2022 മോഡൽ KTM 390 Adventure വിപണിയിലേക്ക്, അവതരണത്തിന് സജ്ജമായി ഡീലർഷിപ്പിലെത്തി

സ്പോർട്‌സ് മോട്ടോർസൈക്കിൾ നിർമാതാക്കളായ കെടിഎം അടുത്തിടെ പുതുക്കിയ 250 അഡ്വഞ്ചർ ഇന്ത്യയിൽ അവതരിപ്പിച്ചു. ഇതിനു പിന്നാലെ കമ്പനി ഇപ്പോൾ 390 അഡ്വഞ്ചറിന്റെ പരിഷ്ക്കരിച്ച പതിപ്പും ആഭ്യന്തര വിപണിയിൽ പരിചയപ്പെടുത്താൻ തയാറെടുക്കുകയാണ്.

2022 മോഡൽ KTM 390 Adventure വിപണിയിലേക്ക്, അവതരണത്തിന് സജ്ജമായി ഡീലർഷിപ്പിലെത്തി

നേരിയ പരിഷ്ക്കാരങ്ങളുമായി 2022 മോഡൽ കെടിഎം 390 അഡ്വഞ്ചർ വരും ദിവസങ്ങളിൽ അവതരിപ്പിക്കും. അഡ്വഞ്ചർ ടൂറർ അതിന്റെ നവീകരിച്ച രൂപത്തിൽ അടുത്തിടെ യുഎസ്, വടക്കേ അമേരിക്കൻ വിപണികളിൽ വിൽപ്പനയ്‌ക്കെത്തിയിരുന്നു. അതിനു സമാനമായ മാറ്റങ്ങൾ തന്നെയായിരിക്കും ഇവിടെയും സംഭവിക്കുക.

2022 മോഡൽ KTM 390 Adventure വിപണിയിലേക്ക്, അവതരണത്തിന് സജ്ജമായി ഡീലർഷിപ്പിലെത്തി

കെടിഎം 390 അഡ്വഞ്ചറിന്റെ 2022 മോഡലുകളുടെ ആദ്യ ബാച്ച് ഇന്ത്യയിലുടനീളമുള്ള ഡീലർ ഷോറൂമുകളിൽ എത്തിത്തുടങ്ങിയിട്ടുമുണ്ട്. ലോകമെമ്പാടുമുള്ള കെടിഎം ശ്രേണിയിൽ നിന്നുള്ള 390 സീരീസ് വരെയുള്ള മോഡലുകൾ ഇന്ത്യയിൽ ബജാജ് ഓട്ടോ അതിന്റെ ചക്കൻ അധിഷ്ഠിത കേന്ദ്രത്തിലാണ് നിർമിക്കുന്നത്.

2022 മോഡൽ KTM 390 Adventure വിപണിയിലേക്ക്, അവതരണത്തിന് സജ്ജമായി ഡീലർഷിപ്പിലെത്തി

അതിനാൽ യുഎസ്എയിൽ പുറത്തിറക്കിയ മോഡൽ ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യപ്പെടാനാണ് സാധ്യത. മിഡ്-ഡിസ്‌പ്ലേസ്‌മെന്റ് അഡ്വഞ്ചർ ബൈക്കിന്റെ യുഎസ് മോഡൽ സൂക്ഷ്മവും എന്നാൽ ശ്രദ്ധേയവുമായ അപ്‌ഡേറ്റുകളോടെയാണ് വരുന്നത്. 2022-ൽ പുതിയ കെടിഎം 390 അഡ്വഞ്ചറിലെ പരിഷ്ക്കാരങ്ങൾ സൗന്ദര്യാത്മകവും പ്രവർത്തനപരവുമായിരിക്കും.

2022 മോഡൽ KTM 390 Adventure വിപണിയിലേക്ക്, അവതരണത്തിന് സജ്ജമായി ഡീലർഷിപ്പിലെത്തി

മോട്ടോർസൈക്കിളിന്റെ വിഷ്വൽ നവീകരണങ്ങൾ ഡാകർ റാലിയിൽ വിജയിച്ച കെടിഎം ഫാക്ടറി റാലി ബൈക്കുകൾക്ക് അനുസൃതമാണ്. മോട്ടോർസൈക്കിളിന്റെ മൊത്തത്തിലുള്ള രൂപകൽപ്പന ഒരേപോലെ തന്നെ തുടരുന്നു. അത് അറിയപ്പെടുന്ന അതേ പരുക്കൻ സ്റ്റൈലിംഗാണ് മുന്നോട്ടു കൊണ്ടുപോവുന്നതും.

