വില 1.10 ലക്ഷം രൂപ, 120 കിലോമീറ്ററിലധികം റേഞ്ച്, പുതിയ Jaunty Plus ഇലക്‌ട്രിക് സ്‌കൂട്ടറുമായി AMO
ഇന്ത്യൻ വിപണിയിൽ പുതിയ ഇലക്ട്രിക് സ്‌കൂട്ടർ ജൗണ്ടി പ്ലസ് പുറത്തിറക്കി അമോ ഇലക്ട്രിക് ബൈക്ക്‌സ്. 110,460 രൂപയുടെ എക്സ്ഷോറൂം വിലയിലാണ് പുതിയ സ്കൂട്ടർ നിരത്തിലെത്തിച്ചിരിക്കുന്നത്.

ഈ പുതിയ ഇലക്ട്രിക് സ്‌കൂട്ടർ ഒറ്റ ചാർജിൽ 120 കിലോമീറ്ററിലധികം സഞ്ചരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇന്ത്യയിലുടനീളമുള്ള കമ്പനിയുടെ 140 ഡീലർഷിപ്പുകൾ വഴി ഈ വർഷം ഫെബ്രുവരി 15 മുതൽ പുതിയ ഇവി വിൽപ്പനയ്‌ക്കെത്തും.

രാജ്യത്തെ കുതിച്ചുയരുന്ന ഇലക്ട്രിക് സ്‌കൂട്ടർ വിപണിയെ ജൗണ്ടി പ്ലസ് ഉയർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓല ഇലക്ട്രിക് S1, രാജ്യത്തെ മറ്റ് ഇ-സ്കൂട്ടറുകൾ എന്നിവയ്ക്കെതിരെ മത്സരാധിഷ്ഠിതമായ വിലയിലാണ് അമോ ഇലക്ട്രിക് സ്കൂട്ടർ സ്ഥാപിച്ചിരിക്കുന്നത്.

2022 ഫെബ്രുവരി 15 മുതൽ ഇന്ത്യയിലുടനീളമുള്ള ഡീലർഷിപ്പുകളിൽ സ്കൂട്ടർ ലഭ്യമായി തുടങ്ങുമ്പോൾ ശക്തമായ ഡിമാന്റും കമ്പനി പ്രതീക്ഷിക്കുന്നുണ്ട്. അതിന് മോഡലിന് നൽകിയിരിക്കുന്ന ആക്രമണാത്മകമായ വില നിർണയവും ഏറെ സഹായകരമായേക്കും.

ഇവി നിർമാതാക്കളുടെ ജൗണ്ടി ഇലക്ട്രിക് സ്കൂട്ടറിനെ അടിസ്ഥാനമാക്കിയുള്ളതാണ് ജൗണ്ടി പ്ലസ് എന്ന പുത്തൻ വകഭേദം. ഒരു പരമ്പരാഗത സ്കൂട്ടർ ഡിസൈൻ പോലെയാണ് ഇതിനെ രൂപപ്പെടുത്തി എടുത്തിരിക്കുന്നത്. സംയോജിത ഷാർപ്പ്-ലുക്ക് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റോടുകൂടിയ ഹെഡ്‌ലാമ്പ് ഫ്രണ്ട് കൗളിന്റെ മധ്യഭാഗത്താണ് സ്ഥാപിച്ചിരിക്കുന്നത്.

ഹാൻഡ്‌ബാഗ് എൽഇഡി ടേൺ ഇൻഡിക്കേറ്റർ ലൈറ്റുകളെ സംയോജിപ്പിച്ച് കൂടുതൽ ശൈലി ഇലക്‌ട്രിക് സ്കൂട്ടറിലേക്ക് ചേർക്കുകയും ചെയ്യുന്നു. മുന്നിൽ ഒരു സ്റ്റോറേജ് സ്പേസ് ഉണ്ട്. അതേസമയം ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഇലക്ട്രിക് സ്കൂട്ടറിനെക്കുറിച്ചുള്ള വിവിധ വിവരങ്ങൾ പ്രദർശിപ്പിക്കുന്നു.

ഇനി പിൻഭാഗത്തേക്ക് നോക്കിയാൽ പില്യൻ റൈഡറുടെ സൗകര്യത്തിനായി എൽഇഡി ടെയിൽ ലൈറ്റും കട്ടിയുള്ള കറുത്ത ഗ്രാബ് റെയിലും അമോ ഇലക്‌ട്രിക് ഒരുക്കിയിട്ടുണ്ട്. ഈ സ്കൂട്ടർ ശക്തമായ ഷാസിയെ അടിസ്ഥാനമാക്കിയുള്ളതാണെന്നാണ് ഇവി സ്റ്റാർട്ടപ്പ് കമ്പനി അവകാശപ്പെടുന്നുമുണ്ട്.

