ഇലക്‌ട്രിക് മോട്ടോർസൈക്കിൾ ശ്രേണിയിലെ പുത്തൻ താരം, യോദ ക്രൂയിസർ അവതരിപ്പിച്ച് സൈബർഗ്

ഇലക്ട്രിക് മൊബിലിറ്റി വിപ്ലവത്തിന് കൊടുമ്പിരി കൊണ്ടുനിൽക്കുമ്പോൾ ഇന്ത്യൻ വാഹന വിപണിയിൽ നിരവധി പുതിയ സ്റ്റാർട്ടപ്പ് കമ്പനികളുടെ പിറവിക്കാണ് സാക്ഷ്യംവഹിക്കുന്നത്.

ഇലക്‌ട്രിക് മോട്ടോർസൈക്കിൾ ശ്രേണിയിലെ പുത്തൻ താരം, യോദ ക്രൂയിസർ അവതരിപ്പിച്ച് സൈബർഗ്

ഈ നിരയിലേക്ക് എത്തുന്ന ഏറ്റവും പുതിയ ബ്രാൻഡാണ് ഇഗ്‌നിട്രോൺ മോട്ടോകോർപ് എന്ന സ്വദേശി സ്റ്റാർട്ടപ്പ്. ഇത് 'സൈബർഗ്' ബ്രാൻഡിന് കീഴിൽ ഇന്ത്യയുടെ ഇരുചക്ര വാഹന ഇലക്ട്രിക് വെഹിക്കിൾ (ഇവി) മോട്ടോർബൈക്ക് വിഭാഗത്തിലേക്കുള്ള പ്രവേശനത്തെയാണ് അടയാളപ്പെടുത്തുന്നത്.

ഇലക്‌ട്രിക് മോട്ടോർസൈക്കിൾ ശ്രേണിയിലെ പുത്തൻ താരം, യോദ ക്രൂയിസർ അവതരിപ്പിച്ച് സൈബർഗ്

ഇഗ്‌നിട്രോൺ സൈബർഗ് ബ്രാൻഡിന് കീഴിൽ സ്വാപ്പ് ചെയ്യാവുന്ന ബാറ്ററികളുള്ള പ്രീമിയം ഇലക്ട്രിക് ബൈക്കുകളുടെ ഒരു ശ്രേണി അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും സുരക്ഷിതമായ മോട്ടോർബൈക്കുകൾ നിർമിക്കുന്നതിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുകയും ബാറ്ററി സാങ്കേതികവിദ്യയും നിർമാണ പ്രക്രിയകളും മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ വഴികൾ നിരന്തരം പര്യവേക്ഷണം ചെയ്യുകയും ചെയ്യും.

ഇലക്‌ട്രിക് മോട്ടോർസൈക്കിൾ ശ്രേണിയിലെ പുത്തൻ താരം, യോദ ക്രൂയിസർ അവതരിപ്പിച്ച് സൈബർഗ്

ഗുഡ്ഗാവിലെ മനേസറിലെ കമ്പനിയുടെ പ്ലാന്റിൽ ഇലക്ട്രിക് മോട്ടോർസൈക്കിളുകളുടെ നിർമാണവും അസംബ്ലിയും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. പ്രാരംഭ ഘട്ടത്തിൽ 2022-23 സാമ്പത്തിക വർഷത്തിൽ പ്രതിവർഷം 40,000 യൂണിറ്റുകൾ ഉത്പാദിപ്പിക്കാനുള്ള ശേഷി ഇഗ്നിട്രോൺ മോട്ടോകോർപ്പിനുണ്ട്.

ഇലക്‌ട്രിക് മോട്ടോർസൈക്കിൾ ശ്രേണിയിലെ പുത്തൻ താരം, യോദ ക്രൂയിസർ അവതരിപ്പിച്ച് സൈബർഗ്

ക്രൂയിസർ, റെഗുലർ, സ്‌പോർട്‌സ് വിഭാഗങ്ങളിൽ ഓരോന്നും ഈ ശ്രേണിയിൽ മൂന്ന് ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ സൈബർഗ് പുറത്തിറക്കും. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഈ ബൈക്കുകൾ മിഡ് മുതൽ ഹൈ സ്പീഡ് വരെയുള്ള വിഭാഗങ്ങളിലേക്കാണ് എത്തുന്നത്.

