ഇന്ത്യന്‍ നിരത്തുകൾ കീഴടക്കാനെത്തി പുത്തന്‍ QJMotor മോഡലുകള്‍

ഇന്ത്യന്‍ ബൈക്ക് പ്രേമികള്‍ക്ക് ആവേശമായൊരു വാർത്ത വന്നിരിക്കുകയാണ്. നാല് പുത്തന്‍ മോഡലുകളുമായി ഇന്ത്യന്‍ നിരത്തുകളില്‍ ആവേശം നിറയ്ക്കാൻ ചൈനീസ് പ്രീമിയം ഇരുചക്ര വാഹന നിർമാതാക്കളായ QJ മോട്ടോര്‍ എത്തിക്കഴിഞ്ഞതാണീ സന്തോഷ വാർത്ത.

പ്രതീക്ഷയോടെ കാത്തിരുന്ന ചൈനീസ് ബ്രാൻഡായ QJ മോട്ടോർ ഒന്നിലധികം മോട്ടോർസൈക്കിളുകളുമായി ഇന്ത്യൻ വിപണിയിലേക്കുള്ള പ്രവേശനം അടയാളപ്പെടുത്തിയിരിക്കുകയാണ്. SRC250, SRC500, NTX300, SRK400 എന്നീ നാല് മോഡലുകളുമായാണ് ഇന്ത്യൻ ഇന്നിംഗ്‌സിന് കമ്പനി തുടക്കമിട്ടിരിക്കുന്നത്.

ഇന്ത്യന്‍ നിരത്തുകൾ കീഴടക്കാനെത്തി പുത്തന്‍ QJMotor മോഡലുകള്‍

ബെനലിയുടെ സഹോദര ബ്രാൻഡായ QJ മോട്ടോർ ക്വിയാൻജിഗാങ് മോട്ടോർസൈക്കിൾ എന്ന ചൈനീസ് ടൂവീലർ ബ്രാൻഡിനു കീഴിലുള്ള കമ്പനിയാണ്. SRC250, SRC500, NTX300, SRK400 എന്നീ നാല് മോഡലുകളുടെ അവതരണം ഔദ്യോഗികമായി പ്രഖ്യാപിച്ചെങ്കിലും ബൈക്കുകളുടെ വില മാത്രം കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇതുവരേയും ചൈനയില്‍ മാത്രം ഒതുങ്ങിയിരുന്ന QJ, ആഗോള വിപണികളില്ലാം ചുവടുറപ്പിക്കാനുള്ള തീരുമാനത്തിലാണ്. ഇതിന്റെ ഭാഗമാണ് ഇന്ത്യയിലേക്കുള്ള രംഗപ്രവേശനവും.

QJ SRC250

QJ മോട്ടോറിന്റെ എൻട്രി ലെവൽ മോഡലായി സ്ഥാനം പിടിച്ചിരിക്കുന്നത് മോഡേൺ റെട്രോ ക്ലാസിക് ബൈക്കായി രൂപമെടുത്തിരിക്കുന്ന SRC250 ആണ്. റോയൽ എൻഫീൽഡ് ഹണ്ടർ 350, ടിവിഎസ് റോണിൻ 225 എന്നിവയ്‌ക്കെതിരെ മത്സരിക്കുന്ന റോഡ്‌സ്റ്റർ ബൈക്ക് ഗ്ലോസി സിൽവർ, ഗ്ലോസി റെഡ്, ഗ്ലോസി ബ്ലാക്ക് എന്നിങ്ങനെ മൂന്നു കളർ ഓപ്ഷനുകളിൽ സ്വന്തമാക്കാം.

