കൂടുതൽ സ്പോർട്ടിയായി, കൂട്ടിന് നിരവധി മാറ്റങ്ങളും; പുതിയ R15 V4 വിപണിയിൽ, വില 1.67 ലക്ഷം മുതൽ

യുവതലമുറയുടെ ഏറ്റവും ജനപ്രിയമായ R15 സ്പോർട്‌സ് മോട്ടോർസൈക്കിളിന്റെ നാലാംതലമുറ ആവർത്തനത്തെ അവതരിപ്പിച്ച് യമഹ. നിലവിലുണ്ടായിരുന്ന മോഡലിനേക്കാൾ ചില കാര്യമായ സ്റ്റൈലിംഗ് പരിഷ്ക്കാരങ്ങളോടെയാണ് R15 V4 ഇത്തവണ വിപണിയിലേക്ക് എത്തിയിരിക്കുന്നത്.

കൂടുതൽ സ്പോർട്ടിയായി, കൂട്ടിന് നിരവധി മാറ്റങ്ങളും; പുതിയ R15 V4 വിപണിയിൽ, വില 1.67 ലക്ഷം മുതൽ

സ്റ്റാൻഡേർഡ്, M എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായി എത്തുന്ന പുതിയ R15 V4 ബൈക്കിന് 1.68 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്.

YZF-R15 മെറ്റാലിക് റെഡ്: 1,67,800 രൂപ

YZF-R15 ഡാർക്ക് നൈറ്റ്: 1,68,800 രൂപ

YZF-R15 റേസിംഗ് ബ്ലൂ: 1,72,800 രൂപ

YZF-R15 M: 1,77,800 രൂപ

കൂടുതൽ സ്പോർട്ടിയായി, കൂട്ടിന് നിരവധി മാറ്റങ്ങളും; പുതിയ R15 V4 വിപണിയിൽ, വില 1.67 ലക്ഷം മുതൽ

കോസ്മെറ്റിക് നവീകരണത്തിനു പുറമെ നിർണയകമായ മെക്കാനിക്കൽ പരിഷ്ക്കാരവും എൻട്രി ലെവൽ സൂപ്പർസ്‌പോർട്ട് ബൈക്ക് നേടിയിട്ടുണ്ട്. അതായത് കാഴ്ച്ചയിൽ മാത്രമല്ല പെർഫോമൻസിലും കൂുതൽ സ്പോർട്ടിയറായാണ് പുതിയ യമഹ R15 V4 മോഡൽ വിൽപ്പനയ്ക്ക് എത്തുന്നത്.

കൂടുതൽ സ്പോർട്ടിയായി, കൂട്ടിന് നിരവധി മാറ്റങ്ങളും; പുതിയ R15 V4 വിപണിയിൽ, വില 1.67 ലക്ഷം മുതൽ

സ്റ്റാൻഡേർഡ് വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോൾ ചില അധിക ഘടകങ്ങൾ ലഭിക്കുന്ന പുതിയ റേഞ്ച്-ടോപ്പിംഗ് M എന്നൊരു വേരിയന്റിനേയും R15 V4 ശ്രേണിയിലേക്ക് ജാപ്പനീസ് ബ്രാൻഡ് ചേർത്തിട്ടുണ്ട് എന്ന കാര്യം ഏറെ സ്വീകാര്യമാണ്. ബൈക്കിന് ഒരു പുതിയ ആകർഷണം നൽകുന്ന ചില രസകരമായ കളർ ഓപ്ഷനും ഇതിനെ വേറിട്ടുനിർത്താൻ സഹായിക്കും.

കൂടുതൽ സ്പോർട്ടിയായി, കൂട്ടിന് നിരവധി മാറ്റങ്ങളും; പുതിയ R15 V4 വിപണിയിൽ, വില 1.67 ലക്ഷം മുതൽ

പുതിയ തലമുറ മോഡൽ കഴിഞ്ഞ മാസം തന്നെ രാജ്യത്തുടനീളമുള്ള ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. R സീരീസിനായി കമ്പനിയുടെ പുതിയ ഡിസൈൻ ഭാഷ്യം ഉപയോഗിക്കുന്ന ആദ്യ മോഡലുകളിൽ ഒന്നാണ് പുതിയ R15 4.0 എന്നതും വളരെ ശ്രദ്ധേയമാണ്. ഒരു വലിയ ബൈക്കിന്റെ ലുക്ക് നൽകുക എന്നതായിരുന്നു ഇതിന് പിന്നിലെ ഏറ്റവും പ്രധാനമായ ലക്ഷ്യം.

