3 സെക്കന്റിൽ 100 കിലോമീറ്റർ വേഗത, HyperFighter ഇലക്ട്രിക് മോട്ടോർസൈക്കിൾ അവതരിപ്പിച്ച് Damon

അമേരിക്കയിലെ ലാസ് വെഗാസിൽ നടന്നുകൊണ്ടിരിക്കുന്ന CES കൺസ്യൂമർ ഇലക്ട്രോണിക്‌സ് ഷോയിൽ ഹൈപ്പർ ഫൈറ്റർ ഇലക്ട്രിക് മോട്ടോർസൈക്കിൾ അവതരിപ്പിച്ച് കനേഡിയൻ ഇവി നിർമാതാക്കളായ ഡാമൺ മോട്ടോർസൈക്കിൾസ്.

3 സെക്കന്റിൽ 100 കിലോമീറ്റർ വേഗത, HyperFighter ഇലക്ട്രിക് മോട്ടോർസൈക്കിൾ അവതരിപ്പിച്ച് Damon

രണ്ട് വർഷം മുമ്പ് വെളിപ്പെടുത്തിയ ഡാമൺ ഹൈപ്പർസ്‌പോർട്ട് സൂപ്പർസ്‌പോർട്ടിനെ അടിസ്ഥാനമാക്കി വികസിപ്പിച്ചെടുത്ത മോഡലാണ് പുതിയ ഹൈപ്പർ ഫൈറ്റർ ഇവി. ഇലക്‌ട്രിക് വാഹനങ്ങളാണ് ഭാവി എന്നതിനാൽ ഈ രംഗത്ത് കൂടുതൽ മെച്ചപ്പെട്ട വികസനങ്ങളാണ് ഇപ്പോൾ ലോകമെമ്പാടുമായി നടന്നുകൊണ്ടിരിക്കുന്നത്.

3 സെക്കന്റിൽ 100 കിലോമീറ്റർ വേഗത, HyperFighter ഇലക്ട്രിക് മോട്ടോർസൈക്കിൾ അവതരിപ്പിച്ച് Damon

ഒരിക്കൽ എല്ലാവരും ഒരു ഇവി സ്വന്തമാക്കേണ്ടി വരുമെന്നും ഉറപ്പാണ്. ഇലക്ട്രിക് കാറുകളുടെ കാര്യത്തിൽ സാങ്കേതികവിദ്യ, പെർഫോമൻസ്, ഡിസൈൻ എന്നിവയുടെ കാര്യത്തിൽ വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ട്. എന്നിരുന്നാലും മോട്ടോർസൈക്കിൾ സെഗ്മെന്റ് താരതമ്യേന വളരെ ചെറിയ പുരോഗതി മാത്രമാണ് ഇതുവരെ കൈവരിച്ചിരിക്കുന്നതും.

3 സെക്കന്റിൽ 100 കിലോമീറ്റർ വേഗത, HyperFighter ഇലക്ട്രിക് മോട്ടോർസൈക്കിൾ അവതരിപ്പിച്ച് Damon

മിക്ക ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും ആക്സിലറേഷൻ, ടോപ്പ് സ്പീഡ് എന്നിവയുടെ കാര്യത്തിൽ പെട്രോളിൽ പ്രവർത്തിക്കുന്ന എതിരാളികളോട് അടുത്തെങ്ങും വരുന്നില്ലെന്നതാണ് യാഥാർഥ്യം. അവ അവയുടെ റേഞ്ചിന്റെ കാര്യത്തിലും പരിമിതികളാണ് നടപ്പിലാക്കിയിരിക്കുന്നതെന്നും പ്രത്യേകം പറയേണ്ടതില്ല. എന്നാൽ ഇവിടെയാണ് ഡാമൺ മോട്ടോർസൈക്കിളിന്റെ കാര്യം വ്യത്യസ്‌തമാവുന്നത്.

3 സെക്കന്റിൽ 100 കിലോമീറ്റർ വേഗത, HyperFighter ഇലക്ട്രിക് മോട്ടോർസൈക്കിൾ അവതരിപ്പിച്ച് Damon

CES 2020-ൽ കനേഡിയൻ ഇവി ബ്രാൻഡ് തങ്ങളുടെ ഹൈപ്പർസ്‌പോർട്ട് സൂപ്പർസ്‌പോർട്ട് ഇലക്ട്രിക് മോട്ടോർസൈക്കിൾ വെളിപ്പെടുത്തിയതോടെ ആകാംക്ഷയിലാണ് വാഹന ലോകം. അതിശയകരമായ പെർഫോമൻസ് കണക്കുകളും ഉപയോഗയോഗ്യമായ റേഞ്ചും ഒത്തുചേരുന്നു എന്നുമാത്രമല്ല ശ്രദ്ധേയമായ രൂപകൽപ്പനയും ഡാമൺ മോട്ടോർസൈക്കിളിന്റെ ആകർഷണമാണ്.

