സൂപ്പർ ബൈക്കിൽ സൂപ്പർ പരിഷ്ക്കാരവുമായി Ducati India; Multistrada V4-ൽ ഇനി ഈ മാറ്റങ്ങൾ
ഇന്ത്യയിലെ മൾട്ടിസ്ട്രാഡ V4 അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളിനെ പരിഷ്ക്കരിച്ച് ഇറ്റാലിയൻ സൂപ്പർ ബൈക്ക് നിർമാതാക്കളായ ഡ്യുക്കാട്ടി. പ്രീമിയം ബൈക്കിന്റെ V4 S ഇപ്പോൾ ഐസ്ബർഗ് വൈറ്റ് എന്ന പുതിയ കളർ ഓപ്ഷനിലും സ്വന്തമാക്കാനാവും.

മൾട്ടിസ്ട്രാഡയിലെ പുതിയ നിറത്തിന് പുറമെ ഏവിയേറ്റർ ഗ്രേ, ഡ്യുക്കാട്ടി റെഡ് എന്നീ നിറങ്ങളിലും മോട്ടോർസൈക്കിൾ ലഭ്യമാണ്. 2022 മോഡൽ പരിഷ്ക്കരണത്തിന്റെ ഭാഗമായി ഇറ്റാലിയൻ ബ്രാൻഡ് മോട്ടോർസൈക്കിളിലെ ഇലക്ട്രോണിക് ഫീച്ചറുകളും അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.

പുതിയ മാറ്റങ്ങളോടെ, സ്‌പോക്ക്ഡ് വീലുകളുള്ള മൾട്ടിസ്‌ട്രാഡ V4 S വേരിയന്റിന് ഇപ്പോൾ 26.99 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ്ഷോറൂം വില. മൾട്ടിസ്ട്രാഡയിൽ "മിനിമം പ്രീലോഡ്" എന്നൊരു പുതിയ ഫീച്ചർ ഡ്യുക്കാട്ടി ചേർത്തിട്ടുണ്ട്. ഇലക്ട്രോണിക് സസ്പെൻഷന്റെ പുതിയ സെമി-ഓട്ടോമാറ്റിക് ഫംഗ്‌ഷനിലേക്കുള്ള ഒരു അപ്‌ഡേറ്റാണിത്.

മോട്ടോർസൈക്കിളിന്റെ ഉയരം കുറയ്ക്കാൻ ഈ ഫീച്ചർ നിങ്ങളെ അനുവദിക്കുകയും അത് എളുപ്പവും സുരക്ഷിതവുമാക്കുകയും ചെയ്യുന്നുവെന്നുമാണ് കമ്പനി പറയുന്നത്. സിറ്റി ഡ്രൈവിംഗിനിടയിലോ കുറഞ്ഞ വേഗതയിൽ എത്തുമ്പോഴോ എളുപ്പത്തിൽ നിലത്ത് കാലുകുത്താൻ ഈ സജ്ജീകരണം സഹായകരമാവും.

ഇതിനു പുറമെ ഡ്യുക്കാട്ടി കണക്‌റ്റ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിലേക്കും ഹ്യൂമൻ-മെഷീൻ ഇന്റർഫേസ് ഏരിയകളിലേക്കും ഒരു സോഫ്റ്റ്‌വെയർ അപ്‌ഡേറ്റും ബ്രാൻഡ് നൽകിയിട്ടുണ്ട്. ഈ രണ്ട് ഫീച്ചറുകളും പുതിയ മൾട്ടിസ്ട്രാഡ V4 S പതിപ്പിൽ സ്റ്റാൻഡേർഡ് ആയി വാഗ്ദാനം ചെയ്യുന്നു.

മാത്രമല്ല, മൾട്ടിസ്ട്രാഡ V4 S സ്വന്തമാക്കിയ നിലവിലുള്ള ഉപഭോക്താക്കൾക്ക് ഈ ഫീച്ചറുകൾ സൗജന്യമായി അപ്‌ഗ്രേഡായി ലഭിക്കും. അപ്‌ഗ്രേഡിന് അർഹരായ ഉടമകളെ MyDucati ആപ്പ് വഴിയും ഇമെയിൽ വഴിയും ക്രമേണ ബന്ധപ്പെടുകയും തുടർന്ന് അപ്‌ഡേറ്റുകൾ സ്വീകരിക്കുന്നതിന് അവരുടെ വിശ്വസ്ത ഡുക്കാട്ടി സർവീസ് സെന്ററിലേക്ക് കമ്പനി എത്തിക്കുകയും ചെയ്യും.

ഡ്യുക്കാട്ടി പുതിയ ആക്‌സസറികളും മൾട്ടിസ്ട്രാഡ പ്രീമിയം അഡ്വഞ്ചർ' ടൂറർ മോട്ടോർസൈക്കിളിലേക്ക് ചേർത്തിട്ടുണ്ട്. ഉദാഹരണത്തിന്, ഒരു പുതിയ ലോവർഡ് സസ്‌പെൻഷൻ കിറ്റും ടൂറിംഗിനായി ഒരു കൂട്ടം അലുമിനിയം ബാഗുകളും ഇറ്റാലിയൻ ബ്രാൻഡ് നൽകുന്നു. താഴ്ന്ന സസ്പെൻഷൻ കിറ്റ് റൈഡ് ഉയരം 20 മില്ലിമീറ്റർ കുറയ്ക്കും.

വ്യത്യസ്ത റൈഡിംഗ് മോഡുകൾ, പവർ മോഡുകൾ, എബിഎസ് കോർണറിംഗ്, 5 ഇഞ്ച് TFT സ്‌ക്രീൻ, ഡ്യുക്കാട്ടി വീലി കൺട്രോൾ എന്നിവയും അതിലേറെയും ഫീച്ചറുകൾ ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ V4 മോഡലിലേക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ ഫീച്ചർ പരിഷ്ക്കാരങ്ങൾക്ക് പുറമെ മൾട്ടിസ്ട്രാഡ V4 S-ൽ മറ്റ് മെക്കാനിക്കൽ നവീകരണങ്ങൾ ഒന്നും തന്നെ ഡ്യുക്കാട്ടി വാഗ്‌ദാനം ചെയ്യുന്നില്ല. അതേ 1,158 സിസി, V4 ഗ്രാന്റുറിസ്മോ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് സൂപ്പർ ബൈക്കിന് തുടിപ്പേകുന്നത്.

അത് പരമാവധി 170 bhp കരുത്തിൽ പരമാവധി 125 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. 6 സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം മള്‍ട്ടിസ്ട്രാഡ V4 സ്പോര്‍ട്സ് അഡ്വഞ്ചര്‍ ടൂററിന്റെ കൂടുതല്‍ ടൂറിംഗ്-അധിഷ്ഠിത പതിപ്പായ മള്‍ട്ടിസ്ട്രാഡ V4 റാലി ആഗോളതലത്തില്‍ ഡ്യുക്കാട്ടി അവതരിപ്പിച്ചിരുന്നു.

മള്‍ട്ടിസ്ട്രാഡ V4 റാലി വേരിയന്റിനെ ദീര്‍ഘദൂര യാത്രയ്ക്ക് കൂടുതല്‍ അനുയോജ്യമാക്കുന്ന മാറ്റങ്ങളാണ് കമ്പനി പരിചയപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലേക്കും മോഡൽ ഉടൻ തന്നെ എത്തിയേക്കുമെന്നാണ് വിവരം.


Click it and Unblock the Notifications








