേ പ്ലാറ്റ്ഫോമിലാണ് നിർമിക്കുന്നതെങ്കിലും ചില പരിഷാക്കരങ്ങളോടെയാകും ജുപ്പിറ്റർ 125 അണിഞ്ഞൊരുങ്ങുക.

പുതിയ Jupiter 125, Fiero 125 മോഡലുകളുമായി കളംനിറയാൻ ഒരുങ്ങി ടിവിഎസ്

മാത്രമല്ല 110 സിസി വേരിയന്റിൽ നിന്നും ചെറിയ സ്റ്റൈലിംഗ് ഘടകങ്ങളും പുതിയ സ്പോർട്ടി പതിപ്പ് കടമെടുക്കാനും സാധ്യതയുണ്ട്. ടിവിഎസ് ജൂപ്പിറ്റർ 125 ആകർഷകവും പ്രായോഗികവുമാണെന്ന് ഉറപ്പുവരുത്തുമെന്ന് കമ്പനി ഉറപ്പുനൽകിയിട്ടുണ്ട്. ആക്ടിവ 125, ആക്‌സസ് 125 എന്നിവയുമായി മാറ്റുരയ്ക്കാൻ ജുപ്പിറ്റർ ശ്രേണിയെ പ്രാപ്‌തമാക്കുകയാണ് പ്രധാനമായും ബ്രാൻഡ് ലക്ഷ്യമിടുന്നത്.

പുതിയ Jupiter 125, Fiero 125 മോഡലുകളുമായി കളംനിറയാൻ ഒരുങ്ങി ടിവിഎസ്

പ്രായോഗികതയെക്കുറിച്ച് സംസാരിക്കുമ്പോൾ എന്തെല്ലാം മാറ്റങ്ങൾ ഉണ്ടാകുമെന്ന് ഏവരും ഉറ്റുനോക്കുന്നുണ്ടാകും. ആരെയും നിരാശപ്പെടുത്താതെ തന്നെയുള്ള പരിഷ്ക്കാരങ്ങളാകും ടിവിഎസ് നടപ്പിലാക്കുക. ആദ്യം തന്നെ ഫ്യുവൽ ടാങ്ക് ഫ്ലോർബോർഡിന് കീഴിൽ സ്ഥാപിക്കാൻ സാധ്യതയുണ്ട്. കൂടാതെ ഫ്രണ്ട് ആപ്രോണിന്റെ പിൻഭാഗത്ത് നിന്ന് ഫ്യുവൽ ലിഡ് ആക്സസ് ചെയ്യാനും കഴിയും.

പുതിയ Jupiter 125, Fiero 125 മോഡലുകളുമായി കളംനിറയാൻ ഒരുങ്ങി ടിവിഎസ്

ഇത് ഇഗ്നിഷൻ സ്വിച്ചിന്റെ ഇടതുവശത്താണ് സ്ഥാപിച്ചിരിക്കുന്നതെന്ന് ചുരുക്കം. അണ്ടർ സീറ്റ് സ്പേസ് പരമാവധിയാക്കാനായാണ് കമ്പനി ഈ നവീകരണത്തിലേക്ക് പോയിരിക്കുന്നത്. ഈ സ്റ്റോറേജ് ഏരിയയ്ക്ക് ഏകദേശം 2 ഹാഫ് ഫേസ് ഹെൽമെറ്റുകൾ വെക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ സൂചന നൽകുന്നത്.

പുതിയ Jupiter 125, Fiero 125 മോഡലുകളുമായി കളംനിറയാൻ ഒരുങ്ങി ടിവിഎസ്

ഇനി പുതിയ ടിവിഎസ് ജുപ്പിറ്ററിന്റെ ഇൻസ്ട്രുമെന്റേഷനിലേക്ക് നോക്കിയാൽ അനലോഗ് സ്പീഡോമീറ്ററുമായാകും ഇത് വരിക. എന്നാൽ ഫ്യുവൽ ലെവൽ, ട്രിപ്പ് മീ റ്റുകൾ പോലുള്ള സാധാരണ റൈഡ് വിവരങ്ങൾ കാണിക്കുന്ന ഒരു ചെറിയ എൽസിഡി സ്ക്രീനും സ്‌കൂട്ടറിൽ ഉണ്ടാകും.

