മാറ്റങ്ങളോടെ മിന്നിത്തിളങ്ങാ Apache RR 310; പരിഷ്ക്കരിച്ച മോഡലുമായി ഓഗസ്റ്റ് 30-ന് TVS എത്തുന്നു

ഇന്ത്യയിലെ സ്പോർട്‌സ് ബൈക്ക് ശ്രേണിയിലേക്ക് TVS ഇറക്കിയ തുറുപ്പുചീട്ടായിരുന്നു Apache RR 310. വിപണിയിൽ അത്ര തരംഗം സൃഷ്‌ടിക്കാനായില്ലെങ്കിലും മോശമല്ലാത്ത തുടക്കം നേടാൻ മോട്ടോർസൈക്കിളിന് സാധിച്ചിരുന്നു. എന്നാൽ അടുത്ത കാലത്ത് അത്ര എളുപ്പമായിരുന്നില്ല മോഡലിന്റെ വിൽപ്പന.

മാറ്റങ്ങളോടെ മിന്നിത്തിളങ്ങാൻ Apache RR 310; പരിഷ്ക്കരിച്ച മോഡലുമായി ഓഗസ്റ്റ് 30-ന് TVS എത്തുന്നു

അതിനാൽ തന്നെ ചെറിയ പരിഷ്ക്കാരങ്ങളോടെ TVS Apache RR 310 വിപണിയിലേക്ക് എത്താൻ തയാറെടുക്കുകയാണ്. പുതിയ മാറ്റങ്ങളോടെ ഏപ്രിൽ ആദ്യവാരത്തിൽ വിപണിയിൽ അവതരിപ്പിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും കൊവിഡ് രണ്ടാംതരംഗം മൂലം തയാറെടുപ്പുകളെല്ലാം കമ്പനി ഉപേക്ഷിക്കുകയായിരുന്നു.

മാറ്റങ്ങളോടെ മിന്നിത്തിളങ്ങാൻ Apache RR 310; പരിഷ്ക്കരിച്ച മോഡലുമായി ഓഗസ്റ്റ് 30-ന് TVS എത്തുന്നു

എന്നാൽ ഇനി കാത്തിരിപ്പ് നീളില്ലെന്നാണ് TVS വൃത്തങ്ങൾ സൂചന നൽകിയിരിക്കുന്നത്. ഓഗസ്റ്റ് 30 ന് ചെന്നൈയിലെ മദ്രാസ് മോട്ടോർ റേസ് ട്രാക്കിൽ (MMRT) പുതിയ മോഡൽ പുറത്തിറക്കാനാണ് ബ്രാൻഡ് തയാറെടുക്കുന്നത്. എംഎംആർടിയിൽ കമ്പനി അവതരിപ്പിക്കുന്ന ആദ്യത്തെ മോട്ടോർസൈക്കിളാകും ഇതെന്നതും ശ്രദ്ധേയമാകും.

മാറ്റങ്ങളോടെ മിന്നിത്തിളങ്ങാൻ Apache RR 310; പരിഷ്ക്കരിച്ച മോഡലുമായി ഓഗസ്റ്റ് 30-ന് TVS എത്തുന്നു

2021 TVS Apache RR 310 കാര്യമായ ചില മാറ്റങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. ഇത് മോട്ടോർസൈക്കിളിന്റെ മൊത്തത്തിലുള്ള റൈഡിംഗ് നിലവാരം മെച്ചപ്പെടുത്തും. എന്നാൽ സാധ്യമായ മാറ്റങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ കമ്പനി ഇനിയും വെളിപ്പെടുത്തിയിട്ടില്ല. പുതുക്കിയ Apache RTR 200 4V പതിപ്പ് പരിചയപ്പെടുത്തിയ രീതിയിലുള്ള സമാനമായ പരിഷ്ക്കാരങ്ങൾ തന്നെയാകും സ്പോർട്‌സ് ടൂററിലേക്കും എത്തുക.

മാറ്റങ്ങളോടെ മിന്നിത്തിളങ്ങാൻ Apache RR 310; പരിഷ്ക്കരിച്ച മോഡലുമായി ഓഗസ്റ്റ് 30-ന് TVS എത്തുന്നു

പുതിയ മോട്ടോർസൈക്കിളിന് മുൻവശത്തെ അപ്സൈഡ് ഡൗൺ ഫോർക്കുകളിൽ പ്രീലോഡ് ക്രമീകരണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സവാരി സുഖത്തിനും ശൈലിക്കും അനുസൃതമായി സസ്പെൻഷൻ സജ്ജീകരണം ട്യൂൺ ചെയ്യാൻ ഇഷ്ടപ്പെടുന്ന റൈഡർമാർക്ക് ഈ കൂട്ടിച്ചേർക്കൽ സഹായകരമാകുമെന്നാണ് വിലയിരുത്തൽ.

