വന്നെത്തി മക്കളേ, സൂപ്പർബൈക്കുകളിലെ ഭീമനാവാൻ 2023 S 1000 RR, വിലയും കാര്യങ്ങളും അറിയാം
2023 മോഡൽ S 1000 RR ഇന്ത്യൻ വിപണിയിൽ ഔദ്യോഗികമായി അവതരിപ്പിച്ച് ബവേറിയൻ മോട്ടോർസൈക്കിൾ നിർമാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ്. ബൈക്കിന് അതിന്റെ മുൻഗാമിയെ അപേക്ഷിച്ച് കാര്യമായ മാറ്റങ്ങളുണ്ടെന്നതാണ് ശ്രദ്ധേയമാവുന്ന കാര്യം. മാത്രമല്ല മൂന്ന് വ്യത്യസ്‌ത വേരിയന്റുകളിലും ഈ സൂപ്പർ ബൈക്ക് സ്വന്തമാക്കാനാവും.
അതിൽ പുതിയ S 1000 RR സ്റ്റാൻഡേർഡ് വേരിയന്റിന് 20.25 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. അതേസമയം മിഡ്-സ്പെക്ക് പ്രോ വേരിയന്റ് നിങ്ങൾക്ക് 22.15 ലക്ഷം രൂപയ്ക്കും ടോപ്പ് എൻഡ് പ്രോ M സ്‌പോർട്ടിന് 24.45 ലക്ഷം രൂപയുമാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ഇത് 2023 മോഡലിനെ അതിന്റെ മുൻഗാമിയേക്കാൾ ഏകദേശം 50,000 രൂപ കൂടുതൽ വിലയുള്ളതാക്കുന്നു.

മോഡലിനായുള്ള ബുക്കിംഗ് ആരംഭിച്ചതായും ബിഎംഡബ്ല്യു വ്യക്തമാക്കിയിട്ടുണ്ട്. സൂപ്പർ ബൈക്കുകളെന്നാൽ പലർക്കും കവസാക്കി, ട്രയംഫ്, ഡ്യുക്കാട്ടി എന്നീ ബ്രാൻഡുകളായിരിക്കും ആദ്യം ഓർമ വരുന്നതെങ്കിലും ബവേറിയൻ ബ്രാൻഡായ ബിഎംഡബ്ല്യു തങ്ങളുടെ പേര് ഈ വിഭാഗത്തിൽ സ്വതസിദ്ധമായ ശൈലിയിൽ എഴുതിചേർത്തിട്ടുണ്ട്. S 1000 RR മോഡൽ ഇതിന് ഒരു ഉദാഹരണം മാത്രമാണ്. കൂടുതൽ ലാറ്ററൽ ഫ്ലെക്‌സ് അനുവദിക്കുന്ന ഒരു ഷാസിയെ അടിസ്ഥാനമാക്കിയാണ് 2023 S 1000 RR ഒരുങ്ങിയിരിക്കുന്നത്.
ആയതിനാൽ മുൻതലമുറ ആവർത്തനത്തെ അപേക്ഷിച്ച് പുതിയ 2023 മോഡൽ ബിഎംഡബ്ല്യു S 1000 R ഫ്ലാഗ്ഷിപ്പ് സ്പോർട്‌സ് മോട്ടോർസൈക്കിളിന് കൂടുതൽ പെർഫോമൻസ് പുറത്തെടുക്കാനും സാധിക്കും. പരിഷ്ക്കാരങ്ങളുമായി എത്തുന്ന പുത്തൻ ബൈക്കിന് പരമാവധി 210 bhp കരുത്തോളം നൽകാൻ കഴിയുമെന്നാണ് കമ്പനി പറയുന്നത്. അതേസമയം 13,750 rpm-ൽ ടോർക്ക്113 Nm ആയി അതേപടി തുടരുകയാണ്. പുതിയ ഇൻടേക്ക് ജോമെട്രി, പരിഷ്‌ക്കരിച്ച ഇൻടേക്ക് ഫണലുകൾ തുടങ്ങിയ മാറ്റങ്ങളിലൂടെയാണ് പീക്ക് ഔട്ട്‌പുട്ട് കണക്കുകളിൽ ഈ വർധനവ് സാധ്യമാക്കിയത്.