ഇലക്‌ട്രിക് മോട്ടോർസൈക്കിൾ ശ്രേണിയിലെ പുത്തൻ താരം, യോദ ക്രൂയിസർ അവതരിപ്പിച്ച് സൈബർഗ്

തങ്ങളുടെ പുതിയ ബ്രാൻഡായ CYBORG-നൊപ്പം ഇലക്ട്രിക് ഇരുചക്ര വാഹന മോട്ടോർബൈക്ക് വിഭാഗത്തിലേക്കുള്ള കമ്പനിയുടെ പ്രവേശനം പ്രഖ്യാപിക്കുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്ന് അവതരണവേളയിൽ ഇഗ്നിട്രോൺ മോട്ടോകോർപ്പ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകൻ രാഘവ് കൽറ പറഞ്ഞു.

ഇലക്‌ട്രിക് മോട്ടോർസൈക്കിൾ ശ്രേണിയിലെ പുത്തൻ താരം, യോദ ക്രൂയിസർ അവതരിപ്പിച്ച് സൈബർഗ്

ഇലക്ട്രിക് മൊബിലിറ്റി ഗതാഗതത്തിന്റെ ഭാവി നിർവചിക്കുമെന്നാണ് ഇഗ്‌നിട്രോൺ മോട്ടോകോർപ് വിശ്വസിക്കുന്നത്. കൂടാതെ ഇന്ത്യയിൽ ഇലക്‌ട്രിക് വാഹനങ്ങൾ വേഗത്തിൽ സ്വീകര്യത നേടുന്നതും ഊർജം പകരന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇലക്‌ട്രിക് മോട്ടോർസൈക്കിൾ ശ്രേണിയിലെ പുത്തൻ താരം, യോദ ക്രൂയിസർ അവതരിപ്പിച്ച് സൈബർഗ്

യോദ എന്ന ക്രൂയിസറിന്റെ രൂപത്തിൽ ബ്രാൻഡിന്റെ ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിളും സൈബർഗ് പുറത്തിറക്കിയിട്ടുണ്ട്. ലോഞ്ച് ചെയ്യുന്നതോടെ ബാറ്ററി സ്വാപ്പിംഗ് സൗകര്യത്തോടെ ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ സമ്പൂർണ ഇലക്ട്രിക് ക്രൂയിസർ കൂടിയാകും യോദ. ഇന്ത്യയിലെ ഏറ്റവും കടുപ്പമേറിയതും തീവ്രവുമായ ഭൂപ്രദേശത്തിനും കാലാവസ്ഥയ്ക്കും വേണ്ടി വികസിപ്പിച്ചതാണിതെന്നും കമ്പനി പറയുന്നു.

ഇലക്‌ട്രിക് മോട്ടോർസൈക്കിൾ ശ്രേണിയിലെ പുത്തൻ താരം, യോദ ക്രൂയിസർ അവതരിപ്പിച്ച് സൈബർഗ്

വൃത്താകൃതിയിലുള്ള ട്രിപ്പിൾ-ബീം ഹെഡ്‌ലാമ്പുകൾ, വൃത്താകൃതിയിലുള്ള ടെയിൽലൈറ്റ്, ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവ പോലുള്ള നിയോ-റെട്രോ സ്റ്റൈലിംഗ് ഘടകങ്ങളുള്ള പരമ്പരാഗത ക്രൂയിസർ സ്റ്റാൻസ് യോദയ്ക്ക് ലഭിക്കുന്നു. ടിയർ ഡ്രോപ് ആകൃതിയിലുള്ള ഫ്യുവൽ ടാങ്കും സ്പ്ലിറ്റ് ശൈലിയിലുള്ള സീറ്റുമാണ് മോട്ടോർസൈക്കിളിന്റെ ഡിസൈൻ ഹൈലൈറ്റുകൾ.

