ഓണം പൊളിക്കാം; ഫാസിനോ, റേ ZR 125 സ്‌കൂട്ടറുകൾക്ക് കിടിലൻ ഓഫറുകളുമായി യമഹ

ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിലെ ഒരു പ്രധാന സെഗ്മെന്റായി അതിവേഗം വളർന്നവരാണ് 125 സിസി സ്‌കൂട്ടറുകൾ. ടിവിഎസ് എൻടോർഖ് തുടക്കമിട്ട ശ്രേണിയിൽ ഇന്ന് നിരവധി മോഡലുകളാണ് അണിനിരക്കുന്നതും.

ഓണം പൊളിക്കാം; ഫാസിനോ, റേ ZR 125 സ്‌കൂട്ടറുകൾക്ക് കിടിലൻ ഓഫറുകളുമായി യമഹ

യമഹയും ഈ നിരയിലെ ശക്തരായ സാന്നിധ്യമാണ്. പ്രത്യേകിച്ച് അടുത്തിടെ ഹൈബ്രിഡ് കരുത്തോടെ ഫാസിനോ, റേ ZR 125 മോഡലുകളെ പരിചയപ്പെടുത്തിയതും സെഗ്മെന്റിൽ വേറിട്ടുനിൽക്കാൻ ഈ സ്‌കൂട്ടറുകൾക്കായിട്ടുണ്ട്. ഹൈബ്രിഡ് എഞ്ചിന് പുറമെ ബ്ലൂടുത്ത് കണക്‌ടിവിറ്റിയും യമഹ അവതരിപ്പിച്ചിട്ടുണ്ട്.

ഓണം പൊളിക്കാം; ഫാസിനോ, റേ ZR 125 സ്‌കൂട്ടറുകൾക്ക് കിടിലൻ ഓഫറുകളുമായി യമഹ

എന്തായാലും ഓണം പോലുള്ള ഉത്സവങ്ങൾക്ക് കൊടിയേറിയതോടെ ഫാസിനോ, റേ ZR മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ പ്രത്യേക ഉത്സവ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് യമഹ. 2021 ഓഗസ്റ്റ് 31 വരെ സാധുവായ ഈ പ്രത്യേക ഓഫറുകൾ ഉപഭോക്താക്കൾക്ക് വിവിധ ആനുകൂല്യങ്ങളാണ് വാഗ്‌ദാനം ചെയ്യുന്നത്.

ഓണം പൊളിക്കാം; ഫാസിനോ, റേ ZR 125 സ്‌കൂട്ടറുകൾക്ക് കിടിലൻ ഓഫറുകളുമായി യമഹ

പുതുതായി പുറത്തിറക്കിയ ഫാസിനോ 125 ഹൈബ്രിഡ്, റേ ZR125, റേ ZR സ്ട്രീറ്റ് റാലി 125, ഫാസിനോ 125 ഹൈബ്രിഡ് ഇതര പതിപ്പ് എന്നിവയുൾപ്പെടെയുള്ള ശ്രേണിയിൽ പുതിയ ഓഫറുകൾ സാധുവാണ്. 2021 ഓഗസ്റ്റിൽ യമഹ സ്കൂട്ടർ വാങ്ങുന്നവർക്ക് 2,999 രൂപയുടെ ഉറപ്പുള്ള സമ്മാനവും ലഭിക്കും.

ഓണം പൊളിക്കാം; ഫാസിനോ, റേ ZR 125 സ്‌കൂട്ടറുകൾക്ക് കിടിലൻ ഓഫറുകളുമായി യമഹ

ഇതിനുപുറമെ അവർക്ക് ഒരു ബമ്പർ സമ്മാനവും 20,000 രൂപയുടെ അധിക ആനുകൂല്യങ്ങളും അതിലധികവും യമഹ ഒരുക്കിയിട്ടുണ്ട്. നിലവിൽ പ്രത്യേക ഓഫറുകൾക്ക് കീഴിൽ മൂന്ന് വ്യത്യസ്‌ത ആനുകൂല്യങ്ങളാണ് ബ്രാൻഡ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഓണം പൊളിക്കാം; ഫാസിനോ, റേ ZR 125 സ്‌കൂട്ടറുകൾക്ക് കിടിലൻ ഓഫറുകളുമായി യമഹ

റേ ZR 125, റേ ZR സ്ട്രീറ്റ് റാലി 125, ഫാസിനോ 125 നോൺ-ഹൈബ്രിഡ് സ്‌കൂട്ടറുകൾക്ക് 3,876 രൂപയുടെ ഇൻഷുറൻസ് ആനുകൂല്യം അല്ലെങ്കിൽ 999 രൂപയുടെ കുറഞ്ഞ ഡൗൺ പേയ്മെന്റ് സൗകര്യം എന്നിവയാണ് പ്രധാനമായും പ്രഖ്യാപനത്തിലുള്ളത്. ഇത് ഇന്ത്യയിലുടനീളമുള്ള അംഗീകൃത യമഹ ഡീലർഷിപ്പുകളിലൂടെ ലഭ്യമാകും.

ഓണം പൊളിക്കാം; ഫാസിനോ, റേ ZR 125 സ്‌കൂട്ടറുകൾക്ക് കിടിലൻ ഓഫറുകളുമായി യമഹ

എല്ലാ യമഹ സ്കൂട്ടർ മോഡലുകളിലും 2,999 രൂപയുടെ ഉറപ്പുള്ള സമ്മാനം, സ്ക്രാച്ച് ആൻഡ് വിൻ ഓഫറിലൂടെ 35,000 രൂപ വരെയുള്ള സമ്മാനങ്ങൾ അല്ലെങ്കിൽ ഒരു ലക്ഷം രൂപയുടെ ബമ്പർ സമ്മാനം എന്നിവയാണ് രണ്ടാമത്തെ ഓഫർ. ഇത് തമിഴ്‌നാട് ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും യമഹ ഒരുക്കിയിട്ടുണ്ട്.

