ഫാസിനോ 125 മോഡലിനായി ഇൻഷുറൻസ് ഓഫർ പ്രഖ്യാപിച്ച് യമഹ

വരും ദിവസങ്ങളിൽ വിൽപ്പന വർധിപ്പിക്കാനായി പല വാഹന നിർമാണ കമ്പനികളും തങ്ങളുടെ മോഡലുകളിൽ മികച്ച ഡിസ്കൗണ്ട് ഓഫർ, ഫിനാൻസ് പദ്ധതികൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ നൽകി ഉപഭോക്താക്കളെ ആകർഷിക്കുകയാണ്.

ഫാസിനോ 125 മോഡലിനായി ഇൻഷുറൻസ് ഓഫർ പ്രഖ്യാപിച്ച് യമഹ

ഇപ്പോൾ ജനപ്രിയ ഇരുചക്ര വാഹന നിർമാതാക്കളായ യമഹ തങ്ങളുടെ ഫാസിനോ 125 മോഡലിനായി ഒരു ഇൻഷുറൻസ് ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നിരുന്നാലും ഓഫർ തെരഞ്ഞെടുത്ത ഡീലർഷിപ്പുകളിലൂടെ മാത്രമാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.

ഏഴ് കളർ ഓപ്ഷനുകളിലും നാല് വേരിയന്റുകളിലുമായാണ് സ്കൂട്ടർ ഇന്ത്യൻ വിപണിയിൽ എത്തുന്നത്. ഫാസിനോ മോഡലുകളുടെ എക്സ്ഷോറൂം വില ഇങ്ങനെ;

STD - ഡ്രം ബ്രേക്ക്: 73,979 രൂപ

DLX - ഡ്രം ബ്രേക്ക്: 74,979 രൂപ

STD - ഡിസ്ക് ബ്രേക്ക്: 76,479 രൂപ

DLX - ഡിസ്ക് ബ്രേക്ക്: 77,479 രൂപ

ഫാസിനോ 125 മോഡലിനായി ഇൻഷുറൻസ് ഓഫർ പ്രഖ്യാപിച്ച് യമഹ

ആകർഷകവും സ്റ്റൈലിഷും ആയ സ്കൂട്ടറാണ് യമഹ ഫാസിനോ 125. പ്രധാനമായും സ്‌ത്രീ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുറത്തിറക്കിയിരിക്കുന്നതിനാൽ വെറും 99 കിലോഗ്രാം ഭാരമാണ് ഇതിനുള്ളത്. ശ്രേണിയിലെ ഏറ്റവും ഭാരം കുറഞ്ഞ സ്‌കൂട്ടറാണിത് എന്നതും ശ്രദ്ധേയമാണ്.

ഫാസിനോ 125 മോഡലിനായി ഇൻഷുറൻസ് ഓഫർ പ്രഖ്യാപിച്ച് യമഹ

ഈ മോഡലിനെ കൂടുതൽ ആകർഷകമാക്കുന്നതിനായി ഹെഡ്‌ലാമ്പിനും ബോഡിയിലുനീളവും ക്രോം ഉൾപ്പെടുത്തലുകൾ യമഹ കൂട്ടിച്ചേർത്തിട്ടുണ്ട്. അതോടൊപ്പം ഐഡിൾ സ്റ്റാർട്ട്-സ്റ്റോപ്പ് സവിശേഷത, ഒരു അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പൂർണ ഹാലോജൻ ലൈറ്റുകൾ എന്നിവയാണ് സ്കൂട്ടറിൽ ലഭ്യമാകുന്നത്.

ഫാസിനോ 125 മോഡലിനായി ഇൻഷുറൻസ് ഓഫർ പ്രഖ്യാപിച്ച് യമഹ

21 ലിറ്റർ അണ്ടർ സീറ്റ് സ്റ്റോറേജ്, ചങ്കി റിയർ ഗ്രാബ് ഹാൻഡിൽ എന്നിവയും ഫാസിനോയും പ്രധാന സവിശേഷതകളാണ്. സൈഡ്-സ്റ്റാൻഡ് എഞ്ചിൻ കട്ട് ഓഫ് സ്വിച്ച്, മൾട്ടി-ഫംഗ്ഷൻ കീ, മടക്കാവുന്ന ഹുക്ക്, യുഎസ്ബി ചാർജിംഗ് എന്നിവയും യമഹ ഫാസിനോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഫാസിനോ 125 മോഡലിനായി ഇൻഷുറൻസ് ഓഫർ പ്രഖ്യാപിച്ച് യമഹ

125 സിസി എയർ-കൂൾഡ് ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിനാണ് സ്കൂട്ടറിന് തുടിപ്പേകുന്നത്.ഇത് 6,500 rpm-ൽ 8.04 bhp പവറും 5,000 rpm-ൽ 9.7 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ഫാസിനോ 125 മോഡലിനായി ഇൻഷുറൻസ് ഓഫർ പ്രഖ്യാപിച്ച് യമഹ

സസ്പെൻഷനായി മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ഒരു യൂണിറ്റ് സ്വിംഗ് സസ്‌പെൻഷനുമാണ് യമഹ വാഗ്‌ദാനം ചെയ്യുന്നത്. ഫാസിനോയുടെ ബ്രേക്കിംഗിനായി മുൻവശത്ത് 190 mm ഡിസ്കും പിന്നിൽ 130 mm ഡ്രമ്മും ഡിസ്ക് വേരിയന്റിൽ ഉപയോഗിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha Fascino 125 Scooter Offered With Insurance Benefits Worth Rs 3,876. Read in Malayalam
Story first published: Wednesday, June 16, 2021, 10:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X