ബൈക്കുകൾക്കായുള്ള പുതിയ ട്രാംപ്ലർ ശ്രേണി ടയറുകൾ അവതരിപ്പിച്ച് അപ്പോളോ

ഇന്ത്യയിലെ മുൻനിര ടയർ നിർമതാക്കളായ അപ്പോളോ ടയേഴ്‌സ് ഇന്ന് തങ്ങളുടെ നിരയിലെ ഏറ്റവും പുതിയ എൻഡ്യൂറോ ടയറുകളുടെ ട്രാംപ്ലർ ശ്രേണി പുറത്തിറക്കി. ഇതിൽ ബൈക്കുകൾക്കായുള്ള ഓഫ് റോഡ്, സ്ട്രീറ്റ് ടയറുകളാണ് ഉൾപ്പെടുന്നത്.

ബൈക്കുകൾക്കായുള്ള പുതിയ ട്രാംപ്ലർ ശ്രേണി ടയറുകൾ അവതരിപ്പിച്ച് അപ്പോളോ

150 മുതൽ 500 സിസി വരെയുള്ള രാജ്യത്തെ പ്രീമിയം മോട്ടോർസൈക്കിൾ മോഡലുകൾക്കായാണ് പുതിയ ടയർ ശ്രേണി കമ്പനി കൊണ്ടുവന്നിരിക്കുന്നത്. സ്‌പോർട് ടൂറിങ്, അഡ്വഞ്ചർ തുടങ്ങിയ വിവിധ മോട്ടോർസൈക്കിൾ സെഗ്‌മെന്റുകളെ ട്രാംപ്ലർ ശ്രേണി പരിഗണിക്കും.

ബൈക്കുകൾക്കായുള്ള പുതിയ ട്രാംപ്ലർ ശ്രേണി ടയറുകൾ അവതരിപ്പിച്ച് അപ്പോളോ

ടൂറിംഗ്, ക്രൂയിസറുകൾ, സ്ട്രീറ്റ് സ്പോർട്സ് എന്നീ സൈഗ്മെന്റിൽ ഉൾപ്പെടുന്ന മോഡലുകൾ ഇന്ത്യയിലെ മോട്ടോർസൈക്കിൾ വിഭാഗത്തിൽ ഏകദേശം 20 ശതമാനത്തോളം വരുമെന്നാണ് അപ്പോളോയുടെ വിലയിരുത്തൽ.

ബൈക്കുകൾക്കായുള്ള പുതിയ ട്രാംപ്ലർ ശ്രേണി ടയറുകൾ അവതരിപ്പിച്ച് അപ്പോളോ

അപ്പോളോ ട്രാംപ്ലർ പ്രധാനമായും രണ്ട് പാറ്റേണുകളിലാണ് വരുന്നത്. അതിൽ ആദ്യത്തേത് ട്രാംപ്ലർ XR ആണ്. ഇത് അഡ്വഞ്ചർ ടൂറിംഗ് പർപ്പസ് മുന്നിൽ കണ്ടുകൊണ്ട് നിർമിച്ചെടുത്ത 70:30 എൻഡ്യൂറോ ഓഫ്-റോഡ് ടയറുകളാണ്. രണ്ടാമത്തേത് ട്രാംപ്ലർ ST എന്ന പേരിലും അറിയപ്പെടുന്നു.

ബൈക്കുകൾക്കായുള്ള പുതിയ ട്രാംപ്ലർ ശ്രേണി ടയറുകൾ അവതരിപ്പിച്ച് അപ്പോളോ

ഇത് ഡ്യുവൽ സ്പോർട്‌സ് സ്ട്രീറ്റ് ബൈക്കുകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌ത 80:20 എൻഡ്യൂറോ സ്ട്രീറ്റ് ടയറാണ്. ഈ ടയറുകൾ അപ്പോളോ ടയേഴ്‌സിന്റെ ചെന്നൈയിലെ ഗ്ലോബൽ റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് സെന്ററിൽ വികസിപ്പിച്ചെടുത്തതാണ്.

ബൈക്കുകൾക്കായുള്ള പുതിയ ട്രാംപ്ലർ ശ്രേണി ടയറുകൾ അവതരിപ്പിച്ച് അപ്പോളോ

അതേസമയം ഈ പുത്തൻ ടയർ ശ്രേണി കമ്പനിയുടെ അത്യാധുനിക സംവിധാനത്തിലാണ് നിർമിക്കുന്നത്. ഗുജറാത്തിലെ വഡോദരയിലാണ് ഈ സൗകര്യം പ്രവർത്തിക്കുന്നത്. ഇന്ത്യൻ ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന ഉപഭോഗ രീതി, സാഹസികത തേടുന്ന റൈഡർമാരുടെ ആവേശകരമായ വിഭാഗത്തിന്റെ വർധനവ് എന്നിവയാണ് ഈ പുതിയ ടയറുകൾ വികസിപ്പിക്കാൻ പ്രചോദനമായതെന്ന് അപ്പോളോ ടയേഴ്‌സ് ലിമിറ്റഡിന്റെ പ്രസിഡന്റ് സതീഷ് ശർമ്മ പറഞ്ഞു.

