ഇനി 11 സംസ്ഥാനങ്ങളിലെ 20 നഗരങ്ങളിലുണ്ട് സാന്നിധ്യം, Chetak ഇലക്‌ട്രിക്കിന്റെ വിൽപ്പന വിപുലീകരിച്ച് Bajaj

പല നഗരങ്ങളിലും ലഭ്യമല്ലെന്ന പോരായ്‌മയാണ് ബജാജ് ചേതക് ഇലക്‌ട്രിക് സ്‌കൂട്ടറിനെ ഇതുവരെ ആരും തിരിച്ചറിയാതെ പോയതിന് കാരണം. 2020-ൽ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിയ ഇവി ലോഞ്ച് ചെയ്യുന്ന സമയത്ത് പൂനെയിലും ബെംഗളൂരുവിലും മാത്രമാണ് വിൽപ്പനയ്ക്ക് എത്തിയിരുന്നത്.

ഇനി 11 സംസ്ഥാനങ്ങളിലെ 20 നഗരങ്ങളിലുണ്ട് സാന്നിധ്യം, Chetak ഇലക്‌ട്രിക്കിന്റെ വിൽപ്പന വിപൂലീകരിച്ച് Bajaj

അതിനുശേഷം പുതിയ സംസ്ഥാനങ്ങളിലും നഗരങ്ങളിലും ചേതക്കിന്റെ സാന്നിധ്യം കമ്പനി തുടർച്ചയായി വിപുലീകരിക്കുകയും ചെയ്‌തുവെങ്കിലും അതിന്റെ വേഗം പോരായിരുന്നു. നിലവിൽ 11 സംസ്ഥാനങ്ങളിൽ ചേതക് ലഭ്യമാണ്. ഡൽഹി, മഹാരാഷ്ട്ര, കർണാടക, ആന്ധ്രപ്രദേശ്, ഗോവ, ദാമൻ & ദിയു, ഗുജറാത്ത്, കേരളം, തമിഴ്‌നാട്, തെലങ്കാന, പശ്ചിമ ബംഗാൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഇനി 11 സംസ്ഥാനങ്ങളിലെ 20 നഗരങ്ങളിലുണ്ട് സാന്നിധ്യം, Chetak ഇലക്‌ട്രിക്കിന്റെ വിൽപ്പന വിപൂലീകരിച്ച് Bajaj

11 സംസ്ഥാനങ്ങളിലെ 20 നഗരങ്ങളിൽ ചേതക് ലഭ്യമാണ്. വിശാഖപട്ടണം, മപുസ, സൂറത്ത്, ബാംഗ്ലൂർ, മംഗലാപുരം, മൈസൂർ, ഹുബ്ലി, കൊച്ചി, കോഴിക്കോട്, മുംബൈ, പൂനെ, നാസിക്, നാഗ്പൂർ, ഔറംഗബാദ്, ചെന്നൈ, മധുരൈ, കോയമ്പത്തൂർ, ഹൈദരാബാദ്, കൊൽക്കത്ത എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഇനി 11 സംസ്ഥാനങ്ങളിലെ 20 നഗരങ്ങളിലുണ്ട് സാന്നിധ്യം, Chetak ഇലക്‌ട്രിക്കിന്റെ വിൽപ്പന വിപൂലീകരിച്ച് Bajaj

ബജാജ് മുമ്പ് 2021-ൽ 8 നഗരങ്ങളിൽ ചേതക് ഇലക്ട്രിക്കിന്റെ ബുക്കിംഗ് ആരംഭിച്ചിരുന്നു. 2022-ൽ കോയമ്പത്തൂർ, മധുരൈ, കൊച്ചി, കോഴിക്കോട്, ഹുബ്ലി, വിശാഖപട്ടണം, നാസിക്, വസായ്, സൂറത്ത്, ഡൽഹി, മുംബൈ, മപുസ എന്നിവയുൾപ്പെടെ 12 നഗരങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുകയായിരുന്നു. എന്നിരുന്നാലും ബജാജ് ചേതക് ഇലക്ട്രിക്കിന്റെ കാത്തിരിപ്പ് കാലയളവ് 4 - 8 ആഴ്ച്ചയോളമാണ്.

