ഇന്ധന വിലയുടെ റെക്കോർഡ് വർധനവ് സഹായകരമായി, ഇന്ത്യയിലെ ഇലക്‌ട്രിക് ഇരുചക്ര വാഹന വിൽപ്പന മുന്നോട്ട്

ഇന്ത്യയിൽ ഒരിടവേളയ്ക്ക് ശേഷം ഇന്ധന വില കുതിച്ചുയരുമ്പോൾ ദൈനംദിന യാത്രകൾക്കായുള്ള ചെലവ് താളംതെറ്റുകയാണ്. പെട്രോൾ, ഡീസൽ വാഹനങ്ങളുള്ളവരുടെ കീശ അതിവേഗമാണ് കാലിയാവുന്നത്.

ഇന്ധന വിലയുടെ റെക്കോർഡ് വർധനവ് സഹായകരമായി, ഇന്ത്യയിലെ ഇലക്‌ട്രിക് ഇരുചക്ര വാഹന വിൽപ്പന മുന്നോട്ട്

പലരും ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചേക്കേറാനും തയാറാവുന്നുണ്ട്. അതിനാൽ ഇന്ത്യയിൽ ഇവി വിപണി വളർച്ചയുടെ പാതയിലേക്ക് കടന്നുകഴിഞ്ഞു. പ്രത്യേകിച്ച് ഇരുചക്ര വാഹന വിഭാഗത്തിൽ. FAME മുഖേനയുള്ള ഇവി പദ്ധതിയിലെ സമീപകാല മാറ്റങ്ങളും വിവിധ സംസ്ഥാന സർക്കാരുകൾ വാഗ്ദാനം ചെയ്യുന്ന അധിക സബ്‌സിഡികളും ഇലക്ട്രിക് വാഹന വിൽപ്പന ത്വരിതപ്പെടുത്തിയിട്ടുണ്ട്.

ഇന്ധന വിലയുടെ റെക്കോർഡ് വർധനവ് സഹായകരമായി, ഇന്ത്യയിലെ ഇലക്‌ട്രിക് ഇരുചക്ര വാഹന വിൽപ്പന മുന്നോട്ട്

ആകർഷകമായ വിലകൾ, കുറഞ്ഞ പ്രവർത്തനച്ചെലവ്, കുറഞ്ഞ അറ്റകുറ്റപ്പണികൾ എന്നിവയ്‌ക്കൊപ്പം വർധിച്ചുവരുന്ന ഇന്ധന വിലയും ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളിലേക്ക് വാങ്ങുന്നയാളുടെ ശ്രദ്ധ തിരിച്ചുവെന്നു വേണം പറയാൻ.

ഇന്ധന വിലയുടെ റെക്കോർഡ് വർധനവ് സഹായകരമായി, ഇന്ത്യയിലെ ഇലക്‌ട്രിക് ഇരുചക്ര വാഹന വിൽപ്പന മുന്നോട്ട്

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ റീട്ടെയിൽ വിൽപ്പന കണക്കുകൾ ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസ് ഓഫ് ഇന്ത്യ (FADA) പുറത്തുവിട്ടിരിക്കുകയാണിപ്പോൾ. 2021 മാർച്ചിൽ വിറ്റ 10,558 യൂണിറ്റുകളെ അപേക്ഷിച്ച് നോക്കുമ്പോൾ ഒരു വർഷത്തിനിപ്പുറം 2022 മാർച്ചിൽ വിൽപ്പന 49,607 യൂണിറ്റുകളായി കുതിച്ചുയർന്നു.

ഇന്ധന വിലയുടെ റെക്കോർഡ് വർധനവ് സഹായകരമായി, ഇന്ത്യയിലെ ഇലക്‌ട്രിക് ഇരുചക്ര വാഹന വിൽപ്പന മുന്നോട്ട്

അതായത് ഇലക്‌ട്രിക് ഇരുചക്ര വാഹന വിഭാഗത്തിൽ ഏകദേശം 370 ശതമാനം വർധനവാണ് കൈപിടിയിലാക്കിയതെന്നു സാരം . പ്രതിമാസ കണക്കുകളിലും 2022 ഫെബ്രുവരിയിൽ വിറ്റ 32,455 യൂണിറ്റുകളിൽ നിന്ന് 53 ശതമാന വളർച്ചയാണ് വിൽപ്പനയിലുണ്ടായിരിക്കുന്നത്.

