ലൈസൻസും രജിസ്ട്രേഷനും വേണ്ട! കൂട്ടിന് 160 കിലോമീറ്റർ റേഞ്ചും, ഇതാണ് പുതിയ Crayon Envy ഇലക്ട്രിക് സ്‌കൂട്ടർ

സ്‌നോ പ്ലസ് എന്ന ഇലക്ട്രിക് സ്‌കൂട്ടറിലൂടെ ജനപ്രിയരായ ക്രയോൺ മോട്ടോർസ് ദേ ഇപ്പോൾ പുതിയൊരു കിടിലൻ മോഡലിനെ കൂടി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്.

ലൈസൻസും രജിസ്ട്രേഷനും വേണ്ട! കൂട്ടിന് 160 കിലോമീറ്റർ റേഞ്ചും, ഇതാണ് പുതിയ Crayon Envy ഇലക്ട്രിക് സ്‌കൂട്ടർ

ശരിക്കും എൻവി എന്നുവിളിക്കുന്ന ലോ സ്പീഡ് പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറിനെ ഇപ്പോൾ പുതിയ സവിശേഷതകളോടെ പരിഷ്ക്കരിച്ച് വിപണിയിൽ അവതരിപ്പിച്ചുവെന്നു വേണം പറയാൻ. ഇ-മൊബിലിറ്റി സൊല്യൂഷനുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ക്രയോൺ മോട്ടോർസ് തങ്ങളുടെ ഉൽപ്പന്ന നിരയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ പുതുപുത്തൻ മോഡലിനെ വിപണിയിൽ കൊണ്ടുവന്നിരിക്കുന്നത്.

ലൈസൻസും രജിസ്ട്രേഷനും വേണ്ട! കൂട്ടിന് 160 കിലോമീറ്റർ റേഞ്ചും, ഇതാണ് പുതിയ Crayon Envy ഇലക്ട്രിക് സ്‌കൂട്ടർ

കമ്പനിയുടെ രണ്ടാമത്തെ ലോ സ്പീഡ് ഇലക്‌ട്രിക് പ്രീമിയം സ്കൂട്ടറാണിത്. വിപണിയുടെ നിലവിലെ പ്രീമിയം ബജറ്റ് ആവശ്യങ്ങൾ നിറവേറ്റുന്നതിനായാണ് ക്രയോൺസ് എൻവി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. പുതുക്കിയ മോഡലിനെ 64,000 രൂപയുടെ പ്രാരംഭ വിലയിലാണ് പുറത്തിറക്കിയിരിക്കുന്നത്.

ലൈസൻസും രജിസ്ട്രേഷനും വേണ്ട! കൂട്ടിന് 160 കിലോമീറ്റർ റേഞ്ചും, ഇതാണ് പുതിയ Crayon Envy ഇലക്ട്രിക് സ്‌കൂട്ടർ

ഒരു വലിയ ബൂട്ട് സ്പേസ്, കീലെസ്സ് സ്റ്റാർട്ട്, റിവേഴ്‌സ് അസിസ്റ്റ് എന്നിവ ഉപയോഗിച്ച് എൻവിയുടെ പ്രാഗോഗികത ക്രയോൺസ് മോട്ടോർസ് മെച്ചപ്പെടുത്തിയിരിക്കുന്നു എന്നുവേണം പറയാൻ. റിവേഴ്‌സ് ഗിയർ സ്കൂട്ടറിനെ മുന്നോട്ടും പിന്നോട്ടും നീക്കാൻ സഹായിക്കുന്നതിനാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒപ്പം ഇടുങ്ങിയ പാർക്കിംഗ് സ്ഥലങ്ങൾ കൈകാര്യം ചെയ്യുമ്പോൾ റൈഡർക്ക് ഇത് ഏറെ സഹായകരമായ ഒരു സംവിധാനമായിരിക്കും.

