Fascino, Ray ZR സ്‌കൂട്ടറുകൾക്ക് ദീപാവലി ഓഫറുകൾ പ്രഖ്യാപിച്ച് Yamaha ഇന്ത്യ

ഉത്സവ സീസണായ ദീപാവലി ആഘോഷിക്കാൻ ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് യമഹ. ബ്രാൻഡിന്റെ 125 സിസി സ്കൂട്ടർ ശ്രേണിയിൽ പ്രത്യേക ക്യാഷ് ബാക്ക് ഓഫറുകളും ആകർഷകമായ ഫിനാൻസ് സ്കീമുകളുമാണ് വാഗ്ദാനം ചെയ്യുന്നത്.

Yamaha Introduced Diwali Festive Offers On Fascino And Ray ZR 125

പ്രത്യേക ഉത്സവ സീസൺ ഓഫറുകളായാണ് ഇതിനെ കമ്പനി ഉപയോഗപ്പെടുത്തുന്നത്. ഈ ആനുകൂല്യങ്ങൾ 2021 ഒക്ടോബർ 31 വരെയാണ് ലഭ്യമാവുക. എല്ലാ യമഹ ഡീലർഷിപ്പുകളിലൂടെയും പ്രത്യേക ഓഫറുകൾ ബ്രാൻഡ് അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിലെ ഒരു പ്രധാന സെഗ്മെന്റായി അതിവേഗം വളർന്ന വിഭാഗമാണ് 125 സിസി സ്‌കൂട്ടറുകളുടേത്.

Yamaha Introduced Diwali Festive Offers On Fascino And Ray ZR 125

അവിടെ ഫാസിനോ, റേ ZR 125 മോഡലുകളിലൂടെ തങ്ങളുടെ കരുത്ത് തെളിയിക്കാനും യമഹയ്ക്ക് സാധിച്ചിട്ടുണ്ട്. പുതുതായി പുറത്തിറക്കിയ ഫാസിനോ 125 ഹൈബ്രിഡ്, റേ ZR125, റേ ZR സ്ട്രീറ്റ് റാലി 125, ഫാസിനോ 125 ഹൈബ്രിഡ് ഇതര പതിപ്പ് എന്നിവയുൾപ്പെടെയുള്ള ശ്രേണിയിൽ പുതിയ ഓഫറുകൾ സാധുവാണ്.

Yamaha Introduced Diwali Festive Offers On Fascino And Ray ZR 125

ദീപാവലി ഓഫറിൽ ക്യാഷ് ബാക്ക് ആനുകൂല്യങ്ങൾ 3,000 മുതൽ 4,000 രൂപ വരെയാണ് യമഹ ഒരുക്കിയിരിക്കുന്നത്. നിലവിലെ ഉത്സവ സീസൺ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത് യമഹയുടെ 125 സിസി സ്കൂട്ടർ ശ്രേണിയിൽ മാത്രമാണ്. കമ്പനിയുടെ മോട്ടോർസൈക്കിളുകളിൽ ഈ ഓഫറുകൾ സാധുവല്ല.

Yamaha Introduced Diwali Festive Offers On Fascino And Ray ZR 125

അടുത്തിടെ പുറത്തിറക്കിയ യമഹ എയറോക്സ് 155 സ്കൂട്ടറിലും ഓഫറുകൾ ലഭ്യമാകില്ലെന്നും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. MT-15, FZ-S, FZ-X, FZ-25 തുടങ്ങിയ മോഡലുകളിൽ ജാപ്പനീസ് ബ്രാൻഡ് കൂടുതൽ ഓഫറുകൾ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Yamaha Introduced Diwali Festive Offers On Fascino And Ray ZR 125

2021 ജൂലൈയിലാണ് യമഹ ഫാസിനോ, റേ ZR സ്ട്രീറ്റ് റാലി എന്നിവയുടെ പുതിയ ഹൈബ്രിഡ് പതിപ്പുകൾ അവതരിപ്പിക്കുന്നത്. ഇവ പ്രധാനമായും 125 സിസി സ്കൂട്ടറുകളുടെ മൈക്രോ ഹൈബ്രിഡ് പതിപ്പുകളാണ്.

Yamaha Introduced Diwali Festive Offers On Fascino And Ray ZR 125

ഇത് സ്മാർട്ട് മോട്ടോർ ജനറേറ്റർ (SMG) ഇലക്ട്രിക് സ്റ്റാർട്ടറിൽ നിന്ന് പവർ അസിസ്റ്റ് നൽകുന്ന ഒന്നാണ്. ആക്‌സിലറേറ്റർ നൽകുമ്പോൾ സാധാരണ സ്‌കൂട്ടറുകൾക്കുണ്ടാവുന്ന പ്രാരംഭ പവർ ലാഗ് ഈ സംവിധാനത്തിലൂടെ ഇല്ലാതാക്കുന്നു എന്നതാണ് പ്രത്യേകത.

Yamaha Introduced Diwali Festive Offers On Fascino And Ray ZR 125

125 സിസി വിഭാഗത്തിലെ ഏറ്റവും ഭാരം കുറഞ്ഞ സ്കൂട്ടറുകളിലൊന്നാണ് യമഹ ഫാസിനോ എന്നതും വിപണിയിൽ ഏറെ ഗുണകരമായിട്ടുണ്ട്. ഫാസിനോ 125 ഹൈബ്രിഡ് നിലവിൽ ഡ്രം, ഡിസ്‌ക് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വിപണിയിൽ എത്തുന്നത്. ഇതില്‍ ഡ്രം പതിപ്പിന് 70,000 രൂപയാണ് എക്‌സ്‌ഷോറൂം വില. ഉയര്‍ന്ന പതിപ്പായ ഡിസ്‌ക് മോഡലിന് 76,530 രൂപയും എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടി വരും.

