ഒറ്റ ചാർജിൽ 250 കിലോമീറ്റർ റേഞ്ച്, പുതിയ സ്റ്റാഷ് ഇലക്‌ട്രിക് മോട്ടോർസൈക്കിളുമായി വിമോട്ടോ

സ്റ്റാഷ് എന്ന പുതിയ ഇലക്ട്രിക് മോട്ടോർസൈക്കിൾ അവതരിപ്പിച്ച് സിനോ-ഓസ്‌ട്രേലിയൻ സ്ഥാപനമായ വിമോട്ടോ സോകോ ഗ്രൂപ്പ്. യൂറോപ്യൻ വിപണികൾക്കായുള്ള ഉൽപ്പന്ന തന്ത്രത്തിന്റെ ഭാഗമായാണ് ഏറെ പ്രത്യേകതകളുള്ള മോഡലിനെ കമ്പനി ഇപ്പോൾ പരിചയപ്പെടുത്തിയിരിക്കുന്നത്.

ഒറ്റ ചാർജിൽ 250 കിലോമീറ്റർ റേഞ്ച്, പുതിയ സ്റ്റാഷ് ഇലക്‌ട്രിക് മോട്ടോർസൈക്കിളുമായി വിമോട്ടോ

ഇറ്റലിയിലെ മിലാനിൽ നടക്കുന്ന 2021 EICMA ഷോയിലാണ് സ്റ്റാഷ് ഇലക്ട്രിക് മോട്ടോർസൈക്കിൾ അവതാര പിറവിയെടുത്തിരിക്കുന്നത്. കമ്പനിയുടെ നിരയിൽ ഇത് ഒരു പ്രീമിയം ഉൽപ്പന്നമായി സ്ഥാനം പിടിക്കാനാണ് സാധ്യത. സൂപ്പർ സോകോ TS, TC, TSX and TC മാക്‌സ് തുടങ്ങി നിരവധി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ വിമോട്ടോയ്ക്ക് ഇതിനകം തന്നെയുണ്ടെന്നതും ശ്രദ്ധേയമാണ്.

ഒറ്റ ചാർജിൽ 250 കിലോമീറ്റർ റേഞ്ച്, പുതിയ സ്റ്റാഷ് ഇലക്‌ട്രിക് മോട്ടോർസൈക്കിളുമായി വിമോട്ടോ

മികച്ച തലയെടുപ്പുള്ള രൂപമാണ് സ്റ്റാഷ് ഇലക്ട്രിക് മോട്ടോർസൈക്കിളിനുള്ളത്. സ്‌ട്രീറ്റ് സാന്നിധ്യം ഉറപ്പുനൽകുന്ന മിനുസമാർന്ന ഡിസൈൻ, അഗ്രസീവ് മുൻവശം, ഷാർപ്പ് ബോഡി പാനലുകൾ എന്നിവയെല്ലാം ആരേയും ആകർഷിക്കും വിധമാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഫ്രണ്ട് കൗളിലും ടാങ്ക് സെക്ഷനിലും വ്യത്യസ്ത നിറങ്ങൾ ഉപയോഗിച്ചുള്ള ഡ്യുവൽ-ടോൺ തീം ബൈക്കിന്റെ രൂപവും ഭാവവും വർധിപ്പിക്കുന്നുമുണ്ട്.

ഒറ്റ ചാർജിൽ 250 കിലോമീറ്റർ റേഞ്ച്, പുതിയ സ്റ്റാഷ് ഇലക്‌ട്രിക് മോട്ടോർസൈക്കിളുമായി വിമോട്ടോ

വശക്കാഴ്ച്ചയിൽ സൈഡ് പാനലുകൾ ബൈക്കിന് സ്പോർട്ടി, മസ്കുലർ രൂപം ഉറപ്പാക്കുന്നുമുണ്ട്. ട്രെൻഡി ഡിആർഎൽ ഉള്ള സ്ലീക്ക് ഹെഡ്‌ലാമ്പ്, കറുത്ത ഷേഡിലുള്ള സ്‌പോർട്ടി വിൻഡ്‌സ്‌ക്രീൻ, സ്പിയർ ആകൃതിയിലുള്ള ഫ്രണ്ട് ആൻഡ് റിയർ ടേൺ സിഗ്നലുകൾ, ഫ്ലാറ്റ് ഹാൻഡിൽബാർ, സൈനി ടാങ്ക്, സ്പ്ലിറ്റ് സീറ്റുകൾ, അലോയ് വീലുകൾ, സ്ലീക്ക് ഗ്രാബ് റെയിലുകൾ, എഡ്ജ് ടെയിൽ ലാമ്പ്, റിയർ ടയർ ഹഗ്ഗർ എന്നിവയാണ് വിമോട്ടോ ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ചില പ്രധാന സവിശേഷതകൾ.