ലൈസൻസും രജിസ്ട്രേഷനും വേണ്ട! കൂട്ടിന് 160 കിലോമീറ്റർ റേഞ്ചും, ഇതാണ് പുതിയ Crayon Envy ഇലക്ട്രിക് സ്‌കൂട്ടർ

വൈറ്റ്, ബ്ലാക്ക്, ബ്ലൂ, സിൽവർ എന്നിങ്ങനെ നാല് നിറങ്ങളിലാണ് ക്രയോൺസ് മോട്ടോർസ് എൻവി ഇലക്‌ട്രിക് സ്‌കൂട്ടറിനെ വാഗ്‌ദാനം ചെയ്യുന്നത്. കമ്പനി നയം അനുസരിച്ചാണ് ഉൽപ്പന്ന വാറണ്ടി നൽകിയിരിക്കുന്നത്. സ്‌കൂട്ടറിന്റെ മോട്ടോറിലും കൺട്രോളറിലും 24 മാസത്തേക്കാണ് വാറണ്ടി ലഭ്യമാവുക.

ലൈസൻസും രജിസ്ട്രേഷനും വേണ്ട! കൂട്ടിന് 160 കിലോമീറ്റർ റേഞ്ചും, ഇതാണ് പുതിയ Crayon Envy ഇലക്ട്രിക് സ്‌കൂട്ടർ

വിപുലമായ തോതിലുള്ള ലഭ്യത ഉറപ്പാക്കാൻ 100-ലധികം റീട്ടെയിൽ സ്ഥലങ്ങളിൽ എൻവി സ്കൂട്ടർ ലഭ്യമാകും. കമ്പനിയുടെ ഗാസിയാബാദ് മാനുഫാക്‌ചറിംഗ് യൂണിറ്റിലാണ് ക്രയോൺ മോട്ടോർസ് സ്‌കൂട്ടറുകൾ രൂപകൽപ്പന ചെയ്യുകയും നിർമിക്കുകയും ചെയ്യുന്നത്.

ലൈസൻസും രജിസ്ട്രേഷനും വേണ്ട! കൂട്ടിന് 160 കിലോമീറ്റർ റേഞ്ചും, ഇതാണ് പുതിയ Crayon Envy ഇലക്ട്രിക് സ്‌കൂട്ടർ

എൻവി ഇ-സ്‌കൂട്ടറിന്റെ പ്രവർത്തനച്ചെലവ് കിലോമീറ്ററിന് 14 പൈസയാണ്. ജിയോ ടാഗിംഗും സെൻട്രൽ ലോക്കിംഗും ടെക് ഫീച്ചറുകളിൽ ഉൾപ്പെടുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. അതോടൊപ്പം തന്നെ ഡിജിറ്റൽ സ്പീഡോമീറ്റർ, മൊബൈൽ ചാർജിംഗ് എന്നിവയും സ്കൂട്ടറിന്റെ പ്രധാന സവിശേഷതകളാണ്. പ്രകൃതിയിൽ നിന്നുള്ള ഡിസൈൻ പ്രചോദനം ഡ്യുവൽ ഹെഡ്‌ലൈറ്റുകളായി രൂപാന്തരപ്പെടുന്നു.

ലൈസൻസും രജിസ്ട്രേഷനും വേണ്ട! കൂട്ടിന് 160 കിലോമീറ്റർ റേഞ്ചും, ഇതാണ് പുതിയ Crayon Envy ഇലക്ട്രിക് സ്‌കൂട്ടർ

സിംഹം പോലെയുള്ള ഡിസൈനാണ് എൻവി ഇലക്ട്രിക്കിന് നൽകിയിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. ശരിക്കും പറയുകയാണെങ്കിൽ ലൈറ്റ് മൊബിലിറ്റി ആവശ്യങ്ങൾക്കായി നിർമിച്ചതാണ് ഈ മോഡൽ. മികച്ച പിന്തുണയോടെയുള്ള സുഖപ്രദമായ ഇരിപ്പിടം ദീർഘനേരം റൈഡിംഗ് ബുദ്ധിമുട്ടില്ലാതെ ഉറപ്പാക്കുന്നു. ക്രയോൺ എൻവിയുടെ പരമാവധി വേഗത മണിക്കൂറിൽ 25 കിലോമീറ്ററാണ്.

