Pulsar NS200 മോഡലിലേക്ക് പുതിയ ബ്ലാക്ക് അലോയ് വീലുകൾ അവതരിപ്പിച്ച് Bajaj

ബജാജിൽ നിന്നും ഏറ്റവും ഹിറ്റായ മോഡലുകളിൽ ഒന്നാണ് NS200 എന്ന നേക്കഡ് സ്ട്രീറ്റ് സ്പോർട്‌സ് ബൈക്ക്. അടിക്കടി പല പരിഷ്ക്കാരങ്ങളുമായി മോട്ടോർസൈക്കിളിനെ പുതുമയുള്ളതായി നിർത്താനും കമ്പനി ശ്രമിക്കാറുണ്ട്.

Pulsar NS200 മോഡലിലേക്ക് പുതിയ ബ്ലാക്ക് അലോയ് വീലുകൾ അവതരിപ്പിച്ച് Bajaj

നിലവിലെ രൂപത്തിൽ പൾസർ ബൈക്കുകൾ NS200, RS200 എന്നിവ പ്രത്യേക കളർ വേരിയന്റുകളിൽ വെളുത്ത അലോയ്‌കളോടെയാണ് വാഗ്ദാനം ചെയ്യുന്നത്. വൈറ്റ് അലോയ് വീലുകൾക്ക് അതിന്റേതായ മനോഹാരിതയുമുണ്ട്. മിക്ക ബൈക്കുകളിലും ഉപയോഗിക്കുന്ന സ്റ്റാൻഡേർഡ് ബ്ലാക്ക് നിറവുമായി താരതമ്യപ്പെടുത്തുമ്പോൾ അവ പുതുമയുള്ള ഒന്നായി വിപണിയിൽ വേറിട്ടുനിൽക്കുന്നുമുണ്ട്.

Pulsar NS200 മോഡലിലേക്ക് പുതിയ ബ്ലാക്ക് അലോയ് വീലുകൾ അവതരിപ്പിച്ച് Bajaj

എന്നിരുന്നാലും നിറമുള്ള അലോയ് വീലുകളുടെ വ്യാപ്തി ബൈക്കിന്റെ മൊത്തത്തിലുള്ള രൂപകൽപ്പനയെയും സ്റ്റൈലിംഗിനെയും ആശ്രയിച്ചിരിക്കുന്നു. ഉദാഹരണത്തിന് കെടിഎം 390 ഡ്യൂക്കിന് ഉപയോഗിക്കുന്ന ഓറഞ്ച് നിറത്തിലുള്ള വീലുകൾ ബൈക്കിന്റെ ദൃശ്യഭംഗി വർധിപ്പിക്കാനാണ് പ്രവർത്തിക്കുന്നത്. ഗോൾഡൻ, റെഡ്, ബ്ലൂ തുടങ്ങിയ നിറങ്ങളിലുള്ള അലോയ് വീലുകൾ ബൈക്കുകളിൽ ഉപയോഗിച്ചതിന് മറ്റ് നിരവധി ഉദാഹരണങ്ങളുമുണ്ട്.

Pulsar NS200 മോഡലിലേക്ക് പുതിയ ബ്ലാക്ക് അലോയ് വീലുകൾ അവതരിപ്പിച്ച് Bajaj

ബജാജ് പൾസർ NS200 നേക്കഡ് ബൈക്കിന്റെ കാര്യത്തിൽ വെളുത്ത നിറമുള്ള അലോയ് വീലുകൾ മോട്ടോർസൈക്കിളിന്റെ മൊത്തത്തിലുള്ള രൂപവും ഭാവവും വർധിപ്പിക്കുന്നതായി തോന്നുന്നില്ല. അതായത് രൂപത്തോട് ഒട്ടും ചേരുന്ന ഒരു തീരുമാനമായിരുന്നില്ല ഇതെന്നാണ് പൊതുവെ ഉയർന്ന അഭിപ്രായം. ഇത് ബൈക്കിന്റെ സ്‌പോർട്ടി ഡിസൈനിനെ തികച്ചും നഷ്‌ടപ്പെടുത്തുകയാണ് ചെയ്‌തത്.

Pulsar NS200 മോഡലിലേക്ക് പുതിയ ബ്ലാക്ക് അലോയ് വീലുകൾ അവതരിപ്പിച്ച് Bajaj

പെർഫോമൻസിനൊപ്പം കാഴ്ച്ചയിൽ അതേ സ്പോർട്ടി ഫീൽ നൽകുന്ന രൂപവും ഇക്കാലമത്രയും ബജാജ് NS200 മോഡലിന്റെ വിൽപ്പനയെ ഏറെ സഹായിച്ചിട്ടുണ്ട്. വെളുത്ത അലോയ് വീലുകളെക്കുറിച്ചുള്ള ചില നെഗറ്റീവ് ഫീഡ്ബാക്ക് ബ്ലാക്ക് അലോയ്കളിലേക്ക് തിരികെയെത്താൻ കമ്പനിയെ പ്രേരിപ്പിച്ചതായി തോന്നുന്നു.

Pulsar NS200 മോഡലിലേക്ക് പുതിയ ബ്ലാക്ക് അലോയ് വീലുകൾ അവതരിപ്പിച്ച് Bajaj

നിലവിൽ ബേൺഡ് റെഡ്, മെറ്റാലിക് പേൾ വൈറ്റ്, സാറ്റിൻ ബ്ലൂ, പ്യൂറ്റർ ഗ്രേ എന്നീ നാല് കളർ ഓപ്ഷനുകളിൽ ബജാജ് NS200 ലഭ്യമാണ്. രണ്ടാമത്തേത് ഒഴികെ, മൂന്ന് കളർ ഓപ്ഷനുകളും വൈറ്റ് അലോയ്‌ വീലുകളുമായാണ് വരുന്നത്. ഇപ്പോൾ റെഡിൽ അവതരിപ്പിച്ചിരിക്കുന്ന പൂർണമായും കറുപ്പിൽ ഒരുങ്ങിയിരിക്കുന്ന മോട്ടോർസൈക്കിളിന്റെ അലോയ് വീലുകൾ മറ്റ് ഓപ്ഷനിലേക്കും കൊണ്ടുവന്നാൽ അത് മകച്ചൊരു തീരുമാനമായിരിക്കും.

