Ducati Panigale V2 Bayliss Special Edition ഇന്ത്യയിലെത്തി, വില 21.30 ലക്ഷം രൂപ

പാനിഗാലെ V2 ബെയ്‌ലിസ് എഡിഷൻ മാർച്ച് 16-ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ഇറ്റാലിയൻ സ്പോർട്‌സ് ബൈക്ക് നിർമാതാക്കളായ ഡ്യുക്കാട്ടി. ഓസ്‌ട്രേലിയൻ മോട്ടോർസൈക്കിൾ റേസറായ ട്രോയ് ബെയ്‌ലിസിനുള്ള ആദര സൂചകമായി പുറത്തിറക്കിയിരിക്കുന്ന മോട്ടോർസൈക്കിളിന് 21.30 ലക്ഷം രൂപയാണ് രാജ്യത്തെ എക്സ്ഷോറൂം വില.

Ducati Panigale V2 Bayliss Special Edition ഇന്ത്യയിലെത്തി, വില 21.30 ലക്ഷം രൂപ

ഫ്യുവൽ ടാങ്കിൽ ബെയ്‌ലിസിന്റെ ഒപ്പിനൊപ്പം 21-ാം റേസ് നമ്പരും സീറ്റിലും ബോഡി പാനലുകളിലുമായി പ്രത്യേക ലിവറിയും കൂട്ടിച്ചേർത്താണ് പാനിഗാലെ V2 ബെയ്‌ലിസ് എഡിഷനെ കമ്പനി അണിയിച്ചൊരുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം ആഗോളതലത്തിൽ പുറത്തിറക്കിയ ഈ സ്പെഷ്യൽ എഡിഷൻ മോഡൽ പരിമിതമായ എണ്ണത്തിൽ മാത്രമേ ഇന്ത്യയിലും ലഭ്യമാകൂ.

Ducati Panigale V2 Bayliss Special Edition ഇന്ത്യയിലെത്തി, വില 21.30 ലക്ഷം രൂപ

ഡ്യുക്കാട്ടി പാനിഗാലെ V2 ബെയ്‌ലിസ് ഫസ്റ്റ് ചാമ്പ്യൻഷിപ്പ് 20th ആനിവേഴ്‌സറി എന്നാണ് മോട്ടോർസൈക്കിളിന്റെ മുഴുവൻ പേര്. 2001-ൽ ഡ്യുക്കാട്ടി റേസർ ട്രോയ് ബെയ്‌ലിസിന്റെ ആദ്യ ലോക സൂപ്പർബൈക്ക് ചാമ്പ്യൻഷിപ്പ് കിരീട നേട്ടത്തെ അനുസ്മരിക്കുന്നു. 996R നേടിയ ബെയ്‌ലിസ് ചാമ്പ്യൻഷിപ്പിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ലിവറിയുടെ രൂപത്തിൽ ഒരുങ്ങിയിരിക്കുന്ന പാനിഗാലെ V2 ബെയ്‌ലിസ് എഡിഷൻ കാഴ്ച്ചയിൽ തീർച്ചയായും സ്പോർട്ടിയർ ആണെന്ന് നിസംശയം പറയാം.

Ducati Panigale V2 Bayliss Special Edition ഇന്ത്യയിലെത്തി, വില 21.30 ലക്ഷം രൂപ

പാനിഗാലെ പതിപ്പുകളുടെ സ്റ്റാൻഡേർഡ് കളർ ഓപ്ഷനായ റെഡിലാണ് V2 ബെയ്‌ലിസ് എഡിഷൻ അണിയിച്ചൊരുക്കിയിരിക്കുന്നനത്. അതിൽ വൈറ്റും ഗ്രീനും അവിടിവിടെയായി കോർത്തിണക്കി സൂപ്പർ ബൈക്കിന് ഗംഭീര ലുക്കാണ് ഡ്യുക്കാട്ടി സമ്മാനിക്കുന്നത്. കൂടാതെ സൈഡ് ഫെയറിംഗിലും മറ്റുമായി 21 എന്ന നമ്പരും ഇടംപിടിച്ചിരിക്കുന്നതു കാണാം.

Ducati Panigale V2 Bayliss Special Edition ഇന്ത്യയിലെത്തി, വില 21.30 ലക്ഷം രൂപ

അതേസമയം ഓരോ ലിമിറ്റഡ് എഡിഷൻ ബൈക്കും അതിന്റെ പ്രൊഡക്ഷൻ സീരിയൽ നമ്പറും വഹിക്കും. മാറ്റങ്ങൾ കൊസ്മെറ്റിക് പരിഷ്ക്കാരങ്ങളിൽ മാത്രം ഒതുങ്ങുന്നില്ലെന്നതും ശ്രദ്ധേയമാണ്. സ്റ്റാൻഡേർഡ് പാനിഗാലെ V4 പതിപ്പിന്റെ ഷോവ ഫ്രണ്ട്, സാച്ച്സ് റിയർ സസ്പെൻഷൻ സെറ്റ്-അപ്പ് ഓഹ്ലിൻസ് യൂണിറ്റുകൾ ഉപയോഗിച്ച് ഡ്യുക്കാട്ടി മാറ്റിസ്ഥാപിച്ചിട്ടുണ്ട്.

