മടക്കാം, കാറിന്റെ ബൂട്ടിലും വെക്കാം! പുതിയ Doodle v2 ഇ-ബൈക്കുമായി EMotorad; വില 49,999 രൂപ മാത്രം

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇലക്ട്രിക് സൈക്കിളുകൾക്ക് ഇന്ത്യയിൽ ഡിമാന്റ് കൂടി വരികയാണ്. മുമ്പത്തെ പോലെ പൂർണമായും പെഡലുകളുടെ സാഹയത്തോടെയല്ല ഇവ പൂർണമായും പ്രവർത്തിക്കുന്നത് എന്ന ഫാക്‌ടറാണ് ഇ-സൈക്കിളുകളെ ജനപ്രിയരാവാൻ കാരണമായത്.

ഈ അവസരം മുതലെടുക്കാനായി ഡൂഡിൽ V2 ഫാറ്റ് ടയർ ഇലക്ട്രിക് ബൈക്ക് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുകയാണ് ഇലക്ട്രിക് സ്റ്റാർട്ടപ്പ് കമ്പനിയായ ഇമോട്ടോറാഡ്. 49,999 രൂപയ്ക്കാണ് ഈ സൈക്കിൾ-ബൈക്ക് ക്രോസ്ഓവർ വിപണിയിൽ എത്തിയിരിക്കുന്നത്.

മടക്കാം, കാറിന്റെ ബൂട്ടിലും വെക്കാം! പുതിയ Doodle v2 ഇ-ബൈക്കുമായി EMotorad; വില 49,999 രൂപ മാത്രം

കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും ആമസോൺ, ഫ്ലിപ്കാർട്ട്, ക്രോമ, ഓഫ്‌ലൈൻ ഡീലർഷിപ്പുകൾ എന്നിവയിൽ നിന്നും ഡൂഡിൽ V2 ഫാറ്റ് ടയർ ഇലക്ട്രിക് ബൈക്ക് ഏളുപ്പത്തിൽ വാങ്ങാനാവും. ഇത് മടക്കാവുന്നതാണെന്നും അതിനാൽ എളുപ്പത്തിൽ കൊണ്ടുനടക്കാൻ കഴിയും എന്നതാണ് ഈ ഇ-ബൈക്കിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇത് കാറിന്റെ ബൂട്ടിലും എളുപ്പത്തിലും സൂക്ഷിക്കാനാവും.

നിലവിൽ ഫോൾഡബിൾ ഇലക്ട്രിക് സൈക്കിളുകളുടെ ട്രെൻഡാണ് ഇന്ത്യൻ വിപണിയിലുള്ളത്. ഈ സാഹചര്യം മുതലെടുക്കാനാണ് ഇലക്ട്രിക് സ്റ്റാർട്ടപ്പ് കമ്പനിയായ ഇമോട്ടോറാഡ് ഇത്തരത്തിലൊരു ഉൽപ്പന്നവുമായി കടന്നുവന്നിരിക്കുന്നത്. കമ്പനിയുടെ നിലവിലുള്ള ഇ-ബൈക്ക് ഡൂഡിലിന്റെ നവീകരിച്ച പതിപ്പാണ് ഏറ്റവും പുതിയ V2 ഫാറ്റ് ടയർ ഇലക്ട്രിക് ബൈക്ക് എന്നുവേണം പറയാൻ.

EMotorad Doodle V2 ഇ-ബൈക്ക് വിപണിയിലെത്തി, വില 49,999 രൂപ

മെച്ചപ്പെട്ട രൂപകൽപ്പനയും സാങ്കേതികവിദ്യയും ഉൾക്കൊള്ളുന്നതാണ് ഇമോട്ടോറാഡിന്റെ പുതിയ V2 ഡൂഡിൽ ഇവി. ഉയർന്ന ശേഷിയുള്ള ബാറ്ററി, വാട്ടർപ്രൂഫ് കവറുള്ള മൾട്ടി ഫങ്ഷണൽ എൽസിഡി ഡിസ്‌പ്ലേ, ഇന്റഗ്രേറ്റഡ് ഹോണും റിയർ ലാമ്പും ഉള്ള ഫ്രണ്ട് ലൈറ്റ്, മികച്ച കാര്യക്ഷമതയ്ക്കായി വ്യത്യസ്ത മോഡുകൾ തുടങ്ങിയ സവിശേഷതകളാണ് ഇതിന്റെ മറ്റ് ഹൈലൈറ്റുകൾ.