കൂടുതൽ സ്പോർട്ടിയായി, കൂട്ടിന് നിരവധി മാറ്റങ്ങളും; പുതിയ R15 V4 വിപണിയിൽ, വില 1.67 ലക്ഷം മുതൽ

നിലവിലെ ട്വിൻ-പോഡ് ഹെഡ്‌ലാമ്പിന് പകരം ബൈ-ഫംഗ്ഷണൽ എൽഇഡി ഹെഡ്‌ലൈറ്റാണ് മോട്ടോർസൈക്കിൾ അവതരിപ്പിക്കുന്നത്. പുതുക്കിയ സിംഗിൾ ബീം എൽഇഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റ്, ഇരുവശത്തുമായി എൽഇഡി ഡിആർഎല്ലുകൾ, എന്നിവ ഉൾക്കൊള്ളുന്ന പുതുക്കിയ മുൻവശം ഏറെ ശ്രദ്ധേയമാണ്. കൂടാതെ പുതിയ R15 ൽ യമഹ പുതിയ ബോഡി പാനലുകളും സ്ഥാപിച്ചിട്ടുണ്ട്.

കൂടുതൽ സ്പോർട്ടിയായി, കൂട്ടിന് നിരവധി മാറ്റങ്ങളും; പുതിയ R15 V4 വിപണിയിൽ, വില 1.67 ലക്ഷം മുതൽ

മറ്റ് സ്റ്റൈലിംഗ് വിശദാംശങ്ങളിൽ പുനർരൂപകൽപ്പന ചെയ്ത ടെയിൽ വിഭാഗം, പരിഷ്ക്കരിച്ച ഫെയറിംഗുകൾ, മസ്ക്കുലർ ഫ്യുവൽ ടാങ്ക് എന്നിവയും ഉൾപ്പെടുന്നു. ഒരു ഫുൾ ഫെയറിംഗ്, ഒരു M എയർ-ഡക്റ്റ് ഡിസൈൻ, സ്റ്റെപ്പ്-അപ്പ് സീറ്റ്, സൈഡ്-സ്ലംഗ് എക്‌സ്‌ഹോസ്റ്റ് എന്നിവയാണ് മോട്ടോർസൈക്കിളിലെ മറ്റ് സ്റ്റൈലിംഗ് സൂചകങ്ങൾ.

കൂടുതൽ സ്പോർട്ടിയായി, കൂട്ടിന് നിരവധി മാറ്റങ്ങളും; പുതിയ R15 V4 വിപണിയിൽ, വില 1.67 ലക്ഷം മുതൽ

രണ്ട് വേരിയന്റുകളും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ഉപയോഗിക്കുന്നത്. എന്നിരുന്നാലും മുകളിൽ സൂചിപ്പിച്ചതുപോലെ M പതിപ്പിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഉണ്ടാകും. മെറ്റാലിക് ഹീറ്റ്‌ഷീൽഡ്, ഉയരം കൂടിയ വിൻഡ്‌സ്‌ക്രീൻ, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള പൂർണ ഡിജിറ്റൽ എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, നാവിഗേഷൻ, കോളുകൾ തുടങ്ങിയ പ്രദർശിപ്പിക്കാനും പുതിയ യൂണിറ്റിന് സാധിക്കും.

കൂടുതൽ സ്പോർട്ടിയായി, കൂട്ടിന് നിരവധി മാറ്റങ്ങളും; പുതിയ R15 V4 വിപണിയിൽ, വില 1.67 ലക്ഷം മുതൽ

യമഹയുടെ വൈ-കണക്റ്റ് കണക്റ്റിവിറ്റി ഫീച്ചറും ഇതിലുണ്ട്. ഗിയർ ഷിഫ്റ്റ് ഇൻഡിക്കേറ്റർ, ട്രാക്ക്, സ്ട്രീറ്റ് മോഡ് എന്നിവയും പുതിയ നാലാംതലമുറ ആവർത്തനത്തിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. മെറ്റാലിക് ഗ്രേ, റേസിംഗ് ബ്ലൂ, ഡാർക്ക് നൈറ്റ്, മെറ്റാലിക് റെഡ് എന്നീ നാല് നിറങ്ങളിൽ പുതിയ യമഹ R15 V4 ശ്രേണി ലഭ്യമാകും.

