ഇനി അഞ്ച് ശതമാനം ഡൗൺ പേയ്‌മെന്റിൽ സ്വന്തമാക്കാം Ather സ്‌കൂട്ടറുകൾ, സഹായിക്കാൻ IDFC ബാങ്കും

ഇന്ത്യയിൽ ഇലക്‌ട്രിക് സ്‌കൂട്ടറുകളെ ജനപ്രിയരാക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ചവരാണ് ഏഥർ എനർജി. ക്വാളിറ്റിയും കിടിലൻ ഡിസൈനുമുള്ള ഉൽപ്പന്നം എങ്ങനെ വിപണിയിൽ എത്തിക്കാമെന്ന് മറ്റ് സ്റ്റാർട്ടപ്പുകൾക്ക് കാട്ടിക്കൊടുക്കാനും ഈ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി.

ഏഥർ എനർജിയുടെ ഇലക്ട്രിക് സ്‌കൂട്ടറുകൾ കൂടുതൽ താങ്ങാനാവുന്നതും സാധ്യതയുള്ള ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനുമായുള്ള ശ്രമത്തിൽ കമ്പനി ഐഡിഎഫ്‌സി ബാങ്കുമായി സഹകരിച്ച് പ്രവർത്തിക്കുകയാണിപ്പോൾ. ഒറ്റത്തവണ പണമടച്ച് ഇവികൾ സ്വന്തമാക്കാൻ കഴിയാത്തവർക്കായി ഫിനാൻസിംഗ് ഓപ്ഷനുകൾ നൽകാനാണ് ഈ പങ്കാളിത്തം സഹായിക്കുക.

ഇനി അഞ്ച് ശതമാനം ഡൗൺ പേയ്‌മെന്റിൽ സ്വന്തമാക്കാം Ather സ്‌കൂട്ടറുകൾ, സഹായിക്കാൻ IDFC ബാങ്കും

ഐഡിഎഫ്‌സി ബാങ്കുമായുള്ള പങ്കാളിത്തത്തിന് കീഴിൽ ഇലക്‌ട്രിക് വാഹനങ്ങൾ വേഗത്തിൽ സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെ ഏഥർ ഉപഭോക്താക്കൾക്ക് ലാഭകരമായ ധനസഹായം വാഗ്ദാനം ചെയ്യും. ഒരു പരമ്പരാഗത പെട്രോൾ സ്‌കൂട്ടറിന്റെ അതേ പ്രതിമാസ ചെലവ് വഹിക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് ഏഥർ 450X സ്‌കൂട്ടർ സ്വന്തമാക്കാൻ ഫിനാൻസിംഗ് സൊല്യൂഷൻ അനുവദിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഈ സ്കീം ഉപഭോക്താക്കൾക്ക് അതത് നഗരത്തിൽ ബാധകമായ ഓൺ-റോഡ് വിലയുടെ 5 ശതമാനം ഡൗൺ പേയ്‌മെന്റോടെ ഒരു ഏഥർ 450X അല്ലെങ്കിൽ 450 പ്ലസ് വാങ്ങാനുള്ള സൗകര്യവും നൽകുന്നു. ഇലക്‌ട്രിക് ടൂവീലർ വിഭാഗത്തിന് ആദ്യമായി 48 മാസത്തെ ലോൺ കാലാവധിയിൽ ഐഡിഎഫ്‌സി ഇതെല്ലാം വാഗ്ദാനം ചെയ്യുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത.

ഇതോടെ സ്കൂട്ടറുകൾക്ക് 48 മാസത്തെ കാലാവധി ലഭിക്കുന്ന വ്യവസായത്തിലെ ആദ്യത്തെ ഒഇഎം ആയി ഏഥർ മാറി. കൂടാതെ, ഉപഭോക്താക്കൾക്ക് 45 മിനിറ്റിനുള്ളിൽ സീറോ പ്രോസസിംഗ് ഫീ ഉപയോഗിച്ച് അംഗീകാരം നേടാനാകുമെന്നതും ഒരു നേട്ടമാണ്. സ്കീമിന് കീഴിൽ ഉപഭോക്താക്കൾക്ക് നൽകുന്ന മറ്റൊരു ആനുകൂല്യം സീറോ ഡൗൺ പേയ്‌മെന്റിൽ അവരുടെ പഴയ സ്‌കൂട്ടറുകളോ മോട്ടോർസൈക്കിളുകളോ എക്സ്ചേഞ്ച് ചെയ്യാനാവുമെന്നതാണ്.

