ഡ്യുക്കാട്ടിയിൽ നിന്നും ഒരു മാരക ഐറ്റം എത്തിയിട്ടുണ്ട്, Diavel V4 പവർ ക്രൂയിസർ

സൂപ്പർ ബൈക്ക് പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഡ്യുക്കാട്ടി ഡയാവൽ V4 മോഡലിനെ അവതരിപ്പിച്ചു. പവർ ക്രൂയിസറിന്റെ സ്റ്റാൻഡേർഡ് പതിപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ ധാരാളം പരിഷ്ക്കാരങ്ങളുമായാണ് മോട്ടോർസൈക്കിൾ പുതുരൂപം ആവാഹിച്ചെടുത്തിരിക്കുന്നത്.

ഡ്യുക്കാട്ടിയിൽ നിന്നും ഒരു മാരക ഐറ്റം എത്തിയിട്ടുണ്ട്, ഇതാണ് Diavel V4 പവർ ക്രൂയിസർ

ഡയാവൽ ടെസ്റ്റാസ്ട്രെറ്റ DVT 1262 എൽ-ട്വിൻ എഞ്ചിനുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ ഡയാവൽ V4 മോഡലിന്റെ എഞ്ചിൻ ഡിസ്‌പ്ലേസ്‌മെന്റ് കുറവാണ് (1158 സിസി vs 1262 സിസി). എന്നിരുന്നാലും പവർ കണക്കുകളിൽ പുതിയ V4 വേരിയന്റ് തന്നെയാണ് പുലിക്കുട്ടിയെന്നു വേണം പറയാൻ.

ഡ്യുക്കാട്ടിയിൽ നിന്നും ഒരു മാരക ഐറ്റം എത്തിയിട്ടുണ്ട്, ഇതാണ് Diavel V4 പവർ ക്രൂയിസർ

ഡ്യുക്കാട്ടി ഡയാവലിന്റെ എൽ-ട്വിൻ യൂണിറ്റിൽ ലഭ്യമാവുന്ന 157 bhp കരുത്തിനെ അപേക്ഷിച്ച് പുതിയ V4 കോൺഫിഗറേഷൻ എഞ്ചിൻ പരമാവധി 168 bhp പവർ വരെ പുറത്തെടുക്കാൻ ശേഷിയുള്ളതാണെന്ന് ഇറ്റാലിയൻ സ്പോർട്‌സ് ബൈക്ക് നിർമാതാക്കൾ അവകാശപ്പെടുന്നു. എന്നാൽ ടോർക്ക് കണക്ക് ഒരൽപം കുറവാണെന്നു വേണം പറയാൻ.

ഡ്യുക്കാട്ടിയിൽ നിന്നും ഒരു മാരക ഐറ്റം എത്തിയിട്ടുണ്ട്, ഇതാണ് Diavel V4 പവർ ക്രൂയിസർ

ഡ്യുക്കാട്ടി ഡയാവലിന്റെ എൽ-ട്വിൻ എഞ്ചിനിലുള്ള 128.8 Nm ടോർക്കിനെ അപേക്ഷിച്ച് പുതിയ ഡയാവൽ V4 പതിപ്പിന് 126 Nm torque മാത്രമാണുള്ളത്. എന്നാൽ പുതിയ എഞ്ചിൻ 16 ശതമാനത്തിലധികം ഇന്ധന ഉപഭോഗമുണ്ടെന്നതാണ് മറ്റൊരു കാര്യം.

ഡ്യുക്കാട്ടിയിൽ നിന്നും ഒരു മാരക ഐറ്റം എത്തിയിട്ടുണ്ട്, ഇതാണ് Diavel V4 പവർ ക്രൂയിസർ

അത് നികത്താൻ ബൈക്കിന് വലിയ 5.3 ഗാലൻ ഫ്യുവൽ ടാങ്കാണ് ഇറ്റാലായിൻ ബ്രാൻഡ് നൽകിയിരിക്കുന്നത്. അതായത് ഏകദേശം 21 ലിറ്റർ ഫ്യുവൽ ടാങ്ക് കപ്പാസിറ്റിയാണ് ഡയാവൽ V4 മോഡലിനുള്ളതെന്ന് സാരം. പുതിയ V4 ഡ്യുക്കാട്ടി ഡയാവലിന് മൊത്തം 236 കിലോഗ്രാം ഭാരമുള്ളതായാണ് കണക്കാക്കുന്നത്.

ഡ്യുക്കാട്ടിയിൽ നിന്നും ഒരു മാരക ഐറ്റം എത്തിയിട്ടുണ്ട്, ഇതാണ് Diavel V4 പവർ ക്രൂയിസർ

എങ്കിലും വി-ട്വിൻ ഡയാവൽ 1260 S വേരിയന്റിനെ അപേക്ഷിച്ച്, ബൈക്കിന് 10 കിലോഗ്രാം ഭാരം കുറവാണ്. അതുമാത്രമല്ല, പ്രധാന എതിരാളിയായ ഹാർലി-ഡേവിഡ്സൺ ബ്രേക്ക്ഔട്ട് മോട്ടോർസൈക്കിളിനേക്കാൾ 70 കിലോഗ്രാം ഭാരം കുറവാണ്.

