ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്കായി റോഡ് സൈഡ് അസിസ്റ്റൻസ് സേവനം അവതരിപ്പിച്ച് ക്രയോൺ മോട്ടോർസ്

തങ്ങളുടെ മുഴുവൻ ഇലക്ട്രിക് വാഹന നിരയ്‌ക്കുമായി രാജ്യവ്യാപകമായി റോഡ്‌സൈഡ് അസിസ്റ്റൻസ് (RSA) സേവനം അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഇലക്ട്രിക് മൊബിലിറ്റി സ്റ്റാർട്ടപ്പായ ക്രയോൺ മോട്ടോർസ്.

ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്കായി റോഡ് സൈഡ് അസിസ്റ്റൻസ് സേവനം അവതരിപ്പിച്ച് ക്രയോൺ മോട്ടോർസ്

ആരോഗ്യം, യാത്രാ സേവനങ്ങൾ എന്നിവയുടെ ദാതാക്കളായ ഗ്ലോബൽ അഷ്വറുമായി സഹകരിച്ചാണ് ക്രയോൺ മോട്ടോർസ് റോഡ്‌സൈഡ് അസിസ്റ്റൻസ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നത്. മാർച്ച് 10 മുതൽ പ്ലാന്റിൽ നിന്നും പുറത്തിറക്കിയ എല്ലാ ഇവികൾക്കും കമ്പനി ഈ സേവനം ലഭ്യമാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്കായി റോഡ് സൈഡ് അസിസ്റ്റൻസ് സേവനം അവതരിപ്പിച്ച് ക്രയോൺ മോട്ടോർസ്

മറ്റ് ക്രയോൺ ഉപയോക്താക്കൾക്ക് അവരുടെ അടുത്തുള്ള ഡീലർഷിപ്പിൽ നിന്നും നാമമാത്രമായ തുക നൽകി റോഡ്‌സൈഡ് അസിസ്റ്റൻസ് സേവനങ്ങൾ സ്വന്തമാക്കാനാവുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. രാജ്യത്ത് ഇലക്ട്രിക് മൊബിലിറ്റി പ്രോത്സാഹിപ്പിക്കാനാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നതെന്നും ക്രയോൺ മോട്ടോർസ് പറയുന്നു.

ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്കായി റോഡ് സൈഡ് അസിസ്റ്റൻസ് സേവനം അവതരിപ്പിച്ച് ക്രയോൺ മോട്ടോർസ്

വിജയകരവും തടസമില്ലാത്തതുമായ ഇവി ഉടമസ്ഥാവകാശം ഉറപ്പുവരുത്തുന്നതിനാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്ന് RSA സേവനത്തിന്റെ അവതരണത്തെ കുറിച്ച് സംസാരിച്ച ക്രയോൺ മോട്ടോർസിന്റെ സഹസ്ഥാപകനും ഡയറക്ടറുമായ മായങ്ക് ജെയിൻ പറഞ്ഞു. സർവീസ്, സപ്പോർട്ട് നെറ്റ്‌വർക്ക്, റോഡ്സൈഡ് അസിസ്റ്റൻസ് നെറ്റ്‌വർക്ക് തുടങ്ങിയ കാര്യങ്ങളിലൂടെ ഇത് സാധ്യമാക്കാമെന്ന വിശ്വാസത്തിലാണ് കമ്പനിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്കായി റോഡ് സൈഡ് അസിസ്റ്റൻസ് സേവനം അവതരിപ്പിച്ച് ക്രയോൺ മോട്ടോർസ്

ക്രയോൺ മോട്ടോർസ് അവരുടെ നിലവിലെ നെറ്റ്‌വർക്ക് ഉപയോഗിച്ച് ഇവി നിർദ്ദിഷ്‌ട റോഡ്സൈഡ് അസിസ്റ്റൻസ് നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. ആർഎസ്എ സേവനം അവതരിപ്പിക്കുന്നത് ഇവി ഉടമകൾക്ക് 24x7 ആവശ്യമായ സഹായം ലഭിക്കുമെന്ന സമാധാനം നൽകുമെന്ന് കമ്പനി പറയുന്നു.

ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്കായി റോഡ് സൈഡ് അസിസ്റ്റൻസ് സേവനം അവതരിപ്പിച്ച് ക്രയോൺ മോട്ടോർസ്

സേവനത്തിന്റെ ഭാഗമായി ഫോൺ ബ്രേക്ക്ഡൌൺ സപ്പോർട്ട്, സ്പെയർ കീ ക്രമീകരണങ്ങൾ, ടയർ മാറ്റങ്ങൾ, ആംബുലൻസ് സഹായം, സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും മെസേജ് റിലേ, തകരാർ സംഭവിച്ചാൽ ടോവിംഗ് സഹായം എന്നിവയെല്ലാം ഉപഭോക്താക്കൾക്ക് ലഭിക്കും. റോഡ്സൈഡ് അസിസ്റ്റൻസ് സേവനങ്ങൾ ഉപയോഗിക്കുന്നതിന് ഡീലർമാർ/ഉപഭോക്താക്കൾ അവരുടെ വാഹനങ്ങൾ വാങ്ങിയ ഉടൻ തന്നെ ബ്രാൻഡിൽ രജിസ്റ്റർ ചെയ്യണം.

ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്കായി റോഡ് സൈഡ് അസിസ്റ്റൻസ് സേവനം അവതരിപ്പിച്ച് ക്രയോൺ മോട്ടോർസ്

കൂടാതെ ഒരു ടോൾ ഫ്രീ നമ്പറിൽ വിളിച്ച് ഉടമകൾക്ക് അവ നേടാനാകും. ക്രയോൺ മോട്ടോർസ് നിലവിൽ ലോ-സ്പീഡ് എൻവി, സ്‌നോ പ്ലസ് എന്നിവയുൾപ്പെടെ നിരവധി ഇലക്ട്രിക് സ്‌കൂട്ടറുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇവയുടെ വില 54,000 രൂപയിൽ നിന്നാണ് ആരംഭിക്കുന്നത്. ഇപ്പോൾ കമ്പനിക്ക് ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിൽ 100-ലധികം ടച്ച് പോയിന്റുകളുണ്ട്.

ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്കായി റോഡ് സൈഡ് അസിസ്റ്റൻസ് സേവനം അവതരിപ്പിച്ച് ക്രയോൺ മോട്ടോർസ്

സ്‌നോ പ്ലസ് എന്ന ഇലക്ട്രിക് സ്‌കൂട്ടറിലൂടെ ജനപ്രിയരായ ക്രയോൺ മോട്ടോർസ് എൻവി എന്ന മോഡലിനെ അടുത്തിടെ വിപണിയിൽ പരിഷ്ക്കരിച്ച് അവതരിപ്പിച്ചിരുന്നു. ലോ സ്പീഡ് പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറിന് നിരവിധി സവിശേഷതകളും കൂട്ടിച്ചേർത്താണ് ബ്രാൻഡ് പരിചയപ്പെടുത്തിയത്. കമ്പനിയുടെ രണ്ടാമത്തെ ലോ സ്പീഡ് ഇലക്‌ട്രിക് പ്രീമിയം സ്കൂട്ടറാണിതെന്നും പറയാം.

ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്കായി റോഡ് സൈഡ് അസിസ്റ്റൻസ് സേവനം അവതരിപ്പിച്ച് ക്രയോൺ മോട്ടോർസ്

പ്രീമിയം ബജറ്റ് ആവശ്യങ്ങൾ നിറവേറ്റുന്നതിനായാണ് ക്രയോൺസ് എൻവി ഡിസൈൻ ചെയ്‌തിരിക്കുന്നത്. ഇലക്ട്രിക് സ്‌കൂട്ടറിനായി 64,000 രൂപയാണ് സ്വന്തമാക്കാനായി മുടക്കേണ്ടി വരിക. ഒരു വലിയ ബൂട്ട് സ്പേസ്, കീലെസ്സ് സ്റ്റാർട്ട്, റിവേഴ്‌സ് അസിസ്റ്റ് എന്നിവയാണ് മോഡലിന്റെ പ്രധാന ആകർഷണം. വൈറ്റ്, ബ്ലാക്ക്, ബ്ലൂ, സിൽവർ എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിലാണ് ക്രയോൺസ്എൻവി ഇലക്‌ട്രിക് സ്‌കൂട്ടർ സ്വന്തമാക്കാൻ സാധിക്കുന്നത്.

ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്കായി റോഡ് സൈഡ് അസിസ്റ്റൻസ് സേവനം അവതരിപ്പിച്ച് ക്രയോൺ മോട്ടോർസ്

ജിയോ ടാഗിംഗും സെൻട്രൽ ലോക്കിംഗും ടെക് ഫീച്ചറുകളിൽ എൻവിയെ സമ്പുഷ്ടമാക്കുന്നു. ഡിജിറ്റൽ സ്പീഡോമീറ്റർ, മൊബൈൽ ചാർജിംഗ് എന്നീ സംവിധാനങ്ങളും ക്രയോൺ മോട്ടോർസ് മോഡലിൽ ഒരുക്കിയിട്ടുണ്ട്. മികച്ച പിന്തുണയോടെയുള്ള സുഖപ്രദമായ ഇരിപ്പിടം ദീർഘനേരം റൈഡിംഗ് ബുദ്ധിമുട്ടില്ലാതെ ഉറപ്പാക്കുന്നു.

ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്കായി റോഡ് സൈഡ് അസിസ്റ്റൻസ് സേവനം അവതരിപ്പിച്ച് ക്രയോൺ മോട്ടോർസ്

ക്രയോൺ എൻവിയുടെ പരമാവധി വേഗത മണിക്കൂറിൽ 25 കിലോമീറ്ററാണ്. സ്‌കൂട്ടറിന്റെ മോട്ടോറിലും കൺട്രോളറിലും 24 മാസത്തേക്കാണ് വാറണ്ടി ലഭ്യമാവുക. പൂർണ ചാർജിൽ 160 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 250-വാട്ട് BLDC മോട്ടോറിലാണ് ഇവി പ്രവർത്തിക്കുന്നത്.

ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്കായി റോഡ് സൈഡ് അസിസ്റ്റൻസ് സേവനം അവതരിപ്പിച്ച് ക്രയോൺ മോട്ടോർസ്

വാങ്ങൽ സംബന്ധിച്ച കാര്യങ്ങൾ കൂടുതൽ എളുമാക്കുന്നതിനായി ജാജ് ഫിൻസെർവ്, മണപ്പുറം ഫിനാൻസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, സെസ്റ്റ് മണി, ഷോപ്പ്‌സെ, പേടെയിൽ എന്നിവയുൾപ്പെടെ വിവിധ ധനകാര്യ കമ്പനികളുമായി സഹകരിച്ചാണ് ക്രയോൺ മോട്ടോർസ് പ്രവർത്തിക്കുന്നത്. അതേസമയം ക്ലാസിക് രൂപത്തിലാണ് സ്നോ പ്ലസിനെ ബ്രാൻഡ് അണിയിച്ചൊരുക്കിയിരിക്കുന്നത്. 64,000 രൂപയാണ് ഈ ലോ സ്പീഡ് മോഡലിന്റെ വില.

More from DriveSpark

Article Published On: Wednesday, April 27, 2022, 16:03 [IST]
English summary
Crayon motors introduced roadside assistance service for electric scooters
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X