ആകർഷണീയമായ ഫിനാൻസിംഗ് പ്ലാനുകളും ദത്തെടുക്കലുമായി ബന്ധപ്പെട്ട പുതിയ സാമ്പത്തിക മാതൃകകളും വ്യവസായത്തിന്റെ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുവരുന്നതിൽ നിർണായക പങ്ക് വഹിക്കുമെന്ന് തങ്ങൾ വിശ്വസിക്കുന്നുവെന്ന് ഏഥർ എനർജി ചീഫ് ബിസിനസ് ഓഫീസർ രവ്നീത് എസ് ഫൊകെല പറഞ്ഞു. ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കൾ ഏപ്രിൽ മുതൽ ഒക്‌ടോബർ വരെയുള്ള കാലയളവിൽ 202 ശതമാനം വാർഷിക വിൽപ്പന വളർച്ചയ്ക്കാണ് സാക്ഷ്യംവഹിച്ചത്.

കഴിഞ്ഞ മാസം 8,213 യൂണിറ്റുകൾ വിതരണം ചെയ്തുകൊണ്ട് കമ്പനി എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പനയും രേഖപ്പെടുത്തി. കമ്പനിയുടെ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് ഏറ്റവും ശക്തമായ ഉപഭോക്തൃ ഡിമാൻഡ് വരുന്നത് കേരളം, മഹാരാഷ്ട്ര, കർണാടക തുടങ്ങിയ വിപണികളിൽ നിന്നാണ്. ബ്രാൻഡ് നിലവിൽ 450X ജെൻ 3, 450 പ്ലസ് തുടങ്ങിയ ഇലക്ട്രിക് സ്കൂട്ടറുകളാണ് നിലവിൽ വിപണനം ചെയ്യുന്നത്.

ഈ ഡിമാൻഡ് ഇനിയും വർധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. രാജ്യത്ത് അനുകൂലമായ ഒരു ഇവി ഇക്കോസിസ്റ്റം നിർമ്മിക്കുന്നതിനായി, 55-ൽ അധികം നഗരങ്ങളിലായി 600-ലധികം ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ ഏഥർ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. 2023 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ 1,400 ഏഥർ ഗ്രിഡുകൾ സ്ഥാപിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. 2023 മാർച്ചോടെ 100 ലധികം നഗരങ്ങളിലായി 150 ഔട്ട്‌ലെറ്റുകളിലേക്ക് റീട്ടെയിൽ സാന്നിധ്യം വ്യാപിപ്പിക്കാനും ഏഥർ എനർജി നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

6kW PMSM മോട്ടോറും 3.7 kWh ലിഥിയം അയൺ ബാറ്ററിയും നൽകുന്ന കമ്പനിയുടെ ഏറ്റവും പുതിയ 450X ജെൻ 3 വേരിയന്റിന് വാർപ്പ്, സ്‌പോർട്ട്, റൈഡ്, സ്‌മാർട്ട് ഇക്കോ, ഇക്കോ എന്നിങ്ങനെ അഞ്ച് റൈഡ് മോഡുകൾ വരെ ലഭിക്കുന്നുണ്ട്. 4G സിം കാർഡ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഓവർ-ദി-എയർ അപ്‌ഡേറ്റുകൾ, ഓട്ടോ ഇൻഡിക്കേറ്റർ ഓഫ്, ഗൈഡ്-മീ-ഹോം ലൈറ്റുകൾ എന്നിവ ഉൾപ്പെടുന്ന സവിശേഷതകളും സ്‌കൂട്ടറിൽ നിറഞ്ഞിരിക്കുന്നതിനാൽ വിപണിയിലെ മികച്ച ഇലക്ട്രിക് സ്‌കൂട്ടറുകളിൽ ഒന്നായാണ് ഇതിനെ കണക്കാക്കപ്പെടുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഏഥർ എനർജി #ather energy
English summary
Ather energy partnered with idfc bank for lucrative financing options for customers
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X