പുതിയ Jupiter 125, Fiero 125 മോഡലുകളുമായി കളംനിറയാൻ ഒരുങ്ങി ടിവിഎസ്

അതിന്റെ 125 സിസി എഞ്ചിനിന്റെ പവർ കണക്കുകളെ കുറിച്ച് കമ്പനി ഇതുവരെ സൂചനകളൊന്നും തന്നെ നൽകിയിട്ടില്ല. പക്ഷേ ടിവിഎസ് എൻ‌ടോർഖിൽ നിന്നുള്ള അതേ എഞ്ചിൻ വരാനിരിക്കുന്ന ജുപ്പിറ്റർ 125 ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിവിടി അനുപാതങ്ങൾ പോലെ പവർ കണക്കുകൾ അൽപ്പം വ്യത്യാസപ്പെട്ടേക്കാം.

പുതിയ Jupiter 125, Fiero 125 മോഡലുകളുമായി കളംനിറയാൻ ഒരുങ്ങി ടിവിഎസ്

ഇന്ധനക്ഷമത കണക്ക് തീർച്ചയായും NTorq 125 മോഡലിനേക്കാൾ വളരെ മികച്ചതായിരിക്കും. കാരണം ഈ സ്പോർട്ടി സ്കൂട്ടർ വളരെ മോശം ഇന്ധനക്ഷമതയ്ക്ക് പേരുകേട്ടതാണ്. പുതിയ ജുപ്പിറ്റർ 125 അടുത്ത ഏതാനും ആഴ്‌ചകളിൽ വിപണിയിലെത്താൻ സാധ്യതയുണ്ട്. എന്നാൽ പുതിയ 125 സിസി മോട്ടോർസൈക്കിൾ അരങ്ങേറ്റം കുറിച്ചതിനുശേഷമായിരിക്കും ഇത് വിപണിയിലെത്തുക.

പുതിയ Jupiter 125, Fiero 125 മോഡലുകളുമായി കളംനിറയാൻ ഒരുങ്ങി ടിവിഎസ്

ഈ പുതിയ 125 സിസി ബൈക്ക് ഫിയറോ 125 എന്ന് വിളിക്കപ്പെടാൻ സാധ്യതയുണ്ട്. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ ഈ മോഡലിനെ പുറത്തിറക്കാനാകുമെന്നാണ് വാർത്തകൾ. നിലവിൽ ഈ ബൈക്കിന് ഒരു സ്പോർട്ടി ഡിസൈൻ ലഭിക്കുന്നുണ്ടെന്ന് ഏവർക്കുമറിയാം. വാസ്തവത്തിൽ അപ്പാച്ചെ RTR 160 4V യിൽ നിന്നുള്ള ചില ഡിസൈൻ പ്രചോദനം കടമെടുക്കാനും ഫിയറോയ്ക്ക് സാധിക്കും.

പുതിയ Jupiter 125, Fiero 125 മോഡലുകളുമായി കളംനിറയാൻ ഒരുങ്ങി ടിവിഎസ്

ടിവിഎസ് സ്റ്റാർ സിറ്റിയും അപ്പാച്ചെ RTR 180 ഉം തമ്മിൽ ഒരു വലിയ വില വിടവാണ് നിലവിൽ ശ്രേണിയിലുള്ളത്. അത് ഏകദേശം 40,000 രൂപയുടെ വ്യത്യാസമാണ് ലൈനപ്പിൽ ഉണ്ടാക്കുന്നത്. ഈ ഒരു വലിയ വ്യത്യാസം കുറയ്ക്കാൻ പുതിയ ഫിയറോ 125 കമ്പനിയെ സഹായിക്കും.

പുതിയ Jupiter 125, Fiero 125 മോഡലുകളുമായി കളംനിറയാൻ ഒരുങ്ങി ടിവിഎസ്

ഈ വിടവ് നിലവിൽ ടിവിഎസിന് നല്ല വിപണി വിഹിതം നഷ്ടപ്പെടുന്നുണ്ട്. അതിനാൽ ഈ പുതിയ 125 സിസി ബൈക്ക് ആ വിടവ് നികത്തുമെന്നും കൂടുതൽ വിൽപ്പന കൊണ്ടുവരാനും ടിവിഎസിനെ സഹായിക്കുമെന്നുമാണ് വിലയിരുത്തൽ.

Most Read Articles

Malayalam
English summary
Tvs ready to introduce the new jupiter 125 fiero 125 models soon in india
Story first published: Wednesday, September 8, 2021, 16:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X