ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ Desert X, അവതരണ തീയതി കുറിച്ച് Ducati

പുതുപുത്തനൊരു പ്രീമിയം മോഡലുമായി ഇന്ത്യയിലേക്ക് എത്തുകയാണ് ഇറ്റാലിയൻ സൂപ്പർ ബൈക്ക് നിർമാതാക്കളായ ഡ്യുക്കാട്ടി. 2022 ഡിസംബർ 12-ന് ഡെസേർട്ട് X അഡ്വഞ്ചർ മോട്ടോർസൈക്കിളാണ് കമ്പനി അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഇത് സ്ഥിരീകരിക്കുന്ന പുതിയൊരു ടീസർ ചിത്രവും കമ്പനി തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

1990കളില്‍ റാലി റൈഡുകളില്‍ മത്സരിച്ച കമ്പനിയുടെ ഐതിഹാസിക മോഡലുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കമ്പനി പുതിയ ഡ്യുക്കാട്ടി ഡെസേര്‍ട്ട് X ഡ്യുവൽ പർപ്പസ് മോട്ടോർസൈക്കിൾ വികസിപ്പിച്ചെടുത്തിരിക്കുന്നതു തന്നെ. മൾട്ടിസ്ട്രാഡ V2 പതിനേക്കാൾ ഓഫ്-റോഡ് അധിഷ്‌ഠിത മോഡലായാണ് ബ്രാൻഡ് ഇതിനെ വിശേഷിപ്പിക്കുന്നതു തന്നെ. 9,250 rpm-ൽ 108 bhp കരുത്തും 6,500 rpm-ൽ 92 Nm torque ഉം വികസിപ്പിക്കുന്ന 937 സിസി, ടെസ്റ്റാസ്ട്രേറ്റ 11-ഡിഗ്രി എൽ-ട്വിൻ എഞ്ചിനാണ് ഡെസേർട്ട് X-ന് തുടിപ്പേകുന്നത്.

ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ Desert X, അവതരണ തീയതി കുറിച്ച് Ducati

ആറു സ്പീഡ് ഗിയർബോക്‌സുമായാണ് ഈ കൂറ്റൻ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 90-കളിലെ കാഗിവ എലിഫന്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രൂപകല്പന ചെയ്തിരിക്കുന്നതിനാൽ ആരേയും ആകർഷിക്കുന്ന രൂപമാണ് ഈ പ്രീമിയം അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളിനുള്ളത്. ട്വിൻ എൽഇഡി ലൈറ്റുകൾ, ഉയരമുള്ള വിൻഡ്‌സ്‌ക്രീൻ, 21 ലിറ്റർ ഫ്യുവൽ ടാങ്ക്, മിനിമൽ റിയർ സെക്ഷൻ തുടങ്ങിയ പ്രത്യേകതകളാണ് ഈ ബൈക്കിന്റെ ഡിസെനിൽ ഉൾപ്പെടുന്നത്. മുൻവശത്ത് 230 mm ട്രാവൽ ഉള്ള 46 mm ഫോർക്കുകളാണ് സസ്പെഷൻ കൈകാര്യം ചെയ്യുന്നത്.

പിന്നിൽ 220 mm ട്രാവൽ ഉള്ള മോണോഷോക്കാണ് ഡെസേർട്ട് X എഡിവിക്ക് ഡ്യുക്കാട്ടി സമ്മാനിച്ചിരിക്കുന്നത്. ബൈക്കിലെ സീറ്റ് ഹൈറ്റ് 875 മില്ലീമീറ്റർ ആണ്. ഇന്ത്യയിലെത്തുമ്പോൾ ഇത് അൽപം കൂടി കുറയ്ക്കാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. 250 mm ഗ്രൗണ്ട് ക്ലിയറൻസും ഏതുതരം റോഡുകളെയും അനായാസം കീഴടക്കാൻ ബൈക്കിനെ സഹായിക്കുന്നുണ്ട്. ബ്രേക്കിംഗിനായി ബ്രെംബോയിൽ നിന്നുള്ള യൂണിറ്റുകളാണ് ഡ്യുക്കാട്ടി കൊണ്ടുവന്നിരിക്കുന്നത്. മുൻവശത്ത് ഇരട്ട ഡിസ്കുകളുള്ള ഫോർ-പിസ്റ്റൺ M50 കാലിപ്പറുകൾ ഒരു ആക്‌സിയൽ മാസ്റ്റർ സിലിണ്ടറുമായി ജോടിയാക്കിയിട്ടുണ്ട്.

