Pulsar 250 ശ്രേണിയിലേക്ക് പുതിയ കരീബിയൻ ബ്ലൂ കളർ ഓപ്ഷൻ അവതരിപ്പിച്ച് Bajaj

രാജ്യത്തെ പൾസർ 250 ശ്രേണിയ്ക്ക് പുതിയ കളർ ഓപ്ഷൻ സമ്മാനിച്ച് ബജാജ് ഓട്ടോ. കരീബിയൻ ബ്ലൂ എന്നു വിളിക്കുന്ന നിറമാണ് ക്വാർട്ടർ ലിറ്റർ സെഗ്മെന്റിൽ എത്തുന്ന മോട്ടോർസൈക്കിളുകൾക്ക് കമ്പനി സമ്മാനിച്ചിരിക്കുന്നത്.

Pulsar 250 ശ്രേണിയിലേക്ക് പുതിയ കരീബിയൻ ബ്ലൂ കളർ ഓപ്ഷൻ അവതരിപ്പിച്ച് Bajaj

പഴയകാല പൾസർ ശ്രേണിയെ ഓർമപ്പെടുന്ന രീതിയിലുള്ള നിറമാണ് പൾസർ 250 മോഡലുകളിലെ കരീബിയൻ ബ്ലൂ ഓപ്ഷൻ. പൾസർ N250, പൾസർ F250 എന്നീ രണ്ട് മോഡലുകളിലും പുത്തൻ കളർ ഓപ്ഷൻ ലഭ്യമാവും. നിലവിലുള്ള പതിപ്പുകളുടെ അതേ വിലയിലാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്.

Pulsar 250 ശ്രേണിയിലേക്ക് പുതിയ കരീബിയൻ ബ്ലൂ കളർ ഓപ്ഷൻ അവതരിപ്പിച്ച് Bajaj

പൾസർ F250 മോട്ടോർസൈക്കിളിന്റെ കരീബിയൻ ബ്ലൂ നിറത്തിന് 1,44,979 രൂപയും പൾസർ N250 നേക്കഡ് ബൈക്കിന്റെ പുതിയ കളർ ഓപ്ഷന് 1,43,680 രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. ബജാജ് ഓട്ടോ ഇന്ത്യയിൽ 250 ട്വിൻ മോഡലുകളുടെ വില വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിറങ്ങൾ സമ്മാനിച്ചിരിക്കുന്നത്.

Pulsar 250 ശ്രേണിയിലേക്ക് പുതിയ കരീബിയൻ ബ്ലൂ കളർ ഓപ്ഷൻ അവതരിപ്പിച്ച് Bajaj

രണ്ടു മോഡലുകൾക്കും കമ്പനി ഏകദേശം 4,000 രൂപയോളമാണ് ഉയർത്തിയിരിക്കുന്നത്. ഈ വർഷം ഇത് രണ്ടാം തവണയാണ് ബജാജ് പൾസർ 250 മോഡലുകളുടെ വിലയിൽ പരിഷ്ക്കരണം ബ്രാൻഡ് നടപ്പിലാക്കുന്നത്. നേരത്തെ ഫെബ്രുവരിയിൽ 1,000 രൂപ വർധിപ്പിച്ചതാണ് ഇതിനു മുമ്പേയുണ്ടായിരുന്ന പരിഷ്ക്കാരം.

Pulsar 250 ശ്രേണിയിലേക്ക് പുതിയ കരീബിയൻ ബ്ലൂ കളർ ഓപ്ഷൻ അവതരിപ്പിച്ച് Bajaj

ഹെഡ്‌ലൈറ്റ് കൗൾ, ഫെയറിംഗ്, ഫ്രണ്ട് ഫെൻഡർ, എഞ്ചിൻ കൗൾ, ഫ്യുവൽ ടാങ്ക്, പിൻ പാനൽ എന്നിങ്ങനെ എല്ലാ ബോഡി പാനലുകളും നീല നിറത്തിലാണ് ബജാജ് പൂർത്തിയാക്കിയിരിക്കുന്നത്. കൂടാതെ 250 മോഡലുകളുടെ അലോയ് വീലുകൾക്ക് കളർ മാച്ചിംഗ് വീൽ സ്ട്രിപ്പുകളും കമ്പനി ഉപയോഗിച്ചിട്ടുണ്ട്. രണ്ട് മോഡലുകളിലെയും മൊത്തത്തിലുള്ള മാറ്റങ്ങൾ കളർ ഓപ്ഷനുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