ഷാസി കാര്യമായ പുനർനിർമാണത്തിന് വിധേയമായിട്ടുണ്ട്. അങ്ങനെ ഇപ്പോൾ കൂടുതൽ ലാറ്ററൽ ഫ്ലെക്സ് മോട്ടോർസൈക്കിൾ അനുവദിക്കുന്നു. സാധാരണക്കാരുടെ അഭിപ്രായത്തിൽ, 2023 S 1000 RR-ന്റെ ഫ്രെയിം മുമ്പത്തെ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ഇപ്പോൾ കാഠിന്യം കുറവാണ്. എന്നാൽ കൂടുതൽ സ്റ്റെബിലിറ്റി വർധിപ്പിക്കുന്നത് നീളമുള്ള വീൽബേസ് ആണ്. ഇപ്പോൾ 1,458 മില്ലീമീറ്ററാണ് ബൈക്കിന്റെ മൊത്തത്തിലുള്ള നീളം. കൂടുതൽ ശാന്തമായ 23.6-ഡിഗ്രി റേക്ക് ആംഗിളും 99 മില്ലീമീറ്ററിൽ നീളമുള്ള ട്രയലും ബിഎംഡബ്ല്യു മോഡലിൽ ഉറപ്പുവരുത്തിയിട്ടുണ്ട്.
കൂടുതൽ ട്രാക്ക്-ഫോക്കസ്ഡ് റൈഡിംഗ് എയ്ഡുകളുള്ള ഇലക്ട്രോണിക്സ് പാക്കേജിൽ ചില അപ്ഡേറ്റുകളും 2023 ആവർത്തനം സാക്ഷ്യംവഹിച്ചിട്ടുണ്ട്. ബൈക്കിൽ ഇപ്പോൾ സ്ലൈഡ് കൺട്രോൾ ഫീച്ചർ ചെയ്യുന്നുണ്ട്. എബിഎസ് ഒരു പുതിയ സ്ലിക്ക് മോഡും ഒരു പുതിയ ഡൈനാമിക് ബ്രേക്ക് കൺട്രോളും (DBC) ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്. ഇത് ഒരു നിശ്ചിത തലത്തിലുള്ള ഡീസെലറേഷൻ കണ്ടെത്തിയതിന് ശേഷം ഇലക്ട്രോണിക് ത്രോട്ടിൽ നിന്നുള്ള ആകസ്‌മിക ഇൻപുട്ടുകളെ അവഗണിക്കുന്നതിനാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
ഡിസൈൻ വശങ്ങളിലും ചില ശ്രദ്ധേയമായ മാറ്റങ്ങൾ ബിഎംഡബ്ല്യു നടപ്പിലാക്കി. 2023 S 1000 RR ഇപ്പോൾ ആദ്യമായി വിംഗ്‌ലെറ്റുകൾ അവതരിപ്പിക്കുന്നുവെന്നതാണ് അതിലെ ഹൈലൈറ്റ്. ഇത് കാഴ്ചയിൽ റേസ്-റെപ്ലിക്ക M 1000 RR സൂപ്പർബൈക്കിനോട് വളരെ സാമ്യമുള്ളതാണ്. എന്നാൽ M 1000 RR-ലെ 16 കിലോ ഡൗൺഫോഴ്സിനെ അപേക്ഷിച്ച് 10 കിലോ ഡൗൺഫോഴ്സ് മാത്രമാണ് ഇത് നൽകുന്നത്. ടെയിൽ ഭാഗവും ആകർഷകമായ രൂപത്തിനായി പരിഷ്‌ക്കരിച്ചിരിക്കുന്നു. ഇതിലൂടെ കൂടുതൽ എയറോഡൈനാമിക് കൂടിയാവാൻ മോട്ടോർസൈക്കിളിനായി.
S 1000 RR-ൽ റെയിൻ, റോഡ്, ഡൈനാമിക്, റേസ് എന്നിവയുൾപ്പെടെ നാല് റൈഡിംഗ് മോഡുകളും സ്റ്റാൻഡേർഡായി അവതരിപ്പിക്കുന്നുണ്ട്. ഇന്ത്യൻ വിപണിയിൽ കവസാക്കി ZX-10R, ഡ്യുക്കാട്ടി പാനിഗാലെ V4 ശ്രേണി, അപ്രീലിയ RSV4 1100 എന്നിവയാണ് സൂപ്പർ ബൈക്ക് ശ്രേണിയിലെ ബിഎംഡബ്ല്യുവിന്റെ പ്രധാന എതിരാളികൾ. ഇവയെല്ലാം പവർ കണക്കുകളിൽ ജർമൻ ബ്രാൻഡിനേക്കാൾ സമ്പന്നമാണെങ്കിലും വിലയുടെ കാര്യത്തിൽ ചെലവേറിയതാണ്. S 1000 RR-ന്റെ ഡെലിവറി 2023 ഫെബ്രുവരി മുതൽ ആരംഭിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.


Click it and Unblock the Notifications