ഓട്ടോ കട്ട് ഓഫ്, ഇ-ബ്രേക്കുകൾ, ഷിമാനോ സെവൻ സ്പീഡ് ഷിഫ്റ്റർ ഗിയർ എന്നിവയ്‌ക്കൊപ്പം മെക്കാനിക്കൽ ഡിസ്‌ക് ബ്രേക്കുകളും ബൈക്കിന് ലഭിക്കുന്നു. കൂടുതൽ കാര്യക്ഷമമായ പെഡൽ അസിസ്റ്റ് സിസ്റ്റവും മികച്ച ഡിസ്‌പ്ലേയും കൊണ്ട് സജ്ജീകരിച്ചിരിക്കുന്നതിനാൽ ഇ-ബൈക്കിന്റെ യാത്രയും എളുപ്പത്തിലുള്ള ഉപയോഗവും ഡൂഡിൽ V2 ഇവിയിലെ മറ്റ് മെച്ചപ്പെടുത്തലുകളിൽ ഉൾപ്പെടുന്നുമുണ്ട്.

EMotorad Doodle V2 ഇ-ബൈക്ക് വിപണിയിലെത്തി, വില 49,999 രൂപ

ഇതിന്റെ ടഫ്, ഫാറ്റ് ടയറുകൾ ഇലക്ട്രിക് ബൈക്കിനെ സ്ഥിരതയുള്ളതും ഏത് ഭൂപ്രദേശത്തും സഞ്ചരിക്കാനും പ്രാപ്തവുമാക്കുന്നു. എന്ന് മാത്രമല്ല, ഒരു കാറിന്റെ ട്രങ്കിൽ ഇണങ്ങുന്ന ഒരു ഫ്ലെക്സിബിൾ ഫോം ഫാക്‌ടർ നൽകുകയും ചെയ്യുന്നുവെന്ന് ഇമോട്ടോറാഡിന്റെ സഹസ്ഥാപകനും സിഇഒയുമായ കുനാൽ ഗുപ്ത മോഡലിനെ വിപണിയിൽ അവതരിപ്പിച്ചുകൊണ്ട് അഭിപ്രായപ്പെട്ടു.

ബക്കറ്റ് അറ്റാച്ച്‌മെന്റിനായി മുൻവശത്ത് നാല് ബോൾട്ടുകൾ, ബാസ്‌ക്കറ്റ് അറ്റാച്ച്‌മെന്റിനായി കാരിയറിൽ നാല് ബോൾട്ടുകൾ, ഒരു ബട്ടർഫ്‌ലൈ ഹാൻഡിൽ, ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു പിൻ ടെയിൽ ലൈറ്റ് എന്നിവ ഇമോട്ടോറാഡ് ഡൂഡിൽ V2 ഇ-ബൈക്കിൽ സജ്ജീകരിച്ചിട്ടുണ്ട്. ഉയർന്ന വേഗതയിൽ മാന്യമായ സ്ഥിരത ഉറപ്പാക്കുന്നതിന് പേരുകേട്ട മോഡലായാണ് ഇത് അറിയപ്പെടുന്നത്. ഇവയെല്ലാം സംയോജിച്ച് റൈഡർമാർക്ക് കൂടുതൽ നിയന്ത്രണം വാഗ്ദാനം ചെയ്യുന്നുമുണ്ട്.

ഇലക്‌ട്രിക് ബൈക്ക് സ്റ്റാർട്ടപ്പായ ഇമോട്ടോറാഡ് യൂറോപ്പിലേക്ക് തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുകയാണെന്നും ഈ മേഖലയിലെ അഞ്ച് രാജ്യങ്ങളെയാണ് ആദ്യ ഘട്ടത്തിൽ പ്രധാനമായും ലക്ഷ്യമിടുന്നതെന്നും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയെ കൂടാതെ യുഎഇ, ജപ്പാൻ, നേപ്പാൾ എന്നിവിടങ്ങളിലും കമ്പനിക്ക് നിലവിൽ പ്രവർത്തനമുണ്ട്. ഈ അഞ്ച് രാജ്യങ്ങളിലായി ആദ്യ പാദങ്ങളിൽ ഏകദേശം 3,000 ഇ-ബൈക്കുകൾ വിൽക്കാൻ ലക്ഷ്യമിടുന്നതായി കമ്പനി അറിയിച്ചു. സമ്പന്നമായ ഉപഭോക്തൃ അടിത്തറയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ വിപണികളിലൊന്നാണ് യൂറോപ്പ് എന്നതിനാൽ ബ്രാൻഡിന്റെ പദ്ധതികളെല്ലാം വിജയം കാണുമെന്നാണ് വിലയിരുത്തൽ.

More from DriveSpark

Article Published On: Monday, November 14, 2022, 19:00 [IST]
English summary
Emotorad launched the doodle v2 fat tyre electric bike at an affordable price
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X