ഇടയ്ക്കൊരു ചേഞ്ചാവാം, പുതിയ Pulsar 125 കാർബൺ ഫൈബർ എഡിഷനുമായി ദേ Bajaj!

പുതിയ പൾസർ 125 കാർബൺ ഫൈബർ എഡിഷൻ രാജ്യത്ത് അവതരിപ്പിച്ച് ഇരുചക്ര വാഹന നിർമാതാക്കളായ ബജാജ് ഓട്ടോ. സിംഗിൾ സീറ്റ്, സ്പ്ലിറ്റ് സീറ്റ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ കാർബൺ എഡിഷൻ മോഡൽ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.

കൂടാതെ ബ്ലൂ, റെഡ് എന്നിങ്ങനെ ആകെ രണ്ട് കളർ ഓപ്ഷനുകളിലാണ് ജനപ്രിയമായ പൾസർ 125 കമ്മ്യൂട്ടർ ബൈക്കിന്റെ പുതിയ കാർബൺ ഫൈബർ എഡിഷൻ വിപണിയിൽ ഇടംപിടിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

ഇടയ്ക്കൊരു ചേഞ്ചാവാം, പുതിയ Pulsar 125 കാർബൺ ഫൈബർ എഡിഷനുമായി ദേ Bajaj!

ബജാജ് പൾസർ 125 കാർബൺ എഡിഷൻ സിംഗിൾ സീറ്റ് പതിപ്പിന് 89,254 രൂപയും സ്പ്ലിറ്റ് സീറ്റ് വേരിയന്റിന് 91,642 രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. രണ്ട് കളർ ഓപ്ഷനുകളിലും സാധാരണമായി കണ്ടുവരുന്ന ബ്ലാക്കാണ് അടിസ്ഥാന നിറമായി കമ്പനി ഉപയോഗിച്ചിരിക്കുന്നത്. ഹെഡ്‌ലൈറ്റ് കൗൾ, ഫ്യൂവൽ ടാങ്ക്, എൻജിൻ കൗൾ, റിയർ പാനൽ, അലോയ് വീൽ സ്ട്രിപ്പുകൾ എന്നിവയിൽ ഗ്രാഫിക്‌സ് നൽകിയിരിക്കുന്നതും മനോഹരമാണ്.

ഇതുകൂടാതെ ബജാജ് പൾസർ 125 കാർബൺ എഡിഷൻ്റെ ബെല്ലി പാൻ, ഫ്രണ്ട് ഫെൻഡർ, ടാങ്ക്, റിയർ കൗൾ എന്നിവയിൽ കമ്പനി കാർബൺ ഫൈബർ ഗ്രാഫിക്‌സും ചേർത്തിട്ടുണ്ട്. ഇതിന് ശ്രദ്ധേയമായ 3D ലോഗോകൾ, നിയോൺ ഹെഡ്‌ലൈറ്റുകൾ, കറുത്ത അലോയ് വീലുകൾ എന്നിവ ലഭിക്കുന്നു. ട്വിൻ ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള സിംഗിൾ പോഡ് ഹെഡ്‌ലാമ്പ് യൂണിറ്റ്, മസ്ക്കുലർ ഫ്യുവൽ ടാങ്ക്, സൈഡ്-സ്ലംഗ് എക്‌സ്‌ഹോസ്റ്റ് എന്നിവയും പുതിയ ബജാജ് പൾസർ 125 മോഡലിന്റെ പ്രധാന സവിശേഷതകളാണ്.

ഇടയ്ക്കൊരു ചേഞ്ചാവാം, പുതിയ Pulsar 125 കാർബൺ ഫൈബർ എഡിഷനുമായി ദേ Bajaj!

സ്പ്ലിറ്റ്-ടൈപ്പ് ഗ്രാബ് റെയിലുകൾ, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എൽഇഡി ടെയിൽ ലാമ്പ് എന്നിവയാണ് ബൈക്കിലെ മറ്റ് പ്രധാന ഹൈലൈറ്റുകൾ. 8,500 rpm-ൽ 11.64 bhp പവറും 6,500 rpm-ൽ പരമാവധി 10.80 Nm torque ഉം വരെ ഉത്പാദിപ്പിക്കുന്ന 124.4 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിൻ തന്നെയാണ് പുതിയ ബജാജ് പൾസർ 125 കാർബൺ എഡിഷനിലും പ്രവർത്തിക്കുന്നത്.

5 സ്പീഡ് ഗിയർബോക്‌സുമായാണ് ഈ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നതും. മോട്ടോർസൈക്കിളിൽ ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും ഗ്യാസ് ചാർജ്ഡ് ട്വിൻ റിയർ സ്പ്രിംഗുകളുമാണ് സസ്പെഷൻ സജ്ജീകരണത്തിനായി ഘടിപ്പിച്ചിരിക്കുന്നത്. അതേസമയം ബ്രേക്കിംഗിനായി പൾസർ 125 കാർബൺ എഡിഷന് മുൻവശത്ത് 240 mm ഡിസ്കും പിന്നിൽ ഡ്രം ബ്രേക്കും ലഭിക്കുന്നു. യഥാക്രമം 80/100, 100/90 സെക്ഷൻ ഫ്രണ്ട്, റിയർ ട്യൂബ്‌ലെസ് ടയറുകളുള്ള 17 ഇഞ്ച് വീലിലാണ് മോട്ടോർസൈക്കിൾ നിരത്തിലെത്തുന്നത്.

പുതിയ Pulsar 125 കാർബൺ ഫൈബർ എഡിഷൻ വിപണിയിൽ

പൾസർ 125 മോഡലിന് 165 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും 142 കിലോഗ്രാം ഭാരവുമുണ്ട്. കമ്പനിയുടെ നിരയിലെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നാണ് പൾസർ. ബജാജിന്റെ ഏറ്റവും പുതിയ അവതരണത്തോടെ, നടന്നുകൊണ്ടിരിക്കുന്ന കലണ്ടർ വർഷത്തിന്റെ അവസാനത്തിന് മുമ്പ് വിൽപ്പന കൂടുതൽ വർധിപ്പിക്കാനാവുമെന്ന വിശ്വാസത്തിലുമാണ് രാജ്യത്തെ പ്രമുഖ ടൂവീലർ ബ്രാൻഡ്.

കഴിഞ്ഞ മാസം 3,95,238 യൂണിറ്റുകൾ വിറ്റഴിച്ച ബജാജ് ഓട്ടോ മൊത്തത്തിലുള്ള വിൽപ്പനയിൽ 10 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും ഇരുചക്ര വാഹന വിൽപ്പന മുൻ വർഷം ഇതേ മാസത്തെ 1,98,738 യൂണിറ്റുകളെ അപേക്ഷിച്ച് 2022 ഒക്ടോബറിൽ 4 ശതമാനം വർധിച്ച് 2,06,131 യൂണിറ്റിലെത്തിയത് ബജാജിന് ആശ്വാസമേകുന്ന കാര്യമാണ്.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj launched all new pulsar 125 carbon fibre edition in india
Story first published: Tuesday, November 15, 2022, 15:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X