ഇനി 11 സംസ്ഥാനങ്ങളിലെ 20 നഗരങ്ങളിലുണ്ട് സാന്നിധ്യം, Chetak ഇലക്‌ട്രിക്കിന്റെ വിൽപ്പന വിപൂലീകരിച്ച് Bajaj

ഇപ്പോൾ കൊവിഡ് സാഹചര്യം ലഘൂകരിക്കാൻ തുടങ്ങിയതിനാൽ ചേതക്കിന്റെ വിപുലീകരണ പദ്ധതികളിൽ ബജാജ് കൂടുതൽ ആക്രമണാത്മകമായി പ്രവർത്തിക്കുകയാണ്. അടുത്ത ഏതാനും ആഴ്ച്ചകൾക്കുള്ളിൽ ചേതക്കിന്റെ നെറ്റ്‌വർക്ക് ഇരട്ടിയാക്കാൻ പദ്ധതിയുണ്ടെന്ന് ബജാജ് ഓട്ടോ എക്‌സിക്യൂട്ടീവ് ഡയറക്ടർ രാകേഷ് ശർമ്മ വ്യക്തമാക്കിയിട്ടുണ്ട്.

ഇനി 11 സംസ്ഥാനങ്ങളിലെ 20 നഗരങ്ങളിലുണ്ട് സാന്നിധ്യം, Chetak ഇലക്‌ട്രിക്കിന്റെ വിൽപ്പന വിപൂലീകരിച്ച് Bajaj

വരാനിരിക്കുന്ന ഉപഭോക്താക്കൾക്ക് കമ്പനിയുടെ വെബ്‌സൈറ്റിൽ ബജാജ് ചേതക് ഇലക്ട്രിക് ബുക്ക് ചെയ്യാവുന്നതാണ്. പ്രീമിയം വേരിയന്റിന് ഇന്ത്യയിൽ 1.45 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. അർബേൻ, പ്രീമിയം എന്നിങ്ങനെ രണ്ട് വേരിയന്റിലാണ് ചേതക് വാഗ്ദാനം ചെയ്യുന്നത്. 5 bhp കരുത്തും 16.2 Nm torque ഉം ഉത്പാദിപ്പിക്കുന്ന 3.8 kW ഇലക്ട്രിക് മോട്ടോറാണ് സ്‌കൂട്ടറിന്റെ ഹൃദയം.

ഇനി 11 സംസ്ഥാനങ്ങളിലെ 20 നഗരങ്ങളിലുണ്ട് സാന്നിധ്യം, Chetak ഇലക്‌ട്രിക്കിന്റെ വിൽപ്പന വിപൂലീകരിച്ച് Bajaj

ഇതിന്റെ 3 kWh IP67 ലിഥിയം-അയൺ ബാറ്ററി പായ്ക്ക് ഒറ്റ ചാർജിൽ 95 കിലോമീറ്റർ (ഇക്കോ മോഡിൽ) റേഞ്ച് അനുവദിക്കുന്നു. കൂടാതെ പരമാവധി വേഗത 70 കിലോമീറ്റർ ആണ്. ഏകദേശം 6 മുതൽ 8 മണിക്കൂർ വരെ ബജാജ് ചേതക് ഇലക്ട്രിക് പൂർണമായി ചാർജ് ചെയ്യാൻ കഴിയും.