ഇന്ധന വിലയുടെ റെക്കോർഡ് വർധനവ് സഹായകരമായി, ഇന്ത്യയിലെ ഇലക്‌ട്രിക് ഇരുചക്ര വാഹന വിൽപ്പന മുന്നോട്ട്

2022 മാർച്ചിൽ ഹീറോ ഇലക്ട്രിക് വിൽപന 13,023 യൂണിറ്റുകളായിരുന്നു. 2021 മാർച്ചിൽ വിറ്റ 5,235 യൂണിറ്റുകളിൽ നിന്ന് വിൽപ്പന 149 ശതമാനം വർധിച്ചു. 2022 ഫെബ്രുവരിയിൽ വിറ്റ 7,360 യൂണിറ്റുകളേക്കാൾ 77 ശതമാനം വളർച്ചയാണിത്. ഹീറോ ഇലക്ട്രിക് ഇപ്പോൾ പുതിയ ഒപ്റ്റിമ CX മോഡലു അവതരിപ്പിച്ചു. ഒപ്റ്റിമ എച്ച്എക്‌സിൽ നിന്നുള്ള നവീകരണമാണിത്. സിംഗിൾ ബാറ്ററി വേരിയന്റിന് 62,190 രൂപയും ഡ്യുവൽ ബാറ്ററി വേരിയന്റിന് 77,490 രൂപയുമാണ് വില.

ഇന്ധന വിലയുടെ റെക്കോർഡ് വർധനവ് സഹായകരമായി, ഇന്ത്യയിലെ ഇലക്‌ട്രിക് ഇരുചക്ര വാഹന വിൽപ്പന മുന്നോട്ട്

ഒഖിനാവയെയും ആമ്പിയറിനെയും ഗണ്യമായ മാർജിനിൽ മറികടന്ന് ഏറ്റവും വിൽപ്പന നേടുന്ന രണ്ടാമത്തെ ഇലക്ട്രിക് വാഹന നിർമാതാക്കളായി ഓല മാറിയതും ശ്രദ്ധേയമായ കാര്യമാണ്. 9,127 യൂണിറ്റുകളുടെ ഇരുചക്ര വാഹന വിൽപ്പനയാണ് ഓല ഇലക്ട്രിക് 2022 മാർച്ചിൽ കൈവരിച്ചത്. 2022 ഫെബ്രുവരിയിൽ വിറ്റ 3,907 യൂണിറ്റുകളെ അപേക്ഷിച്ച് ഇത് 134 ശതമാനം വർധനവിനാണ് സാക്ഷ്യംവഹിച്ചിരിക്കുന്നത്.

ഇന്ധന വിലയുടെ റെക്കോർഡ് വർധനവ് സഹായകരമായി, ഇന്ത്യയിലെ ഇലക്‌ട്രിക് ഇരുചക്ര വാഹന വിൽപ്പന മുന്നോട്ട്

2021 മാർച്ചിൽ വിറ്റ 1,530 യൂണിറ്റുകളെ അപേക്ഷിച്ച് 441 ശതമാനം വർധിച്ച് 8,284 യൂണിറ്റുകളുടെ വിൽപ്പനയോടെ 2022 മാർച്ചിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മൂന്നാമത്തെ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായി ഒഖിനാവ ഓട്ടോടെക് മാറി.

ഇന്ധന വിലയുടെ റെക്കോർഡ് വർധനവ് സഹായകരമായി, ഇന്ത്യയിലെ ഇലക്‌ട്രിക് ഇരുചക്ര വാഹന വിൽപ്പന മുന്നോട്ട്

2022 ഫെബ്രുവരിയിൽ വിറ്റ 5,925 യൂണിറ്റുകളിൽ നിന്ന് 40 ശതമാനം വളർച്ചയാണ് ഒഖിനാവ സ്വന്തമാക്കിയത്. അടുത്തിടെ ഓഖി 90 ഇലക്ട്രിക് മാക്സി-സ്കൂട്ടർ ഇന്ത്യയിൽ അവതരിപ്പിച്ചതും കമ്പനിക്ക് നേട്ടമായി. 1,21,886 രൂപയാണ് മോഡലിന്റെ രാദജ്യത്തെ എക്സ്ഷോറൂം വില. ഫെയിം II സബ്സിഡിക്കും സംസ്ഥാനതല സബ്‌സിഡികൾക്കും ശേഷം 5,000 മുതൽ 15,000 രൂപ വരെ ഇലക്ട്രിക് സ്‌കൂട്ടറിന് കുറയുകയും ചെയ്യും.