Pulsar NS200 മോഡലിലേക്ക് പുതിയ ബ്ലാക്ക് അലോയ് വീലുകൾ അവതരിപ്പിച്ച് Bajaj

അടുത്തിടെ ബജാജ് പൾസർ NS200 മോഡലിന് കമ്പനി 2000 രൂപ വരെയാണ് വർധിപ്പിച്ചിരുന്നു. ഉയർന്നുവരുന്ന ഇൻപുട്ട് ചെലവിന്റെ ബാധ്യത നികത്താനാണ് ബ്രാൻഡ് ബൈക്കിന്റെ വിലയിൽ പരിഷ്ക്കാരവുമായി എത്തിയിരിക്കുന്നത്. പുതിയ ബ്ലാക്ക് അലോയ് വീലുകൾ അവതരിപ്പിച്ചതിനു പുറമെ NS200 പതിപ്പിൽ മറ്റ് മാറ്റങ്ങളൊന്നും നടപ്പിലാക്കിയിട്ടില്ല.

Pulsar NS200 മോഡലിലേക്ക് പുതിയ ബ്ലാക്ക് അലോയ് വീലുകൾ അവതരിപ്പിച്ച് Bajaj

ഇന്ത്യയിൽ 1.36 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയിലാണ് ബജാജ് പൾസർ NS200 വിപണിയിൽ എത്തുന്നത്. 199.5 സിസി ലിക്വിഡ് കൂൾഡ് ട്രിപ്പിൾ സ്പാർക്ക് എഞ്ചിനാണ് നേക്കഡ് സ്ട്രീറ്റ് സ്പോർട്‌സ് ബൈക്കിന് തുടിപ്പേകുന്നത്. ഇത് 9,750 rpm-ൽ പരമാവധി 24.5 bhp കരുത്തും 8,000 rpm-ൽ 18.5 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

Pulsar NS200 മോഡലിലേക്ക് പുതിയ ബ്ലാക്ക് അലോയ് വീലുകൾ അവതരിപ്പിച്ച് Bajaj

ഇത് 6 സ്പീഡ് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. മെച്ചപ്പെട്ട പ്രകടനം, കൃത്യമായ ത്രോട്ടിൽ പ്രതികരണം, മികച്ച ഇന്ധനക്ഷമത എന്നിവയ്ക്കായാണ് 3 സ്പാർക്ക് പ്ലഗുകളും ഫ്യുവൽ ഇഞ്ചക്ഷനും ജനപ്രിയ മോഡലിൽ സജ്ജീകരിച്ചിരിച്ചിരിക്കുന്നത്.

Pulsar NS200 മോഡലിലേക്ക് പുതിയ ബ്ലാക്ക് അലോയ് വീലുകൾ അവതരിപ്പിച്ച് Bajaj

ബൈക്കിന് മുന്നിൽ സ്റ്റാൻഡേർഡ് ടെലിസ്‌കോപിക് ഫോർക്കുകളുള്ള പെരിമീറ്റർ ഫ്രെയിമും പിന്നിൽ നൈട്രോക്‌സ് അധിഷ്‌ഠിത മോണോഷോക്ക് യൂണിറ്റും ഉണ്ട്. NS200 മോട്ടോർസൈക്കിളിന് രണ്ടറ്റത്തും 17 ഇഞ്ച് വീലുകളാണ് ഇടംപിടിച്ചിരിക്കുന്നത്. 100/80 ഫ്രണ്ട്, 130/70 പിൻ ട്യൂബ് ലെസ് ടയറുകളാണുള്ളത്.

Pulsar NS200 മോഡലിലേക്ക് പുതിയ ബ്ലാക്ക് അലോയ് വീലുകൾ അവതരിപ്പിച്ച് Bajaj

ബൈക്കിന്റെ ഫ്യുവൽ ടാങ്ക് കപ്പാസിറ്റി 12 ലിറ്ററും ഗ്രൗണ്ട് ക്ലിയറൻസ് 168 മില്ലീമീറ്ററും ആണ്. സിംഗിൾ ചാനൽ എബിഎസിനൊപ്പം രണ്ട് അറ്റത്തും ഡിസ്ക് ബ്രേക്കുകളാണ് ലഭ്യമാവുന്നത്. മറ്റ് പ്രധാന സവിശേഷതകളിൽ സിംഗിൾ-പീസ് ഹാലോജൻ ഹെഡ്‌ലൈറ്റ്, ട്വിൻ പൈലറ്റ് ലാമ്പുകൾ, ഫ്യുവൽ ടാങ്ക് സ്കൂപ്പുകൾ, സ്പ്ലിറ്റ് സീറ്റുകൾ, ഉയർന്ന ടെയിൽ സെക്ഷൻ, എഞ്ചിൻ കൗൾ, എന്നിവയെല്ലാം ബജാജ് NS200 പതിപ്പിൽ ഒരുക്കിയിട്ടുണ്ട്.

More from DriveSpark

Article Published On: Thursday, March 10, 2022, 19:00 [IST]
English summary
Bajaj introduced black colour alloy wheels to the new 2022 pulsar 200 ns
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X