ബൈക്കുകൾക്കായുള്ള പുതിയ ട്രാംപ്ലർ ശ്രേണി ടയറുകൾ അവതരിപ്പിച്ച് അപ്പോളോ

മികച്ച സ്‌പോർട്ടി പെർഫോമൻസിനായി സ്റ്റീൽ റേഡിയൽ ടെക്‌നോളജി ഉൽപ്പന്നങ്ങൾക്കായി തങ്ങൾ ഇപ്പോൾ മുന്നോട്ട് പോകുകയാണെന്നും

ഡ്യുവൽ സ്‌പോർട്‌സ്, അഡ്വഞ്ചർ ടൂറിംഗ് സെഗ്‌മെന്റിലേക്ക് പ്രവേശിക്കാനുള്ള നീക്കമാണ് ട്രാംപ്ലർ ശ്രേണിയിലുള്ള പുതിയ ടയറുകളുടെ അവതരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബൈക്കുകൾക്കായുള്ള പുതിയ ട്രാംപ്ലർ ശ്രേണി ടയറുകൾ അവതരിപ്പിച്ച് അപ്പോളോ

അപ്പോളോ ടയേഴ്‌സ് ഉപഭോക്താക്കളുടെ ഫീഡ്‌ബാക്ക് അടിസ്ഥാനമാക്കി ഒരു പുതിയ സെഗ്‌മെന്റ് സൃഷ്ടിച്ചു. അപ്പോളോ ട്രാംപ്ലർ എക്‌സ്‌ആറിനൊപ്പം അഡ്വഞ്ചർ ടൂറിംഗ് ബൈക്കുകളെ ലക്ഷ്യമിടുമ്പോൾ ട്രാംപ്ലർ XR ശ്രേണി റോയൽ എൻഫീൽഡ് ക്ലാസിക്, യമഹ FZ സീരീസ് എന്നിവയെ തൃപ്തിപ്പെടുത്തും.

ബൈക്കുകൾക്കായുള്ള പുതിയ ട്രാംപ്ലർ ശ്രേണി ടയറുകൾ അവതരിപ്പിച്ച് അപ്പോളോ

സുസുക്കി ജിക്സെർ, ഇൻട്യൂഡർ, കെടിഎം സീരീസ്, ബജാജ് ഡൊമിനാർ, ബിഎംഡബ്ല്യു G310R തുടങ്ങിയ വ്യത്യസ്‌ത മോഡലുകൾക്കും ഈ പുതിയ ടയർ ശ്രേണി ലഭ്യമാവുകയും ചെയ്യും. അപ്പോളോ ട്രാംപ്ലർ XR ഒരു ഫീച്ചർ ലോഡഡ് ടയറാണെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.

ബൈക്കുകൾക്കായുള്ള പുതിയ ട്രാംപ്ലർ ശ്രേണി ടയറുകൾ അവതരിപ്പിച്ച് അപ്പോളോ

സൈഡ്‌വാൾ സ്റ്റൈലിംഗും യഥാർഥ സാഹസിക ടൂറിംഗിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ടയറിന്റെ സ്വഭാവം. തനതായ ട്രെഡ് പാറ്റേണും മികച്ച ഓൺ-റോഡ് ഹാൻഡ്‌ലിങ്ങും ഉള്ളതിനാൽ ട്രാംപ്ലർ XR മികച്ചതാണ്. അഡ്വഞ്ചർ റൈഡുകൾക്കൊപ്പം ഓൺ-റോഡ് സുഖസൗകര്യങ്ങൾക്കായി വലിയ ട്രെഡ് ബ്ലോക്കുകളും സ്റ്റീൽ റേഡിയലും ടയറിന്റെ സാങ്കേതികവിദ്യ ഘടനാപരമായ പ്രതിരോധം മെച്ചപ്പെടുത്തുന്നു.

ബൈക്കുകൾക്കായുള്ള പുതിയ ട്രാംപ്ലർ ശ്രേണി ടയറുകൾ അവതരിപ്പിച്ച് അപ്പോളോ

ഉയർന്ന വേഗതയിൽ മികച്ച സ്ഥിരത നൽകുന്നു. ട്രാംപ്ലർ എക്‌സ്ആറിനെ ഓൾ-ടെറൈൻ റൈഡിംഗിനുള്ള അസാധാരണ ടയറാക്കി മാറ്റുന്നുവെന്നും അപ്പോളോ പറയുന്നു. സ്റ്റോൺ ഇജക്ടറുകൾ, ഓപ്പൺ ക്രോസ് ഗ്രൂവ്‌സ്, പ്രത്യേക സംയുക്തങ്ങളും ടയറിന്റെ ഓഫ്-റോഡിംഗ് കഴിവ് വർധിപ്പിക്കുന്നുമുണ്ട്.