ഇന്ധന വിലയുടെ റെക്കോർഡ് വർധനവ് സഹായകരമായി, ഇന്ത്യയിലെ ഇലക്‌ട്രിക് ഇരുചക്ര വാഹന വിൽപ്പന മുന്നോട്ട്

ആമ്പിയറിന്റെ വിൽപ്പന 2021 മാർച്ചിൽ വിറ്റ 941 യൂണിറ്റുകളിൽ നിന്ന് 2022 മാർച്ചിൽ 574 ശതമാനം വർധിച്ച് 6,338 യൂണിറ്റായി. 2022 ഫെബ്രുവരിയിൽ നിരത്തിലെത്തിച്ച 4,304 യൂണിറ്റുകളെ അപേക്ഷിച്ച് പ്രതിമാസ വിൽപ്പനയും 47 ശതമാനം വർധിച്ചു. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ ആവശ്യകത വർധിച്ചതായി ടിവിഎസും, ഏഥർ എനർജിയും, പ്യുവർ എനർജിയും റിപ്പോർട്ട് ചെയ്തു.

ഇന്ധന വിലയുടെ റെക്കോർഡ് വർധനവ് സഹായകരമായി, ഇന്ത്യയിലെ ഇലക്‌ട്രിക് ഇരുചക്ര വാഹന വിൽപ്പന മുന്നോട്ട്

ഐക്യൂബിന്റെ 2021 മാർച്ചിൽ വിറ്റ 267 യൂണിറ്റുകളിൽ നിന്ന് 749 ശതമാനം വർധിച്ച് 2,267 യൂണിറ്റുകളായി ഇത്തവണ ഉയർന്നതും ടിവിഎസിനും നേട്ടമായിട്ടുണ്ട്. 2022 മാർച്ചിൽ ഏഥർ എനർജി വിൽപ്പന 109 ശതമാനം വർധിച്ച് 2,226 യൂണിറ്റുകളായി മാറിയതും ശ്രദ്ധേയമാണ്. 2021 മാർച്ചിൽ വിൽപ്പന 1,064 സ്കൂട്ടറുകളായിരുന്നു. അതേസമയം കഴിഞ്ഞ ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പനയിൽ കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല.

ഇന്ധന വിലയുടെ റെക്കോർഡ് വർധനവ് സഹായകരമായി, ഇന്ത്യയിലെ ഇലക്‌ട്രിക് ഇരുചക്ര വാഹന വിൽപ്പന മുന്നോട്ട്

2022 ഫെബ്രുവരിയിൽ ഏഥർ എനർജിയുടെ വിൽപ്പന 2,232 യൂണിറ്റുകളായിരുന്നു. കമ്പനിയുടെ 450X മോഡലിന്റെ വിൽപ്പന 25,000 യൂണിറ്റുകളായെന്നും പോയ മാസമാണ് കമ്പനി വ്യക്തമാക്കിയത്. വിപണിയിലെത്തി 25 മാസത്തിനുള്ളിലാണ് ഈ നേട്ടം കമ്പനി കൈപ്പിടിയിലാക്കിയിരിക്കുന്നത്.

ഇന്ധന വിലയുടെ റെക്കോർഡ് വർധനവ് സഹായകരമായി, ഇന്ത്യയിലെ ഇലക്‌ട്രിക് ഇരുചക്ര വാഹന വിൽപ്പന മുന്നോട്ട്

റിവോൾട്ട് ഇന്റലികോർപ്പിന്റെ വിൽപ്പന ഒരു വർഷം കൊണ്ട് ഗണ്യമായി വർധിച്ചിട്ടുണ്ട്. 2021 മാർച്ചിൽ 53 യൂണിറ്റ് മാത്രമായിരുന്ന വിൽപ്പന 2022 മാർച്ചിൽ 1,409 യൂണിറ്റായി. 2,558 ശതമാനം വളർച്ചയുമായാണ് പോയ മാസത്തെ വിൽപ്പന കമ്പനി അവസാനിപ്പിച്ചത്. ഇനി പ്രതിമാസ കണക്കുകളിലേക്ക് നോക്കിയാൽ 2022 ഫെബ്രുവരിയിൽ വിറ്റ 1,128 യൂണിറ്റുകളെ അപേക്ഷിച്ച് ഇവിടെയും വിൽപ്പന 25 ശതമാനം ഉയർന്നിട്ടുണ്ട്.