ഇനി 11 സംസ്ഥാനങ്ങളിലെ 20 നഗരങ്ങളിലുണ്ട് സാന്നിധ്യം, Chetak ഇലക്‌ട്രിക്കിന്റെ വിൽപ്പന വിപൂലീകരിച്ച് Bajaj

ബജാജ് പ്രാഥമികമായി അതിന്റെ നിലവിലുള്ള കെടിഎം ഡീലർഷിപ്പുകൾ ചേതക് ഇലക്‌ട്രിക്കിന്റെ വിൽപ്പനയ്ക്കായി ഉപയോഗിക്കുന്നതിനാൽ വിപുലീകരണ പദ്ധതികൾ കൂടുതൽ എളുപ്പമാവും. എന്നാൽ ചില നഗരങ്ങളിൽ ചേതക്കിന് പ്രത്യേക എക്‌സ്‌പീരിയൻ കേന്ദ്രങ്ങളുമുണ്ട്.

ഇനി 11 സംസ്ഥാനങ്ങളിലെ 20 നഗരങ്ങളിലുണ്ട് സാന്നിധ്യം, Chetak ഇലക്‌ട്രിക്കിന്റെ വിൽപ്പന വിപൂലീകരിച്ച് Bajaj

ബജാജിനെപ്പോലുള്ള സ്ഥാപിത നിർമാണ കമ്പനിക്ക് ഇന്ത്യയിലുടനീളം പുതിയ ഉൽപ്പന്നങ്ങൾ ഹ്രസ്വകാല അറിയിപ്പിൽ ലഭ്യമാക്കാനും വേഗം കഴിയും. ടിവിഎസിനും ഈ നേട്ടമുണ്ട്. അത് ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടറിനായി നിലവിൽ ഉപയോഗിക്കുന്നുമുണ്ട്. രാജ്യത്തുടനീളമുള്ള കൂടുതൽ നഗരങ്ങളിൽ ഐക്യൂബ് ലഭ്യമാക്കാൻ കമ്പനി സജീവമായാണ് പ്രവർത്തിക്കുന്നത്.

ഇനി 11 സംസ്ഥാനങ്ങളിലെ 20 നഗരങ്ങളിലുണ്ട് സാന്നിധ്യം, Chetak ഇലക്‌ട്രിക്കിന്റെ വിൽപ്പന വിപൂലീകരിച്ച് Bajaj

താരതമ്യപ്പെടുത്തുമ്പോൾ പുതിയ കമ്പനികൾ ഉത്പാദനവും ഡീലർ ശൃംഖല വിപുലീകരിക്കുന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാം അടിസ്ഥാനപരമായി ആദ്യം മുതൽ ചെയ്യണം. ഇലക്ട്രിക് ഇരുചക്ര വാഹന മേഖലയിൽ ഏഥർ എനർജി, ഒഖിനാവ, ആമ്പിയർ, റിവോൾട്ട് തുടങ്ങിയ സ്റ്റാർട്ടപ്പുകൾക്ക് ഇത്തരം വെല്ലുവിളികൾ രാജ്യത്ത് നേരിടേണ്ടി വന്നിട്ടുണ്ട്.

ഇനി 11 സംസ്ഥാനങ്ങളിലെ 20 നഗരങ്ങളിലുണ്ട് സാന്നിധ്യം, Chetak ഇലക്‌ട്രിക്കിന്റെ വിൽപ്പന വിപൂലീകരിച്ച് Bajaj

എന്നാൽ ഇതിനെ മറികടക്കാനായി ഓല ഇലക്‌ട്രിക് പോലെയുള്ള ചില സ്റ്റാർട്ടപ്പുകൾ തികച്ചും വ്യത്യസ്തമായ ഒരു സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. അതിൽ മുഴുവൻ വിൽപ്പനയും വിൽപ്പനാനന്തര പ്രക്രിയയും ഓൺലൈനിൽ നിയന്ത്രിക്കപ്പെടുന്നു. ഓല നിലവിൽ ഡീലർഷിപ്പുകളൊന്നും ഇന്ത്യയിൽ പ്രവർത്തിപ്പിക്കുന്നില്ല.

