കൂടുതൽ സുന്ദരനായി, മോട്ടോജിപി എഡിഷനിൽ അണിഞ്ഞൊരുങ്ങി Yamaha MT-15

ഇന്ത്യയിലെ എൻട്രി ലെവൽ സ്പോർട്‌സ് ബൈക്ക് ശ്രേണിയിലെ താരരാജാക്കൻമാരാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ Yamaha എന്ന് നിസംശയം വിശേഷിപ്പിക്കാം. R15 V3 മോഡലിലൂടെ നൂറുമേനി കൊയ്‌ത കമ്പനി ഇതേ ബൈക്കിന്റെ നേക്കഡ് സ്ട്രീറ്റ് പതിപ്പായ MT-15 അവതരിപ്പിച്ചും ഇതേ വിജയം ആവർത്തിച്ചിരുന്നു.

കൂടുതൽ സുന്ദരനായി, മോട്ടോജിപി എഡിഷനിൽ അണിഞ്ഞൊരുങ്ങി Yamaha MT-15

ഇന്നത്തെ എൻട്രി ലെവൽ സ്പോർട്‌സ് മോട്ടോർസൈക്കിൾ സെഗ്മെന്റിലെ ജനപ്രിയ മോഡലായ ഇവന് പുതിയൊരു മോട്ടോജിപി എഡിഷൻ വേരിയന്റിനെ കൂടി സമ്മാനിച്ചിരിക്കുകയാണ് Yamaha. ആഭ്യന്തര വിപണിയിൽ 1.48 ലക്ഷം രൂപയാണ് പുതിയ പതിപ്പിന്റെ എക്സ്ഷോറൂം വില.

കൂടുതൽ സുന്ദരനായി, മോട്ടോജിപി എഡിഷനിൽ അണിഞ്ഞൊരുങ്ങി Yamaha MT-15

മോട്ടോർസൈക്കിളിന്റെ സ്റ്റാൻഡേർഡ് MT-15 വേരിയന്റുകൾക്ക് ഏകദേശം 1,45,600 രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. അതായത് പുതിയ MT-15 മോട്ടോജിപി എഡിഷൻ സ്വന്തമാക്കാൻ 1,400 രൂപ അധികം മുടക്കേണ്ടി വരുമെന്ന് സാരം. കോസ്മെറ്റിക് പരിഷ്ക്കാരം മാത്രമാണ് ബൈക്കിന്റെ പുതിയ പതിപ്പിലേക്ക് ചേക്കേറിയിരിക്കുന്നത്.

കൂടുതൽ സുന്ദരനായി, മോട്ടോജിപി എഡിഷനിൽ അണിഞ്ഞൊരുങ്ങി Yamaha MT-15

സ്പെഷ്യൽ എഡിഷൻ വേരിയന്റ് വാങ്ങാൻ താൽപര്യമുള്ള ഉപഭോക്താൾക്ക് ഓൺലൈനിലോ യമഹ ഡീലർഷിപ്പുകളിലൂടെയോ 2,000 രൂപ ടോക്കൺ തുക അടച്ച് MT-15 മോട്ടോജിപി എഡിഷൻ മുൻകൂട്ടി ബുക്ക് ചെയ്യാം.

കൂടുതൽ സുന്ദരനായി, മോട്ടോജിപി എഡിഷനിൽ അണിഞ്ഞൊരുങ്ങി Yamaha MT-15

യമഹ MT-15 മോട്ടോജിപി എഡിഷനിൽ ഫ്യുവൽ ടാങ്ക് എക്‌സ്റ്റെൻഷനുകളിൽ സിഗ്നേച്ചർ മോൺസ്റ്റർ എനർജി ഗ്രാഫിക്‌സ് ഇടംപിടിച്ചിട്ടുണ്ട്. മോട്ടോജിപി ബ്രാഞ്ചിംഗ് ഫ്യുവൽ ടാങ്ക് കവചങ്ങളിലും സൈഡ് പാനലുകളിലും കൂട്ടിച്ചേർക്കാനും Yamaha ശ്രദ്ധിച്ചിട്ടുണ്ട്.