ഇന്ധന വിലയുടെ റെക്കോർഡ് വർധനവ് സഹായകരമായി, ഇന്ത്യയിലെ ഇലക്‌ട്രിക് ഇരുചക്ര വാഹന വിൽപ്പന മുന്നോട്ട്

റിവോൾട്ട് RV400 ഇലക്ട്രിക് മോട്ടോർസൈക്കിളിന് 1.24 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില, കമ്പനിയുടെ നിലവിലെ നിരയിലെ ഒരേയൊരു മോഡലാണിത്. എന്നാൽ ഉടൻ തന്നെ കൂടുതൽ ചെലവു കുറഞ്ഞ പതിപ്പിനെ കൂടി അവതരിപ്പിക്കാനുള്ള പദ്ധതിയും കമ്പനി മുന്നോട്ടുവെച്ചിട്ടുണ്ട്.

ഇന്ധന വിലയുടെ റെക്കോർഡ് വർധനവ് സഹായകരമായി, ഇന്ത്യയിലെ ഇലക്‌ട്രിക് ഇരുചക്ര വാഹന വിൽപ്പന മുന്നോട്ട്

ജിതേന്ദ്രയും ബെൻലിംഗ് ഇന്ത്യയും കഴിഞ്ഞ മാസം യഥാക്രമം 1,034 യൂണിറ്റുകളും 1,013 യൂണിറ്റുകളും വിൽപന നടത്തി. ജിതേന്ദ്രയുടെ പ്രതിമാസ വിൽപ്പനയും 2022 ഫെബ്രുവരിയിൽ വിറ്റ 562 യൂണിറ്റുകളിൽ നിന്ന് 84 ശതമാനം വർധിച്ചു. എന്നാൽ ബെൻലിംഗ് ഇന്ത്യയുടെ പ്രതിമാസ വിൽപ്പനയിൽ 12 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്.

ഇന്ധന വിലയുടെ റെക്കോർഡ് വർധനവ് സഹായകരമായി, ഇന്ത്യയിലെ ഇലക്‌ട്രിക് ഇരുചക്ര വാഹന വിൽപ്പന മുന്നോട്ട്

ബജാജ് ഓട്ടോ 2021 മാർച്ചിൽ വിറ്റ 146 യൂണിറ്റിൽ നിന്ന് 827 യൂണിറ്റായി 466 ശതമാനം വളർച്ച രേഖപ്പെടുത്തി. എന്നാൽ 2022 ഫെബ്രുവരിയിൽ വിറ്റ 1,314 യൂണിറ്റുകളിൽ നിന്ന് പ്രതിമാസ വിൽപ്പന 37 ശതമാനം കുറഞ്ഞു. ബജാജ് ചേതക് ഇ-സ്‌കൂട്ടർ ഇതിൽ വളരെയധികം മത്സരം നേരിടുന്നുണ്ടെങ്കിലും സെഗ്‌മെന്റിൽ, അടുത്ത മൂന്ന്-അഞ്ച് വർഷത്തിനുള്ളിൽ ഒന്നിലധികം ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിച്ച് ചേതക് സബ്-ബ്രാൻഡിനെ ശക്തിപ്പെടുത്താനാണ് ബജാജ് പദ്ധതിയിട്ടിരിക്കുന്നത്.

ഇന്ധന വിലയുടെ റെക്കോർഡ് വർധനവ് സഹായകരമായി, ഇന്ത്യയിലെ ഇലക്‌ട്രിക് ഇരുചക്ര വാഹന വിൽപ്പന മുന്നോട്ട്

ഗോഗ്രീൻ (598 യൂണിറ്റുകൾ), എംഇഡബ്ല്യു (488 യൂണിറ്റുകൾ), കെഎൽബി (324 യൂണിറ്റുകൾ), ആർജിഎം (138 യൂണിറ്റുകൾ) എന്നിവയിൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വിൽപ്പന തുടർന്നു. ഈ വിഭാഗത്തിൽ എൽതോർ (8 യൂണിറ്റുകൾ), ഇസിഒ ഫ്യുവൽ (85 യൂണിറ്റുകൾ), ലെക്‌ട്രിക്‌സ് (41 യൂണിറ്റുകൾ) എന്നിവയുമുണ്ട്.

More from DriveSpark

Article Published On: Monday, April 11, 2022, 11:01 [IST]
English summary
Electric two wheeler sales increased 370 percent in march 2022
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X