3 സെക്കന്റിൽ 100 കിലോമീറ്റർ വേഗത, HyperFighter ഇലക്ട്രിക് മോട്ടോർസൈക്കിൾ അവതരിപ്പിച്ച് Damon

ഇലക്ട്രിക് മോട്ടോർസൈക്കിളുകളെക്കുറിച്ചുള്ള എല്ലാവരുടേയും കാഴ്ച്ചപ്പാടാണ് ഈ ഹൈപ്പർസ്‌പോർട്ട് മോഡൽ മാറ്റി മറിച്ചിരിക്കുന്നതെന്നും വേണമെങ്കിൽ പറയാം. എക്‌സ്‌പോയിൽ ഇത് CES 2020 ഇന്നൊവേഷൻ അവാർഡും നേടിയതിനു പിന്നിലെ കാരണവും ഇതൊക്കെ തന്നെയാണ്. രണ്ട് വർഷം മുമ്പ് വെളിപ്പെടുത്തിയ ഡാമൺ ഹൈപ്പർസ്‌പോർട്ട് സൂപ്പർസ്‌പോർട്ടിനെ അടിസ്ഥാനമാക്കി വികസിപ്പിച്ചെടുത്ത ഈ ഇലക്‌ട്രിക് സ്‌പോർട്‌സ് മോട്ടോർസൈക്കിൾ ഉത്പാദനത്തിലേക്ക് കടക്കാൻ ഏകദേശം തയാറാണെന്നാണ് ഡാമൺ വ്യക്തമാക്കിയിരിക്കുന്നത്.

3 സെക്കന്റിൽ 100 കിലോമീറ്റർ വേഗത, HyperFighter ഇലക്ട്രിക് മോട്ടോർസൈക്കിൾ അവതരിപ്പിച്ച് Damon

ഹൈപ്പർഫൈറ്റർ എന്ന് വിളിക്കപ്പെടുന്ന ഇത് ഡാമൺ ഹൈപ്പർസ്‌പോർട്ടിനെ അടിസ്ഥാനമാക്കിയുള്ള ഒരു സ്ട്രീറ്റ് ഫൈറ്റർ/നേക്കഡ് മോട്ടോർസൈക്കിളാണ്. ഇത് കൊളോസസ്, അൺലിമിറ്റഡ് 20, അൺലിമിറ്റഡ് 15 എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിൽ ലഭ്യമാവുകയും ചെയ്യും. അൺലിമിറ്റഡ് 15 ന് 15kW ബാറ്ററി പായ്ക്കും 150 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന മോട്ടോറും ആണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്.

3 സെക്കന്റിൽ 100 കിലോമീറ്റർ വേഗത, HyperFighter ഇലക്ട്രിക് മോട്ടോർസൈക്കിൾ അവതരിപ്പിച്ച് Damon

ഈ വേരിയന്റിന് 193 കിലോമീറ്റർ റേഞ്ചും ഉയർന്ന വേഗത മണിക്കൂറിൽ 241 കിലോമീറ്ററുമാണ് കമ്പനി അവകാശപ്പെടുന്നത്. ഡാമൺ ഹൈപ്പർഫൈറ്റർ അൺലിമിറ്റഡ് 15 പതിപ്പിന് 19,000 ഡോളർ അതായത് 14.12 ലക്ഷം രൂപയോളമാണ് വില വരിക. മറുവശതത് അൺലിമിറ്റഡ് 20 വേരിയന്റ് ഒരു 200 bhp മോട്ടോറിന് കരുത്തേകുന്ന 20kW ബാറ്ററി പായ്ക്കിനൊപ്പമാകും നിരത്തിലെത്തുക.

3 സെക്കന്റിൽ 100 കിലോമീറ്റർ വേഗത, HyperFighter ഇലക്ട്രിക് മോട്ടോർസൈക്കിൾ അവതരിപ്പിച്ച് Damon

ഇതിന് അവകാശപ്പെടുന്ന റേഞ്ച് 233 കിലോമീറ്ററും ഉയർന്ന വേഗത മണിക്കൂറിൽ 273.5 കിലോമീറ്ററുമാണ്. ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തിൽ ഇത് വേഗതയുടെയും പെർഫോമൻസിന്റെയും അടുത്ത തലമാണ്. 25,000 ഡോളർ അതായത് ഏകദേശം 18.57 ലക്ഷം രൂപയാണ് ആണ് ഇതിന്റെ വില. എന്നിരുന്നാലും അൺലിമിറ്റഡ് 20-ന് മുകളിൽ ഇടംപിടിക്കുന്ന ഒരു ഭീമാകാരമായ വേരിയന്റ് കൂടിയുണ്ട് ഡാമൺ ഹൈപ്പർഫൈറ്റർ ഇലക്‌ട്രിക് മോട്ടോർസൈക്കിളിന്.