ഒറ്റ ചാർജിൽ 250 കിലോമീറ്റർ റേഞ്ച്, പുതിയ സ്റ്റാഷ് ഇലക്‌ട്രിക് മോട്ടോർസൈക്കിളുമായി വിമോട്ടോ

റിയർ ടയർ ഹഗ്ഗറിൽ രജിസ്ട്രേഷൻ നമ്പർ പ്ലേറ്റ് സ്ഥാപിക്കുന്നതിനുള്ള സ്ഥലം നൽകിയിട്ടുണ്ട്. ദീർഘചതുരാകൃതിയിലുള്ള ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളോടെയാണ് സ്റ്റാഷ് ഇലക്ട്രിക് ബൈക്ക് വരുന്നത്. ബ്ലൂടൂത്ത് അധിഷ്‌ഠിത കണക്റ്റിവിറ്റി ഫീച്ചറുകളോടെ ബൈക്ക് ഓഫർ ചെയ്യപ്പെടാനാണ് സാധ്യത.

ഒറ്റ ചാർജിൽ 250 കിലോമീറ്റർ റേഞ്ച്, പുതിയ സ്റ്റാഷ് ഇലക്‌ട്രിക് മോട്ടോർസൈക്കിളുമായി വിമോട്ടോ

ലോഞ്ച് സമയത്ത് ബ്ലാക്ക്, സിൽവർ, യെല്ലോ എന്നീ മൂന്ന് കളർ ഓപ്ഷനുകളും ഇലക്‌ട്രിക് മോട്ടോർസൈക്കിളിന് ഉണ്ടാകും. സ്റ്റൈലിംഗിന്റെ കാര്യത്തിൽ ഒരു ബൈക്കിന്റെ എല്ലാ മേൻമകളും വാഗ്‌ദാനം ചെയ്യുമ്പോൾ ദൈനംദിന യാത്രാ ആവശ്യങ്ങൾ നിറവേറ്റുന്ന തരത്തിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഒറ്റ ചാർജിൽ 250 കിലോമീറ്റർ റേഞ്ച്, പുതിയ സ്റ്റാഷ് ഇലക്‌ട്രിക് മോട്ടോർസൈക്കിളുമായി വിമോട്ടോ

ഫ്യുവൽ ടാങ്കിനുള്ളിലെ സംഭരണ സ്ഥലമാണ് ഉപയോഗപ്രദമായ സവിശേഷതകളിലൊന്ന്. ഫ്യുവൽ ടാങ്കിന്റെ മുകൾ ഭാഗം ഒരു ലിഡ് പോലെ തുറന്ന് മാന്യമായ വലിപ്പത്തിലുള്ള സ്റ്റോറേജ് സ്പേസ് കമ്പനി ഉറപ്പു വരുത്തിയിട്ടുണ്ട്. ഒരു ഫുൾ സൈസ് ഹെൽമെറ്റ് എളുപ്പത്തിൽ ഉൾക്കൊള്ളാൻ ഇതിന് കഴിയുമെന്നതും ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്നായി എടുത്തുപറയാം.

ഒറ്റ ചാർജിൽ 250 കിലോമീറ്റർ റേഞ്ച്, പുതിയ സ്റ്റാഷ് ഇലക്‌ട്രിക് മോട്ടോർസൈക്കിളുമായി വിമോട്ടോ

ഫുട്‌പെഗുകൾ ചെറുതായി പിൻഭാഗത്തായാണ് സജ്ജീകരിച്ചിരിക്കുന്നതെങ്കിലും, ഉപയോക്താക്കൾക്ക് സുഖപ്രദമായ റൈഡിംഗ് സ്റ്റാൻസ് ലഭിക്കുമെന്നും വിമോട്ടോ ഉറപ്പു നൽകുന്നുണ്ട്. റൈഡറിനും പില്യനും അനുയോജ്യമായ കോണ്ടറിങ് ഉള്ള വിശാലമായ സീറ്റുകളാണ് ബൈക്കിൽ കമ്പനിന ഒരുക്കിയിരിക്കുന്നതും. ഏതെങ്കിലും തരത്തിലുള്ള ബം, തുടയുടെ ക്ഷീണം ഒഴിവാക്കാൻ ഇത് സഹായിക്കും.