ലൈസൻസും രജിസ്ട്രേഷനും വേണ്ട! കൂട്ടിന് 160 കിലോമീറ്റർ റേഞ്ചും, ഇതാണ് പുതിയ Crayon Envy ഇലക്ട്രിക് സ്‌കൂട്ടർ

അതായത് റൈഡറിന് ഡ്രൈവിംഗ് ലൈസൻസോ വാഹനം രജിസ്റ്റർ ചെയ്യേണ്ടതിന്റെ ആവശ്യകതയോ ഇല്ലെന്ന് സാരം. ക്രയോൺ എൻവി 250-വാട്ട് BLDC മോട്ടോറിലാണ് പ്രവർത്തിക്കുന്നത്. ട്യൂബ്‌ലെസ് ടയറുകൾ, ഡിസ്‌ക് ബ്രേക്ക്, 150 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. പൂർണ ചാർജിൽ 160 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്ന വേരിയന്റുകളിൽ എൻവി സ്‌കൂട്ടർ ലഭ്യമാണ്.

ലൈസൻസും രജിസ്ട്രേഷനും വേണ്ട! കൂട്ടിന് 160 കിലോമീറ്റർ റേഞ്ചും, ഇതാണ് പുതിയ Crayon Envy ഇലക്ട്രിക് സ്‌കൂട്ടർ

വിവിധ പ്രദേശങ്ങളിൽ ഇലക്ട്രിക് സ്കൂട്ടറിന്റെ വില വ്യത്യാസപ്പെടാം. എന്നാൽ വാങ്ങൽ എളുപ്പമാക്കാനായി സമഗ്രമായ ഫിനാൻസിംഗ് ഓപ്ഷനുകളും ക്രയോൺ മോട്ടോർസ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. അതിനായി ബജാജ് ഫിൻസെർവ്, മണപ്പുറം ഫിനാൻസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, സെസ്റ്റ് മണി, ഷോപ്പ്‌സെ, പേടെയിൽ എന്നിവയുൾപ്പെടെ വിവിധ ധനകാര്യ കമ്പനികളുമായി സഹകരിച്ചാണ് കമ്പനി പ്രവർത്തിക്കുന്നത്.

ലൈസൻസും രജിസ്ട്രേഷനും വേണ്ട! കൂട്ടിന് 160 കിലോമീറ്റർ റേഞ്ചും, ഇതാണ് പുതിയ Crayon Envy ഇലക്ട്രിക് സ്‌കൂട്ടർ

തങ്ങളുടെ ഇൻ-ഹൗസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ടീമാണ് ഈ പരിസ്ഥിതി സൗഹൃദ ബൈക്കുകൾ രൂപകൽപ്പന ചെയ്‌ത് വികസിപ്പിച്ചതെന്ന് കോഫൗണ്ടറും ഡയറക്ടറുമായ മായങ്ക് ജെയിൻ പറഞ്ഞു. മികച്ച ഇവി മൊബിലിറ്റി സൊല്യൂഷനുകളും പിന്തുണയും വാഗ്ദാനം ചെയ്യുന്ന ബ്രാൻഡിന്റെ ലക്ഷ്യത്തിന്റെ തെളിവാണ് ഉൽപ്പന്ന ഗുണനിലവാരവും പ്രവർത്തനക്ഷമതയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More from DriveSpark

Article Published On: Monday, March 21, 2022, 18:37 [IST]
English summary
Crayon motors launched envy electric scooter in india with 160 km range
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X