Pulsar 250 ശ്രേണിയിലേക്ക് പുതിയ കരീബിയൻ ബ്ലൂ കളർ ഓപ്ഷൻ അവതരിപ്പിച്ച് Bajaj

അതായത് ക്വാർട്ടർ ലിറ്റർ മോഡലുകൾക്ക് മെക്കാനിക്കൽ നവീകരണങ്ങളൊന്നും തന്നെ കമ്പനി സമ്മാനിച്ചിട്ടില്ലെന്ന് ചുരുക്കം. വിപണിയിൽ എത്തി വെറും ആറു മാസത്തിനുള്ളില്‍ പൾസർ N250, പൾസർ F250 എന്നിവയുടെ മൊത്തം വില്‍പ്പന 10,000 യൂണിറ്റുകള്‍ കടന്നുവെന്നാണ് ബജാജ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 250 സിസി മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ 10,000 യൂണിറ്റ് വില്‍പന ഏറ്റവും വേഗത്തിൽ നേടുന്ന മോട്ടോർസൈക്കിളുകളാണ് ഇവയെന്നാണ് ബജാജ് അവകാശപ്പെടുന്നത്.

Pulsar 250 ശ്രേണിയിലേക്ക് പുതിയ കരീബിയൻ ബ്ലൂ കളർ ഓപ്ഷൻ അവതരിപ്പിച്ച് Bajaj

ഇന്ത്യയിൽ കെടിഎം ഡ്യൂക്ക് 250, 250 അഡ്വഞ്ചര്‍, സുസുക്കി ജിക്‌സര്‍ 250, SF250, യമഹ FZ25, ഡൊമിനാര്‍ 250, ഹസ്ഖവര്‍ണ 250 എന്നിവയ്‌ക്കെതിരെയാണ് ബജാജ് പൾസർ 250 മോഡലുകൾ മാറ്റുരയ്ക്കുന്നത്. പുതിയ കരീബിയൻ കളർ ഓപ്ഷൻ അവതരിപ്പിക്കുന്നതിനു മുമ്പ് 250 സിസി പള്‍സറുകള്‍ റേസിംഗ് റെഡ്, ടെക്‌നോ ഗ്രേ എന്നീ രണ്ട് നിറങ്ങളിലായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്.

Pulsar 250 ശ്രേണിയിലേക്ക് പുതിയ കരീബിയൻ ബ്ലൂ കളർ ഓപ്ഷൻ അവതരിപ്പിച്ച് Bajaj

ഈ നിറങ്ങള്‍ രണ്ട് ബൈക്കുകള്‍ക്കും പൊതുവായിരുന്നുവെങ്കിലും വ്യത്യസ്ത ഗ്രാഫിക്സുകളും ടിക്കറുകളും ഉപയോഗിച്ചാണ് ബജാജ് ഇവയെ ഒരുക്കിയത്. ബജാജ് പൾസർ 250 ഇരട്ടകൾക്ക് പുതുതായി വികസിപ്പിച്ച 249.07 സിസി, SOHC, എയർ, ഓയിൽ-കൂൾഡ് എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് പരമാവധി 24.5 bhp കരുത്തിൽ 21.5 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

Pulsar 250 ശ്രേണിയിലേക്ക് പുതിയ കരീബിയൻ ബ്ലൂ കളർ ഓപ്ഷൻ അവതരിപ്പിച്ച് Bajaj

സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 5 സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. പൾസർ N250, F250 എന്നിവയിൽ ഒരു ട്യൂബുലാർ സ്റ്റീൽ ഫ്രെയിമാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. മുന്‍വശത്ത് 37 mm ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ നൈട്രോക്സ് മോണോഷോക്ക് സസ്പെന്‍ഷനുമാണ് നല്‍കിയിരിക്കുന്നത്.

