പുത്തൻ MT-15 V2 വിപണിയിലേക്ക്, ബുക്കിംഗ് ആരംഭിച്ച് Yamaha ഡീലർഷിപ്പുകൾ
MT15 ഹൈപ്പർ-നേക്കഡ് മോട്ടോർസൈക്കിളിന്റെ പുതുതലമുറ മോഡലുമായി ഇന്ത്യയിലേക്ക് എത്താനൊരുങ്ങി ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹ. R15 എൻട്രി ലെവൽ സ്പോർട്‌സ് ബൈക്കിനെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന നേക്കഡ് വേരിയന്റാണ് MT15.

അടുത്തിടെ യമഹ ഇന്ത്യ MT15 മോഡലിന്റെ വിൽപ്പന താത്ക്കാലികമായി നിർത്തിയിരുന്നു. ഉടൻ തന്നെ മാറ്റങ്ങളുമായി പരിഷ്ക്കരിച്ച പതിപ്പിനെ പുറത്തിറക്കുന്നതിനാലാണ് ഈ തീരുമാനം കമ്പനി കൈക്കൊണ്ടത്. ബൈക്കിനായുള്ള ഉത്പാദനവും ഈ വർഷം ആദ്യം മുതൽ നിലച്ചിരിക്കുകയാണ്.

പുതിയ യമഹ MT-15 2.0 മോഡൽ വരും ദിവസങ്ങളിൽ ലോഞ്ച് ചെയ്യുമെന്ന സൂച നൽകുന്ന പുതിയൊരു ടീസർ ചിത്രവും കമ്പനിയുടെ ഡീലർഷിപ്പ് പുറത്തുവിട്ടിട്ടുണ്ട്. ഈ മാസം ബൈക്കിനെ വിപണിയിൽ അവതരിപ്പിച്ചതിനു ശേഷം അധികം വൈകാതെ തന്നെ ഡെലിവറി ആരംഭിക്കാനും യമഹ തയാറാകും.

തെരഞ്ഞെടുത്ത ഡീലർമാർ പുതിയ MT15 വേർഷൻ 2.0 പതിപ്പിനായുള്ള ബുക്കിംഗും ആരംഭിച്ചു കഴിഞ്ഞു. ഡീലറെ ആശ്രയിച്ച് ഏകദേശം 2,000 മുതൽ 10,000 രൂപ വരെയാണ് മോട്ടോർസൈക്കിളിനായുള്ള ബുക്കിംഗ് തുക. ഗ്രേ, വൈറ്റ്, ഗ്ലോസി ബ്ലാക്ക്, റേസിംഗ് ബ്ലൂ എന്നിങ്ങനെ പുതിയ നാല് കളർ ഓപ്‌ഷനുകളിലും നേക്കഡ് സ്ട്രീറ്റ് മോഡൽ തെരഞ്ഞെടുക്കാൻ അവസരമുണ്ടാവും.

പുതിയ 2022 MT15 ബൈക്കിന് യമഹയുടെ ബേബി സൂപ്പർബൈക്ക് മോഡലുകൾക്ക് ലഭിച്ച അതേ പരിഷ്ക്കാരങ്ങൾ തന്നെ ലഭിക്കാൻ സാധ്യത തെളിയുന്നത്. രണ്ട് ബൈക്കുകളും ഒരേ പ്ലാറ്റ്ഫോമും മെക്കാനിക്കൽ സവിശേഷതകളുമാണ് പങ്കിടുന്നതെങ്കിലും വ്യത്യസ്ത റൈഡിംഗ് എർഗണോമിക്സ് ഉപയോഗിച്ച് അവ വളരെ വ്യത്യസ്തമായ രീതിയിൽ സ്ഥാപിക്കാനും വിപണനം ചെയ്യാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്.

MT15 ഹൈപ്പർ-നേക്കഡ് മോട്ടോർസൈക്കിളിന്റെ ഏറ്റവും പുതിയ 2022 ആവർത്തനത്തിൽ വിഷ്വൽ, മെക്കാനിക്കൽ പരിഷ്ക്കാരങ്ങളെല്ലാം കടന്നുകൂടും. . MT15 ബൈക്കിന് ഇതിനകം ഒരു തകർപ്പൻ രൂപമാണുള്ളത്. അത് ബൈക്കിനായി അവതരിപ്പിക്കാനാകുന്ന ദൃശ്യപരമായ മാറ്റങ്ങളുടെ അളവ് പരിമിതപ്പെടുത്തിയേക്കും.

അതിനാൽ കൂടുതലായും മെക്കാനിക്കൽ നവീകരണങ്ങളായിരിക്കും ഉണ്ടായിരിക്കുക. പുതിയ MT15 അതിന്റെ മുൻഗാമിയേക്കാൾ മികച്ചതായിരിക്കുമെന്നതിൽ സംശയമൊന്നും വേണ്ട. നേക്കഡ് റോഡ്‌സ്റ്ററിന്റെ ഏറ്റവും പുതിയ ആവർത്തനത്തിൽ പരമ്പരാഗത ടെലിസ്‌കോപ്പിക് ഫോർക്കുകൾക്ക് പകരം യമഹ അപ്സൈഡ് ഡൌൺ ഫ്രണ്ട് ഫോർക്കുകൾ വാഗ്ദാനം ചെയ്യും.