കൂടുതൽ സ്പോർട്ടിയായി, കൂട്ടിന് നിരവധി മാറ്റങ്ങളും; പുതിയ R15 V4 വിപണിയിൽ, വില 1.67 ലക്ഷം മുതൽ

YZF R15 വേരിയന്റിന്റെ ലിമിറ്റഡ് എഡിഷൻ മോട്ടോജിപി വേരിയന്റും കമ്പനി വാഗ്ദാനം ചെയ്യും. യാത്രാക്ഷമത കൂടുതൽ വർധിപ്പിക്കുന്നതിനായി അപ്സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്കുകളും കമ്പനി കൂട്ടിച്ചേർത്തിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള എല്ലാ ബൈക്കിംഗ് പ്രേമികളുടെയും പ്രാർത്ഥന യമഹ ഒടുവിൽ കേട്ടതിന്റെ ഫലമാണിത്.

കൂടുതൽ സ്പോർട്ടിയായി, കൂട്ടിന് നിരവധി മാറ്റങ്ങളും; പുതിയ R15 V4 വിപണിയിൽ, വില 1.67 ലക്ഷം മുതൽ

അതേസമയം പിൻവശത്തെ സസ്പെൻഷൻ ചുമതലകൾ ഒരു മോണോ ഷോക്ക് യൂണിറ്റാണ് കൈകാര്യം ചെയ്യുന്നത്. രണ്ട് അറ്റത്തും ഡിസ്ക് വഴിയാണ് ബ്രേക്കുകൾ സജ്ജീകരിച്ചിരിക്കുന്നത്. സുരക്ഷക്കായി ഡ്യുവൽ ചാനൽ എബിഎസ് സ്റ്റാൻഡേർഡ് ആയി വാഗ്‌ദാനം ചെയ്യാനും യമഹ മറന്നിട്ടില്ല.

കൂടുതൽ സ്പോർട്ടിയായി, കൂട്ടിന് നിരവധി മാറ്റങ്ങളും; പുതിയ R15 V4 വിപണിയിൽ, വില 1.67 ലക്ഷം മുതൽ

ട്രാക്ഷൻ കൺട്രോൾ സിസ്റ്റത്തിൽ നിന്ന് സ്റ്റാൻഡേർഡായി പുതിയ മോഡൽ പ്രയോജനം നേടുന്നു എന്ന കാര്യവും സ്പോർട്ടിയർ നിലപാടിന് കൂടുതൽ ആക്കം കൂട്ടും. R15 M, റേസിംഗ് ബ്ലൂ നിറങ്ങളിൽ ക്വിക്ക് ഷിഫ്റ്റർ സ്റ്റാൻഡേർഡായി ലഭ്യമാണ്.

കൂടുതൽ സ്പോർട്ടിയായി, കൂട്ടിന് നിരവധി മാറ്റങ്ങളും; പുതിയ R15 V4 വിപണിയിൽ, വില 1.67 ലക്ഷം മുതൽ

യമഹ R15 V4, R15M എന്നിവയ്ക്ക് അതേ 155 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് SOHC ഫ്യുവൽ-ഇൻജക്റ്റഡ് എഞ്ചിൻ തന്നെയാണ് തുടിപ്പേകുന്നത്. ഇത് പരമാവധി 18.3 bhp കരുത്തിൽ 14 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

കൂടുതൽ സ്പോർട്ടിയായി, കൂട്ടിന് നിരവധി മാറ്റങ്ങളും; പുതിയ R15 V4 വിപണിയിൽ, വില 1.67 ലക്ഷം മുതൽ

VVA സാങ്കേതികവിദ്യ സജ്ജീകരിച്ച എഞ്ചിൻ ആറ് സ്പീഡ് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ക്വിക്ക് ഷിഫ്റ്ററും സ്ലിപ്പറും അസിസ്റ്റ് ക്ലച്ചും സ്റ്റാൻഡേർഡായി മോട്ടോർസൈക്കിളിൽ ലഭ്യമാകും.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha launched the all new r15 v4 and r15m in india details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X