ഗുജറാത്ത് ടൈറ്റൻസുമായി പങ്കാളിത്തം പ്രഖ്യാപിച്ച് Ather Energy

പുതുതായി രൂപീകരിച്ച ഐപിഎൽ ഫ്രാഞ്ചൈസി ഗുജറാത്ത് ടൈറ്റൻസുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടർ നിർമാതാക്കളായ ഏഥർ എനർജി.

ഗുജറാത്ത് ടൈറ്റൻസുമായി പങ്കാളിത്തം പ്രഖ്യാപിച്ച് Ather Energy

2022-ലെ ഈ സീസൺ മുതൽ ആരംഭിക്കുന്ന പങ്കാളിത്തത്തിൽ ഗുജറാത്ത് ടൈറ്റൻസിന്റെ ഔദ്യോഗിക ടീം ജേഴ്‌സി സ്പോൺസർഷിപ്പാണ് ഏഥർ എനർജി ബ്രാൻഡ് ഏറ്റെടുത്തിരിക്കുന്നത്. എന്നിരുന്നാലും കരാറിന്റെ കാലാവധി കമ്പനി കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല.

ഗുജറാത്ത് ടൈറ്റൻസുമായി പങ്കാളിത്തം പ്രഖ്യാപിച്ച് Ather Energy

2013-ൽ സ്ഥാപിതമായ ഏഥർ എനർജി ഇന്ത്യയുടെ ഇലക്ട്രിക് ടൂ വീലർ രംഗത്തെ പ്രധാന ബ്രാൻഡുകളുൽ ഒന്നായി ഇതിനോടകം മാറി കഴിഞ്ഞിട്ടുണ്ട്. ഏഥറിന്റെ 450X, 450 പ്ലസ് എന്നിവയാണ് കമ്പനിയുടെ വളർച്ചയ്ക്ക് ഏറ്റവും കൂടുതൽ സഹായകരമായ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ.

ഗുജറാത്ത് ടൈറ്റൻസുമായി പങ്കാളിത്തം പ്രഖ്യാപിച്ച് Ather Energy

ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനൊപ്പം ഈ വർഷത്തെ രണ്ട് പുതിയ ടീമുകളിലൊന്നായ ഗുജറാത്ത് ടൈറ്റൻസുമായുള്ള പങ്കാളിത്തം ബെംഗളൂരു ആസ്ഥാനമായുള്ള ഇവി ബ്രാൻഡിന്റെ പ്രതിച്ഛായയെ കൂടുതൽ ശക്തിപ്പെടുത്താനും സഹായകരമാവും.

ഗുജറാത്ത് ടൈറ്റൻസുമായി പങ്കാളിത്തം പ്രഖ്യാപിച്ച് Ather Energy

വരാനിരിക്കുന്ന സീസണിൽ ഐപിഎല്ലിൽ അരങ്ങേറ്റം കുറിക്കുന്ന ഗുജറാത്ത് ടൈറ്റൻസ് ടീമുമായി സഹകരിക്കുന്നതിൽ തങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് ഏഥർ എനർജി ചീഫ് ബിസിനസ് ഓഫീസർ രവ്‌നീത് സിംഗ് ഫൊകെല പറഞ്ഞു.

ഗുജറാത്ത് ടൈറ്റൻസുമായി പങ്കാളിത്തം പ്രഖ്യാപിച്ച് Ather Energy

ഇന്ത്യയിലെ ഇവി മേഖലയിൽ മുന്നിൽ നിൽക്കുന്ന യുവ, അഭിവൃദ്ധി പ്രാപിക്കുന്ന കമ്പനിയായ ഏഥർ എനർജിയുമായി കൈകോർക്കുന്നതിൽ തങ്ങൾക്കും അതിയായ സന്തോഷമുണ്ടെന്ന് ഗുജറാത്ത് ടൈറ്റൻസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അർവിന്ദർ സിംഗും അഭിപ്രായപ്പെട്ടു.