QJ SRC250

ഇതിന്റെ വിന്റേജ് സ്റ്റൈലിംഗും അടിസ്ഥാന ഹാർഡ്‌വെയർ ക്രമീകരണങ്ങളുമെല്ലാം എതിരാളികളേക്കാൾ മികച്ചതാണെന്നു തന്നെ വേണം വിശേഷിപ്പിക്കാൻ. 17.5 bhp പവറിൽ 16.5 Nm torque വികസിപ്പിക്കാനാവുന്ന 249 സിസി ട്വൻ സിലിണ്ടർ എഞ്ചിനാണ് QJ SRC250 റോഡ്‌സ്റ്ററിന് തുടിപ്പേകുന്നത്. സസ്പെഷൻ ക്രമീകരണങ്ങളിൽ മുന്നിൽ ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ഡ്യുവൽ സ്പ്രിംഗുകളുമാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്.

ബ്രേക്കിംഗിനായി ഡ്യുവൽ ചാനൽ എബിഎസിനൊപ്പം രണ്ട് വശത്തും ഡിസ്‌ക് ബ്രേക്കുകളും നൽകിയിട്ടുണ്ട്. 780 mm സീറ്റ് ഹൈറ്റുള്ള മോട്ടോർസൈക്കിളിന് 163 കിലോഗ്രാം ഭാരമാണുള്ളത്. യുഎസ്ബി ചാർജർ, ഡിജിറ്റൽ ക്ലസ്റ്റർ, എൽഇഡി ഹെഡ്‌ലാമ്പുകൾ, 14 ലിറ്റർ ഫ്യുവൽ ടാങ്ക് കപ്പാസിറ്റി എന്നിവയാണ് QJ SRC250 മോഡലിന്റെ മറ്റ് സവിശേഷകൾ.

QJ SRC500

QJ SRC500

QJ മോട്ടോറിന്റെ രണ്ടാമത്തെ മോഡലായി എത്തുന്നത് ബെനലി ഇംപീരിയാലെ 400 പതിപ്പിന്റെ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള മറ്റൊരു നിയോ-റെട്രോ മോഡലായ SRC500 ആണ്. ഒറ്റനോട്ടത്തില്‍ ചില സ്റ്റൈലിംഗ് എലമെന്‍റുകള്‍ ഇംപെരിയാലെയ്ക്ക് സമാനമായി തോന്നിയേക്കാമെങ്കിലും തനതായ ശൈലിയാണ് ഇതിനുള്ളതെന്നു വേണം പറയാൻ. എഞ്ചിൻ ലേഔട്ടിൽ ഒരൊറ്റ സിലിണ്ടർ മാത്രമാണ് ഉൾപ്പെടുന്നത്.

ഈ 480 സിസി ലോംഗ്-സ്ട്രോക്ക് എഞ്ചിൻ 25.8 bhp കരുത്തിൽ 36 Nm torque വരെ ഉത്പാദിപ്പിക്കുകയും അഞ്ച് സ്പീഡ് ഗിയർബോക്സുമായി ഘടിപ്പിക്കുകയും ചെയ്തിരിക്കുന്നു. 15.5 ലിറ്റർ ശേഷിയുള്ള ടിയർ ഡ്രോപ് ഫ്യുവൽ ടാങ്ക്, ഡ്യുവൽ പോഡ് എൽസിഡി ക്ലസ്റ്റർ, ഹാലൊജൻ ഹെഡ്‌ലാമ്പ്, ക്രോം മിററുകൾ എന്നിവയാണ് ബൈക്കിന്റെ പ്രധാന സവിശേഷതകൾ. ഗോൾഡ് ബ്ലാക്ക്, റെഡ് വൈറ്റ്, സിൽവർ ബ്ലാക്ക് എന്നിങ്ങനെ മൂന്ന് ഡ്യുവൽ ടോൺ നിറങ്ങളിലാണ് QJ SRC500 വിപണിയിൽ എത്തുന്നത്. 800 mm സീറ്റ് ഹൈറ്റുള്ള മോട്ടോർസൈക്കിളിന് 205 കിലോഗ്രാം ഭാരമാണുള്ളത്.