അതേസമയം വരാനിരിക്കുന്ന MT-15 മോട്ടോർസൈക്കിളിന്റെ പിൻവശത്ത് പ്രീലോഡായി ക്രമീകരിക്കാവുന്ന പിൻ മോണോ-ഷോക്ക് കമ്പനി നിലനിർത്തും. ബ്രേക്കിംഗിനായി മുൻവശത്ത് സമാനമായ 282 mm ഡിസ്‌ക്കും പിന്നിൽ 220 mm ഡിസ്‌കും ഉള്ള ബ്രേക്കിംഗ് സജ്ജീകരണം പുതിയ MT15-ൽ സമാനമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

എന്നിരുന്നാലും നിലവിലെ യൂണിറ്റിൽ വാഗ്ദാനം ചെയ്യുന്ന സിംഗിൾ-ചാനൽ എബിഎസിന് പകരം ഡ്യുവൽ-ചാനൽ എബിഎസാണ് ഇത്തവണ ബേബി MT പതിപ്പിലേക്ക് ചേക്കേറുന്നത്. നേക്കഡ് സ്ട്രീറ്റ് റേസർ 100/80 ഫ്രണ്ട്, 140/70 പിൻ ട്യൂബ്‌ലെസ് ടയറുകളുള്ള 17 ഇഞ്ച് വീലുകളാകും ഇരുവശത്തും കാണാനാവുക.

എഞ്ചിനെ കുറിച്ച് പറയുകയാണെങ്കിൽ R15 V4-ൽ ഇടംപിടിച്ചിരിക്കുന്ന VVA സാങ്കേതികവിദ്യയുള്ള അതേ 155 സിസി, സിംഗിൾ-സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് പുതിയ MT-15 മോഡലിനും തുടിപ്പേകാൻ എത്തുക, ബേബി സ്പോർട്സ് ബൈക്കിന്റെ ഏറ്റവും പുതിയ അവതാരത്തിൽ ഈ യൂണിറ്റ് 10,000 rpm-ൽ 18.1 bhp കരുത്തും 7,500 rpm-ൽ 14.2 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ആയതിനാൽ ഹൈപ്പർ-നേക്കഡ് പതിപ്പിലും സമാനമായ പവർ കണക്കുകൾ പ്രതീക്ഷിക്കാം. എഞ്ചിൻ സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6 സ്പീഡ് ഗിയർബോക്സുമായാകും ജോടിയാക്കുക. 2022 യമഹ MT-15 ചില അധിക ഫീച്ചേഴ്‌സുമായി എത്താനും സാധ്യതകളുണ്ട്. ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഉപയോഗിച്ച് പ്രവർത്തനക്ഷമമാക്കിയ പരിഷ്ക്കരിച്ച ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററായിരിക്കും അവയിൽ ഏറ്റവും വലിയ ഘടകം.

യമഹയുടെ വൈ-കണക്ട് ആപ്പ് സമീപകാലത്ത് നിരവധി മോഡലുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. ഒരു ട്രാക്ഷൻ കൺട്രോൾ സിസ്റ്റം സ്റ്റാൻഡേർഡായി ഇത് പ്രയോജനപ്പെടുത്തും. അതേസമയം മോഡലിന്റെ ഉയർന്ന വേരിയന്റുകൾ ക്വിക്ക്-ഷിഫ്റ്ററും കമ്പനി സമ്മാനിച്ചേക്കാം.

ഡിസൈൻ അനുസരിച്ച് വരാനിരിക്കുന്ന MT-15-ൽ യമഹ സമൂലമായ മാറ്റങ്ങളൊന്നും വരുത്തില്ല. പുരികങ്ങളുടെ ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളോടു കൂടിയ സിംഗിൾ-പോഡ് പ്രൊജക്ടർ എൽഇഡി ഹെഡ്‌ലാമ്പാണ് രൂപത്തിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം. അഗ്രസീവ് ഫ്രണ്ട് ഫാസിയയ്‌ക്കൊപ്പം സമാനമായ ഡിസൈൻ പിന്തുടരാൻ സാധ്യതയുണ്ട്.

മസ്ക്കുലർ ബോഡി വർക്ക്, ഉയർത്തിയ ടെയിൽ സെക്ഷൻ, സൈഡ്-സ്ലംഗ് അപ്‌സ്‌വെപ്റ്റ് എക്‌സ്‌ഹോസ്റ്റ് എന്നിവയുൾപ്പെടെയുള്ള മറ്റ് സ്റ്റൈലിംഗ് ഹൈലൈറ്റുകൾ അതിന്റെ മുൻഗാമിയിൽ നിന്ന് മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നു.

വരാനിരിക്കുന്ന പുതിയ MT-15 ന്റെ മുൻ ഫോർക്കുകൾ ഗോൾഡൻ നിറത്തിൽ പൂർത്തിയാക്കുന്നതോടെ ബൈക്ക് കൂടുതൽ ആകർഷകമാവും. വരാനിരിക്കുന്ന പുതിയ തലമുറ MT-15, 2022 ഏപ്രിൽ അവസാനമോ മെയ് ആദ്യമോ ഇന്ത്യയിലെ ഷോറൂമുകളിൽ എത്തുമെന്നാണ് സൂചന.


Click it and Unblock the Notifications