കൂടുതൽ സുന്ദരനായി, മോട്ടോജിപി എഡിഷനിൽ അണിഞ്ഞൊരുങ്ങി Yamaha MT-15

അതേസമയം യമഹ ലോഗോ ഗോൾഡൻ കളർ ഓപ്ഷനിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഈ മാറ്റങ്ങൾ ഒഴികെ മോട്ടോർസൈക്കിൾ സാധാരണ ബൈക്കിന് സമാനമാണ്. മോൺസ്റ്റർ എനർജി മോട്ടോജിപി എഡിഷൻ ഗ്രാഫിക്സിനൊപ്പം ഒരൊറ്റ ബ്ലാക്ക് കളർ ഓപ്ഷനിൽ മാത്രമാണ് പുതിയ വേരിയന്റ് ലഭ്യമാക്കിയിരിക്കുന്നത്.

കൂടുതൽ സുന്ദരനായി, മോട്ടോജിപി എഡിഷനിൽ അണിഞ്ഞൊരുങ്ങി Yamaha MT-15

എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പും ഇരട്ട എൽഇഡി ഡിആർഎല്ലുകളുമാണ് MT-15 നേക്കഡ് സ്ട്രീറ്റ് ബൈക്കിന്റെ പ്രധാന ആകർഷണം. 155 സിസി സിംഗിൾ സിലിണ്ടർ ഫ്യുവൽ-ഇൻജക്റ്റഡ് ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് 2021 യമഹ MT-15 മോൺസ്റ്റർ എനർജി മോട്ടോജിപി എഡിഷന് തുടിപ്പേകുന്നത്.

കൂടുതൽ സുന്ദരനായി, മോട്ടോജിപി എഡിഷനിൽ അണിഞ്ഞൊരുങ്ങി Yamaha MT-15

വേരിയബിൾ വാൽവ് ആക്യുവേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്ന ഈ എഞ്ചിൻ 10,000 rpm-ൽ പരമാവധി 18.5 bhp കരുത്തും 8,500 rpm-ൽ 13.9 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള ആറ് സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

കൂടുതൽ സുന്ദരനായി, മോട്ടോജിപി എഡിഷനിൽ അണിഞ്ഞൊരുങ്ങി Yamaha MT-15

മുന്നിലും പിന്നിലുമായി ഹൈഡ്രോളിക് സിംഗിൾ ഡിസ്ക്ക് ബ്രേക്കുകളാണ് മോട്ടോർസൈക്കിളിന് നൽകിയിരിക്കുന്നത്. കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനായി സിംഗിൾ ചാനൽ എബിഎസ് സംവിധാനവും Yamaha വാഗ്‌ദാനം ചെയ്യുന്നുണ്ട്. ബൈക്കിന്റെ സസ്‌പെൻഷൻ സജ്ജീകരണത്തിൽ മുന്നിൽ ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ ലിങ്ക്ഡ്-ടൈപ്പ് മോണോക്രോസ് യൂണിറ്റുമാണ് അടങ്ങിയിരിക്കുന്നത്.

കൂടുതൽ സുന്ദരനായി, മോട്ടോജിപി എഡിഷനിൽ അണിഞ്ഞൊരുങ്ങി Yamaha MT-15

സൈഡ്-സ്റ്റാൻഡ് എഞ്ചിൻ കട്ട് ഓഫ്-സ്വിച്ച്, റേഡിയൽ ടയറുകൾ, എല്ലാ ഡിജിറ്റൽ എൽസിഡി ഇൻസ്ട്രുമെന്റ് കൺസോൾ, എൽഇഡി ടെയിൽ ലാമ്പ്, ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവയാണ് Yamaha MT-15 മോട്ടോജിപി എഡിഷനിലെ മറ്റ് പ്രധാന സവിശേഷതകൾ. എന്നാൽ മൊബൈല്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുടെ അഭാവം നിരാശാജനകമാണ്.