ഗുജറാത്ത് ടൈറ്റൻസുമായി പങ്കാളിത്തം പ്രഖ്യാപിച്ച് Ather Energy

ഹീറോ മോട്ടോകോർപിന്റെ പിന്തുണയുള്ള ഇലക്ട്രിക് സ്റ്റാർട്ടപ്പ് ഇരുചക്ര വാഹന നിർമാതാക്കളായ ഏഥർ 2022 അവസാനത്തോടെ തങ്ങളുടെ വാർഷിക ഉത്പാദന ശേഷി 4 ലക്ഷത്തിൽ നിന്ന് 10 ലക്ഷമായി ഉയർത്താനും ഇന്ത്യയിലുടനീളം 5,000 ഫാസ്റ്റ് ചാർജറുകൾ സ്ഥാപിക്കാനും നീക്കങ്ങൾ നടത്തുകയാണ്. അതിനു പുറമെ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പുതിയ ഉൽപ്പന്നങ്ങൾ വികസിപ്പിക്കാനും നെറ്റ്‌വർക്ക് 600 സ്റ്റോറുകളായി ഉയർത്താനും കമ്പനി പദ്ധതിയിടുന്നു.

ഗുജറാത്ത് ടൈറ്റൻസുമായി പങ്കാളിത്തം പ്രഖ്യാപിച്ച് Ather Energy

മദ്രാസ് ഐഐടിയിലെ പൂർവ വിദ്യാർഥികളായ തരുൺ മേത്തയും സ്വപ്‌നിൽ ജെയിനും ചേർന്ന് 2013-ൽ സ്ഥാപിച്ച ഏഥർ എനർജി ഇന്ത്യയിലെ ഇവി വിപ്ലവത്തിന്റെ മുൻനിരയിലാണ് പ്രവർത്തിക്കുന്നത്. രാജ്യത്ത് ഇവി സ്‌കൂട്ടറുകൾക്കുള്ള ശക്തമായ ഡിമാൻഡിന് പിന്നിൽ ഏഥർ വഹിച്ച പങ്കും വളരെ വലുതാണ്. കഴിഞ്ഞ വർഷം പ്രതിമാസം 20 ശതമാനം വിൽപ്പന വളർച്ചയാണ് ബ്രാൻഡ് രേഖപ്പെടുത്തിയിരിക്കുന്നതും.

ഗുജറാത്ത് ടൈറ്റൻസുമായി പങ്കാളിത്തം പ്രഖ്യാപിച്ച് Ather Energy

വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി, ഏഥർ എനർജി രാജ്യത്തുടനീളം തങ്ങളുടെ റീട്ടെയിൽ സാന്നിധ്യം വിപുലീകരിച്ചു വരികയാണ്. നിലവിൽ ഇലക്‌ട്രിക് ഇരുചക്ര വാഹന നിർമാണ കമ്പനിക്ക് ഇന്ത്യയിലുടനീളം 30 എക്സ്പീരിയൻസ് സെന്ററുകളുണ്ട് (റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ). 2023 മാർച്ചോടെ 100 നഗരങ്ങളിലായി 150 എക്സ്പീരിയൻസ് സെന്ററുകൾ തുറക്കാൻ പദ്ധതിയിടുന്നു.

ഗുജറാത്ത് ടൈറ്റൻസുമായി പങ്കാളിത്തം പ്രഖ്യാപിച്ച് Ather Energy

2022 ജനുവരി മാസത്തിൽ 2,825 ഇലക്ട്രിക് സ്കൂട്ടറുകളുടെ വിൽപ്പന നടത്താൻ ചെയ്യാൻ സാധിച്ചതായി ഏഥർ എനർജി അറിയിച്ചു. ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കൾ ഒരു വർഷം മുമ്പുള്ള ഇതേ കാലയളവിനെ അപേക്ഷിച്ച് 366 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നതും. ഹീറോ മോട്ടോകോർപിന് പുറമെ ഫ്ലിപ്കാർട്ടിന്റെ സ്ഥാപകരായ സച്ചിൻ ബൻസാലും ബിന്നി ബൻസാലും ടൈഗർ ഗ്ലോബലിന്റെയും പിന്തുണയോടെയാണ് ഏഥർ പ്രവർത്തിക്കുന്നത്.