Yamaha Introduced Diwali Festive Offers On Fascino And Ray ZR 125

അതേസമയം മറുവശത്ത് ജൂലൈയിൽ പുറത്തിറക്കിയ യമഹ റേ ZR 125 മോഡലിന്റെ വില പ്രഖ്യാപിച്ചത് അടുത്തിടെയാണ്. സ്‌കൂട്ടറിന് സ്റ്റാൻഡേർഡ് വേരിയന്റിന് 76,830 രൂപയാണ് വില. റേ ZR സ്ട്രീറ്റ് റാലി 125 ഹൈബ്രിഡ് വേരിയന്റിന് 83,830 രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക.

Yamaha Introduced Diwali Festive Offers On Fascino And Ray ZR 125

സ്പോർട്ടി ശൈലിയുള്ള റേ ZR 125 മോഡലും ഡ്രം, ഡിസ്‌ക്, സ്ട്രീറ്റ് റാലി എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായി തെരഞ്ഞെടുക്കാം. 125 സിസി, എയര്‍-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ ഫ്യുവല്‍-ഇഞ്ചക്ഷൻ എഞ്ചിനാണ് യമഹ ഫാസിനോ 125 ഹൈബ്രിഡ്, റേ ZR 125 സ്‌കൂട്ടറുകളുടെ ഹൃദയം.

Yamaha Introduced Diwali Festive Offers On Fascino And Ray ZR 125

സ്മാര്‍ട്ട് മോട്ടോര്‍ ജനറേറ്റര്‍ (SMG) സംവിധാനമുള്ള ഈ എഞ്ചിൻ 6,500 rpm-ൽ പരമാവധി 8.2 bhp കരുത്തും 5,000 rpm-ൽ 10.3 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ഫാസിനോ ഹൈബ്രിഡിന് സൈലന്റ് സ്റ്റാര്‍ട്ട് ഫംഗ്ഷനും സൈഡ് സ്റ്റാന്‍ഡ് എഞ്ചിന്‍ കട്ട് ഓഫ് സംവിധാനും യമഹ വാഗ്ദാനം ചെയ്യുന്നുണ്ട്.

Yamaha Introduced Diwali Festive Offers On Fascino And Ray ZR 125

ഇതിനു പുറമെ ബ്ലൂടൂത്ത് സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റിയും യമഹയുടെ ഈ രണ്ട് സ്‌കൂട്ടറുകളും വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഒരു ആപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് സ്‌കൂട്ടര്‍, റെക്കോര്‍ഡ് റൈഡിംഗ്, പാര്‍ക്കിംഗ് ഹിസ്റ്ററി എന്നീ സംവിധാനങ്ങളാണ് വാഗ്‌ദാനം ചെയ്യുന്നത്. ഫാസിനോ ഹൈബ്രിഡ് മൊത്തം ഏഴ് കളര്‍ ഓപ്ഷനുകളിലാണ് വിപണിയിൽ എത്തുന്നത്.

Yamaha Introduced Diwali Festive Offers On Fascino And Ray ZR 125

ഇതിൽ ഡ്രം ബ്രേക്ക് വേരിയന്റില്‍ യെല്ലോ കോക്ടെയ്ല്‍, വിവിഡ് റെഡ് സ്‌പെഷ്യല്‍, മാറ്റ് ബ്ലാക്ക് സ്‌പെഷ്യല്‍, കൂള്‍ ബ്ലൂ മെറ്റാലിക് കളര്‍ ഓപ്ഷനുകള്‍ ലഭിക്കുമ്പോള്‍, ഡിസ്‌ക് ബ്രേക്ക് വേരിയന്റില്‍ വിവിഡ് റെഡ് സ്‌പെഷ്യല്‍, മാറ്റ് ബ്ലാക്ക് സ്‌പെഷ്യല്‍, കൂള്‍ ബ്ലൂ മെറ്റാലിക് കളര്‍ ഓപ്ഷനും ലഭിക്കും.

Yamaha Introduced Diwali Festive Offers On Fascino And Ray ZR 125

റേ ZR സ്പോർട്ടി സ്‌കൂട്ടർ റേസിംഗ് ബ്ലൂ, റെഡ്ഡിഷ് യെല്ലോ കോക്ക്‌ടെയില്‍, മാറ്റ് റെഡ് മെറ്റാലിക്, സിയാന്‍ ബ്ലൂ, മെറ്റാലിക് ബ്ലാക്ക് എന്നിവ ലഭിക്കുമ്പോള്‍, സ്ട്രീറ്റ് റാലി പതിപ്പില്‍ മാറ്റ് ഗ്രീന്‍, മാറ്റ് ഓറഞ്ച് കളര്‍ ഓപ്ഷനുകളിൽ അണിഞ്ഞൊരുങ്ങിയാണ് എത്തുന്നത്.

More from DriveSpark

Article Published On: Friday, October 22, 2021, 11:42 [IST]
English summary
Yamaha introduced diwali festive offers on fascino and ray zr 125
കൂടുതല്‍... #യമഹ #yamaha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X