Pulsar 250 ശ്രേണിയിലേക്ക് പുതിയ കരീബിയൻ ബ്ലൂ കളർ ഓപ്ഷൻ അവതരിപ്പിച്ച് Bajaj

സുരക്ഷയ്ക്കായി മുന്നില്‍ 300 mm, പിന്നില്‍ 230 mm സിംഗിള്‍ ചാനല്‍ എബിഎസ് എന്നിവയുള്ള ഡിസ്‌ക് ബ്രേക്കുകളും ബൈക്കില്‍ ഇടംപിടിക്കുന്നു. എല്‍ഇഡി ഹെഡ്‌ലൈറ്റും എല്‍ഇഡി ടെയില്‍ ലാമ്പുകളും എല്‍ഇഡി ഡിആര്‍എല്ലുകളും എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകൾ, അനലോഗ് ടാക്കോമീറ്റര്‍, ഓഡോമീറ്റര്‍ എന്നിവയുള്ള സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് ബജാജ് പൾസർ N250, പൾസർ F250 മോഡലുകളിലെ പ്രധാന സവിശേഷതകൾ.

Pulsar 250 ശ്രേണിയിലേക്ക് പുതിയ കരീബിയൻ ബ്ലൂ കളർ ഓപ്ഷൻ അവതരിപ്പിച്ച് Bajaj

സ്പീഡ്, ഗിയര്‍ പൊസിഷന്‍, ഇന്ധനക്ഷമത റീഡ്ഔട്ടുകള്‍, റേഞ്ച്, ട്രിപ്പ് മീറ്റര്‍ എന്നിവ കാണിക്കുന്ന ഡിജിറ്റല്‍ ഡിസ്പ്ലേയാണ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിന്റെ ഒരുവശത്ത് കാണാനാവുന്നത്. മറുവശത്ത് rpm മീറ്റർ അനലോഗായി സജ്ജീകരിച്ചിരിക്കുന്നു.

Pulsar 250 ശ്രേണിയിലേക്ക് പുതിയ കരീബിയൻ ബ്ലൂ കളർ ഓപ്ഷൻ അവതരിപ്പിച്ച് Bajaj

ക്ലിപ്പ്-ഓണ്‍ ഹാന്‍ഡില്‍ബാറുകളും സ്പ്ലിറ്റ് സീറ്റ് സജ്ജീകരണവും മോട്ടോർസൈക്കിളിന്റെ സ്പോർട്ടി ഭാവം വർധിപ്പിക്കുന്നു. സൈഡ് മൗണ്ടഡ് ട്വിൻ ബാരൽ എക്‌സ്‌ഹോസ്റ്റ്, സ്പ്ലിറ്റ് ഗ്രാബ് റെയിലുകൾ, ടെയിൽ സെക്ഷൻ, റിയർ ടയർ ഹഗ്ഗർ, റിയർ എൽഇഡി ടെയിൽലൈറ്റ് എന്നിവയും ബൈക്കുകളിലെ ആകർഷണങ്ങളാണ്

Pulsar 250 ശ്രേണിയിലേക്ക് പുതിയ കരീബിയൻ ബ്ലൂ കളർ ഓപ്ഷൻ അവതരിപ്പിച്ച് Bajaj

എതിരാളികളുടെ വിലയിലേക്ക് നോക്കിയാൽ യമഹ FZ25 (1.44 ലക്ഷം രൂപ), സുസുക്കി ജിക്‌സെർ 250 (1.80 ലക്ഷം രൂപ), ടിവിഎസ് അപ്പാച്ചെ RTR 200 4V (1.39 ലക്ഷം രൂപ) എന്നിങ്ങനെയാണ് എക്സ്ഷോറൂം വില.

More from DriveSpark

Article Published On: Saturday, May 7, 2022, 16:00 [IST]
English summary
Bajaj launched new caribbean blue colour option for pulsar 250 models
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X