2022 മോഡൽ KTM 390 Adventure വിപണിയിലേക്ക്, അവതരണത്തിന് സജ്ജമായി ഡീലർഷിപ്പിലെത്തി

പുതുക്കിയ 390 അഡ്വഞ്ചറിന് ഇപ്പോൾ ഗ്രേ-ബ്ലാക്ക്, ബ്ലൂ എന്നിങ്ങനെ രണ്ട് പുതിയ കളർ ഓപ്‌ഷനുകളും ലഭിച്ചിട്ടുണ്ട്. ഇവയിൽ ഓറഞ്ച് ആക്‌സന്റുകളും ബോഡി ഗ്രാഫിക്‌സുമാണ് ഇടംപിടിച്ചിരിക്കുന്നത്. ഈ നിറങ്ങൾ വലിയ കെടിഎം മോഡലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. കൂടാതെ, ബൈക്കിന് പുതിയ ടാങ്ക് ആവരണങ്ങളും സാഡിലിനേക്കാൾ അല്പം വീതിയുള്ള പിൻ സൈഡ് പാനലുകളും ലഭിക്കുന്നതും കാഴ്ച്ചയിൽ പുതുമയേകുന്നുണ്ട്.

2022 മോഡൽ KTM 390 Adventure വിപണിയിലേക്ക്, അവതരണത്തിന് സജ്ജമായി ഡീലർഷിപ്പിലെത്തി

ഇത് റൈഡർക്ക് മികച്ച നിയന്ത്രണം നൽകുകയും സീറ്റിന്റെ തേയ്മാനം കുറയ്ക്കുകയും ചെയ്യുന്നു. പുതിയ 390 അഡ്വഞ്ചറിന്റെ ഹെഡ്‌ലൈറ്റ് മാസ്‌കിന്റെ മുൻഭാഗം അൽപ്പം ഭാരം കുറഞ്ഞതാക്കുന്നു. റൈഡറുടെ സഞ്ചാര സ്വാതന്ത്ര്യവും നിയന്ത്രണവും ഉറപ്പാക്കാൻ ഫ്യുവൽ ടാങ്കിന്റെ ആകൃതിയും കമ്പനി ഒപ്റ്റിമൈസ് ചെയ്തിട്ടുണ്ട്.

2022 മോഡൽ KTM 390 Adventure വിപണിയിലേക്ക്, അവതരണത്തിന് സജ്ജമായി ഡീലർഷിപ്പിലെത്തി

ഈ ചെറിയ വ്യത്യാസങ്ങൾ ഉണ്ടായിരുന്നിട്ടും സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണവും വൈസറും ഉള്ള പുതിയ 390 അഡ്വഞ്ചറിൽ കെടിഎം തങ്ങളുടെ എഡിവി ശ്രേണിയുടെ വ്യതിരിക്തമായ ഐഡന്റിറ്റി നിലനിർത്തിയിട്ടുണ്ട്. മറ്റ് സവിശേഷതകളിലേക്ക് വരുമ്പോൾ ഉപകരണങ്ങൾ നിലവിലെ മോഡലിന് സമാനമാണ്.

2022 മോഡൽ KTM 390 Adventure വിപണിയിലേക്ക്, അവതരണത്തിന് സജ്ജമായി ഡീലർഷിപ്പിലെത്തി

പൂർണ എൽഇഡി ലൈറ്റിംഗ്, ക്രമീകരിക്കാവുന്ന വിൻഡ്‌സ്‌ക്രീൻ, സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റി ഉപയോഗിച്ച് പ്രവർത്തനക്ഷമമാക്കിയ പൂർണ്ണമായ നിറമുള്ള TFT ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേ, ഓപ്‌ഷണൽ ടേൺ-ബൈ-ടേൺ നാവിഗേഷൻ, ഒരു സാധാരണ 12V ചാർജിംഗ് പോർട്ട് എന്നിങ്ങനെയുള്ള അത്യാധുനിക ഫീച്ചറുകളുടെ ഒരു നീണ്ട പട്ടിക ബൈക്കിന് ലഭിക്കുന്നുണ്ട്.

2022 മോഡൽ KTM 390 Adventure വിപണിയിലേക്ക്, അവതരണത്തിന് സജ്ജമായി ഡീലർഷിപ്പിലെത്തി

ഹാർഡ്‌വെയർ കോൺഫിഗറേഷനുകളിൽ അതേ സസ്പെൻഷൻ സജ്ജീകരണത്തോടുകൂടിയാണ് ബൈക്ക് നിലനിൽക്കുന്നത്. അഡ്ജസ്റ്റ് ചെയ്യാനാവാത്ത ഇൻവേർട്ടഡ് ഫ്രണ്ട് ഫോർക്കുകളും പിന്നിൽ ഒരു WP അപെക്സ് മോണോ-ഷോക്കുമാണ് 390 അഡ്വഞ്ചറിൽ അടങ്ങിയിരിക്കുന്നത്. ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നതിനായി രണ്ട് അറ്റത്തും സിംഗിൾ ഡിസ്ക് ബ്രേക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്.