ഇനി 11 സംസ്ഥാനങ്ങളിലെ 20 നഗരങ്ങളിലുണ്ട് സാന്നിധ്യം, Chetak ഇലക്‌ട്രിക്കിന്റെ വിൽപ്പന വിപൂലീകരിച്ച് Bajaj

ചെലവ് ചുരുക്കലിന്റെയും ഓപ്പറേഷൻസ് മാനേജ്മെന്റിന്റെയും കാര്യത്തിൽ ഇതിന് കാര്യമായ നേട്ടങ്ങളുണ്ടാകും. എന്നിരുന്നാലും വിൽപ്പനയിലും വിതരണത്തിലുമുള്ള ഈ സമൂലമായ സമീപനം ഒരു വലിയ ഉപഭോക്തൃ അടിത്തറയിൽ തുടർന്നും പ്രയോജനകരമാകുമോ എന്ന് കണ്ടറിയണം.

ഇനി 11 സംസ്ഥാനങ്ങളിലെ 20 നഗരങ്ങളിലുണ്ട് സാന്നിധ്യം, Chetak ഇലക്‌ട്രിക്കിന്റെ വിൽപ്പന വിപൂലീകരിച്ച് Bajaj

ബജാജ്, ടിവിഎസ് തുടങ്ങിയ സ്ഥാപിത കമ്പനികൾക്ക് വിൽപ്പനയിലും വിതരണത്തിലും മേൽകൈയുണ്ടെങ്കിലും ഇലക്ട്രിക് ഇരുചക്ര വാഹന മേഖലയിൽ മുന്നിൽ നിൽക്കുന്നത് സ്റ്റാർട്ടപ്പുകളാണ്. ഹീറോ ഇലക്‌ട്രിക്, ഒഖിനാവ, ഏഥർ, ആമ്പിയർ തുടങ്ങിയ കമ്പനികളുടെ ഇലക്‌ട്രിക് മോഡലുകളാണ് നിലവിൽ വിൽപനയുടെ കാര്യത്തിൽ ചേതക്, ഐക്യൂബ് എന്നിവയെക്കാൾ മുന്നിലുള്ളത്.

ഇനി 11 സംസ്ഥാനങ്ങളിലെ 20 നഗരങ്ങളിലുണ്ട് സാന്നിധ്യം, Chetak ഇലക്‌ട്രിക്കിന്റെ വിൽപ്പന വിപൂലീകരിച്ച് Bajaj

ഓല ഇലക്ട്രിക്, സിമ്പിൾ എനർജി എന്നിവയുൾപ്പെടെ മറ്റ് നിരവധി സ്റ്റാർട്ടപ്പുകൾ വരും മാസങ്ങളിൽ ഈ മേഖലയിലെ മികച്ച സ്ലോട്ടുകൾക്കായി പോരാടും. ചേതക് നല്ല സജ്ജീകരണങ്ങളുള്ള ഒരു സ്കൂട്ടറാണെങ്കിലും അതിന്റെ ഉയർന്ന വില ഇവി വാങ്ങുന്നവരിൽ ഗണ്യമായ ശതമാനം ആളുകൾക്ക് അത് അപ്രാപ്യമാക്കുന്നു.

ഇനി 11 സംസ്ഥാനങ്ങളിലെ 20 നഗരങ്ങളിലുണ്ട് സാന്നിധ്യം, Chetak ഇലക്‌ട്രിക്കിന്റെ വിൽപ്പന വിപൂലീകരിച്ച് Bajaj

വില പരിഷ്‌കരണത്തിന്റെ സൂചനകളൊന്നുമില്ലാതെ, ബജാജ് ചേതക്കിനെ പ്രീമിയം ലൈഫ്‌സ്‌റ്റൈൽ ഇവി ഉൽപ്പന്നമായി നിലനിർത്തുന്നത് തുടരുമെന്നാണ് സൂചന.

More from DriveSpark

Article Published On: Friday, February 18, 2022, 10:22 [IST]
English summary
Bajaj chetak electric scooter now available in 11 states and 20 cities details
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X