ഒറ്റ ചാർജിൽ 250 കിലോമീറ്റർ റേഞ്ച്, പുതിയ സ്റ്റാഷ് ഇലക്‌ട്രിക് മോട്ടോർസൈക്കിളുമായി വിമോട്ടോ

72V-100Ah 7.2 kWh ബാറ്ററി പായ്ക്കാണ് വിമോട്ടോ സ്റ്റാഷിന് തുടിപ്പേകുന്നത്. അത് 6 kW മോട്ടോറിലേക്ക് പവർ നൽകുന്നു. ഫുൾ ചാർജിൽ മോട്ടോർസൈക്കിളിന് ഏകദേശം 250 കിലോമീറ്റർ ദൂരം സഞ്ചരിക്കാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എന്നിരുന്നാലും ബൈക്ക് 45 കിലോമീറ്റർ വേഗതയിൽ ഓടുമ്പോൾ മാത്രമേ ഈ ശ്രേണി ലഭ്യമാകൂ.

ഒറ്റ ചാർജിൽ 250 കിലോമീറ്റർ റേഞ്ച്, പുതിയ സ്റ്റാഷ് ഇലക്‌ട്രിക് മോട്ടോർസൈക്കിളുമായി വിമോട്ടോ

ബാറ്ററി 0 മുതൽ 100 ശതമാനം വരെ റീചാർജ് ചെയ്യാൻ 6 മണിക്കൂർ എടുക്കുമെന്നും വിമോട്ടോ വ്യക്തമാക്കിയിട്ടുണ്ട്. ഒന്നിലധികം റൈഡ് മോഡുകൾ ഈ പുതിയ ഇലക്‌ട്രിക് മോട്ടോർസൈക്കിളിൽ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. ഇത് ഒരു നിശ്ചിത സമയത്ത് റൈഡറിന് ആവശ്യമുള്ള പെർഫോമൻസ് തെരഞ്ഞെടുക്കാൻ അനുവദിക്കും.

ഒറ്റ ചാർജിൽ 250 കിലോമീറ്റർ റേഞ്ച്, പുതിയ സ്റ്റാഷ് ഇലക്‌ട്രിക് മോട്ടോർസൈക്കിളുമായി വിമോട്ടോ

മണിക്കൂറിൽ പരമാവധി 105 കിലോമീറ്ററാണ് സ്റ്റാഷ് ഇലക്‌ട്രിക് ബൈക്കിന്റെ ഉയർന്ന വേഗത. കുറഞ്ഞ സീറ്റ് ഉയരം 785 മില്ലീമീറ്റർ ഉള്ളതിനാൽ, ഉപയോക്താക്കൾക്ക് മോട്ടോർസൈക്കിളിന്റെ ഒപ്റ്റിമൽ നിയന്ത്രണം പ്രയോഗിക്കാൻ കഴിയും. വിമോട്ടോ സ്റ്റാഷിന്റെ സസ്‌പെൻഷൻ സജ്ജീകരണത്തിൽ മുന്നിൽ സ്റ്റാൻഡേർഡായി ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ മോണോഷോക്ക് യൂണിറ്റുമാണ് ഉപയോഗിച്ചിരിക്കുന്നത്.

ഒറ്റ ചാർജിൽ 250 കിലോമീറ്റർ റേഞ്ച്, പുതിയ സ്റ്റാഷ് ഇലക്‌ട്രിക് മോട്ടോർസൈക്കിളുമായി വിമോട്ടോ

AV 100/80 ഫ്രണ്ട്, AR 120/70 പിൻ ടയറുകളിൽ പൊതിഞ്ഞ 17 ഇഞ്ച് വീലുളാണ് ഇലക്‌ട്രിക് ബൈക്കിൽ ഇടംപിടിച്ചിരിക്കുന്നത്. രണ്ടറ്റത്തും ഡിസ്ക് ബ്രേക്കുകൾ ഉപയോഗിച്ചാണ് ബ്രേക്കിംഗ് ചുമതലകൾ നിർവഹിക്കുന്നത്.

ഒറ്റ ചാർജിൽ 250 കിലോമീറ്റർ റേഞ്ച്, പുതിയ സ്റ്റാഷ് ഇലക്‌ട്രിക് മോട്ടോർസൈക്കിളുമായി വിമോട്ടോ

യൂറോപ്യൻ വിപണിയിൽ സൂപ്പർ സോകോ ടിസി മാക്സിന് മുകളിലായിരിക്കും പുതിയ വിമോട്ടോ സ്റ്റാഷ് സ്ഥാനം പിടിക്കുക. ഇലക്‌ട്രിക് മോട്ടോർസൈക്കിൾ സ്വന്തമാക്കണേൽ 4,690 യൂറോയാണ് മുടക്കേണ്ടത്. അതായത് ഏകദേശം 3.92 ലക്ഷം രൂപ. നിലവിൽ ഇന്ത്യയിലേക്ക് പ്രവേശിക്കാനുള്ള പദ്ധതികളൊന്നും കമ്പനി ഇതുവരെ തീരുമാനിച്ചിട്ടില്ല.

Most Read Articles

Malayalam
English summary
Vmoto unveiled new stash electric motorcycle with 250 kms range details
Story first published: Friday, November 26, 2021, 16:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X