എൻഡ്യൂറോ, റാലി മോഡുകൾ ഉൾപ്പെടെ ആറ് റൈഡിംഗ് മോഡുകൾ ഡ്യുക്കാട്ടി ഡെസേർട്ട് X-ന് ലഭിക്കും. രണ്ട് ഓഫ്-റോഡ് നിർദ്ദിഷ്ട റൈഡിംഗ് മോഡുകളിൽ പൂർണമായും ഓഫ് ചെയ്യാവുന്ന കോർണറിംഗ് എബിഎസും ഇതിനുണ്ട്. 5 ഇഞ്ച് TFT സ്‌ക്രീൻ ഉപയോഗിച്ച് എല്ലാ കൺട്രോളുകളും ആക്‌സസ് ചെയ്യാൻ കഴിയും. അതേസമയം മോട്ടോർസൈക്കിളിലെ ഇലക്ട്രോണിക് എയ്‌ഡുകളിൽ IMU-അസിസ്റ്റഡ് ട്രാക്ഷൻ കൺട്രോൾ, വീലി കൺട്രോൾ, എഞ്ചിൻ ബ്രേക്ക് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ഒരു ബൈ-ഡയറക്ഷണൽ ക്വിക്ക്‌ഷിഫ്‌റ്റർ എന്നിവ ഉൾപ്പെടുന്നു.

വയർ സ്‌പോക്ക് വീലുകളിൽ ഘടിപ്പിച്ച ട്യൂബ്‌ലെസ് പിറലി സ്‌കോർപിയോൺ റാലി STR ടയറുകൾക്കൊപ്പം 21 ഇഞ്ച് ഫ്രണ്ട്, 18 ഇഞ്ച് പിൻ വീൽ കോമ്പിനേഷനിലാണ് ബൈക്ക് പ്രവർത്തിക്കുന്നത്. ബ്രെംബോ M50 കാലിപ്പറുകളാണ് ബ്രേക്കിംഗ് ചുമതലകൾ കൈകാര്യം ചെയ്യുന്നത്. ഡെസേർട്ട് X അഡ്വഞ്ചർ ടൂററിന് 223 കിലോഗ്രാം ഭാരമാണ് ഡ്യുക്കാട്ടി അവകാശപ്പെടുന്നത്. ഇന്ത്യയിൽ മോട്ടോർസൈക്കിളിന് 16 മുതൽ 18 ലക്ഷം രൂപ വരെ എക്‌സ്ഷോറൂം വിലയായി മുടക്കേണ്ടി വന്നേക്കാമെന്നാണ് വിലയിരുത്തൽ.

ട്രയംഫ് ടൈഗർ 900 റാലി വേരിയന്റാവും ഇതിന്റെ പ്രധാന എതിരാളിയായി സ്ഥാനംപിടിക്കുക. ഇലക്ട്രോണിക്‌സ് സവിശേഷതകളെ സംബന്ധിച്ചിടത്തോളം ഇതൊരു ഡ്യുക്കാട്ടി മോഡൽ ആയതിനാൽ തന്നെ ഒരു സമഗ്രമായ ഫീച്ചറുകളാണ് ഇടംപിടിച്ചിരിക്കുന്നത്. ലിസ്റ്റിൽ ആറ് റൈഡ് മോഡുകളും നാല് പവർ മോഡുകളും ഉൾപ്പെടുന്നു. കോർണറിംഗ് എബിഎസ്, ട്രാക്ഷൻ കൺട്രോൾ, ബൈ-ഡയറക്ഷണൽ ക്വിക്ക്ഷിഫ്റ്റർ എന്നിവയും അതിലേറെയും സംവിധാനങ്ങൾ കമ്പനി ഒരുക്കിയിട്ടുണ്ട്. ഓപ്ഷണൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള 5 ഇഞ്ച് TFT ഡിസ്പ്ലേ വഴി ഇലക്ട്രോണിക്സിനായുള്ള എല്ലാ ക്രമീകരണങ്ങളും ആക്സസ് ചെയ്യാൻ കഴിയും.

അതേസമയം ഡ്യുക്കാട്ടി 2023 സീരീസ് മൂന്ന് സ്‌ക്രാംബ്ലർ ബൈക്കുകൾ അടുത്തിടെ പ്രദർശിപ്പിച്ചിരുന്നു. ഐക്കൺ, ഫുൾ ത്രോട്ടിൽ, നൈറ്റ്ഷിഫ്റ്റ് എന്നിവയാണ് ഈ മോഡലുകൾ. അടുത്ത വർഷം മാർച്ചിൽ ബൈക്കുകൾ ആഗോളതലത്തിൽ അരങ്ങേറും. അതിനുശേഷം ഇന്ത്യയിലും ഈ മോട്ടോർസൈക്കിളുകളുടെ അവതരണം നടക്കാൻ സാധ്യതയുണ്ട്. ഇറ്റാലിയൻ പ്രീമിയം ഇരുചക്ര വാഹന നിർമാതാക്കൾ സ്ക്രാംബ്ലർ ശ്രേണിയിൽ ചില കോസ്മെറ്റിക് മാറ്റങ്ങളും മെക്കാനിക്കൽ പരിഷ്ക്കാരങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. പുതിയ ബോൾട്ട്-ഓൺ-സബ്‌ഫ്രെയിം ഉപയോഗിച്ചിരിക്കുന്നതിനാൽ ഇവയ്ക്ക് മുമ്പത്തേക്കാൾ 4 കിലോ ഭാരം കുറവാണെന്നതും ശ്രദ്ധേയമാവും.

More from DriveSpark

Article Published On: Friday, December 9, 2022, 11:32 [IST]
English summary
Ducati india will launch the new desert x premium adventure tourer on december 12
കൂടുതല്‍... #ഡ്യുക്കാട്ടി #ducati
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X