ഗുജറാത്ത് ടൈറ്റൻസുമായി പങ്കാളിത്തം പ്രഖ്യാപിച്ച് Ather Energy

2018-ലാണ് ഇന്ത്യയിലെ ആദ്യത്തെ യഥാർഥ ഇന്റെലിജന്റ്, ഇലക്ട്രിക് സ്കൂട്ടർ ഏഥർ 450 പുറത്തിറക്കുന്നത്. തുടർന്ന് 2020-ൽ അവരുടെ പുതിയ മുൻനിര ഓഫർ 450X ഇവിയും വിപണിയിൽ എത്തി. ഇന്ത്യയിൽ അതിന്റെ രൂപകൽപ്പനയ്ക്കും പ്രകടനത്തിനും ഏറ്റവുമധികം അവാർഡ് ലഭിച്ച ഇലക്ട്രിക് സ്കൂട്ടറാണിത്. ഇന്ത്യയിൽ രൂപകൽപ്പന ചെയ്‌തതും നിർമ്മിച്ചതുമായ ഏഥർ ഗ്രിഡ് എന്ന സമഗ്രമായ പൊതു ചാർജിംഗ് ശൃംഖലയും ബ്രാൻഡ് സ്ഥാപിച്ചിട്ടുണ്ട്.

ഗുജറാത്ത് ടൈറ്റൻസുമായി പങ്കാളിത്തം പ്രഖ്യാപിച്ച് Ather Energy

ഇന്ത്യയിലുടനീളമുള്ള 300-ലധികം ചാർജിംഗ് പോയിന്റുകളുള്ള ഏഥർ ഗ്രിഡ് ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള രാജ്യത്തെ ഏറ്റവും വലിയ ഫാസ്റ്റ് ചാർജിംഗ് നെറ്റ്‌വർക്കുകളിൽ ഒന്നാണ്. ഡിസൈൻ, ഓട്ടോമോട്ടീവ്, ടെക്നോളജി വിഭാഗങ്ങളിലായി കമ്പനിയുടെ ഉൽപ്പന്ന നിര ഇതിനോടകം 37 അവാർഡുകൾ നേടിയിട്ടുണ്ട്.

ഗുജറാത്ത് ടൈറ്റൻസുമായി പങ്കാളിത്തം പ്രഖ്യാപിച്ച് Ather Energy

58 ഇന്ത്യൻ, അന്തർദേശീയ പേറ്റന്റ് അപേക്ഷകൾ, 109 വ്യാപാരമുദ്രകൾ, 118 ഇന്ത്യൻ, അന്തർദേശീയ ഡിസൈൻ രജിസ്ട്രേഷനുകൾ എന്നിവ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഉടമസ്ഥാവകാശ അനുഭവം നൽകാനാണ് ഏഥർ എനർജി ലക്ഷ്യമിടുന്നത്. നിലവിൽ ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, പൂനെ, ജയ്പൂർ, കൊച്ചി, അഹമ്മദാബാദ്, മുംബൈ, മൈസൂർ, ഹുബ്ലി എന്നിവയുൾപ്പെടെ 24 നഗരങ്ങളിൽ ഏഥർ എനർജി പ്രവർത്തിക്കുന്നുമുണ്ട്.

More from DriveSpark

Article Published On: Tuesday, February 15, 2022, 15:55 [IST]
English summary
Ather energy announces partnership with new ipl franchise gujarat titans
കൂടുതല്‍... #ഏഥർ എനർജി #ather energy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X