ഓണം പൊളിക്കാം; ഫാസിനോ, റേ ZR 125 സ്‌കൂട്ടറുകൾക്ക് കിടിലൻ ഓഫറുകളുമായി യമഹ

എന്നാൽ തമിഴ്‌നാട് ഉപഭോക്താക്കൾക്കായി റേ ZR 125, റേ ZR സ്ട്രീറ്റ് റാലി 125, ഫാസിനോ 125 സ്‌കൂട്ടറുകൾക്ക് 2,999 രൂപയുടെ ഉറപ്പുള്ള സമ്മാനം, 20,000 രൂപയുടെ അധിക ആനുകൂല്യങ്ങളാണ് യമഹ പ്രഖ്യാപിച്ചിരിക്കുന്നത്.

ഓണം പൊളിക്കാം; ഫാസിനോ, റേ ZR 125 സ്‌കൂട്ടറുകൾക്ക് കിടിലൻ ഓഫറുകളുമായി യമഹ

ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കൾ ഉടൻ തന്നെ വിപണിയിൽ അതിന്റെ മുഴുവൻ ശ്രേണിയിലുള്ള ഇരുചക്രവാഹനങ്ങൾക്കും കൂടുതൽ ഓഫറുകൾ പ്രഖ്യാപിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഫാസിനോ 125 ഹൈബ്രിഡ് നിലവിൽ ഡ്രം, ഡിസ്‌ക് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വിപണിയിൽ എത്തുന്നത്.

ഓണം പൊളിക്കാം; ഫാസിനോ, റേ ZR 125 സ്‌കൂട്ടറുകൾക്ക് കിടിലൻ ഓഫറുകളുമായി യമഹ

ഇതില്‍ ഡ്രം പതിപ്പിന് 70,000 രൂപയാണ് എക്‌സ്‌ഷോറൂം വില. ഉയര്‍ന്ന പതിപ്പായ ഡിസ്‌ക് മോഡലിന് 76,530 രൂപയും എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടി വരും. എന്നാൽ ഈ പുതിയ പ്രത്യേക ഓഫറിനു കീഴിൽ സ്‌കൂട്ടറിന്റെ വിലയിൽ കാര്യമായ ഡിസ്കൗണ്ട് ഉപയോഗപ്പെടുത്താനും സാധിക്കും.

ഓണം പൊളിക്കാം; ഫാസിനോ, റേ ZR 125 സ്‌കൂട്ടറുകൾക്ക് കിടിലൻ ഓഫറുകളുമായി യമഹ

യുവ തലമുറയെ ആകര്‍ഷിക്കുന്നതിനാവശ്യമായ ഫീച്ചറുകളും ഡിസൈനും നല്‍കിയാണ് പുതിയ ഫാസിനോ 125 പോയ ജൂലൈ മാസം വിപണിയിൽ എത്തിയത്. ഹൈബ്രിഡ് എഞ്ചിന്‍ കരുത്തും, ബ്ലൂടുത്ത് കണക്ടിവിറ്റി സവിശേഷതയുമാണ് ഇതില്‍ പ്രധാനപ്പെട്ടത്.

ഓണം പൊളിക്കാം; ഫാസിനോ, റേ ZR 125 സ്‌കൂട്ടറുകൾക്ക് കിടിലൻ ഓഫറുകളുമായി യമഹ

മറുവശത്ത് സ്പോർട്ടി ശൈലിയുള്ള റേ ZR 125 മോഡലും ഡ്രം, ഡിസ്‌ക്, സ്ട്രീറ്റ് റാലി എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് വിപണിയിൽ എത്തുന്നത്. ഇവയ്ക്ക് യഥാക്രമം 73,330, 76,330, 77,330 എന്നിങ്ങനെയാണ് എക്സ്ഷോറൂം വില.

ഓണം പൊളിക്കാം; ഫാസിനോ, റേ ZR 125 സ്‌കൂട്ടറുകൾക്ക് കിടിലൻ ഓഫറുകളുമായി യമഹ

ബിഎസ് VI 125 സിസി, എയര്‍-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ ഫ്യുവല്‍-ഇഞ്ചക്ഷൻ എഞ്ചിനാണ് യമഹ ഫാസിനോ 125 ഹൈബ്രിഡ്, റേ ZR 125 മോഡലുകൾക്ക് തുടിപ്പേകുന്നത്. സ്മാര്‍ട്ട് മോട്ടോര്‍ ജനറേറ്റര്‍ (SMG) സംവിധാനമുള്ള ഈ യൂണിറ്റ് 8.2 bhp പരമാവധി കരുത്തിൽ 10.3 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

ഓണം പൊളിക്കാം; ഫാസിനോ, റേ ZR 125 സ്‌കൂട്ടറുകൾക്ക് കിടിലൻ ഓഫറുകളുമായി യമഹ

ഇതുകൂടാതെ ഫാസിനോ ഹൈബ്രിഡിന് സൈലന്റ് സ്റ്റാര്‍ട്ട് ഫംഗ്ഷനും സൈഡ് സ്റ്റാന്‍ഡ് എഞ്ചിന്‍ കട്ട് ഓഫ് സംവിധാനും യമഹ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതോടൊപ്പം ആകർഷകമായ 16 വ്യത്യസ്‌ത കളർ ഓപ്ഷനൊപ്പവും മോഡൽ തെരഞ്ഞെടുക്കാൻ സാധിക്കും.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha announced festive offers for fascino 125 and ray zr models
Story first published: Saturday, August 14, 2021, 11:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X