2022 മോഡൽ പരിഷ്ക്കരണവുമായി ഹോണ്ട ഗ്രോം; കാത്തിരിക്കുന്നു ഇന്ത്യൻ വിപണിയും

നിരവധി വർഷങ്ങളായി ഇന്ത്യൻ വാഹന വിപണി കാത്തിരിക്കുന്ന ഒരു മിനി ബൈക്കാണ് ഹോണ്ടയുടെ ഗ്രോം. ശരിക്കും നവിയുടെ ഒരു പിൻഗാമിയായി ഈ മോഡലിനെ കണക്കാക്കാം.

2022 മോഡൽ പരിഷ്ക്കരണവുമായി ഹോണ്ട ഗ്രോം; കാത്തിരിക്കുന്നു ഇന്ത്യൻ വിപണിയും

2014-ൽ ആഗോളതലത്തിൽ അവതരിപ്പിച്ചതിനു ശേഷം ഹോണ്ട ലോകമെമ്പാടുമായി 7,50,000 ഗ്രോം മിനി ബൈക്കുകൾ വിറ്റഴിച്ചു. അതായത് ഒരു ഐക്കണിക് മോഡലാണിതെന്ന് സാരം. ഹോണ്ട ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന മോഡലാണ് ഗ്രോം.

2022 മോഡൽ പരിഷ്ക്കരണവുമായി ഹോണ്ട ഗ്രോം; കാത്തിരിക്കുന്നു ഇന്ത്യൻ വിപണിയും

പല തവണ വാഹനം എത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും ഇതൊന്നും യാഥാർഥ്യമായില്ല. എന്നാൽ അടുത്തിടെ ഈ മങ്കി ബൈക്കിനായി ഹോണ്ട രാജ്യത്ത് പേറ്റന്റ് സ്വന്തമാക്കി എന്നത് കണക്കിലെടുത്താൽ ഗ്രോമിന്റെ അവതരണത്തിന് ഒരു വിദൂര സാധ്യത നിലനിൽക്കുന്നുണ്ട്.

MOST READ: കാറിനുള്ളിൽ അലങ്കാരങ്ങൾ പാടില്ല; പുതിയ ഉത്തരവുമായി സംസ്ഥാന സർക്കാർ

2022 മോഡൽ പരിഷ്ക്കരണവുമായി ഹോണ്ട ഗ്രോം; കാത്തിരിക്കുന്നു ഇന്ത്യൻ വിപണിയും

ഇപ്പോൾ ഹോണ്ട അപ്‌ഡേറ്റുചെയ്‌ത 2022 മോഡൽ ഗ്രോം പുറത്തിറക്കിയിരിക്കുകയാണ്. നിരവധി പരിഷ്ക്കാരങ്ങൾക്കൊപ്പം ഐക്കണിക് മോഡലിനെ കൂടുതൽ രസകരമാക്കിയിട്ടുണ്ട്. മൂന്നാം തലമുറ ആവർത്തനത്തിലുള്ള ഗ്രോമിന് അതിന്റെ ആകർഷണം വർധിപ്പിക്കുന്നതിനും സവാരി ചെയ്യുന്നത് കൂടുതൽ ആസ്വദിക്കാനാവുന്ന വിധത്തിലുമാണ് നവീകരണങ്ങൾ ലഭിച്ചിരിക്കുന്നത്.

2022 മോഡൽ പരിഷ്ക്കരണവുമായി ഹോണ്ട ഗ്രോം; കാത്തിരിക്കുന്നു ഇന്ത്യൻ വിപണിയും

2022 ഗ്രോമിന് അഞ്ച് സ്പീഡ് ഗിയർബോക്സ് ലഭിക്കുന്നുവെന്നതാണ് പ്രധാന ആകർഷണം. അത് മങ്കി ബൈക്കിന്റെ വൈദഗ്ദ്ധ്യം വർധിപ്പിക്കും. മുമ്പത്തെ മോഡലുകൾക്ക് നാല് സ്പീഡ് ഗിയർബോക്‌സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഗ്രോമിലെ റിയർ സ്പ്രോക്കറ്റ് 34 പല്ലുകളിൽ നിന്ന് 38 പല്ലുകളായി ഉയർത്തിയതും ശ്രദ്ധേയമാണ്.