മാറ്റങ്ങളോടെ മിന്നിത്തിളങ്ങാൻ Apache RR 310; പരിഷ്ക്കരിച്ച മോഡലുമായി ഓഗസ്റ്റ് 30-ന് TVS എത്തുന്നു

റൈഡറിന്റെ മുൻഗണന അനുസരിച്ച് നിയന്ത്രണങ്ങൾ മാറ്റുന്നതിന് Apache RR310 പതിപ്പിന്റെ ലിവർ സ്‌പാൻ ക്രമീകരിക്കാൻ സാധിക്കുന്ന തരത്തിലേക്ക് നവീകരിച്ചേക്കാം. കൂടാതെ എഞ്ചിനും ചെറുതായൊന്ന് മിനുക്കാൻ സാധ്യത തെളിയുന്നുണ്ട്. നിലവിൽ 313 സിസി, റിവേഴ്‌സ്-ഇൻക്ലൈൻഡ്, സിംഗിൾ സിലിണ്ടർ, DOHC എഞ്ചിനാണ് മോട്ടോർസൈക്കിളിന് തുടിപ്പേകുന്നത്.

മാറ്റങ്ങളോടെ മിന്നിത്തിളങ്ങാൻ Apache RR 310; പരിഷ്ക്കരിച്ച മോഡലുമായി ഓഗസ്റ്റ് 30-ന് TVS എത്തുന്നു

നിലവിലെ രീതിയിൽ നിന്ന് കൂടുതൽ പവർ ഔട്ട്പുട്ട് എഞ്ചിനിലേക്ക് എത്തിക്കാനായിരിക്കും കമ്പനിയുടെ പദ്ധതി. ഇപ്പോൾ 34 bhp കരുത്തിൽ 27.3 Nm torque ഉത്പാദിപ്പിക്കാനാണ് എഞ്ചിൻ പ്രാപ്‌തമാക്കിയിരിക്കുന്നത്. റീട്യൂൺ ചെയ്‌തായിരിക്കും ഉയർന്ന പവർ കണക്കുകൾ ബൈക്കിലേക്ക് എത്തിക്കുക.

മാറ്റങ്ങളോടെ മിന്നിത്തിളങ്ങാൻ Apache RR 310; പരിഷ്ക്കരിച്ച മോഡലുമായി ഓഗസ്റ്റ് 30-ന് TVS എത്തുന്നു

TVS സ്പോർട്‌സ് മോട്ടോർസൈക്കിളിന്റെ ഇലക്ട്രോണിക് റൈഡർ സഹായങ്ങൾ മെച്ചപ്പെടുത്താനും പുതിയ പരിഷ്ക്കാരങ്ങളോടെ സാധിക്കും. ഇപ്പോൾ Apache RR 310 സ്‌പോർട്ട്, അർബൻ, ട്രാക്ക്, റെയിൻ എന്നീ നാല് റൈഡിംഗ് മോഡുകളോടെയാണ് വിപണിയിലെത്തുന്നത്.

മാറ്റങ്ങളോടെ മിന്നിത്തിളങ്ങാൻ Apache RR 310; പരിഷ്ക്കരിച്ച മോഡലുമായി ഓഗസ്റ്റ് 30-ന് TVS എത്തുന്നു

അർബൻ, റെയിൻ എന്നിവയുടെ നിലവിലെ റൈഡ് മോഡുകൾക്ക് കൃത്യമായ എഞ്ചിൻ മാപ്പിംഗ് ഇല്ലെന്നതാണ് അതിലെ പ്രധാന പോരായ്‌മ. ഇത് സിറ്റി യാത്രകൾക്ക് ആവശ്യമായ ലോ-എൻഡ് ടോർഖ് നൽകുന്നില്ല എന്ന പ്രശ്നം പരിഹരിച്ചാൽ കൂടുതൽ സമയത്തും മോട്ടോർസൈക്കിൾ ഉയർന്ന ഗിയറിൽ ഓടിക്കുന്നതിനും ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനും സഹായകരമാകും.

മാറ്റങ്ങളോടെ മിന്നിത്തിളങ്ങാൻ Apache RR 310; പരിഷ്ക്കരിച്ച മോഡലുമായി ഓഗസ്റ്റ് 30-ന് TVS എത്തുന്നു

2021 അപ്പാച്ചെ TVS Apache RR 310 സ്പോർട്‌സ് ടൂററിന് പുതിയ ടയറുകളും കമ്പനി സമ്മാനിക്കും. വിദേശ രാജ്യങ്ങളിൽ നിന്നുള്ള എല്ലാ ടയറുകളും ഇറക്കുമതി ചെയ്യുന്നത് നിരോധിക്കുന്നതിനുള്ള പുതിയ നിയമം സർക്കാർ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഈ തീരുമാനം.

