ഉത്സവ സീസൺ ആഘോഷമാക്കാം, ഈ ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്ക് 5,000 രൂപ ഡിസ്‌കൗണ്ടുമായി കമ്പനി
ജിടി പ്രൈം പ്ലസ്, ജിടി ഫ്ലൈയിംഗ് എന്നിവയുൾപ്പെടെയുള്ള മോഡൽ നിരയിൽ 5,000 രൂപയുടെ ഉത്സവ സീസൺ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ഇലക്‌ട്രിക് വാഹന നിർമാതാക്കളായ GT ഫോഴ്‌സ്. ഒക്‌ടോബർ 31 വരെ പരിമിത കാലത്തേക്കാണ് ഉപഭോക്താക്കൾക്ക് ഈ ഓഫർ ലഭ്യമാവുക.

ജിടി പ്രൈം പ്ലസ് യഥാർഥ വിലയായ 56,692 രൂപയ്ക്ക് പകരം 51,692 രൂപ നൽകി ഇലക്ട്രിക് സ്‌കൂട്ടർ സ്വന്തമാക്കാനുള്ള അവസരമാണ് ഈ ഓഫർ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ലഭ്യമാവുക. മറുവശത്ത് യഥാർഥ വിലയായ 52,500 രൂപയ്ക്ക് പകരം 47,500 രൂപ മുടക്കി ജിടി ഫ്ലൈയിംഗ് സ്വന്തമാക്കാം.

ജിടി പ്രൈം പ്ലസ് ഒരു ലോ സ്പീഡ് ഇലക്ട്രിക് സ്കൂട്ടറാണ്. ഇത് മണിക്കൂറിൽ 25 കിലോമീറ്ററിന്റെ പരമാവധി വേഗതയാണ് നൽകുന്നത്. ഉയർന്ന ഇൻസുലേറ്റഡ് BLDC മോട്ടോറും ഉയർന്ന കരുത്തുള്ള ട്യൂബുലാർ ഫ്രെയിമും മോഡലിന്റെ സവിശേഷതയാണ്.

ലെഡ്-ആസിഡ് പതിപ്പിന് 48 V 28 Ah ബാറ്ററി ശേഷിയാണുള്ളത്. ഒറ്റ ചാർജിൽ 50 മുതൽ 60 കിലോമീറ്റർ വരെ റേഞ്ചും ഇവിക്ക് നൽകാനാകും. ബാറ്ററി പൂർണമായി ചാർജ് ചെയ്യാൻ ഏകദേശം ഏഴ് മുതൽ എട്ട് മണിക്കൂർ വരെ സമയമാണ് വേണ്ടിവരിക. ലിഥിയം-അയൺ ബാറ്ററിക്ക് 48 V 26 Ah ശേഷിയാണുള്ളത്.

ഇതിന് 60 മുതൽ 65 കിലോമീറ്റർ വരെ റൈഡിംഗ് റേഞ്ച് നൽകാൻ കഴിയും. ചാർജ് ചെയ്യാൻ 4 മുതൽ 5 മണിക്കൂർ വരെ സമയാണ് വേണ്ടിവരിക. ജിടി പ്രൈം പ്ലസിന് 130 കിലോഗ്രാം ലോഡിംഗ് കപ്പാസിറ്റിയും 730 മില്ലീമീറ്റർ സീറ്റ് ഹൈറ്റുമാണുള്ളത്. അതേസമയം ഇലക്‌ട്രിക് സ്‌കൂട്ടറിന് 145 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമുണ്ട്.

ഇത് നഗരത്തിലെ യാത്രയ്ക്ക് തികച്ചും അനുയോജ്യമാക്കുന്ന മോഡലാണ്. ആന്റി-തെഫ്റ്റ് അലാറം ഉള്ള സെൻട്രൽ ലോക്കിംഗ്, പാർക്കിംഗ് മോഡ്, റിവേഴ്സ് മോഡ്, മൊബൈൽ ചാർജിംഗ് തുടങ്ങിയ സവിശേഷതകളാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.

റെഡ്, ബ്ലൂ, വൈറ്റ്, സിൽവർ നിറങ്ങളിൽ ജിടി പ്രൈം പ്ലസ് ലഭ്യമാകും. കൂടാതെ 18 മാസത്തെ മോട്ടോർ വാറണ്ടി, ഒരു വർഷത്തെ ലീഡ് ബാറ്ററി വാറണ്ടി, മൂന്ന് വർഷത്തെ ലിഥിയം ബാറ്ററി വാറണ്ടി എന്നിവയും ഇലക്‌ട്രിക് വാഹന നിർമാതാക്കളായ GT ഫോഴ്‌സ് മോഡലിന് നൽകുന്നുണ്ട്.

ലെഡ്-ആസിഡ് പതിപ്പിന് 48 V 28 Ah ബാറ്ററി ശേഷിയും 55 മുതൽ 60 കിലോമീറ്റർ വരെ റൈഡിംഗ് റേഞ്ചും ഉണ്ട്. ലിഥിയം-അയൺ ബാറ്ററി പതിപ്പിന് 48 V 26 Ah ശേഷിയാണുള്ളത്. ഒറ്റ ചാർജിൽ 60 മുതൽ 65 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ ഈ ഇലക്ട്രിക് സ്‌കൂട്ടർ പ്രാപ്‌തമാണ്.

ലൈസന്‍സും രജിസ്‌ട്രേഷനും ഇല്ലാതെ തന്നെ നമ്മുടെ നിരത്തുകളിൽ ഓടിക്കാനാവുന്ന ഇവ വളരെ പ്രായോഗികമായ ഇലക്ട്രിക് സ്‌കൂട്ടറുകളാണ്. സ്ലോ സ്പീഡ് കാറ്റഗറി ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് രാജ്യത്ത് ചില ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടെന്നതും നേട്ടമാണ്.

ഇന്ത്യയില്‍ ജിടി ഫോര്‍സ് ഇതിനകം 80 നഗരങ്ങളിലേക്ക് അവരുടെ വിതരണ ശൃംഖല വിപുലീകരിച്ചിട്ടുണ്ട്. കൂടാതെ 100-ലധികം ഡീലര്‍ഷിപ്പുകളും ബ്രാന്‍ഡിനുണ്ട്. പ്രതിമാസം 5,000 യൂണിറ്റ് നിർമാണ ശേഷിയുള്ള കമ്പനിക്ക് മഹാരാഷ്ട്ര, കര്‍ണാടക, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ശക്തമായ സാന്നിധ്യം അവകാശപ്പെടുകയും ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