MOST READ: മാറ്റത്തിനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350; പുതിയ വിവരങ്ങളും ചിത്രങ്ങളും പുറത്ത്

2022 മോഡൽ പരിഷ്ക്കരണവുമായി ഹോണ്ട ഗ്രോം; കാത്തിരിക്കുന്നു ഇന്ത്യൻ വിപണിയും

2022 മോഡലിൽ ഫ്യുവൽ ടാങ്ക് ശേഷിയും വർധിപ്പിച്ചു. 5.5 ലിറ്ററിൽ നിന്ന് 6 ലിറ്ററായാണ് ഹോണ്ട ഉയർത്തിയത്. മുമ്പത്തേതിനേക്കാളും കൂടുതൽ ദൈർഘ്യം യാത്ര ചെയ്യാൻ ഗ്രോമിന്റെ സീറ്റും പരിഷ്ക്കരിച്ചു.

2022 മോഡൽ പരിഷ്ക്കരണവുമായി ഹോണ്ട ഗ്രോം; കാത്തിരിക്കുന്നു ഇന്ത്യൻ വിപണിയും

പുതുക്കിയ മോഡലിന് എൽസിഡി ഇൻസ്ട്രുമെന്റ് കൺസോളും ഹോണ്ട കൂട്ടിച്ചേർത്തിട്ടുണ്ട്. അതിൽ ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ ലഭിക്കും. ഗ്രോം SP എഡിഷനിൽ എബി‌എസും ഗോൾഡൻ-ആക്‌സന്റഡ് വീലുകളും ഫോർക്കുകളുമുള്ള ഒരു പുതിയ പേൾ വൈറ്റ് കളർ ഓപ്ഷനും കമ്പനി പരിചയപ്പെടുത്തിയിട്ടുണ്ട്.

MOST READ: സ്‌ക്രാപ്പിംഗ് നയം; പഴയ വാഹനം നല്‍കിയാല്‍ പുതിയത് വാങ്ങുമ്പോള്‍ അഞ്ച് ശതമാനം ഇളവെന്ന് നിതിന്‍ ഗഡ്കരി

2022 മോഡൽ പരിഷ്ക്കരണവുമായി ഹോണ്ട ഗ്രോം; കാത്തിരിക്കുന്നു ഇന്ത്യൻ വിപണിയും

കൂടാതെ ക്വീൻ ബീ യെല്ലോ, മാറ്റ് ബ്ലാക്ക് മെറ്റാലിക്, കാൻഡി ബ്ലൂ എന്നീ നിറങ്ങളിലും 2022 ഹോണ്ട ഗ്രോം തെരഞ്ഞെടുക്കാം. ഇന്ത്യയിലെ നവി മോണിക്കറെ പുനരുജ്ജീവിപ്പിക്കാനുള്ള ഒരു ചെറിയ സാധ്യതയാണ് ഇനി അറിയേണ്ടത്.

2022 മോഡൽ പരിഷ്ക്കരണവുമായി ഹോണ്ട ഗ്രോം; കാത്തിരിക്കുന്നു ഇന്ത്യൻ വിപണിയും

വളരെ കൗതുകമായ ശൈലിയുള്ള മോഡൽ ഏറെ ശ്രദ്ധനേടാൻ സാധ്യതയുണ്ടെങ്കിലും നവിയുടെ പരാജയം ഹോണ്ടയെ പിന്നോട്ടുവലിച്ചേക്കാൻ സാധ്യതയുണ്ട്. 18 നും 25 നും ഇടയിൽ പ്രായമുള്ള ഒരു ചെറിയ പ്രേക്ഷകരെ ലക്ഷ്യംവെച്ച് ഗ്രോമിനെ പുറത്തിറക്കിയാൽ ശ്രദ്ധിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Updated 2022 Honda Grom Mini Bike Launched. Read in Malayalam
Story first published: Tuesday, March 9, 2021, 10:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X