കൂടുതൽ സുന്ദരനായി, മോട്ടോജിപി എഡിഷനിൽ അണിഞ്ഞൊരുങ്ങി Yamaha MT-15

R15 V3.0 മോഡലിന് അടിവരയിടുന്ന ഡെൽറ്റാബോക്സ് ഫ്രെയിമിനെ അടിസ്ഥാനമാക്കിയാണ് യമഹ MT-15 നേക്കഡ് പതിപ്പും നിർമിച്ചിരിക്കുന്നത്. അടുത്തിടെ ഇന്ത്യയിൽ FZ-25 മോഡലിൽ അവതരിപ്പിച്ച സമാനമായ രീതിയാണിത് പുതിയ മോട്ടോ ജിപി എഡിഷൻ. ഇതിന് ഇന്ത്യയിൽ 1.36 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. FZ-25 നിലവിൽ രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിളാണ്.

കൂടുതൽ സുന്ദരനായി, മോട്ടോജിപി എഡിഷനിൽ അണിഞ്ഞൊരുങ്ങി Yamaha MT-15

MT-15 മോഡലിന് ഡ്യുവല്‍-ചാനല്‍ എബിഎസ് സംവിധാനം അവതരിപ്പിക്കാനുള്ള പദ്ധതികളും Yamaha വെളിപ്പെടുത്തിയിരുന്നു. നിലവിൽ സിംഗിള്‍-ചാനല്‍ എബിഎസ് ഉപയോഗിച്ചാണ് മോട്ടോർസൈക്കിൾ വിപണിയിൽ എത്തുന്നത് എന്നകാര്യം ഒരു പോരായ്‌മയായി പലരും ചൂണ്ടികാണിച്ചിരുന്നു. ഇത് പരിഹരിക്കാനാണ് ജാപ്പനീസ് ബ്രാൻഡിന്റെ ശ്രമം.

കൂടുതൽ സുന്ദരനായി, മോട്ടോജിപി എഡിഷനിൽ അണിഞ്ഞൊരുങ്ങി Yamaha MT-15

ഈ സുരക്ഷാ പ്രശ്നം പരിഹരിക്കുന്നതിനോടൊപ്പം തന്നെ കമ്പനിക്ക് MT-15 നേക്കഡ് ബൈക്കിലേക്ക് അലുമിനിയം സ്വിംഗാര്‍മും അവതരിപ്പിക്കാന്‍ കഴിഞ്ഞേക്കും. ഉപഭോക്താക്കൾക്ക് തന്നെ കസ്റ്റമൈസ് ചെയ്യാവുന്ന ബോഡി കളർ വീല്‍ കളർ ഓപ്ഷനും ഏറെ സ്വീകരിക്കപ്പെട്ട തീരുമാനമായിരുന്നു.

കൂടുതൽ സുന്ദരനായി, മോട്ടോജിപി എഡിഷനിൽ അണിഞ്ഞൊരുങ്ങി Yamaha MT-15

ഇന്ത്യൻ വിപണിയിൽ KTM 125 Duke, TVS Apache RTR 160 4V, Bajaj Pulsar NS160 എന്നിവയുമായാണ് Yamaha MT-15 മാറ്റുരയ്ക്കുന്നത്. ഇതോടൊപ്പം R15 V3 പതിപ്പിന്റെ പുതിയൊരു മോഡലിൽ കൂടി കമ്പനി പ്രവർത്തിക്കുന്നതായാണ് സൂചന. ഇത് ബൈക്കിന്റെ നാലാംതലമുറ ആവർത്തനമായേക്കാമെന്നാണ് സൂചന.

കൂടുതൽ സുന്ദരനായി, മോട്ടോജിപി എഡിഷനിൽ അണിഞ്ഞൊരുങ്ങി Yamaha MT-15

ഇത് ഇന്ത്യയിലും ഇന്തോനേഷ്യയിലും നിരവധി തവണ പരീക്ഷണയോട്ടത്തിന് വിധേയമായിട്ടുണ്ട്. ഇതിനോടൊപ്പം R2 സൂപ്പർ സ്പോർട്‌സ് ബൈക്കിന്റെ പേരും Yamaha ട്രേഡ്മാർക്ക് ചെയ്തിട്ടുണ്ട്. R15 ന് മുകളിൽ സ്ഥാപിക്കുന്ന ഒരു പുതിയ മോട്ടോർസൈക്കിളിന് ഈ പേര് ഉപയോഗിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha launched the new mt 15 monster energy motogp edition in india
Story first published: Tuesday, August 24, 2021, 9:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X