NTX300

NTX300

296 സിസി, വി-ട്വിൻ എഞ്ചിനുള്ള ആധുനിക പവർ ക്രൂയിസറാണ് മൂന്നാമത്തെ ഉൽപ്പന്നം. NTX300 എന്ന് വിളിക്കപ്പെടുന്ന ഈ മോട്ടോർസൈക്കിൾ 9,000rpm-ൽ 30 bhp കരുത്തും 7,000 rpm-ൽ 26 Nm torque ഉം വരെ ഉത്പാദിപ്പിക്കും. ലോ-സ്ലംഗ് ക്രൂയിസർ ആണെങ്കിലും ആകർഷകമായ ഗ്രാഫിക്സും ബ്ലാക്ക്ഡ്-ഔട്ട് ഘടകങ്ങളും കൊണ്ട് ആധുനികമായി രൂപപ്പെടുത്തിയെടുക്കാൻ QJ മോട്ടോറിന് സാധിച്ചിട്ടുണ്ട്. ഫുൾ-എൽഇഡി ലൈറ്റിംഗ് സിസ്റ്റം, എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ ആധുനിക സവിശേഷതകളും ഇതിന് ലഭിക്കുന്നു. ഗ്രീൻ, റെഡ്, ഓറഞ്ച്, ബ്ലാക്ക് എന്നീ വ്യത്യസ്‌തമായ നാല് കളർ ഓപ്ഷനുകളാണ് ആധുനിക പവർ ക്രൂയിസറിനുള്ളത്.

SRK400

QJ മോട്ടോറിന്റെ നിരയിലെ ഏറ്റവും സ്പോർട്ടിയറായ ഉത്പന്നമാണ് SRK400. കെടിഎം 390 ഡ്യൂക്ക്, ബിഎംഡബ്ല്യു G310R തുടങ്ങിയവയ്ക്കെതിരെയാണ് ഈ നേക്കഡ് സ്ട്രീറ്റ് ബൈക്ക് മത്സരിക്കുക. അത്യാധുനിക ഫീച്ചറുകളും പ്രീമിയം ഹാർഡ്‌വെയറും പൂരകമാകുന്ന അഗ്രസീവ് ബോഡി വർക്ക് ഉൾക്കൊള്ളുന്ന ഒരു മികച്ച സ്ട്രീറ്റ് ഫൈറ്റർ ബൈക്കാണിതെന്ന് നിസംശയം പറയാം.

SRK400

40.9 bhp പവറിൽ 37 Nm torque പുറപ്പെടുവിക്കുന്ന 400 സിസി, പാരലൽ ട്വിൻ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് ഇതിന്റെ ഹൃദയം. വൈറ്റ്, റെഡ്, ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിൽ എത്തുന്ന QJ SRK300 ക്രൂയിസറിന് TFT കളർ ഡിസ്പ്ലേ, ട്വിൻ ഡിസ്ക് ബ്രേക്കുകൾ, ഡ്യുവൽ ചാനൽ എബിഎസ്, പൂർണ എൽഇഡി ലൈറ്റിംഗ് എന്നീ സവിശേഷതളകളാണ് ലഭിക്കുന്നത്.

ബെനലി, കീവേ, മോട്ടോ മോറിനി, സോണ്ടെസ് തുടങ്ങിയ വാഹനങ്ങൾ നമ്മുടെ വിപണിയിൽ എത്തിച്ച ആദിശ്വർ ഓട്ടോ റൈഡിലൂടെയാണ് QJ മോട്ടോറിനെയും രാജ്യത്തെത്തിക്കുന്നത്. നിലവിൽ മോട്ടോ മോറിനി, സോണ്ടസ് മോട്ടോർസൈക്കിളുകൾ സ്റ്റോക്ക് ചെയ്യുന്ന മോട്ടോ വോൾട്ട് ഡീലർഷിപ്പുകൾ വഴിയായിരിക്കും ക്വിയാൻജിഗാങ് ബൈക്കുകൾ വിൽക്കുക.

More from DriveSpark

Article Published On: Friday, November 11, 2022, 16:15 [IST]
English summary
Chinese brand qj motor makes indian debut with adishwar auto ride india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X