തെരഞ്ഞെടുത്ത മോഡലുകൾക്ക് വില വർധനവ് നടപ്പിലാക്കി യമഹ

ഹോണ്ടയ്ക്ക് പിന്നാലെ തെരഞ്ഞെടുത്ത മോഡലുകൾക്ക് വില വർധിപ്പിക്കുന്നതായി പ്രഖ്യാപിച്ച് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹയും. പുതുക്കിയ വില ജൂലൈ ഒന്നു മുതലാണ് പ്രാബല്യത്തിൽ വരികയെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

തെരഞ്ഞെടുത്ത മോഡലുകൾക്ക് വില വർധനവ് നടപ്പിലാക്കി യമഹ

YZF-R15 V3, MT-15, FZ 25 മോഡലുകൾക്കാകും നിലവിൽ വില വർധിപ്പിക്കുക. 2,500 മുതൽ 2,700 രൂപ വരെയാണ് R15 മോഡലുകൾക്ക് ഇനി അധികമായി മുടക്കേണ്ടിവരിക. അതേസമയം യമഹ MT-15 പതിപ്പിന് 1,200 മുതൽ 2,200 രൂപ വരെയാണ് വർധിക്കുക.

തെരഞ്ഞെടുത്ത മോഡലുകൾക്ക് വില വർധനവ് നടപ്പിലാക്കി യമഹ

തമിഴ്‌നാട്, കർണാടക, കേരളം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ 1,000 മുതൽ 2,000 വരെയാണ് വില വർധിപ്പിക്കുക. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ 2,000 രൂപയും കൂടും. ബ്രാൻഡിന്റെ ക്വാർട്ടർ ലിറ്റർ മോഡലായ FZ-25 ന് മോൺസ്റ്റർ എഡിഷന് സ്റ്റാൻഡേർഡ് വേരിയന്റിനേക്കാൾ 200 രൂപയായിരിക്കും ഇനി അധികം കൂടുക.

തെരഞ്ഞെടുത്ത മോഡലുകൾക്ക് വില വർധനവ് നടപ്പിലാക്കി യമഹ

ബൈക്കിന്റെ മോൺസ്റ്റർ എനർജി എഡിഷൻ നിലവിൽ ഇന്ത്യൻ വിപണിയിൽ നിർത്തലാക്കിയിരുന്നു. അതായത് യമഹ ഈ വേരിയന്റിനെ തിരികെ കൊണ്ടുവരുമെന്ന് സാരം. മോട്ടോർസൈക്കിളിന്റെ സാങ്കേതിക സവിശേഷതകളും മെക്കാനിക്കലുകളും മാറ്റമില്ലാതെ തുടരും. മാറ്റങ്ങൾ കോസ്മെറ്റിക്കിലേക്ക് ചുരുക്കുകയും ചെയ്യും.

തെരഞ്ഞെടുത്ത മോഡലുകൾക്ക് വില വർധനവ് നടപ്പിലാക്കി യമഹ

155 സിസി, ലിക്വിഡ്-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് യമഹ YZF-R15 എൻട്രി ലെവൽ മോഡലിന് തുടിപ്പേകുന്നത്. ഇത് പരമാവധി 18.6 bhp കരുത്തിൽ 14.1 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

തെരഞ്ഞെടുത്ത മോഡലുകൾക്ക് വില വർധനവ് നടപ്പിലാക്കി യമഹ

എഞ്ചിന് വേരിയബിൾ വാൽവ് ആക്യുവേഷൻ (VVA) ടെക് സവിശേഷതയും കമ്പനി കൂട്ടിച്ചേർത്തിട്ടുണ്ട്. ഇത് റെവ് ശ്രേണിയിലുടനീളം പവർ ഡെലിവറി മെച്ചപ്പെടുത്തുന്നു. ആറ് സ്പീഡ് ഗിയർബോക്സിലേക്കാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. അതോടൊപ്പം സ്ലിപ്പർ അസിസ്റ്റ് ക്ലച്ചും ലഭ്യമാണ്.

തെരഞ്ഞെടുത്ത മോഡലുകൾക്ക് വില വർധനവ് നടപ്പിലാക്കി യമഹ

MT-15 സമാനമായ എഞ്ചിനും ഗിയർബോക്‌സ് ഓപ്ഷനുമാണ് ലഭിക്കുന്നത്. എന്നാൽ പവർ കണക്കുകളിൽ ചെറിയ വ്യത്യാസം ഇതിനുണ്ട്. വ്യത്യസ്ത എർഗണോമിക്സ് ഉൾക്കൊള്ളുന്ന R15 ന്റെ നേക്കഡ് പതിപ്പാണ് ഇത്.

തെരഞ്ഞെടുത്ത മോഡലുകൾക്ക് വില വർധനവ് നടപ്പിലാക്കി യമഹ

യമഹ FZ-25 നെ സംബന്ധിച്ചിടത്തോളം 249 സിസി, എയർ-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനിലാണ് ഇത് പ്രവർത്തിക്കുന്നത്. അഞ്ച് സ്‌പീഡ് സീക്വൻഷൽ ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിൻ പരമാവധി 20.8 bhp കരുത്തിൽ 20.1 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

തെരഞ്ഞെടുത്ത മോഡലുകൾക്ക് വില വർധനവ് നടപ്പിലാക്കി യമഹ

നിലവിൽ യമഹ YZF R15-ന് 1.52 ലക്ഷം മുതൽ 1.54 ലക്ഷം രൂപ വരെയാണ് വില. MT-15 മോഡലിനായി 1.40 ലക്ഷം മുതൽ 1.41 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില മുടക്കേണ്ടി വരിക. ഈ രണ്ട് ബൈക്കുകളേക്കാളും താങ്ങാനാവുന്നതാണ് FZ-25. ഇതിന് 1.34 ലക്ഷം രൂപയാണ് രാജ്യത്തെ എക്സ്ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha Increased The Prices Of Selected Models In India From July 1st. Read in Malayalam
Story first published: Thursday, July 1, 2021, 9:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X