പുതിയ ട്രേസർ 9 GT എബിഎസ് സ്‌പോർട്‌സ് ടൂററിനെ അവതരിപ്പിച്ച് യമഹ

പുതിയ ട്രേസർ 9 GT എബിഎസ് സ്‌പോർട്‌സ് ടൂറർ മോട്ടോർസൈക്കിളിനെ ജപ്പാനീസ് വിപണിയിൽ അവതരിപ്പിച്ച് യമഹ. പരിഷ്ക്കരിച്ച MT-09 എബി‌എസിനെ അടിസ്ഥാനമാക്കിയാണ് ഈ പ്രീമിയം ബൈക്കിനെയും കമ്പനി അണിയിച്ചൊരുക്കിയിരിക്കുന്നത്.

പുതിയ ട്രേസർ 9 GT എബിഎസ് സ്‌പോർട്‌സ് ടൂററിനെ അവതരിപ്പിച്ച് യമഹ

കൊസ്മെറ്റിക് മെക്കാനിക്കൽ മാറ്റങ്ങളുമായാണ് പുതിയ ട്രേസർ 9 GT വിപണിയിൽ എത്തുന്നത്. നവീകരിച്ച സസ്പെൻഷൻ സജ്ജീകരണം, പുതുക്കിയ ബോഡി ഘടനയും സ്റ്റൈലിംഗും, ഒരു പുതിയ എഞ്ചിൻ, ഫ്രെയിം, ഭാരം കുറഞ്ഞ അലുമിനിയം വീലുകൾ, ഐഎംയു തുടങ്ങിയവയും മോട്ടോർസൈക്കിളിലേക്ക് കൊണ്ടുവരാൻ യമഹ ശ്രദ്ധിച്ചിട്ടുണ്ട്.

പുതിയ ട്രേസർ 9 GT എബിഎസ് സ്‌പോർട്‌സ് ടൂററിനെ അവതരിപ്പിച്ച് യമഹ

പ്രീമിയം സ്‌പോർട്‌സ് ടൂററിന്റെ 1000 യൂണിറ്റുകൾ പ്രതിവർഷം ആഭ്യന്തര വിപണിയിൽ വിറ്റഴിക്കാനാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ ലക്ഷ്യമിടുന്നത്. അധിക ഫെയറിംഗ്, ഉയരമുള്ള വിൻഡ്‌സ്ക്രീൻ, നക്കിൾ ഗാർഡുകൾ, അണ്ടർ‌ബെല്ലി എക്‌സ്‌ഹോസ്റ്റ് എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് ട്രേസർ 9 GT പതിപ്പിനെ യമഹ അണിയിച്ചൊരുക്കിയിരിക്കുന്നത്.

പുതിയ ട്രേസർ 9 GT എബിഎസ് സ്‌പോർട്‌സ് ടൂററിനെ അവതരിപ്പിച്ച് യമഹ

അതോടൊപ്പം തന്നെ സ്പ്ലിറ്റ് സീറ്റ് സജ്ജീകരണം, സൈഡ് കേസിനുള്ള സ്റ്റേ, ചങ്കി 18 ലിറ്റർ ഫ്യുവൽ ടാങ്ക് എന്നിവയും ബൈക്കിന്റെ സവിശേഷതകളാണ്. മോണോ ഫോക്കസ് ട്വിൻ-ലെൻസ് എൽഇഡി ഹെഡ്‌ലാമ്പ്, പുനർരൂപകൽപ്പന ചെയ്ത ടെയിൽ ലാമ്പും സ്‌പോർട്‌സ് ടൂററിന് പുതുരൂപം സമ്മാനിക്കുന്നുണ്ട്.

പുതിയ ട്രേസർ 9 GT എബിഎസ് സ്‌പോർട്‌സ് ടൂററിനെ അവതരിപ്പിച്ച് യമഹ

3.5 ഇഞ്ച് കളർ ടിഎഫ്ടി ഡാഷ്, നാല് റൈഡിംഗ് മോഡുകൾ, ക്രൂയിസ് കൺട്രോൾ, ക്വിക്ക് ഷിഫ്റ്റർ, ട്രാക്ഷൻ കൺട്രോൾ, സ്ലിപ്പർ ക്ലച്ച്, പുതിയ ഇനേർഷ്യൽ മെഷർമെന്റ് യൂണിറ്റ് തുടങ്ങിയ സവിശേഷതകളും ഇതിന് ലഭിക്കും.

പുതിയ ട്രേസർ 9 GT എബിഎസ് സ്‌പോർട്‌സ് ടൂററിനെ അവതരിപ്പിച്ച് യമഹ

888 സിസി ഇൻ‌ലൈൻ ത്രീ സിലിണ്ടർ വാട്ടർ-കൂൾഡ് എഞ്ചിനാണ് ട്രേസർ 9 GT എബിഎസ് മോഡലിന് തുടിപ്പേകുന്നത്. ഇത് 10,000 rpm-ൽ‌ പരമാവധി 118 bhp കരുത്തും 7,000 rpm-ൽ‌ 93 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

പുതിയ ട്രേസർ 9 GT എബിഎസ് സ്‌പോർട്‌സ് ടൂററിനെ അവതരിപ്പിച്ച് യമഹ

ആറ് സ്പീഡ് ഗിയർബോക്സ് വഴിയാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്. സസ്പെൻഷമനായി മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ഒരു സ്വിംഗാർമും ആണ് യമഹ സജ്ജീകരിച്ചിരിക്കുന്നത്. അതേസമയം, ബ്രേക്കിംഗിനായി മുന്നിൽ ഇരട്ട ഡിസ്കും പിന്നിൽ സിംഗിൾ ഡിസ്ക്കുമാണ് ഉപയോഗിച്ചിരിക്കുന്നത്.

പുതിയ ട്രേസർ 9 GT എബിഎസ് സ്‌പോർട്‌സ് ടൂററിനെ അവതരിപ്പിച്ച് യമഹ

പുതിയ ട്രേസർ 9 GT എബിഎസ് 2021 ജൂലൈ 28-ന് ജാപ്പനീസ് വിപണിയിൽ എത്തും. ബ്ലൂഷ് വൈറ്റ് മെറ്റാലിക് 2, വിവിഡ്രഡ് സോളിഡ് K, മാറ്റ് ഡാർക്ക് ഗ്രേ മെറ്റാലിക് A എന്നീ നിറങ്ങളിൽ സ്പോർട്‌സ് ബൈക്കിനെ തെരഞ്ഞെടുക്കാം.

പുതിയ ട്രേസർ 9 GT എബിഎസ് സ്‌പോർട്‌സ് ടൂററിനെ അവതരിപ്പിച്ച് യമഹ

ട്രേസറിനായി 1,452,000 യെന്നാണ് വിലയായി മുടക്കേണ്ടിവരിക. അതായത് ഏകദോശം 9.72 ലക്ഷം രൂപ. യമഹയുടെ ഒരു പ്രധാന വിപണിയാണ് ഇന്ത്യയെങ്കിലും പുതിയ സ്പോർട്‌സ് ടൂററിനെ കമ്പനി ഇവിടെയെത്തിക്കാൻ താത്പര്യമൊന്നുമില്ല.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha Introduced The New Tracer 9 GT ABS Sports Tourer Motorcycle In Japan. Read in Malayalam
Story first published: Saturday, June 26, 2021, 17:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X