Ducati Panigale V2 Bayliss Special Edition ഇന്ത്യയിലെത്തി, വില 21.30 ലക്ഷം രൂപ

ട്രോയ് ബെയ്‌ലിസ് എഡിഷൻ ഒരു NX30 ഫ്രണ്ട് ഫോർക്കിലും TTX36 റിയർ ഷോക്കിലും കൂടുതൽ കൃത്യമായ ഹാൻഡിലിംഗും മികച്ച റൈഡിംഗ് അനുഭവവും ആണ് വാഗ്ദാനം ചെയ്യുന്നത്. പുതിയ ലിഥിയം-അയൺ ബാറ്ററി കാരണം സ്പെഷ്യൽ എഡിഷൻ V2 ഭാരം കുറഞ്ഞതാണ്.

Ducati Panigale V2 Bayliss Special Edition ഇന്ത്യയിലെത്തി, വില 21.30 ലക്ഷം രൂപ

കൃത്യമായി പറഞ്ഞാൽ ഈ സ്പെഷ്യൽ എഡിഷന് പാനിഗാലെ V2 സ്റ്റാൻഡേർഡ് മോഡലിനേക്കാൾ മൂന്ന് കിലോഗ്രാം ഭാരം കുറയ്ക്കാൻ സഹായകരമായത് ലിഥിയം അയൺ ബാറ്ററി, സിംഗിൾ സീറ്റർ കോൺഫിഗറേഷൻ എന്നിവയാണ്.

Ducati Panigale V2 Bayliss Special Edition ഇന്ത്യയിലെത്തി, വില 21.30 ലക്ഷം രൂപ

അതേസമയം എഞ്ചിൻ സാധാരണ പാനിഗാലെ V2 മോഡലിൽ നിന്ന് മാറ്റമില്ലാതെ തുടരുന്നു. 10,750 rpm-ൽ പരമാവധി 155 bhp പവറും 9000 rpm-ൽ 104 Nm torque ഉം വികസിപ്പിക്കുന്ന അതേ 955 സിസി സൂപ്പർ ക്വാഡ്രോ ട്വിൻ സിലിണ്ടർ എഞ്ചിനാണ് ട്രോയ് ബെയ്‌ലിസ് എഡിഷനിലും തുടിക്കുന്നത്.

Ducati Panigale V2 Bayliss Special Edition ഇന്ത്യയിലെത്തി, വില 21.30 ലക്ഷം രൂപ

സ്റ്റാൻഡേർഡ് പാനിഗാലെ V2 പോലെ ട്രോയ് ബെയ്‌ലിസ് പതിപ്പിലും ബോഷ് കോർണറിംഗ് എബിഎസ്, ട്രാക്ഷൻ കൺട്രോൾ, വീലി കൺട്രോൾ, റേസ്, സ്‌പോർട്ട്, സ്ട്രീറ്റ് എന്നീ മൂന്ന് റൈഡ് മോഡുകൾ, ഓട്ടോ ടയർ കാലിബ്രേഷൻ ഉൾപ്പെടെ നിരവധി ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ ഇറ്റാലിയൻ സൂപ്പർ സ്പോർട്‌സ് മോട്ടോർസൈക്കിൾ നിർമാതാക്കളായ ഡ്യുക്കാട്ടി നൽകുന്നുണ്ട്.

Ducati Panigale V2 Bayliss Special Edition ഇന്ത്യയിലെത്തി, വില 21.30 ലക്ഷം രൂപ

ഒന്നിലധികം സവിശേഷതകളും ഡാറ്റ ഇൻഫോർമാറ്റിക്സും ഉള്ള ആധുനിക രൂപത്തിലുള്ള 4.3 ഇഞ്ച് കളർ TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും പ്രീമിയം സ്പോർട്സ് ബൈക്കിന്റെ പ്രത്യേകതയാണ്. പ്രൊജക്ടർ എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ടെയിൽലൈറ്റ്, ഇൻഡിക്കേറ്ററുകൾ, ഡിആർഎൽ, ഓട്ടോ ഓഫ് ഇൻഡിക്കേറ്ററുകൾ, കാർബൺ ഫൈബർ, ടൈറ്റാനിയം എക്‌സ്‌ഹോസ്റ്റ് കവർ എന്നിവയാണ് പാനിഗാലെ V2 ബെയ്‌ലിസ് എഡിഷനിൽ കാണാനാവുന്ന മറ്റ് സവിശേഷതകൾ.

Ducati Panigale V2 Bayliss Special Edition ഇന്ത്യയിലെത്തി, വില 21.30 ലക്ഷം രൂപ

തീർന്നില്ല, ഇതിനു പുറമെ ക്വിക്ക് ഷിഫ്റ്ററും സൂപ്പർ ബൈക്കിൽ കമ്പനി നൽകുന്നുണ്ട്. അന്താരാഷ്‌ട്ര തലത്തിൽ ഓപ്ഷണൽ എക്സ്ട്രാകളായി പാസഞ്ചർ സീറ്റും ഫുട്‌റെസ്റ്റുകളും ഡ്യുക്കാട്ടി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതു കൂടാതെ അധിക ആക്‌സസറിയായി സ്‌പോർട്‌സ് ഗ്രിപ്പുകൾ, കാർബൺ ഫൈബർ, ടൈറ്റാനിയം എന്നിവയിലെ സൈലൻസർ ഔട്ട്‌ലെറ്റ് കവർ, ട്വിൻ റെഡ് സ്റ്റിച്ചിംഗ് ഉള്ള റൈഡർ സീറ്റ് എന്നിവയും ഡ്യുക്കാട്ടി പാനിഗാലെ V2 ബെയ്‌ലിസ് എഡിഷനിൽ ലഭ്യമാവും.

More from DriveSpark

Article Published On: Thursday, March 17, 2022, 9:39 [IST]
English summary
Ducati introduced panigale v2 troy bayliss special edition in india
കൂടുതല്‍... #ഡ്യുക്കാട്ടി #ducati
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X