ഡ്യുക്കാട്ടിയിൽ നിന്നും ഒരു മാരക ഐറ്റം എത്തിയിട്ടുണ്ട്, ഇതാണ് Diavel V4 പവർ ക്രൂയിസർ

സസ്‌പെൻഷൻ സജ്ജീകരണക്കിനായി ബൈക്കിൽ പൂർണമായി ക്രമീകരിക്കാവുന്ന 50 mm ഫോർക്കുകളാണ് ഡ്യുക്കാട്ടി ഉപയോഗിക്കുന്നത്. അതേസമയം ബ്രേക്കിംഗ് ചുമതലകൾ കൈകാര്യം ചെയ്യുന്നത് റേഡിയൽ മാസ്റ്റർ സിലിണ്ടർ വഴി ബ്രെംബോ സ്റ്റൈൽമ ഫോർ-പിസ്റ്റൺ കാലിപ്പറുകളുള്ള 330 mm റോട്ടറുകളാണ്.

ഡ്യുക്കാട്ടിയിൽ നിന്നും ഒരു മാരക ഐറ്റം എത്തിയിട്ടുണ്ട്, ഇതാണ് Diavel V4 പവർ ക്രൂയിസർ

പുതിയ ഡയാവൽ V4 ഇപ്പോൾ പിന്നിൽ 15 mm അധിക സസ്പെൻഷൻ ട്രാവലും വാഗ്ദാനം ചെയ്യുന്നുണ്ട്. റിയർ ഷോക്ക് ഇപ്പോൾ 145 mm സസ്പെൻഷൻ ട്രാവലും വാഗ്ദാനം ചെയ്യുന്നു. മോശം റോഡുകളിലൂടെയുള്ള യാത്രയിൽ ഈ പരിഷ്ക്കാരം സുഗഗമായ റൈഡ് പ്രദാനം ചെയ്യും.

ഡ്യുക്കാട്ടിയിൽ നിന്നും ഒരു മാരക ഐറ്റം എത്തിയിട്ടുണ്ട്, ഇതാണ് Diavel V4 പവർ ക്രൂയിസർ

മൂന്ന് പവർ മോഡുകളും നാല് റൈഡിംഗ് മോഡുകളും ഉൾപ്പെടെ നിരവധി ഇലക്‌ട്രോണിക്‌സ് ഫീച്ചറുകളും പുതിയ ഡയാവൽ V4 മോഡലിൽ ഡ്യുക്കാട്ടി ഒരുക്കിയിട്ടുണ്ട്. സ്‌പോർട്, ടൂറിംഗ്, അർബൻ, ന്യൂ വെറ്റ്, ലോ ഗ്രിപ്പ് പ്രതലങ്ങൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ്.

ഡ്യുക്കാട്ടിയിൽ നിന്നും ഒരു മാരക ഐറ്റം എത്തിയിട്ടുണ്ട്, ഇതാണ് Diavel V4 പവർ ക്രൂയിസർ

മറ്റ് സേഫ്റ്റി ഇലക്ട്രോണിക്‌സ്, റൈഡിംഗ് എയ്‌ഡുകൾ എന്നിവയിൽ ഡ്യുക്കാട്ടി ട്രാക്ഷൻ, കോർണറിംഗ് വേർഷൻ, എബിഎസ് കോർണറിംഗ്, ഡ്യുക്കാട്ടി വീലി കൺട്രോൾ എന്നിവയാണ് ഇതിൽ പ്രധാനമായും ഉൾപ്പെടുന്നത്.

ഡ്യുക്കാട്ടിയിൽ നിന്നും ഒരു മാരക ഐറ്റം എത്തിയിട്ടുണ്ട്, ഇതാണ് Diavel V4 പവർ ക്രൂയിസർ

ബൈക്കിന് 60,000 കിലോമീറ്റർ ഇടവിട്ട് വാൽവ് ക്ലിയറൻസ് പരിശോധനകൾ നടത്തേണ്ടതുണ്ടെന്ന് ഡ്യുക്കാട്ടി പറയുന്നു. ഇത് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് സർവീസ് ഇന്റർവെല്ലിനെ കുറിച്ച് കൂടുതൽ ആശങ്കകൾ വേണ്ടെന്ന് സാരം. 2023 ജനുവരിയോടെ പുതിയ ഡയാവൽ V4 വേരിയന്റിനായുള്ള ഡെലിവറി ബ്രാൻഡ് ആരംഭിക്കും.

More from DriveSpark

Article Published On: Saturday, October 29, 2022, 15:24 [IST]
English summary
Ducati unveiled new 2023 diavel v4 power cruiser with more power and less weight
കൂടുതല്‍... #ഡ്യുക്കാട്ടി #ducati
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X