ബൈക്കുകൾക്കായുള്ള പുതിയ ട്രാംപ്ലർ ശ്രേണി ടയറുകൾ അവതരിപ്പിച്ച് അപ്പോളോ

അപ്പോളോ ട്രാംപ്ലർ ST രൂപകൽപ്പന ചെയ്തിരിക്കുന്നത് പ്രധാനമായും സിറ്റി റൈഡുകളെ ലക്ഷ്യമാക്കിയാണ് ഡിസൈൻ ചെയ്‌തിരിക്കുന്നത്. പ്രചോദനം

ബൈക്കിംഗിന്റെ നിത്യഹരിത പാരമ്പര്യവും തെരുവ് സംസ്കാരവും, സൈഡ്‌വാൾ ഗ്രാഫിറ്റി ആർട്ട് കൊണ്ട് പതിഞ്ഞിരിക്കുന്നു.

ബൈക്കുകൾക്കായുള്ള പുതിയ ട്രാംപ്ലർ ശ്രേണി ടയറുകൾ അവതരിപ്പിച്ച് അപ്പോളോ

അപ്പോളോ ബജാജ് പൾസർ, ടിവിഎസ് അപ്പാച്ചെ സീരീസ്, യമഹ ഫേസർ, MT 15 എന്നിവയെ ലക്ഷ്യമിട്ടാണ് ട്രാംപ്ലർ ST ടയർ ശ്രേണി പുറത്തിറക്കിയിരിക്കുന്നത്. ട്രാംപ്ലർ ST, മികച്ച വെറ്റ് ഗ്രിപ്പിനായി പ്രത്യേകമായി ട്രെഡ് പാറ്റേണും അതുല്യമായ സൈപ്പുകളും രൂപകൽപ്പന ചെയ്തിട്ടുണ്ട്.

ബൈക്കുകൾക്കായുള്ള പുതിയ ട്രാംപ്ലർ ശ്രേണി ടയറുകൾ അവതരിപ്പിച്ച് അപ്പോളോ

സിറ്റി റൈഡിംഗിനും അതുപോലെ എല്ലാ കാലാവസ്ഥയിലും ഓഫ് റോഡിംഗിനും ഇവ അനുയോജ്യമാണെന്നും അപ്പോളോ അവകാശപ്പെടുന്നു. വലിയ സെൻട്രൽ ബ്ലോക്കുകളും വീതിയുള്ള ഫൂട്ട്പ്രിന്റ് ഏരിയയും ട്രാംപ്ലർ ST ടയറുകൾക്ക് മികച്ച ഗ്രിപ്പും കുറഞ്ഞ റോളിംഗ് ശബ്ദവും നൽകുന്നു.

ബൈക്കുകൾക്കായുള്ള പുതിയ ട്രാംപ്ലർ ശ്രേണി ടയറുകൾ അവതരിപ്പിച്ച് അപ്പോളോ

ട്രാംപ്ലർ ST-യുടെ വില ഒരു സെറ്റിന് 4500 മുതൽ 6000 രൂപ വരെയാണ്. അതേസമയം ട്രാംപ്ലർ XT-യുടെ വില 6500 മുതൽ 12,000 രൂപ വരെയാണ്. റോയൽ എൻഫീൽഡ് ഹിമാലയൻ, ഹീറോ എക്സ്പൾസ് 200 തുടങ്ങിയ 21 ഇഞ്ച് ഫ്രണ്ട് വീൽ മോട്ടോർസൈക്കിളുകളുടെ ടയറുകളും ഡിസംബറോടെ കമ്പനി പുറത്തിറക്കും.

ബൈക്കുകൾക്കായുള്ള പുതിയ ട്രാംപ്ലർ ശ്രേണി ടയറുകൾ അവതരിപ്പിച്ച് അപ്പോളോ

ഇന്ത്യയിലെ ഇരുചക്രവാഹന വിഭാഗത്തിൽ വൈകിയെത്തിയെങ്കിലും അപ്പോളോ ടയേഴ്‌സ് ഈ വിഭാഗത്തിലെ മൊത്തം വിപണി വിഹിതം 10 ശതമാനമാക്കി ഉയർത്തിയിട്ടുണ്ട്. അതേസമയം

പ്രീമിയം മോട്ടോർസൈക്കിൾ സെഗ്മെന്റിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ 20 ശതമാനത്തിലധികം വിപണി വിഹിതവും കമ്പനിക്ക് സ്വന്തമായുണ്ട്.

More from DriveSpark

Article Published On: Thursday, September 15, 2022, 10:52 [IST]
English summary
Apollo launches new range of tramplr series of enduro tyres
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X