Bajaj Chetak, TVS iQube, Ather മോഡലുകൾക്ക് വൻ ഡിമാന്റ്, ജനുവരിയിലെ ഇലക്‌ട്രിക് സ്‌കൂട്ടർ വിൽപ്പന ഇങ്ങനെ
പെട്രോൾ ഇരുചക്ര വാഹനങ്ങളേക്കാൾ കൂടുതൽ ഡിമാന്റാണ് ഇന്ന് ഇലക്‌ട്രിക് മോഡലുകൾക്ക് ഇന്ത്യയിൽ ലഭിക്കുന്നത്. വിൽപ്പനയും കൂടി വരികയാണ്. ടിവിഎസും ബജാജുമാണ് നിലവിൽ ഇവി രംഗത്തുള്ള മുൻനിര ബ്രാൻഡുകൾ.

2021-ൽ ടിവിഎസ് ഐക്യൂബ് 5,976 യൂണിറ്റുകളുടെ വാർഷിക വിൽപ്പനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബജാജ് ചേതക്കിന്റെ 5,071 യൂണിറ്റുകളുടെ വിൽപ്പനയേക്കാൾ കൂടുതലായിരുന്നു ഇത്. 2022 ജനുവരിയിൽ ഐക്യൂബ് 1,529 യൂണിറ്റുകളും നിരത്തിലെത്തിച്ചു.

കഴിഞ്ഞ 12 മാസത്തിനിടെ ഐക്യൂബിന്റെ എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പനയാണിത്. ഇത് തുടർച്ചയായ രണ്ടാം മാസമാണ് ടിവിഎസ് ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ വിൽപ്പന നാലക്കം മറികടക്കുന്നത്. താരതമ്യപ്പെടുത്തുമ്പോൾ 2022 ജനുവരിയിൽ ചേതക് വിൽപന 1,268 യൂണിറ്റായിരുന്നു.

കഴിഞ്ഞ 12 മാസത്തിനിടെ സ്കൂട്ടറിന്റെ ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയാണിത്. വർധിച്ചുവരുന്ന വിൽപ്പന ഉപയോക്താക്കളുടെ എണ്ണം ഇപ്പോൾ പെട്രോളിൽ നിന്ന് ഇലക്ട്രിക്കിലേക്ക് മാറാൻ മുന്നോട്ട് വരുന്നതിന്റെ സൂചനയാണ്. കുറച്ച് മാസങ്ങൾക്ക് മുമ്പുള്ളതിനെ അപേക്ഷിച്ച് വിതരണ ശൃംഖലയിലെ സ്ഥിതി മെച്ചപ്പെട്ടിരിക്കാമെന്നും ഇത് സൂചന നൽകുന്നുണ്ട്

ഏഥർ, ചേതക്, ഐക്യൂബ് എന്നീ മൂന്ന് കമ്പനികളും വാർഷിക, പ്രതിമാസ വളർച്ചയുടെ അടിസ്ഥാനത്തിൽ ശ്രദ്ധേയമായ നേട്ടങ്ങളാണ് കൈവരിക്കുന്നത്. ഏഥർ എനർജിയുടെ വാർഷിക വളർച്ച 366 ശതമാനം ആണ്. 2022 ജനുവരിയിലെ വിൽപ്പന കണക്കുകളിൽ 2,825 യൂണിറ്റുകളാണ് വിറ്റഴിഞ്ഞിരിക്കുന്നത്. കഴിഞ്ഞ വർഷം ജനുവരിയിൽ വിറ്റ 30 യൂണിറ്റുകളെ അപേക്ഷിച്ച് ചേതക്കിന്റെ വാർഷിക വിൽപ്പന 4127 ശതമാനമായി ഉയർന്നു.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റ 211 യൂണിറ്റുകളെ അപേക്ഷിച്ച് ഐക്യൂബ് 2022 ജനുവരിയിൽ 625 ശതമാനം നേട്ടവും രേഖപ്പെടുത്തി. ഏഥർ, ചേതക്, ഐക്യൂബ് എന്നിവയുടെ സംയുക്ത വാർഷിക വളർച്ച 563 ശതമാനം ആണ്. ബജാജ്, ഏഥർ, ടിവിഎസ് എന്നിവയ്ക്ക് മാത്രമല്ല മുഴുവൻ ഇലക്ട്രിക് ഇരുചക്ര വാഹന വ്യവസായത്തിനും ഇത് തികച്ചും പ്രോത്സാഹജനകമായ കണക്കുകളാണ്.

2021 ഡിസംബറിൽ വിറ്റ 728 യൂണിറ്റുകളെ അപേക്ഷിച്ച് ചേതക്കിന്റെ പ്രതിമാസ വിൽപ്പന വളർച്ച 74.18 ശതമാനം ആണ്. അതേസയം മുഖ്യ എതിരാളിയായ ബജാജ് ചേതക്കിന്റെ വളർച്ച 2021 ഡിസംബറിൽ വിറ്റ 1,212 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോൾ 26.16 ശതമാനവുമായി കണക്കാക്കപ്പെടുന്നു. കഴിഞ്ഞ 12 മാസങ്ങളിൽ ചേതക്കിന്റെ ശരാശരി പ്രതിമാസ വിൽപ്പന 526 യൂണിറ്റുകളും ഐക്യൂബിന്റെ 608 യൂണിറ്റുകളുമാണ്.