3 സെക്കന്റിൽ 100 കിലോമീറ്റർ വേഗത, HyperFighter ഇലക്ട്രിക് മോട്ടോർസൈക്കിൾ അവതരിപ്പിച്ച് Damon

കൊളോസസ് എന്നു വിളിക്കപ്പെടുന്ന ഇത് അൺലിമിറ്റഡ് 20 പതിപ്പിന്റെ അതേ ഡ്രൈവ്ട്രെയിൻ സംവിധാനങ്ങൾ തന്നെയാണ് മുന്നോട്ടുകൊണ്ടുപോവുന്നത്. 273.5 കിലോമീറ്ററിന്റെ ഉയർന്ന വേഗതയുള്ള ഡാമൺ ഹൈപ്പർഫൈറ്റർ ഇലക്‌ട്രിക് മോട്ടോർസൈക്കിളിന്റെ കൊളോസസ് വേരിയന്റ് 233 കിലോമീറ്റർ റേഞ്ച് എന്നിവയ്‌ക്കൊപ്പമാണ് വിൽപ്പനയ്ക്ക് എത്തുക.

3 സെക്കന്റിൽ 100 കിലോമീറ്റർ വേഗത, HyperFighter ഇലക്ട്രിക് മോട്ടോർസൈക്കിൾ അവതരിപ്പിച്ച് Damon

ഹാർഡ്‌വെയറിന്റെ കാര്യത്തിൽ കൊളോസസിന് നിരവധി നവീകരണങ്ങൾ ലഭിക്കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. ഇത് സ്‌പോർട്ടി വീലുകളിലാകും വിപണിയിൽ എത്തുക. സിംഗിൾ സൈഡ‌ഡ് സ്വിംഗാർം, ബ്രെംബോ ബ്രേക്കുകൾ, ഓഹ്ലിൻസ് സസ്‌പെൻഷൻ എന്നിവയാണ് ഇലക്‌ട്രിക് സ്പോർട്‌സ് ബൈക്കിന്റെ പ്രധാന സവിശേഷതകളിലൊന്ന്. എല്ലാ അധിക ഹാർഡ്‌വെയറുകളോടും കൂടി കൊളോസസ് എത്തുമ്പോൾ ഡാമൺ ഹൈപ്പർഫൈറ്ററിന് പുതിയ തലങ്ങൾ കണ്ടെത്താനുമാവും.

3 സെക്കന്റിൽ 100 കിലോമീറ്റർ വേഗത, HyperFighter ഇലക്ട്രിക് മോട്ടോർസൈക്കിൾ അവതരിപ്പിച്ച് Damon

എല്ലാ അധിക ഹാർഡ്‌വെയറുകളോടും കൂടി, കൊളോസസ് വേരിയന്റിന് 35,000 ഡോളർ (26.01 ലക്ഷം രൂപ) വിലയാണ് മുടക്കേണ്ടി വരിക. ഹൈപ്പർസ്‌പോർട്ടിന്റെ നേക്കഡ് ശൈലിയും ചെറുതായി ഡീ-ട്യൂൺ ചെയ്‌ത പതിപ്പാണ് ഹൈപ്പർഫൈറ്റർ. ഹൈപ്പർസ്‌പോർട്ടിന് അതിന്റെ ഏറ്റവും ഉയർന്ന വേരിയന്റിൽ മണിക്കൂറിൽ 321 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. കൂടാതെ 321 കിലോമീറ്റർ റേഞ്ചും ലഭ്യമാവും.

3 സെക്കന്റിൽ 100 കിലോമീറ്റർ വേഗത, HyperFighter ഇലക്ട്രിക് മോട്ടോർസൈക്കിൾ അവതരിപ്പിച്ച് Damon

മോട്ടോർസൈക്കിളിന്റെ രൂപകൽപ്പനയിൽ നന്നായി സംയോജിപ്പിച്ചിരിക്കുന്ന ബാറ്ററി പായ്ക്ക് ഉള്ള മോണോകോക്ക് ഷാസി ഡിസൈൻ ഹൈപ്പർഫൈറ്റർ അവതരിപ്പിക്കുന്നതിനാൽ രൂപകൽപ്പനയുടെ കാര്യത്തിൽ ആർക്കും ഒരു എതിർ അഭിപ്രായവും ഉണ്ടായേക്കില്ല.

Most Read Articles

Malayalam
English summary
Damon hyperfighter electric motorcycle launched at ces 2022
Story first published: Saturday, January 8, 2022, 12:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X