ഇലക്‌ട്രിക് മോട്ടോർസൈക്കിൾ ശ്രേണിയിലെ പുത്തൻ താരം, യോദ ക്രൂയിസർ അവതരിപ്പിച്ച് സൈബർഗ്

ഒരു പരമ്പരാഗത ക്രൂയിസർ പോലെ രൂപമെടുത്തിരിക്കുന്ന ഇതിന് ഉയരവും വീതിയുമുള്ള ഹാൻഡിൽബാറാണ് ലഭിക്കുന്നത്. അത് റൈഡറിന് നേരായ റൈഡിംഗ് പോസ്‌ചറാണ് സമ്മാനിക്കുന്നത്. ലോ-സാഡിൽ, ഫോർവേഡ്-സെറ്റ് ഫുട്‌പെഗുകൾ റിലാക്‌സ്ഡ് ക്രൂയിസർ-ഫ്രണ്ട്‌ലി എർഗണോമിക്‌സിനെ കൂടുതൽ പൂരകമാക്കുന്നു.

ഇലക്‌ട്രിക് മോട്ടോർസൈക്കിൾ ശ്രേണിയിലെ പുത്തൻ താരം, യോദ ക്രൂയിസർ അവതരിപ്പിച്ച് സൈബർഗ്

ഫീച്ചറുകളുടെ കാര്യത്തിൽ യോദയിൽ എൽഇഡി ടെയിൽ ലൈറ്റുകളും ടേൺ ഇൻഡിക്കേറ്ററുകളും, ആന്റി-തെഫ്റ്റ് അലാറം, ഒരു പില്യൺ ബാക്ക്‌റെസ്റ്റ്, കീലെസ് ഇഗ്നിഷൻ, സൈഡ് പാനിയർ ബോക്സുകൾ, ക്രമീകരിക്കാവുന്ന സസ്പെൻഷൻ സജ്ജീകരണം എന്നിവയാണ് കമ്പനി സജ്ജീകരിച്ചിരിക്കുന്നത്.

ഇലക്‌ട്രിക് മോട്ടോർസൈക്കിൾ ശ്രേണിയിലെ പുത്തൻ താരം, യോദ ക്രൂയിസർ അവതരിപ്പിച്ച് സൈബർഗ്

കൃത്യമായ ഹാർഡ്‌വെയർ കോൺഫിഗറേഷനുകൾ മറച്ചുവെച്ചിട്ടുണ്ടെങ്കിലും ചിത്രങ്ങളിൽ നിന്ന് യോദയ്ക്ക് പരമ്പരാഗത ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ ഇരട്ട സ്പ്രിംഗ് ഷോക്ക് അബ്സോർബറുകളും ലഭിക്കുന്നതായി തോന്നുന്നു.

ഇലക്‌ട്രിക് മോട്ടോർസൈക്കിൾ ശ്രേണിയിലെ പുത്തൻ താരം, യോദ ക്രൂയിസർ അവതരിപ്പിച്ച് സൈബർഗ്

ഇലക്‌ട്രിക് മോട്ടോർസൈക്കിളിന്റെ കൃത്യമായ ബാറ്ററി, മോട്ടോർ, പവർ കണക്കുകൾ എന്നിവയൊന്നും കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ യോദയിൽ ഒറ്റ ചാർജിൽ 120 കിലോമീറ്റർ റേഞ്ച് വരെയാണ് ഇഗ്‌നിട്രോൺ മോട്ടോകോർപ് അവകാശപ്പെടുന്നത്

ഇലക്‌ട്രിക് മോട്ടോർസൈക്കിൾ ശ്രേണിയിലെ പുത്തൻ താരം, യോദ ക്രൂയിസർ അവതരിപ്പിച്ച് സൈബർഗ്

റോഡ് സൈഡ് അസിസ്റ്റൻസും ഓരോ 1 കിലോമീറ്ററിലും നിലവിലുള്ള CYBORG (ജൂൾ) സ്റ്റേഷനുകൾ എന്ന ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനും നൽകുന്നതിന് പ്രാദേശിക വെണ്ടർമാരുമായി ഇഗ്നിട്രോൺ പങ്കാളികളാകും. മുപ്പത് മിനിറ്റിനുള്ളിൽ ബാറ്ററിയുടെ 50 ശതമാനം പുനരുജ്ജീവിപ്പിക്കുന്ന കോംപാക്റ്റ് ഹോം ചാർജറുകളും കമ്പനി നൽകുമെന്നതും സ്വീകാര്യമായ കാര്യമാണ്.

Most Read Articles

Malayalam
English summary
Cyborg introduced new yoda electric motorcycle cruiser in india
Story first published: Saturday, January 1, 2022, 11:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X