ചേതക്കും ഐക്യൂബും അവയുടെ പ്രധാന പെർഫോമൻസ് സൂചകങ്ങളുടെ കാര്യത്തിൽ തികച്ചും സമാനമാണ്. ഉദാഹരണത്തിന് ബജാജ് ചേതക്കിന് 90 കിലോമീറ്ററും ടിവിഎസ് ഐക്യൂബിന് 75 കിലോമീറ്ററുമാണ് റേഞ്ച്. ഇനി ഉയർന്ന വേഗതയുടെ കാര്യം നോക്കിയാൽ ചേതക്കിന് മണിക്കൂറിൽ 80 കിലോമീറ്ററും ഐക്യൂബിന് 78 കിലോമീറ്ററുമാണ് ഉയർന്ന വേഗത. ചേതക് IP67 വാട്ടർ സംരക്ഷണം വാഗ്ദാനം ചെയ്യുന്നുണ്ട്.

അതേസമയം ഐക്യൂബിന്റെ ബാറ്ററി വെള്ളത്തെയും പൊടിയെയും പ്രതിരോധിക്കാൻ ഉയർന്ന കരുത്തുള്ള അലുമിനിയം എക്‌സ്‌ട്രൂഷൻ കേസിംഗിൽ പായ്ക്ക് ചെയ്തിട്ടുണ്ട്. രണ്ട് സ്കൂട്ടറുകളിലും നോൺ-റിമൂവബിൾ ബാറ്ററികളാണുള്ളത്. ചാർജിംഗ് സമയത്തിലും വലിയ വ്യത്യാസമില്ല. 50,000 കിലോമീറ്റർ അല്ലെങ്കിൽ 3 വർഷം (ഏതാണ് നേരത്തെയുള്ളത് അത്) ബാറ്ററി വാറന്റി രണ്ട് സ്കൂട്ടറുകൾക്കും തുല്യമാണ്.
| Model | Jan-22 | Jan-21 | Growth (%) |
| Ather | 2,825 | 606 | 366 |
| TVS iQube | 1,529 | 211 | 625 |
| Bajaj Chetak | 1,268 | 30 | 4127 |
| Total | 5,622 | 847 | 563.75 |
| Model | Jan-22 | Dec-21 | Growth (%) |
| Ather | 2,825 | NA | - |
| TVS iQube | 1,529 | 1,212 | 26.16 |
| Bajaj Chetak | 1,268 | 728 | 74.18 |
| Total | 5,622 | 1,940 | 189.79 |

ചേതക്കിനെക്കാൾ ഐക്യൂബ് ആസ്വദിക്കുന്ന ഒരു പ്രധാന നേട്ടം അതിന്റെ താങ്ങാനാവുന്ന വിലയാണ്. ഉദാഹരണത്തിന് ടിവിഎസ് ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ വില ഡൽഹിയിൽ ഏകദേശം FAME II സബ്‌സിഡി ഉൾപ്പെടെ 1.01 ലക്ഷം രൂപയാണ്. താരതമ്യപ്പെടുത്തുമ്പോൾ ഡൽഹിയിലെ ചേതക് വില 1.48 ലക്ഷം എക്സ്ഷോറൂം വിലയോളമാണ്. പരിമിതമായ ബജറ്റുള്ള ഉപയോക്താക്കൾ ഐക്യൂബ് തെരഞ്ഞെടുക്കാൻ സാധ്യതയുണ്ടെന്ന് വ്യക്തമാണ്.

അടുത്ത മാസങ്ങളിൽ ബജാജ് ചേതക്, ടിവിഎസ് ഐക്യൂബ് വിൽപ്പന മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും അവയ്ക്ക് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. ഹീറോ ഇലക്ട്രിക്, ഒഖീനാവ, ഏഥർ, ആമ്പിയർ തുടങ്ങിയ മറ്റ് നിർമാതാക്കൾ ഈ രംഗത്ത് ഏറെ മുന്നിലാണ് നിൽക്കുന്നത്.

ഭാവിയിൽ ഹീറോ മോട്ടോകോർപ്, ഹോണ്ട, സുസുക്കി, യമഹ എന്നിവ തങ്ങളുടെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ പുറത്തിറക്കാൻ പദ്ധതിയിടുന്നതോടെ ഭാവിയിൽ മത്സരം ശക്തമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഓല ഇലക്ട്രിക്, സിമ്പിൾ എനർജി, ടോർക്ക് മോട്ടോർസ് തുടങ്ങിയ സ്റ്റാർട്ടപ്പുകളിൽ നിന്നുള്ള വർധിച്ചുവരുന്ന ഭീഷണി ചേതക്കും ഐക്യൂബിനും നേരിടേണ്ടിവരും.

ബജാജ് ചേതക് ഇലക്‌ട്രിക്കിനായുള്ള ബുക്കിംഗ് നിലവില്‍ ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കര്‍ണാടക, കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, തെലങ്കാന, ഡല്‍ഹി, ഗോവ എന്നീ സംസ്ഥാനങ്ങളിൽ നടക്കുന്നുണ്ട്. അര്‍ബന്‍, പ്രീമിയം എന്നീ രണ്ട് വേരിയന്റുകളിലാണ് ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചിരിക്കുന്നത്.


Click it and Unblock the Notifications