മാറ്റങ്ങളോടെ മിന്നിത്തിളങ്ങാൻ Apache RR 310; പരിഷ്ക്കരിച്ച മോഡലുമായി ഓഗസ്റ്റ് 30-ന് TVS എത്തുന്നു

നിലവിൽ വിൽപ്പനയ്ക്ക് എത്തുന്ന മോഡലിൽ മിഷേലിൻ റോഡ് 5 ടയറുകളാണ് TVS വാഗ്‌ദാനം ചെയ്യുന്നത്. പുതുക്കിയ മോഡലിന് ടിവിഎസ് യൂറോഗ്രിപ് പ്രോട്ടോർക്ക് എക്‌സ്ട്രീം ടയറുകൾ ലഭിക്കാനാണ് സാധ്യത. ഇത് കമ്പനി ദീർഘകാലമായി പരീക്ഷിച്ചുവരുന്ന ഒന്നാണ്.

മാറ്റങ്ങളോടെ മിന്നിത്തിളങ്ങാൻ Apache RR 310; പരിഷ്ക്കരിച്ച മോഡലുമായി ഓഗസ്റ്റ് 30-ന് TVS എത്തുന്നു

ഈ ടയറുകൾ മിഷേലിനേക്കാൾ വില കുറഞ്ഞതാകും എന്നതും സ്വീകാര്യമായ മാറ്റമായിരിക്കും. നിലവിൽ 2.50 ലക്ഷം രൂപയാണ് സൂപ്പർസ്പോർട്ട് മോഡലിന്റെ എക്‌സ്‌ഷോറൂം വില. ഇതിൽ നിന്നും പുതുക്കിയ 2021 TVS Apache RR 310 മോട്ടോർസൈക്കിളിന് 5,000 മുതൽ 6,000 രൂപ വരെ വർധിപ്പിക്കാനും സാധ്യതയുണ്ട്.

മാറ്റങ്ങളോടെ മിന്നിത്തിളങ്ങാൻ Apache RR 310; പരിഷ്ക്കരിച്ച മോഡലുമായി ഓഗസ്റ്റ് 30-ന് TVS എത്തുന്നു

ഈ മാറ്റങ്ങൾക്ക് പുറമെ പുതിയ കളർ ഓപ്ഷനും ബൈക്കിന് ലഭിച്ചേക്കാം. ബിഎസ്-VI പരിഷ്ക്കരണത്തിൽ കൂട്ടിച്ചേർത്ത ടിവിഎസ് സ്മാർട്ട് എക്സ്കണക്ട് എന്ന ബ്ലൂടൂത്ത് കണക്റ്റിവിറ്റി സിസ്റ്റം സംയോജിപ്പിച്ച 5.0 ഇഞ്ച് പുതിയ ടിഎഫ്‌ടി കളർ ഇൻസ്ട്രുമെന്റ് പാനൽ അതേപടി നിലനിർത്താനായിരിക്കും കമ്പനിയുടെ തീരുമാനം.

മാറ്റങ്ങളോടെ മിന്നിത്തിളങ്ങാൻ Apache RR 310; പരിഷ്ക്കരിച്ച മോഡലുമായി ഓഗസ്റ്റ് 30-ന് TVS എത്തുന്നു

TVS കണക്‌ട് ആപ്പ് വഴിയാണ് ഇൻസ്ട്രുമെന്റ് പാനൽ പ്രവർത്തിക്കുന്നത്. അതിലൂടെ സ്മാർട്ട്‌ഫോണുമായി ജോടിയാക്കി അനേകം സവിശേഷതകൾ ഉപയോഗപ്പെടുത്താനും സ്ക്രീൻ റൈഡറിനെ സഹായിക്കും. സവാരി സ്ഥിതിവിവരക്കണക്കുകൾ, ഇൻകമിംഗ് കോൾ മാനേജ്മെന്റ്, ടേൺ-ബൈ-ടേൺ നാവിഗേഷൻ, വെഹിക്കിൾ ഹെൽത്ത് റിപ്പോർട്ട്, മൊബൈൽ സിഗ്നൽ, ബാറ്ററി ലെവൽ ഡിസ്‌പ്ലേ എന്നിവയാണ് ഇതിലൂടെ ലഭ്യമാകുന്നവ.

Most Read Articles

Malayalam
English summary
Updated 2021 tvs apache rr310 to launch on august 30 in india details
Story first published: Thursday, August 19, 2021, 18:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X