റെഡ്-ബ്ലാക്ക്, ഗ്രേ-ബ്ലാക്ക്, ബ്ലൂ-ബ്ലാക്ക്, വൈറ്റ്-ബ്ലാക്ക്, യെല്ലോ-ബ്ലാക്ക് എന്നിങ്ങനെ വ്യത്യസ്‌തമായ അഞ്ച് കളർ ഓപ്ഷനുകളിൽ അമോ ജൗണ്ടി ഇലക്ട്രിക് സ്കൂട്ടറിനെ ഉപഭോക്താക്കൾക്കെ സ്വന്തമാക്കാനാവും. കൂടാതെ ആധുനിക ഫീച്ചറുകളാലും സമ്പന്നമാണ് ഈ പുതുപുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടർ എന്ന കാര്യവും ശ്രദ്ധേയമാണ്.

ക്രൂയിസ് കൺട്രോൾ, ഇലക്ട്രോണിക് അസിസ്റ്റഡ് ബ്രേക്കിംഗ് സിസ്റ്റം (ഇ-എബിഎസ്), ആന്റി-തെഫ്റ്റ് അലാറം, സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ, സെൻട്രൽ ലോക്കിംഗ്, എൻജിൻ കിൽ സ്വിച്ച് തുടങ്ങിയ ഫീച്ചറുകൾ ജൗണ്ടി പ്ലസ് ഇലക്ട്രിക് സ്കൂട്ടറിന് ലഭിക്കുന്നു. കൂടാതെ ഇത് ഒരു യുഎസ്ബി ചാർജിംഗ് പോർട്ടും സജ്ജീകരിച്ചാണ് വിൽപ്പനയ്ക്ക് എത്തുന്നത്.

ടെലിസ്‌കോപിക് ഫോർക്ക് സസ്‌പെൻഷൻ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, സൈഡ് സ്റ്റാൻഡ് സെൻസർ, സെൻട്രൽ ലോക്കിംഗ്, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക്, ഡിആർഎൽ ലൈറ്റുകൾ, എഞ്ചിൻ കിൽ സ്വിച്ച് തുടങ്ങിയ ആനുകൂല്യങ്ങളും ഇലക്ട്രിക് സ്‌കൂട്ടർ ഉപയോക്താവിന് നൽകും. മോഡലിന് ഫിക്സഡ്, പോർട്ടബിൾ ബാറ്ററി പായ്ക്ക് ഓപ്ഷൻ ഉണ്ടായിരിക്കും.

പോർട്ടബിൾ 60 V/40 Ah നൂതന ലിഥിയം ബാറ്ററി പാക്കിൽ നിന്ന് ഉയർന്ന പെർഫോമൻസ് മോട്ടോറുമായി ചേർന്ന് ജൗണ്ടി പ്ലസ് ഇലക്ട്രിക് സ്കൂട്ടറിന് പവർ ലഭിക്കുമെന്ന് അവകാശപ്പെടുന്നു. ഒറ്റ ചാർജിൽ 120 കിലോമീറ്ററിലധികം ഓടാൻ ബാറ്ററി ഈ ഇലക്ട്രിക് സ്കൂട്ടറിനെ പ്രാപ്തമാക്കുന്നും ഇവി ബ്രാൻഡ് അവകാശപ്പെടുന്നു.

കൂടാതെ നാല് മണിക്കൂറിനുള്ളിൽ ഫുൾ ചാർജ് ചെയ്യാൻ അനുവദിക്കുന്ന ഡിസി ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയും സ്‌കൂട്ടറിന്റെ ഇലക്‌ട്രിക് ബാറ്ററിക്ക് ലഭിക്കുന്നുമുണ്ട്. അമോ ഇലക്ട്രിക് ബൈക്ക്സിൽ നിന്നുള്ള പുതിയ ഇലക്ട്രിക് സ്കൂട്ടർ മൂന്ന് വർഷത്തെ വാറണ്ടിയോടെയാണ് വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്. സാങ്കേതികമായി നൂതനമായ ജൗണ്ടി പ്ലസ് ഇന്ത്യൻ വാഹന വിപണിയിൽ അവതരിപ്പിക്കുന്നതിൽ ബ്രാൻഡിന് സന്തോഷമുണ്ടെന്ന് അമോ ഇലക്ട്രിക് ബൈക്കുകളുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സുശാന്ത് കുമാർ പറഞ്ഞു.

തങ്ങളുടെ ഇൻ-ഹൗസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ടീം വിഭാവനം ചെയ്‌ത് രൂപകൽപ്പന ചെയ്‌ത ഈ പരിസ്ഥിതി സൗഹൃദ ബൈക്കുകൾ മികച്ച ഇവി മൊബിലിറ്റി സൊല്യൂഷനുകളും സേവനവും നൽകുമെന്ന ബ്രാൻഡിന്റെ വാഗ്ദാനത്തിന്റെ സാക്ഷ്യമാണ്. ജൗണ്ടി പ്ലസ് അതിന്റെ സ്റ്റൈലിഷ് ഡിസൈൻ, ഡിജിറ്റൽ ഡിസ്പ്ലേ, മികച്ച ഇൻ-ക്ലാസ് സുരക്ഷാ ഫീച്ചറുകൾ, ഒപ്റ്റിമൽ സ്പീഡ്, പരമാവധി റേഞ്ച് എന്നിവ മികച്ച ഇലക്ട്രിക് ബൈക്കുകൾ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് അനുയോജ്യമായ പാക്കേജാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Click it and Unblock the Notifications