2022 മോഡൽ KTM 390 Adventure വിപണിയിലേക്ക്, അവതരണത്തിന് സജ്ജമായി ഡീലർഷിപ്പിലെത്തി

ഇതിൽ ഓഫ്‌റോഡ് മോഡിനൊപ്പം ഡ്യുവൽ-ചാനൽ എബി‌എസിന്റെ സഹായത്തോടെ കൈകാര്യം ചെയ്യുന്നു. പുതിയ കാസ്റ്റ് അലുമിനിയം അലോയ് വീലുകൾക്ക് ആറിനു പകരം അഞ്ച് സ്‌പോക്കുകൾ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ ഇപ്പോൾ ഭാരം കുറഞ്ഞതാണ്. സ്ട്രീറ്റിനും ഓഫ് റോഡിനുമായി കെടിഎം പുതിയ ട്രാക്ഷൻ കൺട്രോൾ ക്രമീകരണങ്ങളും അവതരിപ്പിച്ചു.

2022 മോഡൽ KTM 390 Adventure വിപണിയിലേക്ക്, അവതരണത്തിന് സജ്ജമായി ഡീലർഷിപ്പിലെത്തി

ഈ ക്രമീകരണം ഭൂപ്രദേശത്തെ അടിസ്ഥാനമാക്കി വ്യത്യസ്‌ത റിയർ-സ്ലിപ്പുകൾ പ്രവർത്തനക്ഷമമാക്കുന്നു. 42.3 bhp കരുത്തിൽ 37 Nm torque ഉത്പാദിപ്പിക്കുന്ന അതേ 373.2 സിസി സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിൻ തന്നെയാണ് പുതുക്കിയ 390 അഡ്വഞ്ചറിന് തുടിപ്പേകുന്നത്. ഈ എഞ്ചിൻ ആറ് സ്പീഡ് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ബൈക്ക് ഒരു സാധാരണ ബൈ-ഡയറക്ഷണൽ ക്വിക്ക്-ഷിഫ്റ്ററുമായാണ് വരുന്നതും.

2022 മോഡൽ KTM 390 Adventure വിപണിയിലേക്ക്, അവതരണത്തിന് സജ്ജമായി ഡീലർഷിപ്പിലെത്തി

390 അഡ്വഞ്ചറിന് സ്പോക്ക് വീലുകളും കെടിഎം അവതരിപ്പിക്കും. എന്നാൽ ഓപ്ഷണലായി തെരഞ്ഞെടുക്കാവുന്ന രീതിയിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. താത്പര്യമുള്ള ഉപഭോക്താക്കൾക്ക് കെടിഎമ്മിന്റെ പവര്‍പാര്‍ട്ട്‌സ് കാറ്റലോഗില്‍ സ്പോക്ക് വീലുകൾ ലഭ്യമാണ്. സ്റ്റോക്ക് കാസ്റ്റ് അലോയ് വീലുകളില്‍ നിന്ന് സ്റ്റീല്‍ സ്പോക്ക് റിമ്മുകളിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിന് ആവശ്യമായ എല്ലാ അധിക ഭാഗങ്ങളും സ്പോക്ക് വീല്‍സ് കിറ്റ് വാഗ്ദാനം ചെയ്യുന്നുമുണ്ട്.

2022 മോഡൽ KTM 390 Adventure വിപണിയിലേക്ക്, അവതരണത്തിന് സജ്ജമായി ഡീലർഷിപ്പിലെത്തി

പന്നിയേഴ്‌സ്, ടാങ്ക് ബാഗ്, ടോപ്പ് ബോക്‌സ്, റിയര്‍ റാക്ക്, സാഡില്‍ ബാഗുകള്‍ എന്നിങ്ങനെ നിരവധി ആക്സസറികളും പാർട്‌സുകളും 390 അഡ്വഞ്ചറിൽ കമ്പനി നേരത്തെ തന്നെ പരിചയപ്പെടുത്തിയിട്ടുണ്ട്. ഇവയെല്ലാം 2022 ആവർത്തനത്തിലും വാഗ്‌ദാനം ചെയ്‌തേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Image Courtesy: KTM Khamla Square and Hitesh Ghogalia

More from DriveSpark

Article Published On: Monday, February 14, 2022, 13:30 [IST]
English summary
2022 ktm 390 adventure launch soon in india
കൂടുതല്‍... #കെടിഎം #ktm
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X